fbpx
18.7 C
New York
Monday, September 23, 2024

Buy now

spot_imgspot_img

രാറ്റുപേട്ടയിലെ വിവാദ റിപ്പോർട്ട് തിരുത്തി പൊലീസ്.

0

ഈരാറ്റുപേട്ടയിലെ വിവാദ റിപ്പോർട്ട് തിരുത്തി പൊലീസ്.
തീവ്രവാദ പ്രശ്‌നം നിലനില്‍ക്കുന്ന പ്രദേശമെന്ന റിപ്പോർട്ടാണ് പൊലീസ് തിരുത്തിയത്. മിനി സിവിൽ സ്റ്റേഷന് സ്ഥലം വിട്ട് നൽകുന്നതുമായി ബന്ധപ്പെട്ട് പൊലീസ് നൽകിയ റിപ്പോർട്ട് നേരത്തെ വിവാദമായിരുന്നു.പൊലീസ് റിപ്പോർട്ട് തിരുത്തിയ സാഹചര്യത്തിൽ മിനിസിവിൽ സ്റ്റേഷന് സ്ഥലം ഏറ്റെടുക്കുവാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു…..

നഴ്‌സുമാർക്ക് വൻ അവസരമൊരുക്കി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ.

0


മെഡിക്കൽ & സർജിക്കൽ,  പീഡിയാട്രിക്‌സ്, എം.ഐ.സി.യു, എമർജൻസി ഡിപ്പാർട്ടുമെൻ്റുകളിലേക്കുള്ള വാക് ഇൻ ഇൻ്റർവ്യൂ 2024 മാർച്ച് 7 -ാം തീയതി വ്യാഴാഴ്ച്ച രാവിലെ 10 മണി മുതൽ  മേരീക്വീൻസ് HR   ഡിപ്പാർട്ട്മെൻ്റിൽ വെച്ചു നടത്തപ്പെടുന്നതാണ്.

യോഗ്യത: M.Sc / B.Sc നഴ്‌സിംഗ് / GNM
പ്രവർത്തന പരിചയം: 01-05 വർഷം വരെ അംഗീകൃത ആശുപത്രികളിലെ  പ്രവർത്തന പരിചയം.

റാന്നി ഉതിമൂട് നു സമീപം ഇലക്ട്രിക് പോസ്റ്റിൽ നിന്ന് ഷോക്ക് അടിച്ചു വീണ ലൈൻ മാന് റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ രക്ഷകനായി,

0

റാന്നി ഉതിമൂട് നു സമീപം ഇലക്ട്രിക് പോസ്റ്റിൽ നിന്ന് ഷോക്ക് അടിച്ചു വീണ ലൈൻ മാന് റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ രക്ഷകനായി, രാവിലെ ഡ്യൂട്ടിക്കായി അത് വഴി കാറിലെത്തിയ ഡോക്ടർ വൈശാഖ് ആണ് ആള് കൂടി നിൽക്കുന്നത് കണ്ടു കാർ നിർത്തിയത്.. ഷോക്കേറ്റ വ്യക്തിയെ പരിശോധിച്ച് സിപിആർ ഉൾപ്പെടെ ഉള്ള പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം സ്വന്തം കാറിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കൃത്യമായ ഡോക്ടറുടെ ഇടപെടൽ മൂലം ആണ് രോഗിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത്.. ഡോക്ടർക്കു അഭിനന്ദനങ്ങൾ……

വേനൽ ചൂട് കൂടുന്നു, പാമ്പുകളെ സൂക്ഷിക്കുക .

0

വേനൽ ചൂട് കൂടുന്നു, പാമ്പുകളെ സൂക്ഷിക്കുക .

