തിരുവനന്തപുരം :വെഞ്ഞാറമൂട് ഡോഗ് സ്‌ക്വാഡിലെ ട്രാക്കർ സാറ വിടവാങ്ങി. വൃക്ക രോഗങ്ങളെ തുടർന്നായിരുന്നു ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട സാറയുടെ മരണം. എട്ട് വയസുണ്ടായിരുന്നു.ഗ്വാളിയാറിൽ ജനിച്ച സാറ ബി.എസ്.എഫിൽ പരിശീലനം പൂർത്തിയാക്കി ഏഴ് വർഷം മുമ്പാണ് കേരള പൊലീസിന്റെ ഭാഗമായി വെഞ്ഞാറമൂട് ഡോഗ് സ്‌ക്വാഡിലെത്തിയത്. മൂന്നുദിവസം മുമ്പ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വൃക്കകൾ തകരാറിലാണെന്ന് കണ്ടെത്തി. ഇതിന്റെ ചികിത്സയ്‌ക്കിടെയാണ് മരണം.