fbpx
16.5 C
New York
Sunday, September 22, 2024

Buy now

spot_imgspot_img

കട്ടപ്പന ഇടുക്കി കവല ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ ചിത്ര പൗർണമി മഹോത്സവവും, പൊങ്കാലയും,ഏപ്രിൽ 23 ചൊവ്വാഴ്ച.

0

. കട്ടപ്പന //ഇടുക്കി കവല ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ ചിത്ര പൗർണമി മഹോത്സവവും പൊങ്കാലയും നാളെ ഏപ്രിൽ ഇരുപത്തിമൂന്നാം തീയതി രാവിലെ 9 മണി മുതൽ. ക്ഷേത്രം മേൽശാന്തി ഡി എച്ച് രാഹുൽ കൃഷ്ണൻ പോറ്റി യുടെയും കാർമികത്വത്തിൽ ക്ഷേത്രം ശാന്തി രാജേഷ് തിരുമേനിയുടെയും മറ്റു തിരുമേനിമാരുടെയും പങ്കാളിത്തത്തിൽ ഭക്തി നിർഭയ. പൊങ്കാലയും ചിത്ര പൗർണമി മഹോത്സവവും നടത്തപ്പെടുന്നു. ദേവി സാന്നിധ്യം നിറഞ്ഞ. ഇടുക്കി കവലശ്രീ ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ .ചിത്ര പൗർണമി ദിനത്തിൽ സർവ്വഭിഷ്o, വരദായനി നാരായണ സമേധാ യായ ലക്ഷ്മി ദേവിയുടെ മുന്നിൽ പൊങ്കാല അർപ്പിച്ച് ഐശ്വര്യംവും കാര്യസ്ഥിതിയും ലഭിക്കുമെന്നാണ് വിശ്വാസം, അതിനാൽ എല്ലാവർഷവും ഇടുക്കി കവല ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ ചിത്ര പൗർണമി മഹോത്സവവും പൊങ്കാലയും നടത്തപ്പെടുന്നു.

മംഗളാദേവി ചിത്ര പൗർണമി, നാളെ 23, തീയതി ചൊവ്വാഴ്ച.

0



* ഇടുക്കി കുമളി,/ പ്രസിദ്ധമായ,മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവംഇരുപത്തിമൂന്നാം തീയതി ചൊവ്വാഴ്ച.
പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം ഇന്ന് (23). വര്‍ഷത്തില്‍ ഒരിക്കല്‍ ചിത്രാപൗര്‍ണ്ണമി നാളില്‍ മാത്രം ഭക്തര്‍ക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്‌നാടും സംയുക്തമായാണ് നടത്തുന്നത്. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ ഉത്സവനാളില്‍ കേരളം, തമിഴ്‌നാട് ശൈലികളിലെ പൂജകളാണ് നടത്തുന്നത്. അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്.
രാവിലെ ആറു മണി മുതല്‍ ഒന്നാം ഗേറ്റിലൂടെ ഭക്തരെ കയറ്റിവിടും. ഉച്ചക്ക് 2.30 ന് ശേഷം ആരെയും മലമുകളിലേക്ക് കയറ്റിവിടില്ല. വൈകിട്ട് 5.30 ന് ശേഷം ക്ഷേത്രപരിസരത്ത് ആരെയും തുടരാന്‍ അനുവദിക്കുകയുമില്ല.രാവിലെ 4 മണി മുതല്‍ ഇരു സംസ്ഥാനങ്ങളിലെയും പൂജാരിമാര്‍, സഹായികള്‍ എന്നിവരെ ക്ഷേത്രത്തിലേക്കു കടത്തിവിടും. അഞ്ചുമണിയോടെ ട്രാക്ടറുകളില്‍ ഭക്ഷണവും കയറ്റിവിടും. ഓരോ ട്രാക്ടറുകളിലും ആറു പേരില്‍ കൂടുതല്‍ ഉണ്ടാവാന്‍ പാടില്ല. ട്രാക്ടറുകളില്‍ 18 വയസില്‍ താഴെയുള്ള കുട്ടികളെയും അനുവദിക്കില്ല. ഡിസ്പോസബിള്‍ പാത്രങ്ങളില്‍ കുടിവെള്ളമോ മറ്റു ഭക്ഷണ സാധനങ്ങളോ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ല. ഓഫ് റോഡ് യാത്രയ്ക്ക് അനുയോജ്യമായ പാസ് ലഭിച്ച നാലുചക്ര വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. ഇരുചക്ര വാഹനങ്ങള്‍ അനുവദിക്കില്ല. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സ്റ്റിക്കര്‍ വാഹനത്തില്‍ പതിപ്പിക്കണം. ഉത്സവ ദിവസം വാഹനങ്ങളില്‍ അമിതമായി ആളെ കയറ്റാന്‍ അനുവദിക്കില്ല. കുമളി ബസ്സ്റ്റാന്‍ഡ്, അമലാംമ്പിക സ്‌കൂള്‍, കൊക്കരകണ്ടം എന്നിവിടങ്ങളില്‍ ചെക്ക് പോസ്റ്റില്‍ വാഹനങ്ങള്‍ പരിശോധിക്കും.
സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ് എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റ് പ്രവര്‍ത്തിക്കും. പ്രഥമശുശ്രൂഷ നല്‍കാന്‍ മെഡിക്കല്‍ സംഘം, കാര്‍ഡിയോളജിസ്റ്റ് എന്നിവരുടെ സേവനവും ആംബുലന്‍സ് സൗകര്യവും മലമുകളില്‍ ഏര്‍പ്പെടുത്തും.
ജലവകുപ്പിന്റെ നേതൃത്വത്തില്‍ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കും. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ താല്‍ക്കാലിക ടോയ്ലറ്റ് സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. മലയാളത്തിലും തമിഴിലും ദിശാ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുകയും മൈക്ക് അനൗണ്‍സ്മെന്റ് നടത്തുകയും ചെയ്യും. ചൂട് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര ഘട്ടത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ അഗ്‌നിരക്ഷാസേനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്ഷേത്രപാതയില്‍ ആംപ്ലിഫയര്‍, ലൗഡ് സ്പീക്കര്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ അനുവദിക്കില്ല. പരസ്യ സാമഗ്രികളും പാടില്ല. ഒരു തരത്തിലുള്ള മാലിന്യവും വനത്തില്‍ നിക്ഷേപിക്കരുത്. വനം ശുചിയായി സൂക്ഷിക്കാന്‍ ശുചിത്വമിഷനുമായി സഹകരിച്ച് നടപടി സ്വീകരിക്കും.

ഇടുക്കി മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഹാളില്ല, കോളേജിന്റെ മുറ്റത്തിരുന്ന് പ്രതിഷേധം,

0



. ഇടുക്കി ,ഇടുക്കി മെഡിക്കല്‍ കോളജില്‍ രണ്ടാം വർഷ വിദ്യാർഥികള്‍ക്ക് ഇരുന്നു പഠിക്കാൻ ലക്ചർ ഹാള്‍ ഇല്ലാത്തതില്‍ മുറ്റത്ത് വെറുംതറയിലിരുന്ന് കുട്ടികള്‍ പ്രതിഷേധിച്ചു.ഇവർക്ക്മുറ്റത്തുവന്നു ക്ലാസെടുത്തു അധ്യാപകരും പിന്തുണനല്‍കി.

മെഡിക്കല്‍ കോളജില്‍ രണ്ടു ബാച്ചുകളിലായി 200 കുട്ടികളാണ് പഠിക്കുന്നത്. കോളജിന് പുതിയതായി ആരംഭിച്ച നേഴ്സിങ് കോളജിലെ 60 വിദ്യാർഥികളും പഠിക്കുന്നുണ്ട്. നൂറ് കുട്ടികള്‍ക്ക് പോലും കഷ്ടിച്ച്‌ ഇരിക്കാൻ കഴിയുന്ന ഒരു ലക്ചറല്‍ ഹാള്‍മാത്രമാണ് നിലവിൽ ഇവിടെയുള്ളത്. ഒരു പരീക്ഷയോ പരിപാടിയോ വന്നാല്‍ ഇരുന്നു പഠിക്കാൻ ഒരു ചെറിയ ഹാള്‍ മാത്രമാണുള്ളത്.

നഴ്സിങ് കോളജിലെ കുട്ടികള്‍ക്ക് ഇപ്പോള്‍ വാർഷിക പരീക്ഷ നടക്കുകയാണ്. മെഡിക്കല്‍ വിദ്യാർഥികളുടെ ലക്ചർ ഹാളിലാണ് ഈ പരീക്ഷകളും നടക്കുന്നത്. രണ്ടാം വർഷ വിദ്യാർഥികള്‍ക്കാവശ്യമായ ലാബുകളുടെ നിർമാണം ഇതുവരെ പൂർത്തിയാക്കാത്തതിലും വിദ്യാർഥികള്‍ പ്രതിഷേധത്തിലാണ്. അതേസമയം, ഹോസ്പിറ്റല്‍ ബ്ലോക്കില്‍ പുതിയ ഹാളിന്‍റെ നിർമാണം നടക്കുന്നതായി അധികൃതർ പറഞ്ഞു..

തൃശൂർ പൂരം തടസ്സപ്പെടുത്തിയ സംഭവം; സിറ്റി പൊലീസ് കമ്മീഷണറെ സ്ഥലം മാറ്റാൻ ഉത്തരവിട്ട് മുഖ്യമന്ത്രി….

0

തൃശൂർ: തൃശൂർ പൂരം തടസ്സപ്പെടുത്തിയ സംഭവത്തിൽ നടപടിയെടുക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി. തൃശൂർ പൊലീസ് കമ്മീഷണർ അങ്കിത് അശോകിനെ സ്ഥലം മാറ്റാനാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്.

പൂരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ നടപടികൾക്കെതിരെ പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലം മാറ്റാൻ ഉത്തരവിട്ടിട്ടുണ്ട്.

ഇരുവരെയും തിരുവനന്തപുരത്തേക്കാണ് സ്ഥലം മാറ്റുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടെ അടിയന്തരമായി ഇരുവരെയും സ്ഥലം മാറ്റാനാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്.

തൃശൂർ പൂരം തടസ്സപ്പെടുത്തിയ സംഭവം ബി.ജെ.പി ഉൾപ്പടെ തൃശൂർ മണ്ഡലത്തിൽ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്. വിഷയത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ…

ഇതിൽ ഡി.ജി.പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഒരാഴ്ച്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.

റിപ്പോർട്ട് പരിശോധിച്ച ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിന് മുന്നോടിയായാണ് ഇപ്പോൾ സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ നടപടിയെടുത്തത്.

പൂരം കാണാനെത്തിയ ആളുകളോടും മാധ്യമപ്രവർത്തകരോടും സിറ്റി പൊലീസ് കമ്മീഷണർ അപമര്യാദയായി പെരുമാറുന്നതിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇത് തെളിവായി എടുത്ത് കൊണ്ടാണ് ഇപ്പോൾ അദ്ദേഹത്തിനെതിരെ നടപടി എടുത്തത്…

വ്യാജ ഡ്രൈവിങ്ങ് ലൈസൻസ് ഉപയോഗിച്ച് ആൾ മാറാട്ട തട്ടിപ്പ് കാഞ്ഞിരപ്പള്ളി സ്വദേശിക്ക് എതിരെ കേസ് എടുത്ത് പൊൻകുന്നം പോലിസ്….

0

ചങ്ങനാശ്ശേരി സ്വദേശിയായ ഷാജി ജോർജ് എന്ന ആളിന്റെ  പേരിൽ ഉള്ള ചങ്ങനാശേരി RTO ഇഷ്യു ചെയ്ത ഡ്രൈവിംഗ് ലൈസൻസിൽ  അഡ്രസും ഫോട്ടോയും മാറ്റി കാഞ്ഞിരപ്പള്ളി RTO യുടെ കീഴിൽ ഒള്ള ഡ്രൈവിംഗ് ലൈസൻസ് വ്യാജം ആയി ഉണ്ടാക്കി ഷാജി ജോർജ് എന്ന പേരിൽ ആൾ മാറാട്ട തട്ടിപ്പ് നടത്തിയ ജിജി അഗസ്തി പുതുപ്പറമ്പിൽ മണ്ണാറക്കയം കാഞ്ഞിരപ്പള്ളി എന്ന ആളിന് എതിരെ ആണ്‌ പൊൻകുന്നം പോലിസ് ജാമ്യം മില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്….
ഒരേ ഡ്രൈവിംഗ് ലൈസൻസ് നമ്പറിൽ രണ്ടു ലൈസൻസ്  ജിജി അഗസ്തി എന്ന ആൾ ആണ്‌ തന്റെ പേര് ഷാജി ജോർജ് ആണ്‌ എന്ന് കാണിക്കാൻ തന്റെ മൂത്ത ചേട്ടന്റെ അതെ പേരും ഡ്രൈവിംഗ് ലൈസൻസും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത് . ഇ വ്യാജൻ ഇ വ്യാജ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വ്യാജ ആധാർ കാർഡ്, വ്യാജ പാസ്സ് പോർട്ട്‌, വ്യാജ പാൻ കാർഡ്  വ്യാജ വിസ സംഘടിപ്പിച്ചു..അതിന് ശേഷം സൗദി അറേബ്യയിൽ വ്യാജ പേരിൽ ജോലി ചെയ്ത് വരികെ ആണ്‌ പൊൻകുന്നം പോലീസിന്റെ എഫ് ഐ ആർ… ഒരു വസ്തു ഇടപാട് ബന്ധ പെട്ട് നൽകിയ ഐഡി പരിശോധന നടത്തിയപ്പോൾ ആണ്‌ ഇ വ്യാജ ഷാജി ജോർജ് ആയി വിലസിയ ആളിന്റെ വൻ തട്ടിപ്പ് പുറത്ത് വന്നത്   ഇളങ്ങുളം സ്വദേശിയായ സെൻട്രൽ പോലീസിൽ ജോലി ചെയ്യുന്ന ആവലാതിക്കാരിയുടെ പരാതിയിൽ ആണ്‌ പൊൻകുന്നം പോലിസ് കേസ് രജിസ്റ്റർ ചെയ്തത്…. ഇ വ്യാജ ഡ്രൈവിങ് ലൈസൻസ് ഉണ്ടാക്കിയതും ഇത് വെച്ചു നിരവധി വ്യജ തിരിച്ചറിയൽ കാർഡും മറ്റും നിർമിച്ചതിലും വ്യാജ ബാങ്ക് അക്കൗണ്ടുകൾ നിർമിച്ചതിലും പിന്നിൽ ഒരാൾ മാത്രം അല്ല എന്നും നിരവധി പേര് ഇതിൽ ഉൾപ്പെട്ടിട്ട് ഉണ്ട് താമസിയാതെ അവരും ഇതിൽ പ്രതികൾ ആവും ഇത് സംബന്ധിച്ച് പൊൻകുന്നം പോലിസ് പഴുതടച്ചുള്ള അനേഷണം ആരംഭിക്കുകയും ചെയ്തു..

കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മക്ക് കാട്ടാനായുടെ ആക്രമണത്തിൽ നിന്നും പരുക്ക് കളോടെ രക്ഷപ്പെട്ടു.

0

കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മക്ക് കാട്ടാനായുടെ ആക്രമണത്തിൽ നിന്നും പരുക്ക് കളോടെ രക്ഷപ്പെട്ടു.

