fbpx
23.4 C
New York
Monday, September 23, 2024

Buy now

spot_imgspot_img

കൺസ്യൂമർഫെഡിന്റെ, വിഷുചന്തകൾ, ഇന്നുമുതൽ,

0

കൺസ്യൂമർഫെഡിന്റെ വിഷു ചന്തകൾ ഇന്നുമുതൽ

Tvm, Idk,/ കൺസ്യൂമർഫെഡിന്റെ
വിഷു ചന്തകൾ ഇന്നുമുതൽ പ്രവർത്തനം തുടങ്ങും. സംസ്ഥാനത്താകെയുള്ള 300 ഔട്ട്ലറ്റ്ലെറ്റുകളിൽ ആണ് വിഷു ചന്ത പ്രവർത്തിക്കുക. 13 ഇന സാധനങ്ങൾ കൺസ്യൂമർഫെഡിൽനിന്ന് വാങ്ങാം. ഇന്നുമുതൽ വിഷു കഴിഞ്ഞുള്ള ഒരാഴ്ച കൂടി കൺസ്യൂമർഫെഡിൽ ചന്ത പ്രവർത്തിക്കും. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ കൺസ്യൂമർ ഫെഡുകളിലേക്ക് എല്ലാ സാധനങ്ങളും എത്തിച്ചിരുന്നു. സഹകരണ സ്ഥാപനങ്ങളുടെ സഹായത്തോടുകൂടി ആയിരിക്കും കൺസ്യൂമർഫെഡിൻ്റെ പ്രവർത്തനം.

റമദാൻ- വിഷു ചന്തകൾ തുടങ്ങാൻ കൺസ്യൂമർഫെഡിന് ഹൈക്കോടതി ഇന്നലെ അനുമതി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി പരിഷ്കരിച്ചു. ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രചാരണവും പാടില്ല. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാമെന്നും കോടതി പറഞ്ഞിരുന്നു.
റമദാൻ- വിഷു ചന്തകൾക്ക് അനുമതി നിഷേധിച്ചതിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ എങ്ങനെ കുറ്റം പറയുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ചന്ത തുടങ്ങാൻ തീരുമാനിച്ച സമയമാണ് അസ്വസ്ഥപ്പെടുത്തുന്നത്. ഒരു മനുഷ്യന്റെ ഗതികേട് മുതലെടുത്ത് വോട്ട് പിടിക്കുന്നതിനെയാണ് കോടതി ചോദ്യം ചെയ്യുന്നതെന്നും 13 സാധനങ്ങൾ സബ്സിഡി നിരക്കിൽ നൽകുന്നു എന്ന് വാഗ്ദാനം നൽകി സർക്കാർ പ്രചാരവേല നടത്തുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദ്യം ചെയ്യുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു.

കട്ടപ്പന നഗരസഭ, മീറ്റ് സ്റ്റാളിൽ,ഭക്ഷ്യ സുരക്ഷ, വകുപ്പിന്റെ,മിന്നൽ പരിശോധന, കടയടയ്ക്കാൻ നിർദ്ദേശം നൽകി.

0

കട്ടപ്പന നഗരസഭ മീറ്റ് സ്റ്റാളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന: ജീവനക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം

ഇടുക്കി: കട്ടപ്പന നഗരസഭാ മീറ്റ് സ്റ്റാളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ സ്റ്റാള്‍ അടക്കണമെന്ന് നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് ജീവനക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കരാറുകാരന്‍ ഇറച്ചി വില കുറയ്ക്കുകയും പിന്നീട് പഴയപടിയാക്കുകയും ചെയ്തതിനെച്ചൊല്ലി ഏറെ വിവാദള്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പരിശോധന നടത്തിയത്.

കട്ടപ്പന നഗരസഭ,മാംസ, സ്റ്റാളിനെതിരെയുള്ള ഹർജി,ഹൈക്കോടതി, മാറ്റിവെച്ചു.

0

കട്ടപ്പന. കട്ടപ്പന /നഗരസഭ വക ഇറച്ചിക്കട അപകടാവസ്ഥയിലായ കെട്ടിടത്തിലാണ്
പ്രവർത്തിക്കുന്നതെ ന്നും മുനിസിപ്പാലിറ്റി ചട്ടം ലംഘിച്ച് ലൈസൻസ് നൽകിയെന്നും കാട്ടി സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തുടർന്ന് അസി: എഞ്ചിനിയർ കട പരിശോധിക്കുകയും അപകടാവസ്ഥയിലാണന്നും കണ്ടെത്തി. ഇതോടെ നഗരസഭ കട അടക്കുകയും ചെയ്തു.

തുടർന്ന് സമീപത്തെ ഷെഡിലേക്ക് മാറ്റി താൽക്കാലികമായി കട പ്രവർത്തനം ആരംഭിച്ചു. ഏപ്രിൽ ഒന്നിന്ന് 55 ലക്ഷം രൂപാക്ക് പുതിയ കരാറുകാരൻ കട ലേലത്തിൽ പിടിച്ച് വില കുറച്ച് വിൽപ്പനയും ആരംഭിച്ചു.

മലിനീകരണ നിയന്ത്രണ ബോർഡ് കട അടക്കാൻ നോട്ടീസ് നൽകിയെന്ന് പറഞ്ഞ് കരാറുകാൻ ഒരു ദിവസം കട അടച്ചിടുകയും ചെയ്തു. അടുത്ത ദിവസം വില കൂട്ടി വിൽപ്പന ആരംഭിക്കുകയും ചെയ്തു. ഇത് ഏറേ ചർച്ചകൾക്കും കാരണമായി.


ഒൻപതാം തീയതി ഹൈക്കോടതി പരിഗണനയിൽ ഇരുന്ന കേസ് മാറ്റി വച്ചതായി നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ. ജെ ബെന്നി പറഞ്ഞു.

നഗരസഭ മാംസസ്റ്റാൾ അടക്കുവാൻ നിർദ്ദേശം നൽകിയിട്ടില്ലന്നും വില കുറച്ചതും കൂട്ടിയതും നഗരസഭ പറഞ്ഞിട്ടല്ലന്നും വൈസ് ചെയർമാൻ വ്യക്തമാക്കി.

ഇടുക്കി,രൂപതയുടെ നടപടിയെ,സ്വാഗതം ചെയ്ത്.എൻ.ഡി.എ.

0

ഇടുക്കി രൂപതയുടെ നടപടിയെ സ്വാഗതം ചെയ്ത് NDA

ഇടുക്കി / : ദ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഇടുക്കി ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സംഗീതാ വിശ്വനാഥൻ.
സ്ഥാനാർഥി പര്യടനത്തിന് തൊടുപുഴയില്‍ ലഭിച്ച സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അവർ.

സിനിമ പ്രദർശിപ്പിച്ചതിന്‍റെ പേരില്‍ സഭാ നേതൃത്വത്തിനെതിരെ ശബ്ദമുയർത്തുന്ന ഇടതു പക്ഷത്തിന്‍റെയും വലതുപക്ഷത്തിന്‍റെയും നടപടികളെ അപലപിക്കുന്നതായി അവർ പറഞ്ഞു.

നാഷണല്‍ പ്രോഗ്രസീവ് പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ തന്പി എരുമേലിക്കര ഉദ്ഘാടനം ചെയ്തു.കുമാരമംഗലം, മണക്കാട്, പുറപ്പുഴ, മുട്ടം എന്നീ പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭയിലുമായിരുന്നു പര്യടനം.

ഇടുക്കിയിലേക്ക്, ഡബിൾഡക്കർ.ബസ് വരുന്നു.

0

*അത്ഭുതപ്പെടേണ്ട ….ഇടുക്കിയിലേക്ക് ഡബിൾ ഡക്കർ ബസ് വരുന്നു*

ഇടുക്കി / തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഐ എം വിജയൻ ബസ് ഫ്ലാഗ്ഓഫ് ചെയ്യും
* ‘ടസ്‌കര്‍ ഷീല്‍ഡ്’ ഫുട്‌ബോള്‍ മല്‍സരം 12 ന്

തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി കെ എസ് ആർ ടി സി യുടെ ഡബിൾ ഡക്കർ ബസ് ഇടുക്കിയിലെത്തുന്നു. പ്രശസ്ത ഫുട്‍ബോളർ ഐ എം വിജയൻ വെള്ളിയാഴ്ച ( ഏപ്രിൽ 12 ) ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മൂന്നാർ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ മൈതാനത്ത് നടക്കുന്ന ഫുടബോൾ മത്സരത്തിന് മുന്നോടിയായി ബസ് ഫ്ലാഗ്ഓഫ് ചെയ്യും. ജില്ലാ കളക്ടർ ഷീബ ജോർജ്ജ് , ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് ,സബ് കളക്ടര്‍മാരായ ഡോ.അരുണ്‍ എസ് നായര്‍, വി എം ജയകൃഷ്ണന്‍ എന്നിവർ പങ്കെടുക്കും. പൊതുജനങ്ങൾക്ക് ബസിൽ യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ , എത്ര ദിവസം ബസ് ഇടുക്കിയിൽ ഉണ്ടാകും തുടങ്ങിയ വിവരങ്ങൾ ഫ്ളാഗ്ഓഫ് വേദിയിൽ ജനങ്ങളെ അറിയിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

തിരഞ്ഞെടുപ്പിന്റെ ഊര്‍ജ്ജം ജനങ്ങളിലേക്ക് പകരാനായി സ്വീപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ടസ്‌കര്‍ ഷീല്‍ഡ്’ ന് വേണ്ടിയുള്ള സൗഹൃദ ഫുട്‌ബോള്‍ മല്‍സരം വെള്ളിയാഴ്ച ( ഏപ്രില്‍ 12) വൈകീട്ട് 4 ന് കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ മൈതാനത്ത് നടക്കും . ഇടുക്കി ജില്ലാ പൊലീസ് ടീമും കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ ടീമും തമ്മിലാണ് മത്സരം. പ്രശസ്ത ഫുട്‌ബോള്‍ കളിക്കാരന്‍ ഐ എം വിജയന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ‘മൈതാനത്ത് നിന്ന് ബൂത്തിലേക്ക്’ എന്ന ആശയം മുന്‍നിര്‍ത്തിയാണ് മത്സരം സംഘടിപ്പിക്കുന്നത്.

വഴിയുമായി ബന്ധപ്പെട്ട തർക്കത്തെ, തുടർന്ന് സംഘർഷം, വയോധികൻ മരിച്ചു.

0

ഇടുക്കി ..വഴിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ മൽപ്പിടുത്തത്തിനിടെ വയോധികൻ മരിച്ചു.

ഇടുക്കി : വഴിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ മൽപ്പിടുത്തത്തിതിനിടെ വയോധികൻ മരിച്ചു. ഇടുക്കി മുള്ളരിങ്ങാട് സ്വദേശി പുത്തൻപുരയിൽ സുരേന്ദ്രനാണ് (77) മരിച്ചത്. സംഭവത്തിൽ അയൽവാസിയായ ദേവകി എന്ന സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുണ്ടായ മൽപ്പിടുത്തത്തിന് ഇടയിലാണ് മരണം സംഭവിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുവെന്നും പോലീസ് പറഞ്ഞു. വഴി തർക്കവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയായി മാറുകയായിരുന്നു. ഇരുവരും തമ്മിലുള്ള അടിപിടിക്കിടെയാണ് വയോധികൻ താഴെ വീഴുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു.

ക്ഷേമപെൻഷൻ. അവകാശമല്ലാ. ഭിക്ഷയാണെന്ന് പറഞ്ഞ, പിണറായിക്ക്, ഉടൻ തിരിച്ചടി കിട്ടും എന്ന്, എം. എം.ഹസ്സൻ.

0

ക്ഷേമപെൻഷൻ അവകാശമല്ല ഭിക്ഷയാണെന്ന് പറഞ്ഞ പിണാറായിക്ക് ഉടൻ തിരിച്ചടി കിട്ടുമെന്ന് എം എം ഹസ്സൻ.

തിരുവനന്തപുരം : ക്ഷേമപെൻഷൻ അവകാശമല്ലെന്നും ഭിക്ഷയാണെന്നും ഹൈക്കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അഹങ്കാരത്തിന് 50 ലക്ഷം സാധാരണക്കാർ ബാലറ്റിലൂടെ തിരിച്ചടിക്കുമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡൻ്റ് എംഎം ഹസൻ. കോവിഡ് കാലത്ത് കിറ്റ് നൽകി ആളുകളെ പറ്റിച്ച് അധികാരത്തിലേറി 40 വാഹനങ്ങളുടെ അകമ്പടിയിൽ നാടുവിറപ്പിച്ചു യാത്ര ചെയ്യുന്ന പിണറായി വിജയൻ ജനങ്ങളെ പുച്ഛത്തോടെ കാണുന്നതുകൊണ്ടാണ് ഈ സമീപനം സ്വീകരിച്ചത്. ക്ഷേമപെൻഷൻ അവകാശമല്ലെന്നു വന്നതോടെ ഇനി എപ്പോൾ നല്കണം, എത്ര നല്‌കണം, ആർക്കു നല്കണം എന്നൊക്കെ പിണറായി തീരുമാനിക്കും. ജനങ്ങൾക്ക് കിട്ടുമ്പോൾ വാങ്ങാം. കിട്ടിയില്ലെങ്കിൽ മിണ്ടാതെ മൂലയ്ക്കിരുന്നോണം എന്നാണ് മുഖ്യമന്ത്രിയുടെ തിട്ടൂരം..

കേരള സ്റ്റോറി നിരോധിക്കണമെന്ന് നിലപാട്, സി.പി.എമ്മിനില്ലേ ന്ന്.സിപിഎം സംസ്ഥാന സെക്രട്ടറി, എം.പി. ഗോവിന്ദൻ.

0

കേരള സ്റ്റോറി നിരോധിക്കണമെന്ന നിലപാട് സിപിഎമ്മിനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

തിരുവനന്തപുരം : കേരള സ്റ്റോറി സിനിമയെ നിരോധിക്കണമെന്ന നിലപാട് സിപിഎമ്മിനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കലാപരമായി മൂല്യമുള്ളതും മൂല്യമില്ലാത്തതുമായ ഒട്ടനവധി സിനിമകൾ സിപിഎമ്മിനെതിരെ വരുന്നുണ്ട്. എന്നാൽ അതിനെയൊക്കെ നിരോധിച്ചല്ല പരിഹാരം കാണേണ്ടത്. ആശയത്തെ ആശയപരമായി നേരിടണം. അതിൽ സിപിഎമ്മിനു വ്യക്തതയുണ്ടെന്നും എം.വി.ഗോവിന്ദൻ. വിവാദപരമായ ഉള്ളടക്കമുള്ള സിനിമ ഔദ്യോഗികതലത്തിൽ സംപ്രേഷണം ചെയ്‌തതിനെയാണ് എതിർത്തതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. അതിവിപുലമായി ആശയപ്രചാരണം നടത്തുന്ന പാർട്ടിയാണ് സിപിഎം. ഏതെങ്കിലും ആശയത്തെ നിരോധിക്കണമെന്ന നിലപാട് സിപിഎമ്മിനില്ല. കേരള സ്റ്റോറിയെ കൃത്യതയോടെ തുറന്നുകാണിക്കാൻ സിപിഎമ്മിനു കഴിയും. സാമൂഹികമായി ഒന്നും സംഭാവന ചെയ്യാതെ വിപരീത ദിശയിൽ സഞ്ചരിക്കുന്ന ഒരു സിനിമയാണ് കേരള സ്റ്റോറിയെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

റമദാൻ,വിഷു,ചന്തയ്ക്ക് അനുമതി നിഷേധിച്ച, സംഭവത്തിൽ. ഹൈക്കോടതി വിശദീകരണം തേടി.

