പത്തനംതിട്ട.ജനവിരുദ്ധ, കേരള വിരുദ്ധ കോർപ്പറേറ്റനുകൂല കേന്ദ്ര ബജറ്റിനെതിരെ സംസ്ഥാന ജീവനക്കാരും, അധ്യാപകരും എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്തി.
പത്തനംതിട്ടയിൽ നടന്ന ധർണ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി വി സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് ബിനു ജേക്കബ് നൈനാൻ അധ്യക്ഷൻ ആയിരുന്നു.Dr ജാനകിദാസ് ജയചന്ദ്രൻ(Kgoa) എന്നിവർ അഭിവാദ്യം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ജി അനീഷ്കുമാർ സ്വാഗതവും നിഷാദ് നന്ദിയും പറഞ്ഞു.