ബാംഗ്ലൂർ -മൈസൂർ വിനോദയാത്രക്ക് പോയ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മക്ക് കാട്ടാനയുടെ  ആക്രമണത്തിൽ പരുക്ക് പറ്റി. കാഞ്ഞിരപ്പള്ളി  പട്ടിമറ്റം  കുളപ്പുറം ഈറ്റക്കുഴി പരേതനായ ഭാസ്സ്‌ക്കാരന്റെ ഭാര്യ  തങ്കമ്മ (66) യാണ് ഗൂഡല്ലൂർ ചെക്ക് പോസ്റ്റിനു സമീപത്തു ഒറ്റയാന്റെ ആക്രമണത്തിനു ഇരയായത്. ശനിയാഴ്ച പുലർച്ചെ 5:30ന് തമിഴ്നാട്ടിലെ തെരെപ്പള്ളി ചെക്ക് പോസ്റ്റിന് സമീപമുള്ള ശുചിമുറിയിൽ കയറിയ ശേഷം തിരികെ റോഡിലേക്ക് ഇറങ്ങുമ്പോൾ പിന്നാലെ പാഞ്ഞെത്തിയ കാട്ടാന തുമ്പി കൈക്ക് തങ്കമ്മയെ അടിച്ചു വീഴ്ത്തിയതിനു ശേഷം ചവിട്ടിയെങ്കിലും ഒഴിഞ്ഞു മാറിയതോടെ ചവിട്ടേൽക്കാതെ അത്ഭുതകര മായി രക്ഷപ്പെടുകയായിരുന്നു. കൂടെയുണ്ടയിരുന്നവർ ബഹളം വെച്ചതോടെ ആന പിൻവാങ്ങുകയായിരുന്നു. ശക്തമായി തെറിച്ചു വീണതോടെ തലയ്ക്കുo നടുവിനും ഗുരുതരമായി പരിക്ക് പറ്റിയ തങ്കമ്മയെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രഥമ സുശ്രുഷ നൽകിയ ശേഷം ഗൂഡല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയമാക്കി.  കൂടെയുണ്ടാ യിരുന്ന ബന്ധുക്കളുo സമീപത്തുണ്ടായിരുന്നവരും തൊട്ടടുത്തുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.  വെള്ളിയാഴ്ച കൊടുങ്ങൂർ പതിനഞ്ചാം മൈലിൽ നിന്നും തങ്കമ്മയുടെ അമ്മാവന്റെ കുടുംമ്പാo ഗങ്ങൾക്കൊപ്പം ബസിൽ മൈസൂരിലേക്ക് വിനോദയാത്ര പോയതായിരുന്നു തങ്കമ്മ. പോകും വഴിയായിരുന്നു ആനയുടെ ആക്രമണം. കൂടെ ഉണ്ടായിരുന്ന കൊടുങ്ങൂർ പുള്ളോലിൽ അനീഷ് (34 ) ന് ആനയുടെ കൊമ്പ് കൊണ്ട് പരിക്ക് പറ്റിയിട്ടുണ്ട്..

പൂരത്തിന് തടസ്സമായത് കടുത്തനിയന്ത്രണങ്ങള്‍; പാസ് നല്‍കിയ പോലീസ് തന്നെ പ്രവേശനം നിഷേധിച്ചെന്ന് ആരോപണം…

0

തൃശ്ശൂർ: പതിവില്ലാത്തവിധം തൃശ്ശൂർ പൂരത്തിൻറെ ഭാഗമായുള്ള വെടിക്കെട്ട് പകൽവെളിച്ചത്തിലാണ് ഇത്തവണ നടന്നത്. കാലാവസ്ഥ പ്രതികൂലമാകുന്ന സാഹചര്യങ്ങളിലൊഴികെ മുടക്കമില്ലാതെ നടക്കുന്ന വെടിക്കെട്ട് ഇത്തവണ വൈകാൻ ഇടയാക്കിയത് പോലീസ് ഏർപ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങളാണെന്നാണ് ഉയരുന്ന ആരോപണം…

വെടിക്കെട്ടിന് മുമ്പ് സ്വരാജ് റൗണ്ടിൽ പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് തർക്കത്തിന് കാരണമായത്. പോലീസുമായുള്ള തർക്കത്തെ തുടർന്ന് തിരുവമ്പാടി ദേവസ്വം പൂരം നിർത്തിവെക്കുകയായിരുന്നു. രാത്രിപൂരം വൈകി അവസാനിപ്പിച്ചു. തിരുവമ്പാടിയിലെ രാത്രി പൂരം ഒരാനപ്പുറത്ത് ചടങ്ങ് മാത്രമായി നടത്തി. പുലർച്ചെ മൂന്ന് മണിക്ക് ആരംഭിക്കേണ്ട വെടിക്കെട്ട് നാല് മണിക്കൂറോളം വൈകിയാണ് തുടങ്ങിയത്. ഇത് വെടിക്കെട്ട് കാണാനെത്തിയവരെയെല്ലാം നിരാശരാക്കി.

അനാവശ്യമായി തടഞ്ഞും ആളുകളെ തള്ളിമാറ്റിയും ചില പോലീസുകാർ പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കളങ്കമുണ്ടാക്കിയെന്നാണ് ആരോപണം. പോലീസ് തന്നെ വിതരണം ചെയ്യുന്ന പാസിന്റെ കാര്യത്തിൽപോലും അവസാനനിമിഷംവരെ വ്യക്തതയുണ്ടാക്കാനായില്ല. പൂരം സംഘാടകരുമായി പലപ്പോഴും തർക്കത്തിലേർപ്പട്ടു. തിരുവമ്പാടി ഭഗവതി രാവിലെ പുറത്തിറങ്ങുമ്പോൾ തന്നെ പോലീസ് ഇടപെടൽ സംഘർഷമുണ്ടാക്കി. ആനയെഴുന്നള്ളിപ്പിനൊപ്പം ദേവസ്വം ഭാരവാഹികളെപ്പോലും നിൽക്കാനനുവദിക്കാത്തതാണ് പ്രശ്നമായത്. പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പിലും പ്രശ്നങ്ങളുണ്ടായി. അവസാനനിമിഷമാണ് പോലീസ് വടം കെട്ടാൻ തീരുമാനിക്കുന്നത്. വടം കെട്ടിയപ്പോൾ പലരും ഇതിൽപെട്ടുപോകുകയും ചെയ്തു. ഇവരെ കുത്തിയും തള്ളിയുമാണ് പോലീസ് പുറത്താക്കിയത്….

വഴികളടച്ച് ആളുകളെ ബുദ്ധിമുട്ടിക്കുന്നതോടൊപ്പം ഗതാഗതം കൃത്യസമയത്ത് നിയന്ത്രിക്കാനാകാത്തതിനാൽ പൂരം എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങൾ എത്തുന്ന സ്ഥിതിയുമുണ്ടായി. പഴയ നടക്കാവിൽ നിന്ന് റൗണ്ട് മുറിച്ചുകടന്ന് തേക്കിൻകാട് മൈതാനത്ത് പ്രവേശിക്കാവുന്ന ഗേറ്റ് പോലീസ് അടച്ചിട്ടു. മുൻവർഷങ്ങളിൽ ചില സമയത്തുമാത്രം അടച്ചിരുന്ന കവാടമാണ് സ്ഥിരമായി കെട്ടിയടച്ചത്.

മഠത്തിൽവരവ് പഞ്ചവാദ്യം ആരംഭിക്കുന്ന സമയത്തും പോലീസിന്റെ ഇടപെടലുണ്ടായി. ഇവിടെ നിന്ന് കമ്മിറ്റിക്കാർ ഉൾപ്പെടെയുള്ളവരെ തള്ളിമാറ്റിയത് തർക്കത്തിനിടയാക്കി. വാദ്യാസ്വാദകർക്ക് മുന്നിൽ ചുറ്റും പോലീസിനെ വിന്യസിച്ചു. രാഷ്ട്രീയനേതാക്കൾ ഉൾപ്പെടെയുള്ളവരെയും മാറ്റാൻ ശ്രമമുണ്ടായി. പാസ് നൽകിയ പോലീസ് തന്നെ പ്രവേശനം നിഷേധിക്കുന്ന സ്ഥിതിയുണ്ടായി. തർക്കത്തിനൊടുവിലാണ് ചിലയിടത്തെ പ്രശ്നമെങ്കിലും പരിഹരിച്ചത്.

