fbpx
27.8 C
New York
Friday, September 20, 2024

Buy now

spot_imgspot_img
0

ശബരി വിമാനത്താവളം കൊടുമണ്ണിൽ വന്നാൽ സാമ്പത്തിക സഹായം സിയാൽ മോഡൽ വ്യവസ്ഥയിൽ നൽകാം. പ്രവാസി സംഗമം


അടൂർ: നിർദ്ദിഷ്ട ശബരി വിമാനത്താവളം കൊടുമണ്ണിൽ ആരംഭിച്ചാൽ വിമാനത്താവള നിർമ്മാണത്തിന് ആവശ്യമായ സാമ്പത്തിക സഹായം സിയാൽ മോഡൽ വ്യവസ്ഥയിൽ നൽകാൻ തയ്യാറാണെന്ന്  മധ്യ തിരുവിതാംകൂർ പ്രവാസി സംഗമം കേന്ദ്ര, സംസ്ഥാന സർക്കാരുകളെ അറിയിക്കും. വിവിധ പ്രവാസി മലയാളി സംഘടന പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. സംഗമം മുൻ കലക്ടർ പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. അക്ഷൻ കൗൺസിൽ കൺവീനർ ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത് ഭാനുദേവ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച്  ലാലു വർഗീസ് കൊന്നയിൽ ( അടൂർ എൻ ആർ ഐ ഫോറം, യു എ ഇ സ്ഥാപക സെക്രട്ടറി), സജി എബ്രഹാം മോളെത്ത് ( മസ്കറ്റ്), കമാൻഡർ ടി സി മാത്യു  ( സൗദി),ബെറ്റ്സൺ കെ ബേബി, രഞ്ജൻ വർഗീസ് ( ദുബായ് ) അലക്സ് മഠത്തിൽ( ബഹറിൻ ), ജ്യോതിഷ് ജേക്കബ്( ദോഹ), റെനി പി ജോൺ( അബുദാബി), 
പിജി വർഗീസ്, ജയിസ് തോമസ്( കുവൈറ്റ് ), മാത്യു പാലക്കുന്നത്ത്, 
ഡിസിസി വൈസ് പ്രസിഡൻ്റ് എം.ജി. കണ്ണൻ, ബിജെപി സംസ്ഥാന കമ്മിറ്റിയംഗം ടി.ആർ. അജിത് കുമാർ, സിപിഐ മുൻ ജില്ല സെക്രട്ടറി എ.പി. ജയൻ, രാജൻ അനശ്വര, ഫാ. തോമസ് മുട്ടുവേലി കോറെപ്പിസ്കോപ്പ,  വൈസ് മെൻസ് ക്ലബ്ബ്  ഡിസ്ട്രിക്ട് ഗവർണർ ബിനു വാരിയത്ത്, പഞ്ചായത്തംഗം എ. വിജയൻ നായർ, അജികുമാർ രണ്ടാംകുറ്റി, ആർ. പത്മകുമാർ, സുരേഷ് കുഴിവേലി, ജോൺസൺ കുളത്തിങ്കരോട്, രാജൻ സുലൈമാൻ, വിനോദ വാസുക്കുറുപ്പ്, വി.കെ. സ്റ്റാൻലി, സച്ചു രാധാകൃഷ്ണൻ, എ. സുസ്ലോവ്, ടി. തുളസീധരൻ, കൊടുമൺ മോഹൻ തുടങ്ങിയർ പ്രസംഗിച്ചു.

സ്വാതന്ത്യദിനമാചരിച്ചു

0

കാഞ്ഞിരപ്പള്ളി ഇന്ത്യ രാജ്യത്തിൻ്റെ 78-ാം മത് സ്വാതന്ത്ര്യദിനാലോഷം കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മറ്റിയുടെ ആസ്ഥാനത്ത് സംസ്ഥാന സെക്രട്ടറി സോണി വലിയ കാപ്പിൽ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനസന്ദേശവും നൽകി. താലൂക്ക് സെക്രട്ടറി പി.എൻ.രവി, സ്വാഗതവും പ്രസിൻ്റ് പി.ജെ.മോഹൻദാസ്, ട്രഷറർ ഷിഹാബ്, ഹരികൃഷ്ണൻ, ജോഷി വർഗീസ്, പ്രമോദ്, ജയ്സൺ, പാപ്പച്ചൻ, ഷിയാസ് എന്നിവർ സംസാരിച്ചു. മധുര പലഹാരങ്ങൾ വിതരണം ചെയ്തു. ദേശീയഗാനവുമാലപിച്ചു.

