fbpx

ഇടുക്കി ജലാശയത്തിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, ഫയർഫോഴ്സ് എത്തിയത് ഏറെ വൈകി യുവതിയുടെ ജഡം മാറ്റാൻ ആയതു മണിക്കൂറുകൾക്കുശേഷം.

കട്ടപ്പന: ഞായറാഴ്ച്ച രാത്രി ഇടുക്കി ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം ആശുപത്രിയിൽ എത്തിച്ചത് പുറത്തെടുത്ത് മണിക്കൂറുകൾക്ക് ശേഷം.കട്ടപ്പന ഫയർഫോഴ്‌സിനെ വിവരം അറിയിച്ചെങ്കിലും ആംബുലൻസ് പോലുമില്ലാതെയാണ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയതെന്നും ആക്ഷേപം.വിവരം അറിഞ്ഞയുടൻ വാർഡ് മെമ്പർ അടക്കം കട്ടപ്പന ഫയർ ഫോഴ്‌സിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.ഒടുവിൽ പോലീസ് ഇടപെട്ട് ഫയർ ഫോഴ്സ്
എത്തിയെങ്കിലും മൃതദേഹം ആശുപത്രിയിൽ എത്തിക്കുവാൻ ആംബുലൻസ് പോലും ഇവർ കൊണ്ടുവന്നില്ല.
ആംബുലൻസ് എത്തിക്കണമെന്ന് പോലീസ് നിർദേശിച്ചിരുന്നതായി ദൃക്‌സാക്ഷികളും പറയുന്നു.ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപ് തന്നെ നാട്ടുകാരുടെ സഹായത്തോടെ പെൺകുട്ടിയുടെ ജഡം പുറത്തെടുത്തിരുന്നു.എന്നാൽ രാത്രി 10.30ന് കരയ്ക്കെക്കെത്തിച്ച മൃതദേഹം പുലർച്ചെ ഒന്നരയോടെയാണ് മറ്റൊരു സ്വകാര്യ ആംബുലൻസ് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റാനായത്.ഫയർഫോഴ്‌സിന്റെ നിസംഗത നാട്ടുകാർ ചോദ്യം ചെയ്തത് വലിയ വാക്കേറ്റത്തിനും കാരണമായി.
ഇന്നലെ രാത്രി 9 മണിയോടെയാണ് കോമ്പയാർ സ്വദേശിനി അഞ്ജലിയെ ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ബന്ധുവീട്ടിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അഞ്ചുരുളിയിൽ എത്തിയതായി വിവരം ലഭിച്ചത്.തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Share the News