fbpx
15.5 C
New York
Monday, September 23, 2024

Buy now

spot_imgspot_img

എറണാകുളത്ത് അത്യപൂര്‍വമായ ലൈം രോഗം റിപ്പോര്‍ട്ട് ചെയ്തു…

0

കൊച്ചി : എറണാകുളം ജില്ലയില്‍ ആദ്യമായി അത്യപൂർവ രോഗമായ ലൈം രോഗം റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചത് ലിസി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന കൂവപ്പടി സ്വദേശിയായ 56-കാരനിലാണ്.

രോഗിക്ക് ലൈം രോഗത്തിനുള്ള ചികിത്സ ആരംഭിച്ചതോടെ ആരോഗ്യം മെച്ചപ്പെടുകയും തുടർന്ന് ഡിസംബർ 26-ന് ആശുപത്രി വിടുകയും ചെയ്തു. രോഗിയുടെ രക്തം പരിശോധനയ്ക്കായി ആശുപത്രി അധികൃതർ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുകയും അവിടെയും രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

ഈ ബാക്ടീരിയ മനുഷ്യശരീരത്തിലെത്തുന്നത് ഒരു പ്രത്യേകതരം ചെള്ളിൻ്റെ കടിയേല്‍ക്കുന്നതിലൂടെയാണ് . ചർമത്തില്‍ ചൊറിച്ചിലും തടിപ്പും, ചെള്ളുകടിച്ച പാട് തുടങ്ങിയവ രോഗ ലക്ഷണങ്ങളാണ്. ഈ രോഗത്തിന് പൊതുവെ നല്‍കാറുള്ളത് ആൻറിബയോട്ടിക് ഉപയോഗിച്ചുള്ള ചികിത്സാരീതിയാണ് .

കട്ടപ്പനയിലെ ഇരട്ടക്കൊലക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം.

0

കട്ടപ്പന /കട്ടപ്പന ഇരട്ടക്കൊല കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യ. വിവിധ വകുപ്പുകളിലെ 10 ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് സംഘം. കൊല്ലപ്പെട്ട വിജയൻ്റെ ഭാര്യ സുമ ഉൾപ്പെടെ ഉള്ളവരെ ചോദ്യം ചെയ്ത് വരുകയാണ്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും ഡി ഐ ജി കട്ടപ്പനയിൽ പറഞ്ഞു.
നേരത്തെ ഡി ഐ ജി പുട്ട വിമലാദിത്യ സംഭവസ്ഥലങ്ങളിൽ എത്തി അന്വേഷണം നടത്തി പ്രതിയെ ചോദ്യം ചെയ്തിരുന്നു. കൊല്ലപ്പെട്ട വിജയൻ്റെ മൃതദേഹം കണ്ടെത്തിയ കാഞ്ചിയാർ കക്കാട്ടുകടയിലെ വാടക വീട്ടിലും, എട്ടു വർഷം മുൻപ് ഇവർ താമസിച്ച കട്ടപ്പന സാഗര ജംഗ്ഷനിലെ വീട്ടിലും, കുഞ്ഞിനെ കൊലപ്പെടുത്തി മറവു ചെയ്തുവെന്ന് സംശയിക്കുന്ന കന്നുകാലിതൊഴുത്തിലും പരിശോധന നടത്തി. മോഷണക്കേസിലെ പ്രതിയായിരുന്ന പാറക്കടവ് പുത്തൻപുരയ്ക്കൽ നിതീഷിനെ ചോദ്യം ചെയ്തപ്പോഴാണ് ഇരട്ടക്കൊലപാതകത്തിൻ്റെ ചുരുളഴിയുന്നത്. കൊല ചെയ്യപ്പെട്ട നെല്ലിപ്പള്ളിൽ വിജയൻ്റെ മൃതദേഹം കഴിഞ്ഞ 10 ആം തീയതി കക്കാട്ടുകടയിലെ വാടക വീട്ടിലെ മുറിയുടെ തറയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. വിജയൻ്റെ മകളിൽ പ്രതി നിതീഷിനുണ്ടായ 4 ദിവസം പ്രായമായ കുഞ്ഞിനെ 2016 ൽ കൊലപ്പെടുത്തി തൊഴുത്തിൽ കുഴിച്ചുമൂടിയതായുമാണ് കേസ്. എന്നാൽ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് 2 ദിവസം സാഗര ജംഗ്ഷനിലെ പുരയിടത്തിലെ കാലിതൊഴുത്ത് പൊളിച്ച് പരിശോധന നടത്തിയെങ്കിലും വ്യക്തമായ തെളിവു ലഭിച്ചില്ല. പ്രതി അടിക്കടി മൊഴി മാറ്റുന്നതാണ് കുഞ്ഞിൻ്റെ മൃതദ്ദേഹം കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നത്. ഇതേ തുടർന്നാണ് എറണാകുളം റേഞ്ച് ഡി ഐ ജി പുട്ടാ വിമലാദിത്യ, സംഭവസ്ഥലങ്ങളിൽ നേരിട്ട്എത്തി അന്വേഷണം നടത്തിയത്. പ്രതി നിതീഷിൻ്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഉന്നത സംഘം ഇന്ന് പ്രതിയെ ചോദ്യം ചെയ്തത്.

