മലപ്പുറം: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മലപ്പും കുറ്റിപ്പുറത്ത് റിഷ ഫാത്തിമയാണ് മരിച്ചത്.
തിരുനാവായ കളത്തില്‍ വെട്ടത്ത് വളപ്പില്‍ റാഫിയുടെയും റമീഷയുടെയും മകളാണ്.
ഇന്നലെ ഉച്ചയോടെയാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയത്. ഉടൻ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന്, കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആദ്യം വളാഞ്ചേരിയിലും പിന്നീട് കോട്ടക്കലിലെയും ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല…