fbpx
21.3 C
New York
Monday, September 23, 2024

Buy now

spot_imgspot_img

കട്ടപ്പനയിൽ ഗതാഗതക്കുരുക്കും റോഡ്, അപകടങ്ങളും. പതിവാകുന്നു, പോലീസ്, നോക്കുകുത്തിയോ,

0

കട്ടപ്പന: കട്ടപ്പന ഇരട്ടയാർ റോഡിൽ അപകടം പതിവാകുന്നു, ഇന്ന് ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് സാരമായി പരിക്കേറ്റു. പേഴുംകവല ഭാഗത്തേയ്ക്ക് വന്ന ബൈക്കും, കട്ടപ്പന ഭാഗത്തേയ്ക്ക് പോയ ഓട്ടോറിക്ഷയും തമ്മിൽ ബി.എസ്. എൻ. എൽ ഓഫീസിന് സമീപം ജോ ഹോംസ് സ്ഥാപനത്തിൻ്റെ സമീപം ഇടിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം റോഡിന് കുറുകെ കടന്ന കുട്ടിയെ എതിരെ വന്ന വാഹനം ഇടിച്ചു വീഴ്ത്തുകയുണ്ടായി, മലയോര ഹൈവേയുടെ നിർമ്മാണം ഏകദേശം പൂർത്തിയായതോടുകൂടിയും,, ഇരുചക്രവാഹനങ്ങളുടെ അമിത വേഗതയും ആണ് അപകടങ്ങൾക്ക് കാരണമാകുന്നത്, അശോക കവല മുതൽ, ഇടശ്ശേരി ജംഗ്ഷൻ വരെയാണ്, രൂഷമായ ഗതാഗതക്കുരുക്ക്, റോഡിന്റെ ഇരുവശങ്ങളിലും ആയി അനധികൃത പാർക്കിംഗ് മൂലം അപകടങ്ങൾ പതിവാകുന്നു, രോഗിയുമായി കടന്നുവരുന്ന ആംബുലൻസ് പോലും, മിക്ക ദിവസങ്ങളിലും ഗതാഗതക്കുരുക്കിൽ പെട്ട് കിടക്കാറുണ്ട്, ട്രാഫിക് പോലീസിന്റെ സേവനം കാര്യക്ഷമമല്ല എന്ന് പരക്കെ ആക്ഷേപമുണ്ട്.,

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ,മുക്കുപ ണ്ടം,പണയപ്പെടുത്തി പണം,തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ,

0

ഇടുക്കി, അടിമാലിയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാള്‍ അറസ്റ്റിലായി. അടിമാലി ഇരുമ്പുപാലത്താണ് സംഭവം. തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ധനകാര്യ സ്ഥാപനം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
അടിമാലി ഒഴുവത്തടം സ്വദേശി അഖിലിനെയാണ് മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് തവണകളായിട്ടാണ് ഇരുമ്പുപാലത്ത് പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തില്‍ പ്രതി തട്ടിപ്പ് നടത്തിയത്. തട്ടിപ്പിലൂടെ ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയോളം ഇയാൾ കൈക്കലാക്കി.ഒരു പവന്‍ വീതം വരുന്ന 6 വളകള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി പണയപ്പെടുത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. മാർച്ചിൽ സ്ഥാപനത്തില്‍ നടന്ന പരിശോധനയിലാണ് തട്ടിപ്പ് വിവരം തിരിച്ചറിഞ്ഞത്.
തുടർന്ന് സ്ഥാപനത്തിൻ്റെ അധികൃതര്‍ ബന്ധപ്പെട്ടെങ്കിലും പണം തിരികെ നല്‍കാമെന്ന് സമ്മതിച്ച പ്രതി പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയാണ് ചെയ്തത് എന്ന് സ്ഥാപനത്തിൽ നിന്ന് അറിയിച്ചതായി അടിമാലി പോലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ നേര്യമംഗലം മേഖലയില്‍ നിന്ന് കസ്റ്റഡിയിൽ എടുത്തു. പ്രതിക്ക് വ്യാജ ഉരുപ്പടികള്‍ നിര്‍മ്മിച്ച് നല്‍കിയ ആളെ സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

മോട്ടോർ വാഹന വകുപ്പിന്റെ അശ്രദ്ധ ഒരേ നമ്പറിൽ,രണ്ടു വാഹനങ്ങൾ നിരത്തിലൂടെ പറയുന്നു.