പോലീസ് സ്റ്റേഷനിൽ രാത്രിക്ക് പരിശോധനയ്ക്ക് എത്തിയ എസ്.ഐ.യെ, സി.പി. ഓ.അസഭ്യം പറഞ്ഞു.

0

ഇടുക്കി / കമ്പംമെട്ട് സ്റ്റേഷനിൽ രാത്രി പരിശോധനയ്ക്ക് എത്തിയ എസ്.ഐ.യെ സി.പി.ഒ. അസഭ്യം പറഞ്ഞു.

തിങ്കളാഴ്ച രാത്രി കമ്പംമെട്ട് സ്റ്റേഷനിൽ പരിശോധനയ്ക്കെത്തിയ സബ് ഡിവിഷണൽ ഓഫീസറായ എസ്.ഐ.യെ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ. മദ്യപിച്ച് അസഭ്യം പറഞ്ഞു. സ്റ്റേഷനിൽ പരിശോധനയ്ക്ക് എത്തിയ ജില്ലയിലെ തന്നെ ഒരു എസ് .ഐ . യെയാണ് മദ്യപിച്ച പോലീസുകാരൻ അസഭ്യം പറഞ്ഞത്. പ്രശ്നങ്ങൾ രൂക്ഷമാകുമെന്നും കൈയ്യാങ്കളിയിൽ എത്തുമെന്നും അവസ്ഥയുണ്ടായതോടെ എസ്. ഐ. സ്ഥലം വിട്ടതായാണ് സൂചന. ഹൈറേഞ്ചിലെ മിക്ക പോലീസ് സ്റ്റേഷനുകളിലും. രാത്രിയിൽ ഡ്യൂട്ടിക്കുള്ള മിക്കപോലീസ്. ഉദ്യോഗസ്ഥരും മദ്യപിച്ചാണ് ഡ്യൂട്ടിക്ക് ഇരിക്കുന്നതെന്ന് പൊതുജനങ്ങളുടെ ഇടയിൽ നിന്നും ആരോപണമുണ്ട്. രാത്രിയിൽ പരാതിയുമായി സ്റ്റേഷനിൽ ചെല്ലുന്നവരോട്. മോശം പെരുമാറ്റമാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് പലയിടങ്ങളിൽ നിന്നുമായി ആരോപണം ഉയരുന്നുണ്ട്. മേലധികാരികളുടെ ഭാഗത്തുനിന്നും ഇതിന് കർശന നടപടികൾ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഹൈറേഞ്ചിലെ വിവിധ കുരിശുപള്ളികൾക്ക് നേരെ കല്ലേറ്,

0

*💢ഹൈറേഞ്ചിലെ വിവിധ കുരിശു പള്ളികൾക്കു നേരേ കല്ലേറ്*

*⭕ഇടുക്കി.* ഹൈറേഞ്ച് മേഖലയിലെ വിവിധ കുരിശുപള്ളികൾക്കു നേരെ കല്ലെറ്. കട്ടപ്പന, കമ്പംമെട്ട്, ഇരുപതേക്കർ, കൊച്ചറ ഓർത്തഡോക്സ‌സ് കുരിശുപള്ളികളുടെയും, കട്ടപ്പന പുളിയൻമല കമ്പനിപ്പടിയുള്ള അമല മനോഹരി കപ്പേളയിലും, പുളിയൻമല ഗ്രോട്ടോയിലുമാണ് അക്രമണമുണ്ടായത്.

