fbpx
28.9 C
New York
Saturday, July 27, 2024

Buy now

spot_imgspot_img

ഫോണിലൂടെ തട്ടിപ്പ്!! മുക്കൂട്ടുത്തറ സ്വദേശിക്ക് പോയത് അഞ്ച് ലക്ഷം,

ഫോണിലൂടെ തട്ടിപ്പ്!! മുക്കൂട്ടുത്തറ സ്വദേശിക്ക് പോയത് അഞ്ച് ലക്ഷം,

ഫോണിൽ കിട്ടിയ നിർദേശ പ്രകാരം വ്യക്തിഗത വിവരം പുതുക്കുവാൻ ആപ്പ് വഴി പത്ത് രൂപാ അടച്ച മുക്കൂട്ട്ത്തറ കുരുമ്പൻമൂഴി സ്വദേശികളായ  ദമ്പതികൾക്ക് നഷ്ട്ടമായത് വീട് വെയ്ക്കാനായി കരുതി വെച്ചിരുന്ന അഞ്ച് ലക്ഷം രൂപ. എസ്. ബി. ഐ ബാങ്ക് അക്കൗണ്ടിൽ നിന്നുമാണ് പണം നഷ്ടമായത്. കഴിഞ്ഞ ദിവസമാണ് സംഭവം,

ദമ്പതികൾ എരുമേലി അക്ഷയ സെന്റർ മുഖേന പോലീസ് സൈബർ സെല്ലിൽ ഓൺലൈനായി പരാതി നൽകി. തുക നഷ്ട്ടപ്പെട്ടെന്ന് ബാങ്ക് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. കരുർ വൈശ്യ ബാങ്കിന്റെ മുംബൈയിലുള്ള അക്കൗണ്ടിലേക്കാണ്  പണം പോയിരിക്കുന്നതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു .മൊബൈൽ ഫോണിലേക്ക് വന്ന നിർദേശത്തി ലൂടെയായിരുന്നു തട്ടിപ്പിന്റെ തുടക്കം. വ്യക്തിഗത വിവരമായ ഇ. കെ. വൈ. സി -EKYC  ഉടനെ അപ്ഡേറ്റ് ചെയ്യണമെന്നും അതിനായി ജിയോ ആപ്പ് മുഖേന പത്ത് രൂപ ട്രാൻസ്ഫർ ചെയ്യണമെന്നുമായിരുന്നു നിർദേശം. ഇതനുസരിച്ച് ആപ്ലിക്കേഷന് മുഖേന പത്ത് രൂപ അടച്ചു. പിറ്റേന്ന് രാവിലെ മൊബൈൽ ഫോണിൽ മെസ്സേജ് വന്നപ്പോഴാണ് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കപ്പെട്ടതായി അറിയുന്നത്. ആദ്യം 4. 60 ലക്ഷം രൂപയും തുടർന്ന് മൂന്ന് തവണയായി  മൊത്തം അഞ്ച് ലക്ഷം രൂപ പിൻവലിക്കപ്പെട്ടതായി മെസ്സേജ് ലഭിക്കുകയായിരുന്നു. വീട് പണിയാൻ വെച്ചിരുന്ന തുക അപ്രതീക്ഷിതമായി നഷ്ട്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് ദമ്പതികൾ .

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles