ഇടുക്കി; ഒരെ നമ്പറിൽ 2 ടിപ്പറുകൾ.നേര്യമംഗലത്ത് റോഡ് പണിസ്ഥലത്താണ് ഒരെ നമ്പറിൽ രണ്ട് ടിപ്പറുകൾ കാണപ്പെട്ടത്.വാഹനങ്ങളുടെ ചിത്രം കേരള ടൈംസിന് ലഭിച്ചു. ഒരേ നമ്പറിൽ മറ്റു വാഹനങ്ങളും നിരത്തിലൂടെ പായുന്നതായി നാട്ടുകാർ പറഞ്ഞു.
കെഎൽ 44 ബി 2747 എന്നാണ് രണ്ട് ടിപ്പറുകളുടെയും നമ്പർ പ്ലേറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ഒരെ നമ്പർ എന്നുമാത്രമല്ല ടിപ്പറുകളുടെ നിറവും ഒന്നുതന്നെ.
റോഡുപണി നടക്കുമ്പോൾ ടാങ്കറുകളിൽ വെള്ളവുമായിട്ടാണ് ടിപ്പറുകൾ എത്തിയത്.ഒരെ നമ്പർ ശ്രദ്ധയിൽപ്പെട്ടതോടെ സ്ഥലവാസി ടിപ്പറുകളുടെ വീഡിയോ എടുത്തത്.
സംഭവം ശ്രദ്ധയിൽപ്പെട്ട അടിമാലി പോലീസ് ഉച്ചമുതൽ വാഹനം കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.മോട്ടോർ വാഹനവകുപ്പിന്റെ വെബ്‌സൈറ്റിലെ രേഖകൾ പ്രകാരം ബിജു ജോർജ്ജ് എന്നാണ് വാഹന ഉടമയുടെ പേര്.ഈ പേരിലുള്ളയാളാണ് റോഡ് നിർമ്മാണം കരാർ എടുത്തിട്ടുള്ളത് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.