ചൂട് കൂടുമ്പോൾ ഈർപ്പമുള്ള സ്ഥലങ്ങള് തേടി പാമ്പുകൾ പോകുന്നത് സാധാരണമാണ്. സാധാരണ 28 ഡിഗ്രി C താപനിലയിൽ പാമ്പുകൾക്ക് സുഖമായി ജീവിക്കാൻ സാധിക്കുo. അതെ സമയം ചൂട് കൂടുമ്പോൾ ശരീര താപനില നിയന്ത്രിക്കാൻ വേണ്ടിയാണ് ഇവ തണുപ്പുള്ള സ്ഥലങ്ങൾ തേടി പോവുന്നത്. സാധാരണമായി ഡാമുകൾ, കുളിമുറികൾ, ഗോവണി പ്പടികൾ എന്നിങ്ങനെയുള്ള തണുത്ത ഒളിത്താവളങ്ങൾക്കായി പാമ്പുകൾ വീടുകളിലേക്ക് പ്രവേശിക്കാറുണ്ട് .

നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

വേനൽക്കാലത്ത് ജനലുകൾ തുറന്നിടുന്നത് ഒഴിവാക്കുക, പ്രധാനമായി പറമ്പിനോട് ചേർന്ന ജനലുകൾ. സമീപത്തുള്ള മരങ്ങളിലൂടെ പാമ്പുകൾക്ക് എളുപ്പത്തിൽ അകത്തേക്ക് കയറുവാൻ കഴിയും.

വീടിനോട് ചേർന്ന് വിറകുകൾ അടുക്കി വെക്കുന്നത് ഒഴിവാക്കുക.

ചിരട്ടകൾ, ചകിരി, ഓട് കഷ്ണങ്ങൾ തുടങ്ങിയവ അലക്ഷ്യമായി കൂട്ടിയിടുന്നത് ഒഴിവാക്കുക.

ജനാലയോട് ചേർന്ന് വാഹനങ്ങൾ നിർത്തി ഇടാതിരിക്കുക.

വീടിനോട് ചേർന്നുള്ള പറമ്പുകൾ എപ്പോഴും വൃത്തിയാക്കി ഇടുക.കാട് പിടിച്ചു കിടക്കുന്ന തോട്ടങ്ങളിൽ എപ്പോഴും പാമ്പിന്റെ സാന്നിധ്യമിണ്ടാകും.

വീടിന്റെ തറയോട് ചേർന്ന് ഒരിക്കിലും ചെടിചട്ടികൾ വെക്കരുത്. ചെടികൾക്ക് വെള്ളം ഒഴിക്കുന്നതിനാൽ തണുപ്പിനായി അവ ചെടി ചട്ടികൾക്കിടയിൽ  പതുങ്ങി ഇരിക്കുവാൻ സാധ്യതയുണ്ട്.

വീടിനു വെളിയിൽ അഴിച്ചു വെയ്ക്കുന്ന ചെരുപ്പ് ,ഷൂസുകൾ ഇടുന്നതിനു മുൻപായി കുടഞ്ഞു നോക്കുക. അവയ്ക്കുള്ളിൽ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തുക. ഇതിന്  ഉള്ളിൽ ഇഴജന്തുക്കൾ കയറി ഇരിക്കാൻ സാധ്യതയുണ്ട്.

വീടിന്റെ ചുമരിലേക്ക് പടരുന്ന ചെടികളും, വീടിനോട് ചേർന്ന് നിൽ ക്കുന്ന മരക്കൊമ്പുകളും വെട്ടി കളയുക.

ആഴ്ചയിൽ ഒരിക്കലെങ്കിലും ഡീസൽ, ഡെറ്റോൾ എന്നിവ എന്തെങ്കിലും ഉപയോഗിച്ച് സ്പ്രേ ചെയ്യുക. ആ ഭാഗത്തെ ഗന്ധം കാരണം പാമ്പുകൾ അടുക്കില്ല.