ജനാധിപത്യം കാര്യക്ഷമമാകുന്നത് ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കുമ്പോൾ: മന്ത്രി പി. രാജീവ്

0

എറണാകുളം :ന്യൂനപക്ഷാവകാശങ്ങൾ എത്രമാത്രം സംരക്ഷിക്കപ്പെടുന്നു എന്നതാണ് ജനാധിപത്യത്തിന്റെ കാര്യക്ഷമതയുടെ അളവുകോൽ എന്ന് മന്ത്രി പി. രാജീവ്. കാക്കനാട് സിവിൽ സ്റ്റേഷ൯ പരേഡ് ഗ്രൗണ്ടിൽ 78 –ാമത് ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിയ ദേശീയ പതാക ഉയ൪ത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.  ന്യൂനപക്ഷങ്ങൾ ഭീതിയില്ലാതെ ജീവിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഇന്ത്യയിലായാലും ബംഗ്ലാദേശിലായാലും അമേരിക്കയിലായാലും ഇങ്ങനെ തന്നെ. ഇത് എല്ലാ ജനാധിപത്യ രാജ്യങ്ങളിലും പ്രസക്തമാണ് എന്നത് ഈ ഘട്ടത്തിൽ എടുത്തുപറയേണ്ടതാണ്. നമ്മുടെ ജനാധിപത്യവും മതേതരത്വവും ഫെഡറലിസവും പ്രധാനമാണ്. ഇന്ത്യയുടെ സൗന്ദര്യം വിവിധ സംസ്ഥാനങ്ങളുമായി ചേരുന്നതാണ്. അതുകൊണ്ടാണ് യൂണിയ൯ ഓഫ് ഇന്ത്യ എന്നു വിളിക്കുന്നത്. ഇന്ത്യയുടെ ആശയത്തിന് കരുത്ത് പകരുന്നത് ഓരോ സംസ്ഥാനങ്ങളുടെയും ആവേശഭരിതമായ ഇടപെടലുകളാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവ൯ ബലിയ൪പ്പിച്ച രാജ്യസ്നേഹികളുടെയും കേരളം അഭിമുഖീകരിച്ചതിൽ വെച്ചേറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ ജീവ൯ നഷ്ടമായ സഹോദരങ്ങളുടെയും ഓ൪മ്മകൾക്ക് ഓ൪മ്മകൾക്ക് മുന്നിൽ ശിരസ് നമിച്ചാണ് മന്ത്രി സ്വാതന്ത്ര്യദിന പ്രസംഗം തുടങ്ങിയത്. നമ്മുടെ സ്വാതന്ത്ര്യം ദൈ൪ഘ്യമേറിയ ഒരു പോരാട്ടത്തിന്റെ ഉത്പന്നമാണ്. സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം എന്ന കവി വാക്യം ഉൾക്കൊണ്ടു  തന്നെ  വ്യത്യസ്തമായ ഭാഷ, മതം, ജാതി, രാഷ്ട്രീയം എന്നിവയുളളവ൪ ഒരേ കാഴ്ചപ്പാടോടെ വിവിധ തലങ്ങളിൽ നടത്തിയ പോരാട്ടങ്ങളാണ് നമ്മുടെ രാജ്യത്തെ സ്വതന്ത്രമാക്കിയത്. ആ സ്വതന്ത്ര്യം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സോഷ്യലിസത്തിന്റെയും ആമുഖത്താൽ അടയാളപ്പെടുത്തിയ ഭരണഘടനയുടെ രൂപീകരണത്തിലേക്ക് നയിച്ചു. സ്വാതന്ത്ര്യം ലഭിച്ചതോടെ ഇന്ത്യ എന്ന ആശയം ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകേണ്ട ഉത്തരവാദിത്തം നമ്മളുടേതായി. ഏകമുഖമല്ല, ബഹുമുഖമാണ് ഇന്ത്യ എന്ന ആശയത്തിന്റെ മുഖം. അതിന്റെ സംഗീതം ഏകസ്വരമല്ല, ബഹുസ്വരമാണ്. അതിന്റെ സൗന്ദര്യം വൈവിധ്യമാണ്. നാനാത്വത്തിൽ ഏകത്വമാണ്. അതിന്റെ പല മാനങ്ങൾ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ഫെഡറലിസത്തിലും അടിസ്ഥാന തത്വങ്ങളിൽ വിളക്കിച്ചേ൪ത്തിരിക്കുന്നു. ഇവ ഓരോന്നും സംരക്ഷിക്കേണ്ടത് പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. രാഷ്ട്രീയ ജനാധിപത്യവും സാമൂഹ്യ ജനാധിപത്യവുമുണ്ട്. ഒരാൾക്ക് ഒരു വോട്ട്, ഒരു വോട്ടിന് ഒരു മൂല്യം എന്നത് രാഷ്ട്രീയ ജനാധിപത്യമാണ്.  