fbpx
20 C
New York
Saturday, July 27, 2024

Buy now

spot_imgspot_img

മിസ്സ് ഫൊക്കാന ജെയിൻ തെരേസ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് യൂത്ത്‌ പ്രതിനിധിയായി മത്സരിക്കുന്നു

ഫ്ലോറിഡ :സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് യൂത്ത്‌ പ്രതിനിധിയായി 2022 മിസ്സ് ഫൊക്കാനയും, 2018 ലെ ഫൊക്കാനയുടെ കലാതിലകവും , പ്രശസ്‌ത നർത്തകിയും കലാ- സംസ്‌കാരിക പ്രവർത്തകയുമായ ജെയിൻ തെരേസ മത്സരിക്കുന്നു.

വളരെ കുട്ടികാലം മുതലേ ഡാൻസിനോട് അതിയായ പാഷൻ ഉണ്ടായിരുന്ന ജെയിൻ തെരേസ അമ്മയുമൊത്താണ് ഭരതനാട്യം ഡാൻസ് പഠിക്കുവാൻ തുടങ്ങിയത്. ചുരുങ്ങിയ കാലംകൊണ്ട് തന്നെ ഡാൻസിൽ പ്രേക്ഷകരുടെ മനസ്സിലിടം നേടിയ ഡാൻസർ ആകുവാൻ ജെയിൻ തെരേസക്ക് കഴിഞ്ഞു. ഒർലാണ്ടോയിൽ ലയന സ്കൂൾ ഓഫ് ഡാൻസ് എന്ന ഡാൻസ് സ്കൂൾ കോ-ഡയറക്റ്റ് ചെയ്യുന്ന ജെയിൻ , ഫോളോറിഡയിലെ വിവിധ മലയാളീ അസ്സോസിയേഷനുകളുടെ വേദികളിലൂടെ വളർന്നു വന്ന യുവ കലാകാരിയാണ്.

നര്‍ത്തകി, നൃത്താധ്യാപിക, ഡാൻസ് കൊറിയോഗ്രാഫർ,പാട്ടുകാരി , സംഘാടക, സന്നദ്ധ പ്രവർത്തക തുടങ്ങിയ നിരവധി തലങ്ങളിൽ ഒർലാണ്ടോ മേഖലയ്ക്കപ്പുറം അമേരിക്കയിലുടനീളം അറിയപ്പെടുന്നകലാകാരിയായി വളർന്നു, നിരവധി വേദികളിൽ വിധകലാരൂപങ്ങളിൽ അരങ്ങിലും അരൊങ്ങൊരുക്കുന്നതിലും കഴിവ് തെളിയിച്ച ജെയിൻ ഫൊക്കാന യുൾപ്പെടെ വിവിധ മലയാളീ അസോസിയേഷനുകൾ നടത്തുന്ന പരിപാടികള്‍ക്ക് മാറ്റുകൂട്ടാന്‍ മുമ്പിൽ നിന്ന് നയിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്. ഡാൻസിൽ എന്നതുപോലെ സംഗീതത്തിലും കഴിവ് തെളിയിച്ചിട്ടുള്ള ജെയിൻ ഒരു സർവ്വ കാലവല്ലഭയാണ്. ഏഷ്യാനെറ്റ് അപ്രീസിയേഷൻ അവാർഡ് ഫോർ ഡാൻസ് ഇൻ ഫിലോഡൽഫിയാ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള ഡാൻസിനും പാട്ടിനുമായി നേടിയിട്ടുണ്ട് .


മികച്ച പ്രസംഗിക, അവതാരിക, ഗായിക , മത-സാംസ്‌കാരിക പ്രവർത്തക ,സംഘടനാ പ്രവർത്തക തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ഫ്ലോറിഡക്കാരുടെ അഭിമാനമായ ജെയിൻ ‘. ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ഡിഗ്രിയുള്ള ജെയിൻ ഒർലാണ്ടോ ബെയിസിഡ് ഹെൽത്ത് കെയർ കമ്പനിയിൽ ജോലി ചെയ്യുന്നു. അടുത്തിടെ വിവാഹിതയായ ജെയിൻ,ഭർത്താവ് അബിൻ സജിയുമൊത്തു ഒർലാണ്ടോയിൽ ആണ് താമസം.

അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് ജെയിൻ തെരേസ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. സ്വന്തം ജീവിതവും, കരിയറും കാലക്കും , സാമൂഹ്യപ്രവർത്തനത്തിനുമായി മാറ്റിവച്ച അതുല്യ പ്രതിഭയാണ് ജെയിൻ തെരേസ. അവരുടെ പ്രവർത്തനങ്ങൾ യുവ തലമുറക്ക് മാതൃകയാണ് .ജെയിൻ തെരേസയുടെ സംഘടനാ മികവും നേതൃ പാടവവും യുവ നേതാകൾക്ക് മുൻതൂക്കമുള്ള ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ ഒരു വൻ മുതൽ കുട്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

യുവ തലമുറയെ അംഗീകരിക്കുകയും അനുഭവസമ്പത്തും , കഴിവുമുള്ള ചെറുപ്പക്കാരെ മുന്നിൽ നിർത്തി പ്രവർത്തിക്കുവാൻ തയ്യാർ എടുക്കുബോൾ ജെയിൻ തെരേസ മത്സരം യുവ തലമുറക്ക് കിട്ടുന്ന അംഗീകാരമാണ് . മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.ഫ്ലോറിഡ റീജിയനിൽ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ ജെയിൻ തെരേസയുടെ മത്സരത്തെ പിന്തുണക്കുന്നു . കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന , ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ , അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് ,വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ ,രാജീവ് കുമാരൻ, അഡ്വ. ലതാ മേനോൻ ,ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ , മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിൾ , മനോജ് മാത്യു ,ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ , സിജു സെബാസ്റ്റ്യൻ , ജോർജി വർഗീസ് , സുദീപ് നായർ , സോമൻ സക്കറിയ , ബ്ലെസ്സൺ മാത്യു, ജീമോൻ വർഗീസ് റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള,ഷാജി സാമുവേൽ, ധീരജ് പ്രസാദ് , ജോസി കാരക്കാട്, ലാജി തോമസ് , ആന്റോ വർക്കി ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്ന സതീശൻ നായർ , ബിജു ജോൺ എന്നിവർ ജെയിൻ തെരേസക്ക് വിജയാശംസകൾ നേർന്നു.

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles