fbpx
28.9 C
New York
Saturday, July 27, 2024

Buy now

spot_imgspot_img

വേനൽ ചൂട് കൂടുന്നു, പാമ്പുകളെ സൂക്ഷിക്കുക .

വേനൽ ചൂട് കൂടുന്നു, പാമ്പുകളെ സൂക്ഷിക്കുക .

ചൂട് കൂടുമ്പോൾ ഈർപ്പമുള്ള സ്ഥലങ്ങള് തേടി പാമ്പുകൾ പോകുന്നത് സാധാരണമാണ്. സാധാരണ 28 ഡിഗ്രി C താപനിലയിൽ പാമ്പുകൾക്ക് സുഖമായി ജീവിക്കാൻ സാധിക്കുo. അതെ സമയം ചൂട് കൂടുമ്പോൾ ശരീര താപനില നിയന്ത്രിക്കാൻ വേണ്ടിയാണ് ഇവ തണുപ്പുള്ള സ്ഥലങ്ങൾ തേടി പോവുന്നത്. സാധാരണമായി ഡാമുകൾ, കുളിമുറികൾ, ഗോവണി പ്പടികൾ എന്നിങ്ങനെയുള്ള തണുത്ത ഒളിത്താവളങ്ങൾക്കായി പാമ്പുകൾ വീടുകളിലേക്ക് പ്രവേശിക്കാറുണ്ട് .

നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

വേനൽക്കാലത്ത് ജനലുകൾ തുറന്നിടുന്നത് ഒഴിവാക്കുക, പ്രധാനമായി പറമ്പിനോട് ചേർന്ന ജനലുകൾ. സമീപത്തുള്ള മരങ്ങളിലൂടെ പാമ്പുകൾക്ക് എളുപ്പത്തിൽ അകത്തേക്ക് കയറുവാൻ കഴിയും.

വീടിനോട് ചേർന്ന് വിറകുകൾ അടുക്കി വെക്കുന്നത് ഒഴിവാക്കുക.

ചിരട്ടകൾ, ചകിരി, ഓട് കഷ്ണങ്ങൾ തുടങ്ങിയവ അലക്ഷ്യമായി കൂട്ടിയിടുന്നത് ഒഴിവാക്കുക.

ജനാലയോട് ചേർന്ന് വാഹനങ്ങൾ നിർത്തി ഇടാതിരിക്കുക.

വീടിനോട് ചേർന്നുള്ള പറമ്പുകൾ എപ്പോഴും വൃത്തിയാക്കി ഇടുക.കാട് പിടിച്ചു കിടക്കുന്ന തോട്ടങ്ങളിൽ എപ്പോഴും പാമ്പിന്റെ സാന്നിധ്യമിണ്ടാകും.

വീടിന്റെ തറയോട് ചേർന്ന് ഒരിക്കിലും ചെടിചട്ടികൾ വെക്കരുത്. ചെടികൾക്ക് വെള്ളം ഒഴിക്കുന്നതിനാൽ തണുപ്പിനായി അവ ചെടി ചട്ടികൾക്കിടയിൽ  പതുങ്ങി ഇരിക്കുവാൻ സാധ്യതയുണ്ട്.

വീടിനു വെളിയിൽ അഴിച്ചു വെയ്ക്കുന്ന ചെരുപ്പ് ,ഷൂസുകൾ ഇടുന്നതിനു മുൻപായി കുടഞ്ഞു നോക്കുക. അവയ്ക്കുള്ളിൽ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തുക. ഇതിന്  ഉള്ളിൽ ഇഴജന്തുക്കൾ കയറി ഇരിക്കാൻ സാധ്യതയുണ്ട്.

വീടിന്റെ ചുമരിലേക്ക് പടരുന്ന ചെടികളും, വീടിനോട് ചേർന്ന് നിൽ ക്കുന്ന മരക്കൊമ്പുകളും വെട്ടി കളയുക.

ആഴ്ചയിൽ ഒരിക്കലെങ്കിലും ഡീസൽ, ഡെറ്റോൾ എന്നിവ എന്തെങ്കിലും ഉപയോഗിച്ച് സ്പ്രേ ചെയ്യുക. ആ ഭാഗത്തെ ഗന്ധം കാരണം പാമ്പുകൾ അടുക്കില്ല.

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles