fbpx
23.4 C
New York
Monday, September 23, 2024

Buy now

spot_imgspot_img

കട്ടപ്പനയുടെ മഹോത്സവത്തിന് തിരി തെളിയുന്നു.

0

കട്ടപ്പനയുടെ മഹോത്സവത്തിന് തിരിതെളിയുന്നു..


കട്ടപ്പന /.ഇടുക്കിയുടെ വാണിജ്യ സിരാകേന്ദ്രമായ കട്ടപ്പനയിൽ വ്യാപാരോത്സവങ്ങളുടെ ഭാഗമായി കെ.വി.വി.ഇ.എസ്, മർച്ചൻ്റ്സ് യൂത്ത് വിംഗ്, ടി. നസുറുദ്ദീൻ & മാരിയിൽ കൃഷ്ണൻ നായർ കിഡ്‌നി കെയർ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി 2024 ഏപ്രിൽ 10 മുതൽ 22 വരെ കട്ടപ്പന മുൻസിപ്പൽ ഗ്രൗണ്ടിൽ കട്ടപ്പന ഫെസ്റ്റ് 2024 സീസൺ 2 നടത്തപ്പെടുന്നു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് 10-ാം തീയതി 7.30 PM ന് ഫെസ്റ്റ് കമ്മറ്റി ചെയർമാൻ ശ്രീ. കെ.പി ഹസ്സന്റെ അദ്ധ്യക്ഷതയിൽ ബഹു. രാജു അപ്‌സര (കെ.വി.വി.ഇ.എസ് സംസ്ഥാന പ്രസിഡന്റ്) ഫെസ്സ് ഉദ്ഘാടനം ചെയുന്നു. മുഖ്യപ്രഭാഷണം ശ്രീ. സണ്ണി പൈമ്പള്ളിൽ (കെ.വി.വി.ഇ.എസ് ഇടുക്കി ജില്ലാ പ്രസിഡന്റ്). ഫെസ്റ്റ് ടിക്കറ്റ് വിതരണ ഉദ്ഘാടനം ശ്രീമതി. ബിനാ ടോമി (കട്ടപ്പന നഗരസഭ ചെയർ പേഴ്‌സൺ) നിർവ്വഹിക്കുന്നു. ഈ പരിപാടിയിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു..

സമ്പൂർണ സൂര്യഗ്രഹണo, ഇനി മണിക്കൂറുകൾ മാത്രം

0

സമ്പൂർണ സൂര്യഗ്രഹണo, ഇനി മണിക്കൂറുകൾ മാത്രം

സമ്പൂർണ സൂര്യ ഗൃഹണത്തിന് ഇനി മണിക്കൂറുകൾ മാത്രം. അര നൂറ്റാണ്ടിനിടെയിലെ ഏറ്റവും ദൈഘ്യമേറിയാ  സമ്പൂർണ സൂര്യ ഗൃഹണത്തിനു  വടക്കേ അമേരിക്ക സാക്ഷ്യം വഹിക്കും. തിങ്കളാഴ്ച ഇന്ത്യൻ സമയo രാത്രി 9:12 ഓടെ ഗൃഹണo ആരംഭിക്കും. ചൊവ്വ പുലർച്ചെ 2:  22വരെ  സൂര്യ ഗ്രഹണo നീളും. 10: 08 ഓടെ ഗ്രഹണo സമ്പൂർണതയിലേക്ക് എത്തുമെന്ന് നാസ. പകൽ സമയo രാത്രിയ പ്രതീകമായി തോന്നിപ്പിക്കുന്ന  സമ്പൂർണ ഗൃഹണത്തിന്  വടക്കേ അമേരിക്ക സാക്ഷ്യം വഹിക്കും. വടക്കേ അമേരിക്കയിലെ മെക്ക്സിക്കോ മുതൽ കാനഡ വരെ നീളുന്ന 185 കിലോമീറ്റർ ഭാഗങ്ങളിലായി സൂര്യ ഗ്രഹണo ദൃശ്യമാകും. ഇന്ത്യയിൽ സമ്പൂർണ ഗ്രഹണo ദൃശ്യമാകില്ല. ചന്ദ്രൻ, സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ പൂർണമായോ മറയപ്പെടുന്ന പ്രതിഭാസ്സമാണ് സൂര്യ ഗൃഹണo. ഏപ്രിൽ 8ന് ഇന്ത്യന് സമയം രാത്രി 9:12ന് സൂര്യ ഗ്രഹണo ആരംഭിക്കും. ഏപ്രിൽ 9ന് പുലർച്ചെ 2:22 വരെ സൂര്യ ഗ്രഹണo നീളും. മുഴുവൻ പ്രതിഭാസത്തിനായി വേണ്ടി വരുന്നത് രണ്ട് മണിക്കൂർ ആണ്. എന്നാൽ സൂര്യ ഗ്രഹണo സമ്പൂർണതയിലേക്ക് എത്താനായി നീളുന്നത് വെറും നാല് മിനുട്ട് മാത്രം. 4-27 മിനിറ്റ്  സമ്പൂർണമായും ഇരുട്ട് അനുഭവപ്പെടും. ആറ് വർഷവും ഏഴ് മാസവും 18 ദിവസ്സത്തിനും ശേഷമാണ് വീണ്ടുമൊരു സൂര്യ ഗ്രഹണo എത്തുന്നത്.

വനിതാ ലീഗ് റംസാൻ

0

അടൂർ.പഴകുളം വനിതാ ലീഗ് റംസാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി അടൂർ പള്ളിക്കൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ആഷ്ന നസീറിന് കിറ്റ് നൽകി വിതരണോദ്ഘാടനം വനിതാ ലീഗ് സംസ്ഥാനസെക്രട്ടറി ഷീന പടിഞ്ഞാറ്റക്കര നിർവ്വഹിച്ചു. സെക്രട്ടറി റഹുമത്ത് ട്രഷറർ സുൽഫത്ത് മുസ്ലിം ലീഗ്പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ എബ്രയൽ ബഷീർ, സെക്രട്ടറി നിയാസി പൂക്കുഞ്ഞ് യൂത്ത് ലീഗ് അടൂർ മണ്ഡലം സെക്രട്ടറി മുഹമ്മദ് ഖൈസ് വനിതാ ലീഗ്  അടൂർ മണ്ഡലം കമ്മറ്റി അംഗം നൗസി ഖൈസ്, എന്നിവർ സമീപം

BOX OFFICE

0

ഫൈറ്ററും വീണു, മഞ്ഞുമ്മല്‍ ബോയ്‍സിനേക്കാളും ടിക്കറ്റ് വില്‍പനയില്‍ മുന്നില്‍ ആ സര്‍പ്രൈസ് ചിത്രം മാത്രം


മോളിവുഡിന് 2024 നല്ല കാലമാണ്. തുടര്‍ച്ചയായി വമ്പൻ ഹിറ്റുകളാണ് മലയാള സിനിമയില്‍  നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകള്‍ തെളിയിക്കുന്നത്. മോളിവുഡാണ് 2024ല്‍ ഇന്ത്യയില്‍ നിന്നുള്ള സിനിമാ ഇൻഡസ്‍ട്രികളില്‍ കൂടുതല്‍ ചര്‍ച്ചയായി മാറിയിരിക്കുന്നതും. 2024ല്‍ ബുക്ക് മൈ ഷോയില്‍ ടിക്കറ്റ് വില്‍പനയില്‍ രണ്ടാമത് മഞ്ഞുമ്മല്‍ ബോയ്‍സ് സിനിമയാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. 

മഞ്ഞുമ്മല്‍ ബോയ്‍സിന്റേതായി 2024ല്‍ വിറ്റ ടിക്കറ്റുകള്‍ 40.30 ലക്ഷമാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബുക്ക് മൈ ഷോയില്‍ ടിക്കറ്റുകളുടെ വില്‍പനയില്‍ 2024ല്‍ ഒന്നാമതുള്ള ഇന്ത്യൻ സിനിമ ഹനുമാനാണ്. ആകെ വിറ്റത് 47.2 ലക്ഷം ടിക്കറ്റുകളാണ് എന്നാണ് റിപ്പോര്‍ട്ട്. ഹൃത്വിക്കിന്റെ ഫൈറ്ററിന്റെ 36.80 ലക്ഷം ടിക്കറ്റുകളും വിറ്റു.