രാവിലെ പ്രാർത്ഥിക്കാനെത്തിയവരാണ് സംഭവം അറിയുന്നത്. കമ്പനിപ്പടിയിൽ വെളുപ്പിന് ഒന്നേകാലോടുകൂടി ബൈക്കിലെത്തിയ ആൾ കല്ലെറിയുകയായിരുന്നു.
നാലടി വീതിയും ആറടി ഉയരവുമുള്ള വാതിലിന്റെ ഗ്ലാസ് തകർന്ന നിലയിലാണ്. പുളിയൻമല പള്ളിക്ക് സമീപമുള്ള ഗ്രോട്ടോയുടെ തൂണിനാണ് കേടുപാട് സംഭവിച്ചിരിക്കുന്നത്.
സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു.

ഇഷ്ടമായെങ്കിൽ ഈ പോസ്റ്റ് എല്ലാവർക്കും ഷെയർ ചെയ്യുക ഉപകാരപ്പെടട്ടെ.
വാർത്തകൾ അറിയുവാനും. തൊഴിലവസരങ്ങൾ അറിയുവാനും.വിജ്ഞാനപ്രദമായ പോസ്റ്റുകൾ കാണുവാനും.മനോഹരമായ നമ്മുടെ ഇടുക്കിയുടെ പ്രകൃതിദൃശ്യങ്ങൾ
കാണുവാനും. നമ്മുടെ ഗ്രൂപ്പ് കട്ടപ്പനക്കാർ KL06.നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇🏻
നമ്മുടെ ഗ്രൂപ്പ് ലിങ്ക് എല്ലാവർക്കും ഷെയർ ചെയ്യാമോ
https://www.facebook.com/groups/511163323566058/?ref=share
*♡ ㅤ ❍ㅤ ⎙ㅤ ⌲*
*ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ*
#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO
#medianews #news #keralanewsday #todaynewsupdates #idukkinews #newsdaily #newkerala #idukkidistrict #idukki #TodayWeather #todaysportsnews #todaysale #KeralalotteryResult
_____________________

വെെദ്യുതി കമ്പിയിൽ തട്ടി ബസിന് തീപ്പിടിച്ചു; നിരവധി പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്..

0

ഗാസിപൂർ: ഉത്തർപ്രദേശിലെ ഗാസിപൂരില്‍ ബസിന് തീപ്പിടിച്ച്‌ അപകടം. 11 കെവി ലെെൻ ബസിന് മുകളില്‍ പൊട്ടി വീണതാണ് അപകടത്തിന് കാരണമായത്..

നിരവധി പേർ മരിച്ചെന്നാണ് റിപ്പോ‌ർട്ട്. അപകട സമയത്ത് ബസിനുള്ളില്‍ നിന്ന് യാത്രക്കാർക്ക് പുറത്തേക്ക് ചാടാൻ കഴിഞ്ഞിരുന്നില്ല. മുപ്പതിലധികം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

കോപാഗഞ്ചില്‍ നിന്ന് മഹാഹറിലേക്ക് വിവാഹസംഘവുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബസിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്…

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം..

0

മലപ്പുറം: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മലപ്പും കുറ്റിപ്പുറത്ത് റിഷ ഫാത്തിമയാണ് മരിച്ചത്.

തിരുനാവായ കളത്തില്‍ വെട്ടത്ത് വളപ്പില്‍ റാഫിയുടെയും റമീഷയുടെയും മകളാണ്.

ഇന്നലെ ഉച്ചയോടെയാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയത്. ഉടൻ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന്, കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആദ്യം വളാഞ്ചേരിയിലും പിന്നീട് കോട്ടക്കലിലെയും ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല…

കട്ടപ്പനയിലെ. ഇരട്ടക്കൊലപാതകത്തിൽ നവജാത ശിശുവിനെ കൊന്നത്. അവിഹിതബന്ധത്തിൽ ഉണ്ടായ കുട്ടിയായതിനാൽ എന്ന്.

0

*💢കട്ടപ്പന ഇരട്ടകൊലപാതകത്തിൽ നവജാതശിശുവിനെ കൊന്നത് അവിഹിത ബന്ധത്തിൽ ഉണ്ടായ കുഞ്ഞായതിനാലെന്ന് പൊലീസ്.*

⭕പ്രതികളിലൊരാളായ നിതീഷിനു കൊല്ലപ്പെട്ട വിജയന്റെ മകളിലുണ്ടായ ആൺകുഞ്ഞിനെ 2016 ജൂലൈയിലാണ് കൊലപ്പെടുത്തിയത്. നിതീഷും കുട്ടിയുടെ മാതാവായ യുവതിയും വിവാഹിതരല്ല. രഹസ്യബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറി‍ഞ്ഞാലുണ്ടായ നാണക്കേട് മൂലമാണ് കൊലപ്പെടുത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു. കുഞ്ഞിനെ വിജയൻ കാലിൽ പിടിച്ചു നൽകിയപ്പോൾ നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടിയാണ് ശ്വാസം മുട്ടിച്ച് കൊന്നത്.

പിന്നീട് കു‍ഞ്ഞിനെ കട്ടപ്പന സാഗര ജംക്‌ഷനിൽ ഇവർ മുൻപ് താമസിച്ചിരുന്ന വീട്ടിലെ തൊഴുത്തിൽ കുഴിച്ചു മൂടുകയായിരുന്നു. പിടിയിലായ വിജയന്റെ മകൻ വിഷ്ണുവും ഈ കേസിൽ പ്രതിയാണ്.

വിജയന്റെ മകളുടെ കൈയ്ക്കുള്ള ബുദ്ധിമുട്ട് പൂജയിലൂടെ മാറ്റാമെന്നു വിശ്വസിപ്പിച്ചാണ് നിതീഷ് ഈ കുടുംബത്തിൽ എത്തിയതെന്നാണു വിവരം. അതിനുശേഷം നിതീഷിന്റെ നിർദേശങ്ങൾക്കനുസരിച്ച് അവർ ജീവിതരീതി വരെ മാറ്റിയപ്പോൾ ബന്ധുക്കളിൽനിന്നും നാട്ടുകാരിൽനിന്നുമെല്ലാം അകലം പാലിച്ചു. ഒടുവിൽ വാടകവീടുകൾ മാറിമാറി താമസിക്കാൻ തുടങ്ങിയതോടെ ഇവരെ കാണാതായെന്നു വ്യക്‌തമാക്കി ഒരു ഘട്ടത്തിൽ വിജയന്റെ സഹോദരി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

അതിനുശേഷം കട്ടപ്പനയിൽ ഒരു ബന്ധു വിജയനെയും മറ്റും കണ്ടതായി അറിയിച്ചതോടെയാണ് അവർ ജീവനോടെയുണ്ടെന്ന് ബന്ധുക്കൾ മനസ്സിലാക്കിയത്. വിജയന്റെ മകൾക്ക് പ്രത്യേക ശക്തിയുണ്ടെന്നു വിശ്വസിപ്പിച്ചാണു നിതീഷ് ഇവരെ പൊതുസമൂഹത്തിൽനിന്ന് അകറ്റിയതെന്നാണു വിവരം. മറ്റുള്ളവരുമായി ഇടപഴകിയാൽ ശക്തി ക്ഷയിക്കുമെന്നാണത്രേ ഇയാൾ വിശ്വസിപ്പിച്ചിരുന്നത്. വിജയൻ മാസങ്ങൾക്കു മുൻപാണ് കൊല്ലപ്പെട്ടത്.

തർക്കത്തിനിടെ നിതീഷ് ഷർട്ടിൽ പിടിച്ചുവലിച്ചു നിലത്തിട്ടശേഷം ചുറ്റികകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു പൊലീസ് സംശയിക്കുന്നത്. വിഷ്ണുവിന്റെ സഹായത്തോടെ വീട്ടിലെ ഒരു മുറിയിൽ കുഴിയെടുത്തു മൃതദേഹം മൂടി.

മാർച്ച് രണ്ടിനു പുലർച്ചെ കട്ടപ്പനയിലെ വർക്‌ഷോപ്പിൽ മോഷണത്തിനു ശ്രമിക്കുമ്പോഴാണു വിഷ്ണു പിടിയിലായത്. ഈ സമയം പുറത്തു കാവൽ നിൽക്കുകയായിരുന്നു നിതീഷ്. ചോദ്യം ചെയ്യലിനിടെ കൊലപാതകത്തെക്കുറിച്ചു സൂചന ലഭിക്കുകയായിരുന്നു. പ്രതിയായ വിഷ്ണുവിന്റെ വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ, അയാളുടെ സഹോദരിയോട് അച്ഛനെവിടെയെന്നു ചോദിച്ചിരുന്നു. ഇതിന്, കൃത്യമായ ഉത്തരം ലഭിച്ചില്ല. തുടർന്ന് പ്രതികളെ ചോദ്യംചെയ്തപ്പോഴും മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തി.

പൊലീസ് രഹസ്യാന്വേഷണവിഭാഗം ഇവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. വിജയനെ കഴിഞ്ഞ ഓണം മുതൽ കാണാതായെന്നും ദുരൂഹതയുണ്ടെന്നും ബന്ധുക്കളിൽ ചിലർ പറഞ്ഞു.

തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഒരുമിച്ചു താമസിക്കുന്ന കക്കാട്ടുകടയിലെ വാടകവീടിന്റെ തറ പുതുതായി കോൺക്രീറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു.

ഇഷ്ടമായെങ്കിൽ ഈ പോസ്റ്റ് എല്ലാവർക്കും ഷെയർ ചെയ്യുക ഉപകാരപ്പെടട്ടെ.
വാർത്തകൾ അറിയുവാനും. തൊഴിലവസരങ്ങൾ അറിയുവാനും.വിജ്ഞാനപ്രദമായ പോസ്റ്റുകൾ കാണുവാനും.മനോഹരമായ നമ്മുടെ ഇടുക്കിയുടെ പ്രകൃതിദൃശ്യങ്ങൾ
കാണുവാനും. നമ്മുടെ ഗ്രൂപ്പ് കട്ടപ്പനക്കാർ KL06.നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇🏻
നമ്മുടെ ഗ്രൂപ്പ് ലിങ്ക് എല്ലാവർക്കും ഷെയർ ചെയ്യാമോ
https://www.facebook.com/groups/511163323566058/?ref=share
*♡ ㅤ ❍ㅤ ⎙ㅤ ⌲*
*ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ*
#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO
#medianews #news #keralanewsday #todaynewsupdates #idukkinews #newsdaily #newkerala #idukkidistrict #idukki #TodayWeather #todaysportsnews #todaysale #KeralalotteryResult
__________________________

കട്ടപ്പന കക്കാട്ടുകടയിൽ. വീട്ടിൽ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തു,

0

കട്ടപ്പന/ മൃതദേഹം കണ്ടെത്തിയത് മൂന്നായി മടക്കിയ നിലയില്‍, ശരീരത്തില്‍ നിന്നും വേര്‍പെട്ട് തലയോട്ടി
പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ ആയിരുന്നു മൃതദേഹം.

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് മൂന്നായി മടക്കി കുഴിച്ചുമൂടിയ നിലയില്‍. പ്രതികള്‍ താമസിച്ചിരുന്ന കക്കാട്ടുകടയിലെ വാടക വീട്ടില്‍ തറ കുഴിച്ചുള്ള പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കാലുകള്‍ അടിയിലായി മൂന്നായി മടക്കി കമിഴ്ത്തിയാണ് കുഴിച്ചുമൂടിയത്.

പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ ആയിരുന്നു മൃതദേഹം. തലയോട്ടി ശരീരത്തില്‍ നിന്നും വേര്‍പ്പെട്ടിരുന്നു. തലയോട്ടിയും അസ്ഥികളുമാണ് കണ്ടെത്തിയത്. പാന്റ്, ഷര്‍ട്ട്, ബെല്‍റ്റ് എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് പോസ്റ്റുമോര്‍ട്ടത്തിനയക്കുമെന്ന് പൊലീസ് അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലാകും പോസ്റ്റുമോര്‍ട്ടം നടപടികള്‍. മൃതദേഹം വിജയന്റേതെന്ന് തന്നെയെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധനയും നടത്തും. കഴിഞ്ഞ ദിവസം പിടിയിലായ പ്രതി നിധീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീട്ടിലെ തറ കുഴിച്ച് പരിശോധന നടത്തിയത്. നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ടെന്ന് കരുന്ന സ്ഥലത്തും പരിശോധന ഇന്നുതന്നെയുണ്ടാകുമെന്ന് എസ്പി വിഷ്ണു പ്രദീപ് ടി കെ പറഞ്ഞു.

സംഭവത്തില്‍ ആഭിചാരക്രിയകള്‍ നടന്നിട്ടുണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. വീട്ടിലെ മുറിക്കുള്ളില്‍ പൂജകള്‍ നടത്തിയതിന്റെ ലക്ഷണങ്ങള്‍ കണ്ടതായി അല്‍വാസി പറഞ്ഞു. പൊലീസ് എത്തിയപ്പോള്‍ മാത്രമാണ് നാല് പേരടങ്ങുന്ന കുടുംബം താമസമുള്ളതായി അറിഞ്ഞത്. ആദ്യ ദിവസം പൊലീസെത്തി വീട് തുറന്നപ്പോള്‍ അസഹനീയമായ ദുര്‍ഗന്ധമുണ്ടായിരുന്നു. ആക്രിസാധനങ്ങളെല്ലാം ചാക്കില്‍കെട്ടിയ നിലയില്‍ കൂട്ടിയിട്ട നിലയിലായിരുന്നു. വീടിന്റെ പിന്നില്‍ പൂജ ചെയ്ത ലക്ഷണങ്ങളുണ്ടായിരുന്നുവെന്നും അയല്‍വാസി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

വീട്ടുടമസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി വിഷ്ണുവും കുടുംബവും കക്കാട്ടുകടയിലെ വീട് വാടകയ്ക്ക് എടുത്തത്. കുടുംബത്തിലുള്ളവരെല്ലാം ജോലിക്കാരാണെന്നും നിധീഷിന്റെ പിതാവ് റിട്ടയേര്‍ഡ് ഡിവൈഎസ്പിയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചതായും വീടെടുത്ത ശേഷം നിധീഷിനെ കണ്ടിട്ടില്ലെന്നും വാടകവീട് തരപ്പെടുത്തി നല്‍കിയ അയല്‍വാസി ബാബു പറയുന്നു..

ന്യൂസ് ബ്യൂറോ കട്ടപ്പന.

മിസ്സ് ഫൊക്കാന ജെയിൻ തെരേസ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് യൂത്ത്‌ പ്രതിനിധിയായി മത്സരിക്കുന്നു

0

ഫ്ലോറിഡ :സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് യൂത്ത്‌ പ്രതിനിധിയായി 2022 മിസ്സ് ഫൊക്കാനയും, 2018 ലെ ഫൊക്കാനയുടെ കലാതിലകവും , പ്രശസ്‌ത നർത്തകിയും കലാ- സംസ്‌കാരിക പ്രവർത്തകയുമായ ജെയിൻ തെരേസ മത്സരിക്കുന്നു.

വളരെ കുട്ടികാലം മുതലേ ഡാൻസിനോട് അതിയായ പാഷൻ ഉണ്ടായിരുന്ന ജെയിൻ തെരേസ അമ്മയുമൊത്താണ് ഭരതനാട്യം ഡാൻസ് പഠിക്കുവാൻ തുടങ്ങിയത്. ചുരുങ്ങിയ കാലംകൊണ്ട് തന്നെ ഡാൻസിൽ പ്രേക്ഷകരുടെ മനസ്സിലിടം നേടിയ ഡാൻസർ ആകുവാൻ ജെയിൻ തെരേസക്ക് കഴിഞ്ഞു. ഒർലാണ്ടോയിൽ ലയന സ്കൂൾ ഓഫ് ഡാൻസ് എന്ന ഡാൻസ് സ്കൂൾ കോ-ഡയറക്റ്റ് ചെയ്യുന്ന ജെയിൻ , ഫോളോറിഡയിലെ വിവിധ മലയാളീ അസ്സോസിയേഷനുകളുടെ വേദികളിലൂടെ വളർന്നു വന്ന യുവ കലാകാരിയാണ്.

നര്‍ത്തകി, നൃത്താധ്യാപിക, ഡാൻസ് കൊറിയോഗ്രാഫർ,പാട്ടുകാരി , സംഘാടക, സന്നദ്ധ പ്രവർത്തക തുടങ്ങിയ നിരവധി തലങ്ങളിൽ ഒർലാണ്ടോ മേഖലയ്ക്കപ്പുറം അമേരിക്കയിലുടനീളം അറിയപ്പെടുന്നകലാകാരിയായി വളർന്നു, നിരവധി വേദികളിൽ വിധകലാരൂപങ്ങളിൽ അരങ്ങിലും അരൊങ്ങൊരുക്കുന്നതിലും കഴിവ് തെളിയിച്ച ജെയിൻ ഫൊക്കാന യുൾപ്പെടെ വിവിധ മലയാളീ അസോസിയേഷനുകൾ നടത്തുന്ന പരിപാടികള്‍ക്ക് മാറ്റുകൂട്ടാന്‍ മുമ്പിൽ നിന്ന് നയിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്. ഡാൻസിൽ എന്നതുപോലെ സംഗീതത്തിലും കഴിവ് തെളിയിച്ചിട്ടുള്ള ജെയിൻ ഒരു സർവ്വ കാലവല്ലഭയാണ്. ഏഷ്യാനെറ്റ് അപ്രീസിയേഷൻ അവാർഡ് ഫോർ ഡാൻസ് ഇൻ ഫിലോഡൽഫിയാ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള ഡാൻസിനും പാട്ടിനുമായി നേടിയിട്ടുണ്ട് .