0

റമദാൻ – വിഷു ചന്തക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ ഹൈക്കോടതി വിശദീകരണം തേടി.

കൊച്ചി: ഇടുക്കി /.റമദാൻ വിഷു ചന്തക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ഹൈക്കോടതി വിശദീകരണം തേടി. കൺസ്യൂമർ ഫെഡ് നൽകിയ ഹർജിയിലാണ് നടപടി. ഭരണത്തിൽ ഇരിക്കുന്നവർക്ക് ജനങ്ങളെ സ്വാധീനിക്കാനുള്ള ഒരു നടപടിയും അംഗീകരിക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. അത് മാതൃകാ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമാണ്. റമദാൻ വിഷു ചന്ത തുടങ്ങാനുള്ള തീരുമാനം അഞ്ചു കോടി വോട്ടർമാരെ സ്വാധീനിച്ചേക്കാം. അതുകൊണ്ടാണ് അതിന് അനുമതി നിഷേധിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വ്യാഴാഴ്‌ച ഹർജി വീണ്ടും കോടതി പരിഗണിക്കും.

കേരള സ്റ്റോറി, ചർച്ചകൾ ഇവിടെ അവസാനിപ്പിക്കണം,ആ ചൂണ്ടയിൽ,വീഴരുതെന്ന് വി.ഡി സതീശൻ.

0

കേരള സ്റ്റോറി ചർച്ചകൾ ഇവിടെ അവസാനിപ്പിക്കണം, ആ ചൂണ്ടയിൽ വീഴരുത്’; വി.ഡി സതീശൻ.

Tvm. കേരള സ്റ്റോറിയെക്കുറിച്ചുള്ള ചർച്ചകൾ ഇവിടെ അവസാനിപ്പിക്കണമെന്നും ആ ചൂണ്ടയിൽ വീഴരുതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇതിനിടെ കാപട്യത്തിന്റെ പേരാണ് പിണറായി വിജയനെന്ന് പറഞ്ഞ അദ്ദേഹം പൗരത്വ ഭേദഗതിയിൽ മാത്രം ചർച്ച ഒതുക്കാമെന്ന് പിണറായി കരുതേണ്ടെന്നും പറഞ്ഞു. സിഎഎയ്ക്ക് എതിരായി സംഘടിപ്പിക്കപ്പെട്ട സമരങ്ങൾക്കെതിരെ ചുമത്തിയ കേസുകൾ ആദ്യം പിൻവലിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സാമൂഹ്യ ക്ഷേമപെൻഷൻ ഔദാര്യമാണോയെന്ന് പിണറായി വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
അതേസമയം വിവാദ ചിത്രം ദി കേരള സ്റ്റോറി പ്രദർശനവുമായി കൂടുതൽ രൂപതകൾ രംഗത്തുവന്നിരുന്നു. സിനിമയെ പിന്തുണച്ച് താമരശേരി, തലശേരി രൂപതകൾ രംഗത്തെത്തിയിരുന്നു. സിനിമ കാണണമെന്ന് സിറോ മലബാർ സഭയുടെ യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം ചെയ്തു. ശനിയാഴ്ച മുതൽ വിവാദ ചിത്രം പ്രദർശിപ്പിക്കും. ഇടുക്കി രൂപതയ്ക്ക് പിന്നാലെയാണ് താമരശേരി രൂപതയും ചിത്രം പ്രദർശിപ്പിച്ചത്.