കട്ടപ്പനയിൽ മോഷണം പെരുകുന്നു, : വർഷോപ്പിൽ മോഷണം രണ്ടു യുവാക്കൾ പിടിയിൽ,

0

കട്ടപ്പന./ കട്ടപ്പന ഓക്സീലിയം സ്കൂളിന് സമീപമുള്ള വർക്ക് ഷോപ്പിൽ മോഷണം നടത്തിയ രണ്ട് യുവാക്കളെ കട്ടപ്പന പേലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ ഒരു യാത്ര കഴിഞ്ഞ് യാദൃശ്ചികമായി വർക്ക് ഷോപ്പിന് സമീപത്ത് എത്തിയ വർക്ക് ഷോപ്പ് ഉടമ വേലായുധന്റെ മകൻ പ്രവീണും, കൂട്ടുകാരൻ തോംസണും കടയിൽ നിന്നും ഒച്ച കേട്ട് അവിടെയെത്തി. അപ്പോൾ ഒരു യുവാവ് ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ച് കൊണ്ട് പോകുന്നത് കണ്ട് അവർ തടയുകയും മോഷ്ടാവ് ഇവരെ ഉപദ്രവിച്ച രക്ഷപ്പെടാൻ ശ്രമിക്കുകയും ഇരു കൂട്ടരും തമ്മിൽ അടിപിടി ഉണ്ടാവുകയും ചെയ്തു. ഇതിനിടെ ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് പ്രവീണിന് പരിക്കേറ്റു. അവരെ തള്ളിയിട്ട് ഓടിയ മോഷ്ടാവ് മതിൽ ചാടിക്കടന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് കാലിന് പരിക്ക് പറ്റുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധിച്ചതിൽ കാലിന് പൊട്ടൽ ഉണ്ടെന്ന് കണ്ടു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്‌ണു വിജയൻ (27) ആണ് ചികിത്സയിലുള്ളത്. മോഷണ സമയത്ത് വിഷിണുവിന്റെ സഹായിയായി കൂടെയുണ്ടായിരുന്ന പുത്തൻപുരയിക്കൽ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) നെയും അറസ്റ്റ് ചെയ്തു.

കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ .

0

കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ .

കാഞ്ഞിരപ്പള്ളി: വില്ലണിയിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വില്ലണി മിച്ചഭൂമി വെൺനിലത്ത് അൻസ്സിൽ അൻസാരി (19) യെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടുകാർ പുറത്തു പോയി തിരികെ വന്നപ്പോൾ യുവാവിനെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ  ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞിരപ്പള്ളി പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

കുരുമുളക് മോഷണം വ്യാപാരി,ഉൾപ്പെടടെ, നാലുപേർ അറസ്റ്റിൽ.

0

. കട്ടപ്പന/ കട്ടപ്പന,തങ്കമണി സ്റ്റേഷൻ പരിധികളിൽ കുരുമുളക് മോഷണം നടത്തിയിരുന്ന സംഘത്തെയും വ്യാപാരിയെയും കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന‍‍. ‍കല്ലുകുന്ന് ഭാഗത്ത് പീടികപ്പുരയിടത്തില്‍‍‍‍‍‍‍ ‍‍‍‍‍‍ സുരേഷ്‍ മകന്‍ ‍അഖില്‍‍‍‍, കട്ടപ്പന‍‍. തൊവരയാർ ‍കല്യാണതണ്ട് ഭാഗത്ത് പയ്യംപളളിയിൽ ‍‍‍‍‍‍വീട്ടില്‍ തോമസ്‍ മകന്‍‍ രഞ്ചിത്ത്‍‍‍‍, കട്ടപ്പന‍‍ വാഴവര ‍ കൗന്തി ഭാഗത്ത് കുഴിയത്ത് ‍‍‍‍‍‍വീട്ടില്‍ ദാമോധരകുറുപ്പ്‍ മകന്‍ ‍ഹരികുമാർ എന്നിവരാണ് മോഷണം സംഘത്തിലുണ്ടായിരുന്നത്. ഈ പ്രതികൾ സ്ഥിരമായി മോഷ്ടിച്ച കുരുമുളക് വിറ്റിരുന്ന കട്ടപ്പനയിലെ പ്രമുഖ മലഞ്ചരക്ക് വ്യാപാരിയായിരുന്ന കട്ടപ്പന‍‍ സാഗരാ ജംഗ്ഷന്‍ ഭാഗത്ത് പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍‍‍‍‍‍‍‍‍ ‍‍‍‍‍‍‍ സുരേന്ദ്രന്‍‍ ‍ മകന്‍ സിംഗിള്‍ മോന്‍ എന്നയാളുടെ കടയിൽ നിന്നും കുരുമുളക് കണ്ടെടുത്തു, ഇയാൾ സ്ഥിരമായി മോഷണമുതൽ വാങ്ങി വ്യാപാരം നടത്തിയതിനാൽ ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തങ്കമണി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഈ പ്രതികൾ മോഷണം ചെയ്തിരുന്ന മുതലുകൾ സിംഗിൾമോൻ വാങ്ങി കച്ചവടം നടത്തിയിട്ടുണ്ട്. മോഷണം നടത്തിയ പ്രതികൾ ഈ കേസ്സ് കൂടാതെ കൊലപാതകം, അടിപിടി, ഗഞ്ചാവ് കച്ചവടം തുടഹ്ങി നിരവധി കേസ്സുകളിൽ പ്രതിയാണ്. തുടർച്ചായി ഉണ്ടായ മോഷണങ്ങളെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെയും കട്ടപ്പന DySp യുടെയും നിർദ്ദേശാനുസരണം നടത്തിയ അന്വേഷണത്തിൽ നിന്നും കട്ടപ്പന പോലീസ് ഇൻസ്പെക്ടർ N സുരേഷ്കുമാർ, SI Sunekh N J, SI Diju, SI Saji, SI Shaji, SI Joseph, ASI Santhosh, SCPO Sumesh, CPO മാരായ Manu, Albash, Saneesh എന്നിവരടങ്ങിയ സംഘം പ്രതികളെ പിടികൂടിയത്.

കട്ടപ്പന D.E.O.ഓഫീസിന്റെ ഫ്യൂസ്. ഊരി.കെ.എസ്.ഇ.ബി.

0

ഇടുക്കി / കട്ടപ്പന-SSLC പരീക്ഷ മാർച്ച് 4 മുതൽ 25 വരെ നടക്കാനിരിക്കെയാണ് വൈദ്യുതി കുടിശിഖയുടെ പേരീൽ കട്ടപ്പന DEO ഓഫീസിലെ ഫ്യൂസ് KSEB ഊരിയത്.

ഒരു മാസത്തെ വൈദ്യൂതി ബില്ലാണ് മുടങ്ങിയത്.
2900 രൂപാ കുടിശിഖയാണ് വന്നത്.

SSLC പരീക്ഷയുടെ ഭാഗമായി കാന്തല്ലൂർ മുതൽ മുണ്ടക്കയം വരെയുള്ള സ്കൂളുകളിലെ അദ്ധ്യാപകരുടെ നിയമനങ്ങൾ,SSLC പരീക്ഷ പേപ്പർ വിതരണം, പരീക്ഷ നടത്തിപ്പ് തുടങ്ങിയ ക്രമികാരണങ്ങൾ നടക്കുന്നത് കട്ടപ്പന DEO ഓഫീസിൽ നിന്നാണ്.

വിദ്യാഭ്യാസ വകുപ്പിന്റ് അലോട്ട്മെന്റ് ലഭിക്കുമ്പോഴാണ് സാധാരണ ബില്ല് അടക്കുന്നത്.

ഒരു മുന്നറിയിപ്പ് പോലും നൽകാതെയാണ് വൈദ്യൂതികട്ട് ചെയ്ത തെന്നും ഇതുമൂലം ഓഫീസിന്റ് പ്രവർത്തനം തളംതെറ്റുന്നതായും ജീവനക്കാർ പറഞ്ഞു..

അഞ്ചുരുളി ടണൽ മുഖം കെട്ടിയടച്ച സംഭവം, ഉടൻ തീരുമാനം എന്ന് മന്ത്രി, തുറന്നു കിടക്കുന്ന ഗേറ്റിന് എന്ത് തീരുമാനം എന്ന് നാട്ടുകാർ,

0

കട്ടപ്പന /കാഞ്ചിയാർ അഞ്ചുരുളി ടണലിലേക്കുള്ള പ്രവേശനം തടഞ്ഞ തീരുമാനം മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിനെ തുടര്‍ന്ന് പുനപരിശോധിക്കാന്‍ നീക്കം. സുരക്ഷയുടെ ഭാഗമായി ടണലിലേക്കുള്ള പ്രവേശന കവാടം അടച്ചു പൂട്ടിയത് തുറന്നു കൊടുക്കാന്‍ ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിക്ക് കത്ത് നല്‍കിയിരുന്നു.
തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശ പ്രകാരം ഇടുക്കി ജില്ലാ കലക്ടര്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും സുരക്ഷ ഉറപ്പാക്കി ടണലിലേക്കുള്ള പ്രവേശന കവാടം തുറന്നു നല്‍കുന്നതിന് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാൽ ഗേറ്റ് എന്നാൽ ഇന്ന് രാവിലെ മുതൽ ഗേറ്റ് തുറന്ന് തന്നേയാണ് കിടക്കുന്നത്. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് സുരക്ഷാ ചുമതല പഞ്ചായത്ത് ഏറ്റെടുക്കാന്‍ തയാറാണെന്ന് കലക്ടറെ അറിയിച്ചു.

ടണല്‍ മുഖം സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ സുരക്ഷയ്ക്കായി രണ്ടു ജീവനക്കാരെ നിയമിക്കാമെന്ന് പ്രസിഡന്റ് ജില്ലാ കലക്ടര്‍ക്ക് ഉറപ്പു നല്‍കി. ഇതിനു പുറമേ ടണലിന്റെ പരിസര പ്രദേശത്ത് മാലിന്യനീക്കവും പഞ്ചായത്ത് ഉറപ്പു വരുത്തും. വൈദ്യുതി ബോര്‍ഡിന്റെ സുരക്ഷാ പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് വരും ദിവസങ്ങളില്‍ അഞ്ചുരുളി ടണിലേക്കുള്ള പ്രവേശനം അനുവദിക്കാനാണ് തീരുമാനം.

വീട് വെയ്ക്കാൻ സ്ഥലമില്ലാത്തവർ ക്ക് റമളാൻ സമ്മാനമായി ഭൂമി നൽകാൻ കാഞ്ഞിരപ്പള്ളി നൈനാർ പ്പള്ളി സെൻട്രൽ ജമാ -അത്ത്

0

വീട് വെയ്ക്കാൻ സ്ഥലമില്ലാത്തവർ ക്ക് റമളാൻ സമ്മാനമായി ഭൂമി നൽകാൻ കാഞ്ഞിരപ്പള്ളി നൈനാർ പ്പള്ളി സെൻട്രൽ ജമാ -അത്ത്

അന്തിഉറങ്ങാൻ വീടില്ലാത്തവർക്ക്  വീട് വെയ്ക്കാൻ ഭൂമി സൗജന്യമായി നൽകാൻ കാഞ്ഞിരപള്ളി നൈനാരുപള്ളി സെൻട്രൽ ജമാ അത്ത് പരിപാലന സമിതി. നൈനാർ പള്ളിയുടെ പരിധിയിലുള്ള 13 ജമാ -അത്തുകളുടെ പരിധിയിലുള്ള 55 പേർക്ക് നാല് സെന്റ് വീതം ഭൂമി നല്കുന്നത്. കാഞ്ഞിരപ്പള്ളി   പഞ്ചായത്തിൽ നാലാം വാർഡിലെ വില്ലണി, മിച്ചഭൂമി നഗറിൽ സെൻട്രൽ ജമാഅത്ത് വില കൊടുത്ത് വാങ്ങിയ  രണ്ടര ഏക്കർ  സ്ഥലമാണ് നൽകുന്നത്. ബാക്കിയുള്ള 30 സെന്റ് സ്ഥലം വാഹന പാർക്കിങ്ങിനും സാംസ്കാരിക കേന്ദ്രത്തിനുമായി ഉപയോഗിക്കുo. 55 പേർക്ക് റമളാൻ സമ്മാനമായി അടുത്ത മാസം ഭൂമി കൈമാറുമെന്ന്  ജമാഅത്ത് പ്രസിഡന്റ്‌ പി. എം അബ്ദുൽ സലാം പാറക്കലും, സെക്രട്ടറി ഷഫീക്ക് താഴത്തുവീട്ടിലും പറഞ്ഞു. സ്വകാര്യ വ്യക്തി വില്ലണി മിച്ചഭൂമി 85 ഭാഗത്ത് സംഭാവനയായി നൽകിയ 60 സെന്റ് സ്ഥലം 13 പേർക്കായ് നേരത്തെ സെൻട്രൽ ജമാഅത്ത് നൽകിയിരുന്നു..