മികച്ച പ്രസംഗിക, അവതാരിക, ഗായിക , മത-സാംസ്‌കാരിക പ്രവർത്തക ,സംഘടനാ പ്രവർത്തക തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ഫ്ലോറിഡക്കാരുടെ അഭിമാനമായ ജെയിൻ ‘. ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ഡിഗ്രിയുള്ള ജെയിൻ ഒർലാണ്ടോ ബെയിസിഡ് ഹെൽത്ത് കെയർ കമ്പനിയിൽ ജോലി ചെയ്യുന്നു. അടുത്തിടെ വിവാഹിതയായ ജെയിൻ,ഭർത്താവ് അബിൻ സജിയുമൊത്തു ഒർലാണ്ടോയിൽ ആണ് താമസം.

അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് ജെയിൻ തെരേസ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. സ്വന്തം ജീവിതവും, കരിയറും കാലക്കും , സാമൂഹ്യപ്രവർത്തനത്തിനുമായി മാറ്റിവച്ച അതുല്യ പ്രതിഭയാണ് ജെയിൻ തെരേസ. അവരുടെ പ്രവർത്തനങ്ങൾ യുവ തലമുറക്ക് മാതൃകയാണ് .ജെയിൻ തെരേസയുടെ സംഘടനാ മികവും നേതൃ പാടവവും യുവ നേതാകൾക്ക് മുൻതൂക്കമുള്ള ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ ഒരു വൻ മുതൽ കുട്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

യുവ തലമുറയെ അംഗീകരിക്കുകയും അനുഭവസമ്പത്തും , കഴിവുമുള്ള ചെറുപ്പക്കാരെ മുന്നിൽ നിർത്തി പ്രവർത്തിക്കുവാൻ തയ്യാർ എടുക്കുബോൾ ജെയിൻ തെരേസ മത്സരം യുവ തലമുറക്ക് കിട്ടുന്ന അംഗീകാരമാണ് . മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.ഫ്ലോറിഡ റീജിയനിൽ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ ജെയിൻ തെരേസയുടെ മത്സരത്തെ പിന്തുണക്കുന്നു . കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന , ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ , അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് ,വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ ,രാജീവ് കുമാരൻ, അഡ്വ. ലതാ മേനോൻ ,ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ , മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിൾ , മനോജ് മാത്യു ,ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ , സിജു സെബാസ്റ്റ്യൻ , ജോർജി വർഗീസ് , സുദീപ് നായർ , സോമൻ സക്കറിയ , ബ്ലെസ്സൺ മാത്യു, ജീമോൻ വർഗീസ് റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള,ഷാജി സാമുവേൽ, ധീരജ് പ്രസാദ് , ജോസി കാരക്കാട്, ലാജി തോമസ് , ആന്റോ വർക്കി ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്ന സതീശൻ നായർ , ബിജു ജോൺ എന്നിവർ ജെയിൻ തെരേസക്ക് വിജയാശംസകൾ നേർന്നു.

മഴയെത്തി; കനത്ത ജാഗ്രതയിൽ രാജ്യം

0

ദു​ബൈ: മൂ​ന്നു ദി​വ​സം അ​സ്ഥി​ര കാ​ലാ​വ​സ്ഥ പ്ര​വ​ചി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ന​ത്ത ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി യു.​എ.​ഇ അ​ധി​കൃ​ത​ർ. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ രാ​ജ്യ​ത്തെ മി​ക്ക​യി​ട​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ അ​ബൂ​ദ​ബി​യി​ലും അ​ൽ​ഐ​നി​ലും മ​ഴ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റു വീ​ശു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ ക​ന​ത്ത ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

വാ​ദി​ക​ളി​ലും വെ​ള്ളം ഒ​ഴു​കു​ന്ന​യി​ട​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്ത​രു​ത്. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ വീ​ടു​ക​ളി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും അ​ധി​കൃ​ത​ർ ഓ​ർ​മി​പ്പി​ച്ചു.