. കട്ടപ്പന/ കട്ടപ്പന,തങ്കമണി സ്റ്റേഷൻ പരിധികളിൽ കുരുമുളക് മോഷണം നടത്തിയിരുന്ന സംഘത്തെയും വ്യാപാരിയെയും കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന. കല്ലുകുന്ന് ഭാഗത്ത് പീടികപ്പുരയിടത്തില്‍ സുരേഷ്‍ മകന്‍ അഖില്‍, കട്ടപ്പന. തൊവരയാർ കല്യാണതണ്ട് ഭാഗത്ത് പയ്യംപളളിയിൽ വീട്ടില്‍ തോമസ്‍ മകന്‍ രഞ്ചിത്ത്‍, കട്ടപ്പന വാഴവര കൗന്തി ഭാഗത്ത് കുഴിയത്ത് വീട്ടില്‍ ദാമോധരകുറുപ്പ്‍ മകന്‍ ഹരികുമാർ എന്നിവരാണ് മോഷണം സംഘത്തിലുണ്ടായിരുന്നത്. ഈ പ്രതികൾ സ്ഥിരമായി മോഷ്ടിച്ച കുരുമുളക് വിറ്റിരുന്ന കട്ടപ്പനയിലെ പ്രമുഖ മലഞ്ചരക്ക് വ്യാപാരിയായിരുന്ന കട്ടപ്പന സാഗരാ ജംഗ്ഷന്‍ ഭാഗത്ത് പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സിംഗിള്‍ മോന്‍ എന്നയാളുടെ കടയിൽ നിന്നും കുരുമുളക് കണ്ടെടുത്തു, ഇയാൾ സ്ഥിരമായി മോഷണമുതൽ വാങ്ങി വ്യാപാരം നടത്തിയതിനാൽ ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തങ്കമണി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഈ പ്രതികൾ മോഷണം ചെയ്തിരുന്ന മുതലുകൾ സിംഗിൾമോൻ വാങ്ങി കച്ചവടം നടത്തിയിട്ടുണ്ട്. മോഷണം നടത്തിയ പ്രതികൾ ഈ കേസ്സ് കൂടാതെ കൊലപാതകം, അടിപിടി, ഗഞ്ചാവ് കച്ചവടം തുടഹ്ങി നിരവധി കേസ്സുകളിൽ പ്രതിയാണ്. തുടർച്ചായി ഉണ്ടായ മോഷണങ്ങളെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെയും കട്ടപ്പന DySp യുടെയും നിർദ്ദേശാനുസരണം നടത്തിയ അന്വേഷണത്തിൽ നിന്നും കട്ടപ്പന പോലീസ് ഇൻസ്പെക്ടർ N സുരേഷ്കുമാർ, SI Sunekh N J, SI Diju, SI Saji, SI Shaji, SI Joseph, ASI Santhosh, SCPO Sumesh, CPO മാരായ Manu, Albash, Saneesh എന്നിവരടങ്ങിയ സംഘം പ്രതികളെ പിടികൂടിയത്.