റംസാൻ റിലീഫും,
ചികിത്സ ധനസഹായവും
വിതരണം ചെയ്തു.
നെടുമങ്ങാട്: മുസ്ലിം ലീഗ്
നിയോജക
മണ്ഡലം കമ്മിറ്റിയും,
മുസ്ലിം ലീഗ് അബുദാബി
കെ എം സി സിയും,
സംയുക്തമായി കന്യാകുളങ്ങര ലീഗ് ഹൗസിൽ സംഘടിപ്പിച്ച
റംസാൻ റിലീഫും,
ചികിത്സ ധനസഹായ വിതരണവും
മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം
അഡ്വക്കേറ്റ്: കണിയാപുരം
ഹലീം ഉദ്ഘാടനം ചെയ്തു.
നിയോജക
മണ്ഡലം ജനറൽ സെക്രട്ടറി എസ് എഫ് എസ് എ തങ്ങൾ അധ്യക്ഷത വഹിച്ചു.
ഹലീൽ കോയാ
തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വവും, ജില്ലാ സെക്രട്ടറി
കന്യാകുളങ്ങര ഷാജഹാൻ
റംസാൻ സന്ദേശവും നൽകി.
പോത്തൻകോട് റാഫി, എം അലി കുഞ്ഞ്, ഗദ്ദാഫി, എച്.
സിദ്ദിഖ്, പുലിപ്പാറ യൂസഫ്, വെമ്പായം സലാം, സൈഫുദ്ദീൻ
തുടങ്ങിയവർ സംസാരിച്ചു.