ബോളിവുഡിലെ ശെയ്‍ത്താന്റെ 28.7 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. മലയാളത്തിന്റെ സര്‍പ്രൈസ് ഹിറ്റായി മാറിയ ചിത്രം പ്രേമലുവിന്റേതായി ആകെ 24.4 ലക്ഷം ടിക്കറ്റുകളും വിറ്റു. ആര്‍ട്ടിക്കിള്‍ 370ന്റെ 20.4 ലക്ഷം ടിക്കറ്റുകള്‍ വിറ്റു. തേരി ബാതോൻ മേ ഐസ ഉല്‍ഝാ ജിയായുടേതായി 2024ല്‍ 19.4 ലക്ഷം ടിക്കറ്റുകളും ഗുണ്ടുര്‍ കാരത്തിന്റെ 18.1 ലക്ഷം ടിക്കറ്റുകളും ആടുജീവിതത്തിന്റെ 16.6 ലക്ഷം ടിക്കറ്റുകളുമാണ് വിറ്റതെന്നാണ് റിപ്പോര്‍ട്ട്.

മഞ്ഞുമ്മല്‍ ബോയ്‍സ് മലയാളത്തെയും എക്കാലത്തെയും കളക്ഷനില്‍ ഒന്നാമതെത്തി എന്നത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ആദ്യമായിട്ട് മ�

റംസാൻ റിലീഫും,
ചികിത്സ ധനസഹായവും
വിതരണം ചെയ്തു.

0

റംസാൻ റിലീഫും,
ചികിത്സ ധനസഹായവും
വിതരണം ചെയ്തു.

നെടുമങ്ങാട്: മുസ്ലിം ലീഗ്
നിയോജക
മണ്ഡലം കമ്മിറ്റിയും,
മുസ്ലിം ലീഗ് അബുദാബി
  കെ എം സി സിയും,
സംയുക്തമായി കന്യാകുളങ്ങര ലീഗ് ഹൗസിൽ സംഘടിപ്പിച്ച
റംസാൻ റിലീഫും,
ചികിത്സ ധനസഹായ വിതരണവും
മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം
അഡ്വക്കേറ്റ്: കണിയാപുരം
ഹലീം ഉദ്ഘാടനം ചെയ്തു.
നിയോജക
മണ്ഡലം ജനറൽ സെക്രട്ടറി എസ് എഫ് എസ് എ തങ്ങൾ അധ്യക്ഷത വഹിച്ചു.
ഹലീൽ കോയാ
തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വവും,  ജില്ലാ സെക്രട്ടറി

കന്യാകുളങ്ങര ഷാജഹാൻ
റംസാൻ സന്ദേശവും നൽകി.
പോത്തൻകോട് റാഫി, എം അലി കുഞ്ഞ്, ഗദ്ദാഫി, എച്.
സിദ്ദിഖ്, പുലിപ്പാറ യൂസഫ്, വെമ്പായം സലാം,  സൈഫുദ്ദീൻ
തുടങ്ങിയവർ സംസാരിച്ചു.

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ മുൻ അസി. ഡയറക്ടർ  ഫാ. ജോർജ് നായിപുരയിടം സി.എം.ഐ  നിര്യാതനായി

0

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ മുൻ അസി. ഡയറക്ടർ  ഫാ. ജോർജ് നായിപുരയിടം സി.എം.ഐ  നിര്യാതനായി

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ മുൻ അസി. ഡയറക്ടറും, മേരീക്വീൻസ് കാർമ്മൽ ഹൗസ് അംഗവുമായ ഫാ. ജോർജ് നായിപുരയിടം സി.എം.ഐ നിര്യാതനായി. സംസ്‌കാര ശ്രുശ്രുഷകൾ നാളെ (07.04.2024 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു 02.30 ന് പാലാ മുത്തോലിയിയുള്ള സെൻ്റ്  ജോൺസ് മൊണാസ്ട്രീ  ചാപ്പലിൽ. ഭൗതിക ശരീരം ഞായറാഴ്ച്ച രാവിലെ 09.15 മുതൽ മുത്തോലിയിലുള്ള ചാപ്പലിൽ പൊതുദർശനത്തിന് വെയ്ക്കുന്നതാണ്‌.
1996 മുതൽ 2012 വരെയുള്ള നീണ്ട 16 വർഷക്കാലം മേരീക്വീൻസ് ആശുപത്രിയുടെ അസി. ഡയറക്ടർ ആയി ചുമതല വഹിച്ചിരുന്ന ഫാ. ജോർജ് നായിപുരയിടം സി.എം.ഐ മേരീക്വീൻസിൻ്റെ വളർച്ചയിൽ നിർണ്ണായക ചുവട് വഹിച്ചിട്ടുണ്ട്. തുടർന്നു തൻ്റെ വിശ്രമജീവിത കാലഘട്ടത്തിൽ മേരീക്വീൻസ് കാർമ്മൽ  ഹൗസ് അംഗമായി തുടർന്ന അദ്ദേഹം മരണം വരെ ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ നിശബ്ദമായി മേൽനോട്ടം വഹിക്കുന്നതിനും തുടർന്ന് വന്ന പിൻഗാമികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനും  ശ്രദ്ധിച്ചിരുന്നു.    

1964 ൽ വൈദികനായ അദ്ദേഹം മാന്നാനം ട്രെയിനിംഗ് കോളേജ് ബർസാർ, മുത്തോലിയിലും, ഇടമറ്റത്തും ഡയറക്ടർ, റെക്ടർ തുടങ്ങിയ പദവികളിലും, സേവനം അനുഷ്ഠിച്ചു. പുളിയാന്മല, പാലമ്പ്ര എന്നിവിടങ്ങളിലും സേവനം ചെയ്‌ത അദ്ദേഹം പൂഞ്ഞാറിൽ പ്രിയോർ ആയും സേവനം ചെയ്തു. 1969 മുതൽ 1983 വരെയുള്ള 14 വർഷം ദീപിക ദിനപത്രത്തിലെ അക്കൗണ്ട്സ് വിഭാഗത്തിലും സേവനം ചെയ്‌തു.

1959 ൽ ആദ്യവ്രതം സ്വീകരിച്ച ജോർജച്ചൻ പാലാ രൂപതയിലെ മേവിട ഇടവക അംഗമാണ്

കട്ടപ്പന ഫെസ്റ്റ് -2024, -സീസൺ-2. ഏപ്രിൽ 10 മുതൽ 22. വരെ മുൻസിപ്പൽ മൈതാനത്തിൽ.

0

കട്ടപ്പന / തൊഴില്‍ സാധ്യതകളുടെ വാതില്‍ തുറന്ന്
റോട്ടറി ക്ലബ് കട്ടപ്പന ഹെറിറ്റേജ് അവതരിപ്പിക്കുന്ന ഇടുക്കിയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ പ്രദർശനം
ഏപ്രിൽ 10 മുതൽ ഏപ്രിൽ 22 വരെ കട്ടപ്പന ഫെസ്റ്റ് 2024 സീസൺ 2 വിൽ നടക്കുന്നു.ഉന്നത റാങ്കിലുളള അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റി പ്രതിനിധികളെ നേരിൽ കാണുവാനും, അവരുമായി നിങ്ങളുടെ ഉപരിപഠന സാധ്യതകൾ, വിദ്യാഭ്യാസ വായ്പ്‌പ, സ്കോളർഷിപ്പ്, പാർട്ട്‌ടൈം/ഫുൾടൈം ജോലി അവസരങ്ങൾ, വിസ നിയമങ്ങൾ എന്നിവയെക്കുറിച്ചും മറ്റും വിശദമായി അറിയുവാനും ഈ വിദ്യാഭാസ പ്രദർശനം വിദ്യാർത്ഥികളെയും മാതാപിതാക്കളെയും സഹായിക്കും.നേരിട്ട് സംസാരിക്കു വിവിധ രാജ്യങ്ങളിൽ നിന്നുള്ള യൂണിവേഴ്സിറ്റി ഡെലിഗേറ്റ്സുമായി
ഈ അവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്ക്‌ :8086 300 858

