കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ .
കാഞ്ഞിരപ്പള്ളി: വില്ലണിയിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വില്ലണി മിച്ചഭൂമി വെൺനിലത്ത് അൻസ്സിൽ അൻസാരി (19) യെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടുകാർ പുറത്തു പോയി തിരികെ വന്നപ്പോൾ യുവാവിനെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞിരപ്പള്ളി പോലീസ് തുടർനടപടികൾ സ്വീകരിച്ചു.