ശബരി വിമാനത്താവളം കൊടുമണ്ണിൽ വന്നാൽ സാമ്പത്തിക സഹായം സിയാൽ മോഡൽ വ്യവസ്ഥയിൽ നൽകാം. പ്രവാസി സംഗമം
അടൂർ: നിർദ്ദിഷ്ട ശബരി വിമാനത്താവളം കൊടുമണ്ണിൽ ആരംഭിച്ചാൽ വിമാനത്താവള നിർമ്മാണത്തിന് ആവശ്യമായ സാമ്പത്തിക സഹായം സിയാൽ മോഡൽ വ്യവസ്ഥയിൽ നൽകാൻ തയ്യാറാണെന്ന് മധ്യ തിരുവിതാംകൂർ പ്രവാസി സംഗമം കേന്ദ്ര, സംസ്ഥാന സർക്കാരുകളെ അറിയിക്കും. വിവിധ പ്രവാസി മലയാളി സംഘടന പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. സംഗമം മുൻ കലക്ടർ പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. അക്ഷൻ കൗൺസിൽ കൺവീനർ ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത് ഭാനുദേവ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് ലാലു വർഗീസ് കൊന്നയിൽ ( അടൂർ എൻ ആർ ഐ ഫോറം, യു എ ഇ സ്ഥാപക സെക്രട്ടറി), സജി എബ്രഹാം മോളെത്ത് ( മസ്കറ്റ്), കമാൻഡർ ടി സി മാത്യു ( സൗദി),ബെറ്റ്സൺ കെ ബേബി, രഞ്ജൻ വർഗീസ് ( ദുബായ് ) അലക്സ് മഠത്തിൽ( ബഹറിൻ ), ജ്യോതിഷ് ജേക്കബ്( ദോഹ), റെനി പി ജോൺ( അബുദാബി),
പിജി വർഗീസ്, ജയിസ് തോമസ്( കുവൈറ്റ് ), മാത്യു പാലക്കുന്നത്ത്,
ഡിസിസി വൈസ് പ്രസിഡൻ്റ് എം.ജി. കണ്ണൻ, ബിജെപി സംസ്ഥാന കമ്മിറ്റിയംഗം ടി.ആർ. അജിത് കുമാർ, സിപിഐ മുൻ ജില്ല സെക്രട്ടറി എ.പി. ജയൻ, രാജൻ അനശ്വര, ഫാ. തോമസ് മുട്ടുവേലി കോറെപ്പിസ്കോപ്പ, വൈസ് മെൻസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ ബിനു വാരിയത്ത്, പഞ്ചായത്തംഗം എ. വിജയൻ നായർ, അജികുമാർ രണ്ടാംകുറ്റി, ആർ. പത്മകുമാർ, സുരേഷ് കുഴിവേലി, ജോൺസൺ കുളത്തിങ്കരോട്, രാജൻ സുലൈമാൻ, വിനോദ വാസുക്കുറുപ്പ്, വി.കെ. സ്റ്റാൻലി, സച്ചു രാധാകൃഷ്ണൻ, എ. സുസ്ലോവ്, ടി. തുളസീധരൻ, കൊടുമൺ മോഹൻ തുടങ്ങിയർ പ്രസംഗിച്ചു.