അബുദാബി ലുലു വിൽ നിന്നും, ഒന്നരക്കോടിയോളം രൂപ അപഹരിച്ച ജീവനക്കാരൻ പിടിയിൽ,

0

കൊച്ചി / അബുദാബി ലുലുവിൽ നിന്ന് വൻ തുക തിരുമറി നടത്തി രക്ഷപെടാൻ ശ്രമിച്ച ജീവനക്കാരൻ അറസ്റ്റിൽ. കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പുതിയ പുരയിൽ മുഹമ്മദ് നിയാസ്(38)നെ ആണ് അബുദാബി പൊലീസ് അറസ്റ്റ് ചെയ്തത്.

അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫിസ് ഇൻ ചാർജ്ജായിജോലി ചെയ്ത് വരെവെയാണ് ഒന്നരക്കോടിയോളം രൂപ ( ആറ് ലക്ഷം ദിർഹം) ഇയാൾ അപഹരിച്ചത്.

തിരുമറിക്ക് പിന്നാലെ നിയസും കുടുബവും ഒളിവിൽ പോയിരുന്നു.

ഇത്  സംബന്ധിച്ച് ലുലു ഗ്രൂപ്പ് അബുദാബി പോലീസിലും കേരള പോലീസിലും പരാതി നൽകുകയും ചെയ്തു.

പൊലീസ് ഉടനടി അന്വേഷണം ആരംഭിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തിരിമറിയുടെ കാരണങ്ങൾ സഹിതം കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

മാർച്ച് 25ന് ഉച്ചയ്ക്കായിരുന്നു നിയാസിന്റെ ജോലി സമയം. എന്നാൽ ഇയാൾ ഹാജരാകാത്തതിനെ തുടർന്ന് സംശയം തോന്നിയതോടെ ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണം ആരംഭിക്കുകയായിരുന്നു.

മൊബൈലിൽ ബന്ധപ്പെടാൻ ശ്രമം നടത്തിയെങ്കിലും സ്വിച്ച്ഡ് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്യാഷ് ഓഫിസിൽ നിന്നും വൻ തുക നഷ്ടമായതായി ബോദ്ധ്യമായത്.

ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നതിനാൽ നിയാസിന്റെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അത് കൊണ്ട് തട്ടിപ്പിന് ശേഷം സാധാരണ രീതിയിൽ നിയസിന് യു.എ.ഇയിൽ നിന്ന് പുറത്ത് കടക്കാൻ സാധിക്കില്ലെന്ന് അധികൃതർ ഉറപ്പാക്കിയിരുന്നു.

15 വർഷമായി നിയാസ് ഇവിടെ ജോലി ചെയ്തിരുന്നു.എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയായ ഭാര്യയും 2 മക്കൾക്കും ഒപ്പം അബുദാബിയിലായിരുന്നു നിയാസിന്റെ താമസം . നിയാസിന്റെ തിരോധാനത്തിന്  പിന്നാലെ ഇവർ മറ്റാരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേക്ക് പോയിരുന്നു.

മുണ്ടക്കയം സ്വദേശിയായ യുവതി  ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

