ക്ഷേമപെൻഷൻ അവകാശമല്ല ഭിക്ഷയാണെന്ന് പറഞ്ഞ പിണാറായിക്ക് ഉടൻ തിരിച്ചടി കിട്ടുമെന്ന് എം എം ഹസ്സൻ.
തിരുവനന്തപുരം : ക്ഷേമപെൻഷൻ അവകാശമല്ലെന്നും ഭിക്ഷയാണെന്നും ഹൈക്കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അഹങ്കാരത്തിന് 50 ലക്ഷം സാധാരണക്കാർ ബാലറ്റിലൂടെ തിരിച്ചടിക്കുമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡൻ്റ് എംഎം ഹസൻ. കോവിഡ് കാലത്ത് കിറ്റ് നൽകി ആളുകളെ പറ്റിച്ച് അധികാരത്തിലേറി 40 വാഹനങ്ങളുടെ അകമ്പടിയിൽ നാടുവിറപ്പിച്ചു യാത്ര ചെയ്യുന്ന പിണറായി വിജയൻ ജനങ്ങളെ പുച്ഛത്തോടെ കാണുന്നതുകൊണ്ടാണ് ഈ സമീപനം സ്വീകരിച്ചത്. ക്ഷേമപെൻഷൻ അവകാശമല്ലെന്നു വന്നതോടെ ഇനി എപ്പോൾ നല്കണം, എത്ര നല്‌കണം, ആർക്കു നല്കണം എന്നൊക്കെ പിണറായി തീരുമാനിക്കും. ജനങ്ങൾക്ക് കിട്ടുമ്പോൾ വാങ്ങാം. കിട്ടിയില്ലെങ്കിൽ മിണ്ടാതെ മൂലയ്ക്കിരുന്നോണം എന്നാണ് മുഖ്യമന്ത്രിയുടെ തിട്ടൂരം..