കട്ടപ്പന./ കട്ടപ്പന ഓക്സീലിയം സ്കൂളിന് സമീപമുള്ള വർക്ക് ഷോപ്പിൽ മോഷണം നടത്തിയ രണ്ട് യുവാക്കളെ കട്ടപ്പന പേലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ ഒരു യാത്ര കഴിഞ്ഞ് യാദൃശ്ചികമായി വർക്ക് ഷോപ്പിന് സമീപത്ത് എത്തിയ വർക്ക് ഷോപ്പ് ഉടമ വേലായുധന്റെ മകൻ പ്രവീണും, കൂട്ടുകാരൻ തോംസണും കടയിൽ നിന്നും ഒച്ച കേട്ട് അവിടെയെത്തി. അപ്പോൾ ഒരു യുവാവ് ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ച് കൊണ്ട് പോകുന്നത് കണ്ട് അവർ തടയുകയും മോഷ്ടാവ് ഇവരെ ഉപദ്രവിച്ച രക്ഷപ്പെടാൻ ശ്രമിക്കുകയും ഇരു കൂട്ടരും തമ്മിൽ അടിപിടി ഉണ്ടാവുകയും ചെയ്തു. ഇതിനിടെ ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് പ്രവീണിന് പരിക്കേറ്റു. അവരെ തള്ളിയിട്ട് ഓടിയ മോഷ്ടാവ് മതിൽ ചാടിക്കടന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് കാലിന് പരിക്ക് പറ്റുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധിച്ചതിൽ കാലിന് പൊട്ടൽ ഉണ്ടെന്ന് കണ്ടു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്‌ണു വിജയൻ (27) ആണ് ചികിത്സയിലുള്ളത്. മോഷണ സമയത്ത് വിഷിണുവിന്റെ സഹായിയായി കൂടെയുണ്ടായിരുന്ന പുത്തൻപുരയിക്കൽ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) നെയും അറസ്റ്റ് ചെയ്തു.