0

ജില്ലാ ജനറൽ ആശുപത്രിയ്ക്കു സമീപത്തെ ഹോണസ്റ്റി ഭവൻ ലേഡീസ് ഹോസ്റ്റലിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിഎ വിദ്യാർത്ഥിനിയായ മുണ്ടക്കയം വലിയപുരയ്ക്കൽ ശ്രുതിമോളെ (26)യാണ് ഹോസ്റ്റലിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ഫെബ്രുവരി 10 നായിരുന്നു കിടങ്ങൂർ സ്വദേശിയുമായി ശ്രുതിയുടെ വിവാഹം. ഈ മാസം ഒൻപതാം തീയതിയാണ് ഓൺലൈൻ പഠനത്തിനായി യുവതി ഹോണസ്റ്റി ഭവനിൽ മുറിയെടുത്തത്. യുവതിയുടെ ഭർത്താവ് ഇന്നലെ ചെന്നൈയിലായിരുന്നു. ഇവിടെ നിന്നും ഫോൺ വിളിച്ചെങ്കിലും ശ്രുതി ഫോൺ എടുത്തില്ല. ഇതേ തുടർന്ന് ഇന്ന് രാവിലെ ഇയാൾ ഹോസ്റ്റലിൽ എത്തുകയായിരുന്നു.

തുടർന്ന് വാർഡന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.തുടർന്ന് പോലീസ് എത്തി ഇൻക്വസ്റ്റ്‌ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി.

ഫോണിലൂടെ തട്ടിപ്പ്!! മുക്കൂട്ടുത്തറ സ്വദേശിക്ക് പോയത് അഞ്ച് ലക്ഷം,

0

ഫോണിലൂടെ തട്ടിപ്പ്!! മുക്കൂട്ടുത്തറ സ്വദേശിക്ക് പോയത് അഞ്ച് ലക്ഷം,

ഫോണിൽ കിട്ടിയ നിർദേശ പ്രകാരം വ്യക്തിഗത വിവരം പുതുക്കുവാൻ ആപ്പ് വഴി പത്ത് രൂപാ അടച്ച മുക്കൂട്ട്ത്തറ കുരുമ്പൻമൂഴി സ്വദേശികളായ  ദമ്പതികൾക്ക് നഷ്ട്ടമായത് വീട് വെയ്ക്കാനായി കരുതി വെച്ചിരുന്ന അഞ്ച് ലക്ഷം രൂപ. എസ്. ബി. ഐ ബാങ്ക് അക്കൗണ്ടിൽ നിന്നുമാണ് പണം നഷ്ടമായത്. കഴിഞ്ഞ ദിവസമാണ് സംഭവം,

ദമ്പതികൾ എരുമേലി അക്ഷയ സെന്റർ മുഖേന പോലീസ് സൈബർ സെല്ലിൽ ഓൺലൈനായി പരാതി നൽകി. തുക നഷ്ട്ടപ്പെട്ടെന്ന് ബാങ്ക് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. കരുർ വൈശ്യ ബാങ്കിന്റെ മുംബൈയിലുള്ള അക്കൗണ്ടിലേക്കാണ്  പണം പോയിരിക്കുന്നതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു .മൊബൈൽ ഫോണിലേക്ക് വന്ന നിർദേശത്തി ലൂടെയായിരുന്നു തട്ടിപ്പിന്റെ തുടക്കം. വ്യക്തിഗത വിവരമായ ഇ. കെ. വൈ. സി -EKYC  ഉടനെ അപ്ഡേറ്റ് ചെയ്യണമെന്നും അതിനായി ജിയോ ആപ്പ് മുഖേന പത്ത് രൂപ ട്രാൻസ്ഫർ ചെയ്യണമെന്നുമായിരുന്നു നിർദേശം. ഇതനുസരിച്ച് ആപ്ലിക്കേഷന് മുഖേന പത്ത് രൂപ അടച്ചു. പിറ്റേന്ന് രാവിലെ മൊബൈൽ ഫോണിൽ മെസ്സേജ് വന്നപ്പോഴാണ് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കപ്പെട്ടതായി അറിയുന്നത്. ആദ്യം 4. 60 ലക്ഷം രൂപയും തുടർന്ന് മൂന്ന് തവണയായി  മൊത്തം അഞ്ച് ലക്ഷം രൂപ പിൻവലിക്കപ്പെട്ടതായി മെസ്സേജ് ലഭിക്കുകയായിരുന്നു. വീട് പണിയാൻ വെച്ചിരുന്ന തുക അപ്രതീക്ഷിതമായി നഷ്ട്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് ദമ്പതികൾ .