ഇടുക്കി രൂപതയുടെ നടപടിയെ സ്വാഗതം ചെയ്ത് NDA
ഇടുക്കി / : ദ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഇടുക്കി ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സംഗീതാ വിശ്വനാഥൻ.
സ്ഥാനാർഥി പര്യടനത്തിന് തൊടുപുഴയില്‍ ലഭിച്ച സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അവർ.
സിനിമ പ്രദർശിപ്പിച്ചതിന്‍റെ പേരില്‍ സഭാ നേതൃത്വത്തിനെതിരെ ശബ്ദമുയർത്തുന്ന ഇടതു പക്ഷത്തിന്‍റെയും വലതുപക്ഷത്തിന്‍റെയും നടപടികളെ അപലപിക്കുന്നതായി അവർ പറഞ്ഞു.
നാഷണല്‍ പ്രോഗ്രസീവ് പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ തന്പി എരുമേലിക്കര ഉദ്ഘാടനം ചെയ്തു.കുമാരമംഗലം, മണക്കാട്, പുറപ്പുഴ, മുട്ടം എന്നീ പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭയിലുമായിരുന്നു പര്യടനം.