0

ഇടുക്കി; ഒരെ നമ്പറിൽ 2 ടിപ്പറുകൾ.നേര്യമംഗലത്ത് റോഡ് പണിസ്ഥലത്താണ് ഒരെ നമ്പറിൽ രണ്ട് ടിപ്പറുകൾ കാണപ്പെട്ടത്.വാഹനങ്ങളുടെ ചിത്രം കേരള ടൈംസിന് ലഭിച്ചു. ഒരേ നമ്പറിൽ മറ്റു വാഹനങ്ങളും നിരത്തിലൂടെ പായുന്നതായി നാട്ടുകാർ പറഞ്ഞു.

കെഎൽ 44 ബി 2747 എന്നാണ് രണ്ട് ടിപ്പറുകളുടെയും നമ്പർ പ്ലേറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ഒരെ നമ്പർ എന്നുമാത്രമല്ല ടിപ്പറുകളുടെ നിറവും ഒന്നുതന്നെ.

റോഡുപണി നടക്കുമ്പോൾ ടാങ്കറുകളിൽ വെള്ളവുമായിട്ടാണ് ടിപ്പറുകൾ എത്തിയത്.ഒരെ നമ്പർ ശ്രദ്ധയിൽപ്പെട്ടതോടെ സ്ഥലവാസി ടിപ്പറുകളുടെ വീഡിയോ എടുത്തത്.

സംഭവം ശ്രദ്ധയിൽപ്പെട്ട അടിമാലി പോലീസ് ഉച്ചമുതൽ വാഹനം കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.മോട്ടോർ വാഹനവകുപ്പിന്റെ വെബ്‌സൈറ്റിലെ രേഖകൾ പ്രകാരം ബിജു ജോർജ്ജ് എന്നാണ് വാഹന ഉടമയുടെ പേര്.ഈ പേരിലുള്ളയാളാണ് റോഡ് നിർമ്മാണം കരാർ എടുത്തിട്ടുള്ളത് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

മണ്ണ് കടത്തു മാഫിയ ബന്ധം, ഇടുക്കിയിൽ,പോലീസുകാരനെ പിരിച്ചുവിട്ടു,

0

*ഇടുക്കിയിൽ മണ്ണുകടത്ത് മാഫിയയുമായി ബന്ധം പുലർത്തിയ പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു*

ചെറുതോണി /ഇടുക്കി :മണ്ണുകടത്ത് മാഫിയയുമായി ബന്ധം പുലർത്തിയ പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. കഞ്ഞിക്കുഴി സബ് ഇൻസ്‌പെക്ടറായിരുന്ന കെ.എ.അബിയെയാണ് എറണാകുളം റേഞ്ച് ഡിഐജി പിരിച്ചുവിട്ടത്. അബി കരിമണ്ണൂർ എസ്എച്ച്ഒയുടെ ചുമതലയിൽ ഇരിക്കെ 2023 ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിലാണു സംഭവം. കരിമണ്ണൂരിൽ ഇയാളുടെ സഹോദരന്റെ പേരിലുള്ള സ്ഥലത്ത് വീടു നിർമിക്കാനായി മണ്ണെടുക്കാൻ പാസ് ലഭിച്ചിരുന്നു. ഇതിന്റെ മറവിൽ വൻതോതിൽ മണ്ണെടുത്തു വിറ്റെന്നു വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി. കുന്നിടിച്ച്‌ മണ്ണുവിൽപന നടത്തിയ കേസിൽ ഉടമയ്ക്കു മൈനിങ് ആൻഡ് ജിയോളജി വകുപ്പ് 16 ലക്ഷം രൂപ പിഴയിട്ടിരുന്നു.

മണ്ണു നീക്കം ചെയ്യാൻ ഉപയോഗിച്ച ടിപ്പർ ലോറികളും മണ്ണുമാന്തി യന്ത്രവും അബിയുടെ ഉടമസ്ഥതയിൽ ഉള്ളവയായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. തൊടുപുഴ ഡിവൈഎസ്പിയായിരുന്ന എം.ആർ.മധു ബാബുവിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഏപ്രിലിൽ ലോക്കൽ പൊലീസിനെപ്പോലും അറിയിക്കാതെ നേരിട്ടെത്തി പിടികൂടിയതോടെയാണു സംഭവം പുറത്തറിയുന്നത്. സംഭവശേഷം ഇയാളെ അടിമാലിയിലേക്കും പിന്നീടു കഞ്ഞിക്കുഴിയിലേക്കും സ്ഥലംമാറ്റിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ വിശദീകരണം തേടി. മറുപടി തൃപ്തികരമല്ലെന്നു കണ്ടെത്തിയാണു പിരിച്ചുവിടൽ.

കട്ടപ്പനയിൽ വാഹനാപകടം പതിവാകുന്നു.

0

ഇടുക്കി വെള്ളയാംകുടിയിൽ മൂന്നാം ക്ലാസ് വിദ്യാത്ഥിനിയെ കാറിടിച്ചു.

കട്ടപ്പന : കട്ടപ്പന സെന്റ് ജോർജ് സ്കൂൾ അധ്യാപകൻ വെള്ളയാംകുടി അറയ്ക്ക്‌ക കാലായിൽ പ്രിൻസിന്റെ മകൾ നേതക്കാണ് അപകടത്തിൽപരിക്കേറ്റത്. സൺ‌ഡേ സ്കൂളിലെ സുവിശേഷോത്സവം ( ഉഥാനോത്സവം) കഴിഞ്ഞു 4 മണിയോടെ വീട്ടിലേക്ക് പോകുകയായിരുന്ന നേതയെ കാർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തലക്കകത്ത് ബ്ലീഡിംഗ് ഉള്ളതിനാൽ കോട്ടയം കാരിത്താസ്
ആശുപത്രിയിലേക്ക് മാറ്റി ..

ഡീൻ കുര്യാക്കോസ് നാളെ പത്രിക സമർപ്പിക്കും.

0

ഡീൻ കുര്യാക്കോസ് നാളെ പത്രിക സമർപ്പിക്കും

ഇടുക്കി : യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് നാളെ ( ഏപ്രിൽ 3 ബുധൻ ) നാമനിർദേശ പത്രിക സമർപ്പിക്കും. ഉച്ചക്ക് ശേഷം 2 മണിക്ക് വരണാധികാരി കൂടിയായ ഇടുക്കി ജില്ല കളക്ടർ ഷീബ ജോർജ്ജ് മുൻപാകെയാണ് പത്രിക സമർപ്പിക്കുന്നത്.

രാവിലെ മാതാപിതാക്കളുടെ അനുഗ്രഹം തേടിയ ശേഷം വെള്ളപ്പാറ കൊലുമ്പൻ സമാധിയിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് ചെറുതോണിയിലെ ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ എത്തി യുഡിഎഫ് നേതൃയോഗത്തിൽ പങ്കെടുക്കും.

മുൻ എംഎൽഎ എ.കെ മണിയുടെ നേതൃത്വത്തിലുള്ള മൂന്നാറിലെ തോട്ടം തൊഴിലാളികൾ സമാഹരിച്ചു നൽകുന്ന തുകയാണ് കെട്ടിവെക്കുന്നതിനായി നൽകുന്നത്.

പത്രിക സമർപ്പണത്തിൽ ജില്ലയിലെ യുഡിഎഫ് നേതാക്കളും പ്രവർത്തകരും സ്ഥാനാർത്ഥിയെ അനുഗമിക്കും.

മുഖ്യമന്ത്രി നാളെ ഇടുക്കിയിൽ, അഞ്ചുമണിക്ക് കട്ടപ്പനയിൽ,

0

കട്ടപ്പന/,,മുഖ്യമന്ത്രി നാളെ ഇടുക്കിയില്‍
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജിന്‍റെ പ്രചരണാര്‍ത്ഥം മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച ഇടുക്കിയിലെത്തും. 3 പൊതുസമ്മേളനങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. രാവിലെ 10 ന് കോതമംഗലത്താണ് ആദ്യപരിപാടി. ഉച്ചതിരിഞ്ഞ് 3 ന് രാജാക്കാട് ബസ് സ്റ്റാന്‍റ് മൈതാനിയിലും വൈകിട്ട് 5 ന് കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള വേദിയിലും പ്രസംഗിക്കും. എല്‍ഡിഎഫ് നേതാക്കളും സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജും സമ്മേളനങ്ങളില്‍ പങ്കെടുക്കും..

മോർച്ചറിയുടെ തണുപ്പിൽ കാത്തിരുന്നത് ഏഴു ദിവസം,എന്നിട്ടും കാണാനെത്താൻ ആകാതെ അച്ഛൻ, ഒടുവിൽ, ആമി മടങ്ങി.

0



ഇടുക്കി: കട്ടപ്പന / ഒരാഴ്ച മോർച്ചറിയിൽ കാത്തിരുന്നിട്ടും അച്ഛൻ എത്തിയില്ല. ഒടുവിൽ ആമി യാത്രയായി. കഴിഞ്ഞ 24ന് രാവിലെ ചേറ്റുകുഴിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആറു വയസുകാരി ആമി എൽസ മരിച്ചത്. മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങി വരികയായിരുന്ന അഞ്ചംഗ സംഘം സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ ആമി എൽസയുടെ പിതാവ് എബി, അമ്മ അമലു, സഹോദരൻ എയ്ഡൻ, എബിയുടെ പിതാവ് ജോസഫ് വർക്ക, എബിയുടെ മാത്വ് മോളി എന്നിവർക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ എബിയും പിതാവും മാതാവും പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആമിയുടെ മരണ വിവരവും ഇവർ അറിഞ്ഞിട്ടില്ല. ഏഴ് ദിവസം മോർച്ചറിയിൽ സൂക്ഷിച്ച ആമിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മ അമലുവിന് കാണാനായത്.

ഇനിയും കുഞ്ഞിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കേണ്ടെന്ന് ബന്ധുക്കൾ തീരുമാനിച്ചതോടെയാണ് ആമിയുടെ സംസ്കാരം ഇന്ന് നടത്തിയത്.

ഇടുക്കി ജലാശയത്തിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, ഫയർഫോഴ്സ് എത്തിയത് ഏറെ വൈകി യുവതിയുടെ ജഡം മാറ്റാൻ ആയതു മണിക്കൂറുകൾക്കുശേഷം.

0

കട്ടപ്പന: ഞായറാഴ്ച്ച രാത്രി ഇടുക്കി ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം ആശുപത്രിയിൽ എത്തിച്ചത് പുറത്തെടുത്ത് മണിക്കൂറുകൾക്ക് ശേഷം.കട്ടപ്പന ഫയർഫോഴ്‌സിനെ വിവരം അറിയിച്ചെങ്കിലും ആംബുലൻസ് പോലുമില്ലാതെയാണ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയതെന്നും ആക്ഷേപം.വിവരം അറിഞ്ഞയുടൻ വാർഡ് മെമ്പർ അടക്കം കട്ടപ്പന ഫയർ ഫോഴ്‌സിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.ഒടുവിൽ പോലീസ് ഇടപെട്ട് ഫയർ ഫോഴ്സ്
എത്തിയെങ്കിലും മൃതദേഹം ആശുപത്രിയിൽ എത്തിക്കുവാൻ ആംബുലൻസ് പോലും ഇവർ കൊണ്ടുവന്നില്ല.
ആംബുലൻസ് എത്തിക്കണമെന്ന് പോലീസ് നിർദേശിച്ചിരുന്നതായി ദൃക്‌സാക്ഷികളും പറയുന്നു.ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപ് തന്നെ നാട്ടുകാരുടെ സഹായത്തോടെ പെൺകുട്ടിയുടെ ജഡം പുറത്തെടുത്തിരുന്നു.എന്നാൽ രാത്രി 10.30ന് കരയ്ക്കെക്കെത്തിച്ച മൃതദേഹം പുലർച്ചെ ഒന്നരയോടെയാണ് മറ്റൊരു സ്വകാര്യ ആംബുലൻസ് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റാനായത്.ഫയർഫോഴ്‌സിന്റെ നിസംഗത നാട്ടുകാർ ചോദ്യം ചെയ്തത് വലിയ വാക്കേറ്റത്തിനും കാരണമായി.
ഇന്നലെ രാത്രി 9 മണിയോടെയാണ് കോമ്പയാർ സ്വദേശിനി അഞ്ജലിയെ ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ബന്ധുവീട്ടിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അഞ്ചുരുളിയിൽ എത്തിയതായി വിവരം ലഭിച്ചത്.തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മരുന്നുകകുടെ വില വര്ധിക്കുന്നു

0

മരുന്നുകകുടെ വില വര്ധിക്കുന്നു

പാരസെറ്റമോൾ ഉൾപ്പെടെയുള്ള 800 ലധികം വരുന്നു അവശ്യമരുന്നുകളുടെ വില വർധിക്കുന്നു. ഏപ്രില്‍ 1 മുതല്‍ വിലവർധന പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) വ്യക്തമാക്കി.

വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മരുന്നുകള്‍ തുടങ്ങി അവശ്യമരുന്നുകളുടെയൊക്കെ വില വർധിക്കും. അമോക്‌സിസില്ലിന്‍, ആംഫോട്ടെറിസിന്‍ ബി, ബെന്‍സോയില്‍ പെറോക്‌സൈഡ്, സെഫാഡ്രോക്‌സിന്‍, സെറ്റിറൈസിന്‍, ഡെക്‌സമെതസോണ്‍, ഫ്‌ലൂക്കോണസോള്‍, ഫോളിക് ആസിഡ്, ഹെപ്പാരിന്‍, ഇബുപ്രോഫെന്‍ തുടങ്ങിയവയൊക്കെ വിലവർധിക്കുന്ന മരുന്നുകളുടെ പട്ടികയിലുണ്ട്.

കഴിഞ്ഞ വർഷം മരുന്നുകളുടെ വില 12 ശതമാനം വർധിപ്പിച്ചിരുന്നു. 2022ൽ 10 ശതമാനമായിരുന്നു വർധന.