സ്വാതന്ത്ര്യത്തോടെയുള്ള സമത്വവും സാഹോദര്യത്തോടെയുള്ള സമത്വവും സമത്വത്തോടെയുള്ള സ്വാതന്ത്ര്യവും ചേരുമ്പോഴാണ് സാമൂഹിക ജനാധിപത്യമുണ്ടാകുന്നത്. രാജ്യം അതിവേഗം വള൪ച്ചയിൽ മുന്നോട്ട് പോകാ൯ ശ്രമിക്കുകയാണ്. അതോടൊപ്പം ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകളുടെ കൈയ്യിൽ 53 ശതമാനം സമ്പത്ത് കേന്ദ്രീകരിക്കുന്നു. സമ്പദ് ഘടനയുടെ പ്രവ൪ത്തനം സമ്പത്തിന്റെ കേന്ദ്രീകരണത്തിലേക്ക് നയിക്കരുതെന്നാണ് ഭരണഘടനയുടെ 39 സി വ്യക്തമാക്കുന്നത്. എന്തിനു വേണ്ടിയാണോ സ്വാതന്ത്ര്യം നേടിയെടുത്തത് ആ ലക്ഷ്യം നേടാനായി കൂടുതൽ ശക്തിയോടെ പ്രവ൪ത്തിക്കേണ്ടതുണ്ട്. കേരളം വലിയൊരു ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്ന ഘട്ടത്തിലാണ് ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തത്തിന്റെ വലിയ ആഘാതം നേരിട്ടിരിക്കുകയാണ് നമ്മുടെ നാട്. സൈന്യവും ഫയ൪ ഫോഴ്സും പോലീസും വനം വകുപ്പും സന്നദ്ധ സംഘടനകളും ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനങ്ങളുമടക്കം ഒരേ മനസോടെ ഒരേ വികാരത്തോടെ നടത്തിയ രക്ഷാപ്രവ൪ത്തനം മലയാളിയുടെ സവിശേഷതയായി ചരിത്രത്തിൽ എക്കാലത്തും രേഖപ്പെടുത്തും. അതേ ഐക്യത്തോടെയും അതേ ഒരുമയോടു കൂടിയും വയനാടിനെ വീണ്ടെടുക്കുന്ന പ്രവ൪ത്തനങ്ങളിലും ഏ൪പ്പെടേണ്ടതുണ്ട്. അതോടൊപ്പം നവകേരള നി൪മ്മിതിയും പ്രധാന ഉത്തരവാദിത്തമാണ്. ഈ വ൪ഷം ഒക്ടോബ൪ രണ്ടു മുതൽ മാലിന്യമുക്ത ക്യാംപെയ്൯ ശക്തമായി മുന്നോട്ട് കൊണ്ട് പോകുകയാണ്. കേരളത്തെ മാലിന്യമുക്തമാക്കേണ്ട ഉത്തരവാദിത്തം നാടാകെ ഏറ്റെടുക്കണം. ലഹരിക്കെതിരായ ക്യാംപെയ്നും കേരളം ജനകീയമായി ഏറ്റെടുത്തിട്ടുണ്ട്. കേരളം ഒരു വൈജ്ഞാനിക സമൂഹത്തിലേക്കും വിജ്ഞാന അധിഷ്ഠിത സമ്പദ് ഘടനയിലേക്കും മുന്നേറുമ്പോൾ അതിന് അനുസൃതമായി വ്യവസായവും വിദ്യാഭ്യാസ സ്ഥാപനങ്ങളും ശക്തിപ്പെടുത്താനുള്ള പ്രവ൪ത്തനങ്ങൾ പുരോഗമിക്കുകയാണ്. പ്രകൃതി, മനുഷ്യ൯, വ്യവസായം എന്നതാണ് ഈ കാലഘട്ടത്തിൽ കേരളം മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാട്. ഇവയുടെയെല്ലാം അടിസ്ഥാനത്തിൽ നവകേരള നി൪മ്മിതിക്ക് മുന്നോട്ട് പോകാനും എന്തിന് വേണ്ടിയാണോ മു൯തലമുറ സ്വാതന്ത്ര്യം പൊരുതി നേടിയെടുത്തത് അതിന്റെ അന്തസത്തയെ, ആശയങ്ങളെ സംരക്ഷിക്കാനും നമുക്ക് കഴിയണം. 1948 ലെ മഹാത്മജിയുടെ രക്തസാക്ഷിത്വത്തിന്റെ ഓ൪മ്മകളിൽ നിന്ന് മനുഷ്യനെ ഒരേപോലെ കാണുന്ന ചിന്തയ്ക്ക് വേണ്ടിയുള്ള പ്രവ൪ത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കേ​ര​ള​ത്തി​ലെ ക്വാ​റി​ക​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും അ​ന​ധി​കൃ​ത​മാ​ണ്: മാ​ധ​വ് ഗാ​ഡ്ഗി​ൽ

0
പ്രഫ. മാധവ് ഗാഡ്ഗിൽ

ക​ല്‍​പ്പ​റ്റ: കേ​ര​ള​ത്തി​ലെ ക്വാ​റി​ക​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും അ​ന​ധി​കൃ​ത​മാ​ണ്. എ​ത്ര ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന​തി​ന് കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ ഇ​ല്ലെ​ന്നും മാ​ധ​വ് ഗാ​ഡ്ഗി​ല്‍ പ​റ​ഞ്ഞു.കേ​ര​ള​ത്തി​ലെ 85ശ​ത​മാ​നം ക്വാ​റി​ക​ളും അ​ന​ധി​കൃ​ത​മാ​ണ്. ക്വാ​റി​ക​ള്‍ മു​ഴു​വ​നും സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണം. കേ​ര​ള​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ മൈ​നിം​ഗ് ജോ​ലി​ക​ൾ ത​ദ്ദേ​ശീ​യ​രെ ഏ​ൽ​പ്പി​ക്ക​ണം. കേ​ര​ള​ത്തി​ലെ ക്വാ​റി​ക​ളു​ടെ ന​ട​ത്തി​പ്പ് കു​ടും​ബ​ശ്രീ സം​ഘ​ങ്ങ​ളെ എ​ൽ​പ്പി​ക്ക​ണം.വ​യ​നാ​ട്ടി​ലേ​തി​നു സ​മാ​ന​മാ​യി മ​ഹാ​രാ​ഷ്ട്ര​യി​ൽ അ​ട​ക്കം മു​ൻ​പ് ഉ​ണ്ടാ​യ ഇ​ത്ത​രം പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ൽ പു​ന​ര​ധി​വാ​സം കൃ​ത്യ​മാ​യി ഉ​ണ്ടാ​യി​ട്ടി​ല്ല. വ​യ​നാ​ട്ടി​ൽ ഇ​ത് ഉ​ണ്ടാ​ക​രു​ത്. ദു​ര​ന്ത ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സം കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.വ​യ​നാ​ട്ടി​ൽ ഗോ​വ മോ​ഡ​ലി​ൽ ഹോം ​സ്റ്റേ ടൂ​റി​സം ന​ട​പ്പാ​ക്ക​ണം. തേ​യി​ല തോ​ട്ട​ങ്ങ​ൾ ലേ​ബേ​ർ കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക​ൾ ഏ​റ്റെ​ടു​ക്ക​ണം. വ​ലി​യ റി​സോ​ർ​ട്ടു​ക​ൾ പ്ര​കൃ​തി​ക്ക് ആ​ഘാ​തം സൃ​ഷ്ടി​ക്കു​ക​യാ​ണ്. വ​യ​നാ​ട്ടി​ല്‍ ഉ​ള്‍​പ്പെ​ടെ ഇ​തി​ന്‍റെ ആ​ഘാ​ത​മു​ണ്ടെ​ന്നും ഗാ​ഡ്ഗി​ൽ പ​റ​ഞ്ഞു.വ​യ​നാ​ട്ടി​ലെ ദു​ര​ന്ത ബാ​ധി​ത​ര്‍​ക്ക് 25,000 രൂ​പ ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

വെഞ്ഞാറമൂട് ഡോഗ് സ്‌ക്വാഡിലെ ട്രാക്കർ സാറ വിടവാങ്ങി,വിട പറയുമ്പോൾ ഡി വൈ എസ് പി റാങ്കിൽ

0

തിരുവനന്തപുരം :വെഞ്ഞാറമൂട് ഡോഗ് സ്‌ക്വാഡിലെ ട്രാക്കർ സാറ വിടവാങ്ങി. വൃക്ക രോഗങ്ങളെ തുടർന്നായിരുന്നു ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട സാറയുടെ മരണം. എട്ട് വയസുണ്ടായിരുന്നു.ഗ്വാളിയാറിൽ ജനിച്ച സാറ ബി.എസ്.എഫിൽ പരിശീലനം പൂർത്തിയാക്കി ഏഴ് വർഷം മുമ്പാണ് കേരള പൊലീസിന്റെ ഭാഗമായി വെഞ്ഞാറമൂട് ഡോഗ് സ്‌ക്വാഡിലെത്തിയത്. മൂന്നുദിവസം മുമ്പ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വൃക്കകൾ തകരാറിലാണെന്ന് കണ്ടെത്തി. ഇതിന്റെ ചികിത്സയ്‌ക്കിടെയാണ് മരണം.

സ്വാതന്ത്യദിനമാചരിച്ചു

0

പന്തളം. പന്തളംതെക്കേക്കര കോൺഗ്രസ്‌ പ്രവർത്തകരുടെ നേതൃത്വത്തിൽ പറന്തൽ  ജംഗ്ഷനിൽ നടന്ന നടന്ന 78മത് സ്വാതന്ത്രദിനാഘോഷപരിപാടി ഡിസിസി മെമ്പർ എൻ.ജി പ്രസാദ് ഉദ്ഘാടനം ചെയ്തു കരൂർ കൃഷ്ണൻ നായർ, അനിയൻകുഞ്ഞ്  പറന്തൽ
, സി എ ഭാസ്കരൻ, ഗോപൻ കടലൂർ, വിനീത കുര്യൻ, സണ്ണി വർഗീസ്,ശ്രീകുമാർ പറന്തൽ, പി.പിറോയ്,  ജോയ് തോമസ് എന്നിവർ പ്രസംഗിച്ചു.

സ്വാതന്ത്യദിനമാചരിച്ചു.

0

അടൂർ.അടൂർ മുസ്ലിം ജമാഅത്തിൽ ഇന്ത്യയുടെ 78 -മത് സ്വാതന്ത്യദിനമാചരിച്ചു.
ജമാഅത്ത് ട്രഷറർ താജുദീൻ കല്ലൂർ കിഴക്കേതിൽ പതാകയുർത്തി അസിൻ്റെൻ്റ് ഇമാം ജവാദ് മന്നാനി,സെക്രട്ടറി അൻസാരി,എന്നിവർ പങ്കെടുത്തു. ദേശീയഗാനവുമാലപിച്ചു.

വയനാട് സഹായ സംഭാവന ഐ .എൻ .എൽ അടൂരിൽ നടത്തി

0

അടൂർ. വയനാട്  പുനരധിവാസ ഫണ്ട് ശേഖരണം നടത്തി  ഐ.എൻ.എൽ അടൂർ നിയോജഗ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് പുനരിധിവാസസംഭാവന ഫണ്ട് ശേഖരണം പത്രപ്രവർത്തകനായ  മുഹമ്മദ്ഖൈസ്സ് ആദ്യ സംഭാവന നൽകി ഉദ്ഘാടനംചെയ്തു. ഐ.എൻ.എൽ അടൂർ മണ്ഡലം പ്രസിഡൻ്റ് രാജൻസുലൈമാൻ അദ്ധ്യക്ഷനായിരുന്നു. അബ്ദുൽ ഷുക്കൂർ.ബഷീർ, സീതാ മുരളി.ബിജുകുമാർ.സെയ്നുല്ലാ ബുദീൻ,സലീം, എന്നിവർ പങ്കെടുത്തു.

റിവർ വ്യൂ വൈസ് മെൻ ക്ലബ് വാർഷികം

0

ഏനാത്ത് റിവർ വ്യൂ വൈസ് മെൻ ക്ലബ്ബിന്റെ പതിനൊന്നാമത് വാർഷികവും സ്ഥാനാകരോഹണ ചടങ്ങിന്റെ ഉദ്ഘാടനം മുൻ ഡിസ്ട്രിക്ട് ഗവർണർ ബിനു വാരിയത്ത് നിർവഹിച്ചു.
ക്ലബ്ബ് പ്രസിഡന്റ് ഫിലിപ്പോസ് അധ്യക്ഷനായി. ഡിസ്ട്രിക്റ്റ് ഗവർണർ മാത്യു മാതിരംപള്ളിൽ ഭാരവാഹികളുടെ സ്ഥാനാരോഹണം നിർവഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻ ഡിസ്ട്രിക്ട്ഗവർണർ എബി തോമസ് നിർവഹിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറി ബിനോയ് യോഹന്നാൻ, നിഷ എബി,നവാസ് . എച്ച് .ആർ, അജികുമാർ, ഹരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

            ഭാരവാഹികൾ

ഹരീഷ് കുമാർ (പ്രസി.)
സതീഷ് കുമാർ (സെക്ര)
ജെയിംസ് .എം സാമുവൽ(ട്രഷ.) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
ഷൈനി സാം (പ്രസി.)
അജിത സതീഷ് (സക്ര.)
ലാലി ജെയിംസ് (ട്രഷ.) എന്നിവരെ വൈസ് മെനറ്റ്സ്ഭാരവാഹികളായി തെരഞ്ഞെടുത്തു.

എഫ്.എസ്.ഇ.ടി.ഒ ജില്ലാ ധർണ്ണ നടത്തി

0

പത്തനംതിട്ട.ജനവിരുദ്ധ, കേരള വിരുദ്ധ കോർപ്പറേറ്റനുകൂല കേന്ദ്ര ബജറ്റിനെതിരെ സംസ്ഥാന ജീവനക്കാരും, അധ്യാപകരും എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്തി.

പത്തനംതിട്ടയിൽ നടന്ന ധർണ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി വി സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് ബിനു ജേക്കബ് നൈനാൻ അധ്യക്ഷൻ ആയിരുന്നു.Dr ജാനകിദാസ് ജയചന്ദ്രൻ(Kgoa) എന്നിവർ അഭിവാദ്യം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ജി അനീഷ്കുമാർ സ്വാഗതവും നിഷാദ് നന്ദിയും പറഞ്ഞു.