വടക്കുന്നാഥക്ഷേത്രത്തിലെ പൂജാരിമാരിലൊരാളേയും പോലീസ് തടഞ്ഞതായി പറയുന്നുണ്ട്. സ്ഥിരം ചെയ്യുന്നതുപോലെ പാറമേക്കാവ് വിഭാഗത്തിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ചപ്പോഴാണിത്…

നാല് മണിക്കൂർ വൈകി തൃശ്ശൂർ പൂരം വെടിക്കെട്ട് ആരംഭിച്ചു; ആദ്യം പാറമേക്കാവ്, തുടർന്ന് തിരുവമ്പാടി….

0

തൃശ്ശൂർ: പോലീസുമായുള്ള തർക്കത്തെത്തുടർന്ന് നിർത്തിവെച്ച തൃശ്ശൂർ പൂരം വെടിക്കെട്ട് നാല് മണിക്കൂർ വൈകി ആരംഭിച്ചു. ആദ്യം പാറമേക്കാവിൻറെയും തുടർന്ന് തിരുവമ്പാടിയുടെയും വെടിക്കെട്ടാണ് നടക്കുന്നത്. പുലർച്ചെതന്നെ മന്ത്രി കെ. രാജൻ, കളക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘാടകരുമായി നടന്ന ചർച്ചയിലാണ് നിർത്തിവെച്ച പൂരം പുനരാരംഭിക്കാനും വെടിക്കെട്ട് പുലർച്ചെതന്നെ നടത്താനും തീരുമാനമായത്….

പോലീസിൻറെ അനാവശ്യ ഇടപെടലാണ് വിഷയം വഷളാക്കിയതെന്നും പിന്നീട് പ്രശ്നം പരിഹരിക്കപ്പെട്ടെന്നും എൽഡിഎഫ് സ്ഥാനാർഥി വി.എസ് സുനിൽകുമാർ കേരള ടൈംസ് ന്യൂസിനോട് പറഞ്ഞു. ബി.ജെ.പി. സ്ഥാനാർഥി സുരേഷ് ഗോപി അടക്കമുള്ളവർ രാത്രി തിരുവമ്പാടി ദേവസ്വം ഓഫീസിലെത്തിയിരുന്നു.

വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുന്നേതന്നെ പോലീസ് ആളുകളെ തടഞ്ഞതോടെയാണ് തർക്കമുണ്ടായത്. പിന്നാലെ പൂരപ്പന്തലിലെ ലൈറ്റുകൾ കെടുത്തി പ്രതിഷേധമറിയിച്ചു. ഇതോടെ രാത്രിപൂരം പകുതിയിൽവെച്ച് അവസാനിപ്പിക്കുകയായിരുന്നു.

തിരുവമ്പാടിയുടെ രാത്രി ചടങ്ങ് ഒരു ആനയെ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള എഴുന്നള്ളത്ത് മാത്രമായി നടത്തി. തുടർന്ന്, പഞ്ചവാദ്യക്കാരും പൂരപ്രേമികളും മടങ്ങി. ആനകളെ പന്തലിൽ നിർത്തി സംഘാടകരും മടങ്ങി. പൂരം തകർക്കാൻ പോലീസ് ശ്രമിക്കുകയാണെന്ന് തിരുവമ്പാടി ദേവസ്വം ആരോപിച്ചു.

ജപ്തി നടപടി ക്കിടെ വീട്ടമ്മ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രക്ഷിക്കാൻ ശ്രമിച്ച,രണ്ടു പോലീസ്കാർക്ക് പൊള്ളലേറ്റു,.

0

. നെടുങ്കണ്ടം. ജപ്തി നടപടിക്കിടെ വീട്ടമ്മ പെട്രോൾ ഒഴിച്ച് തീ കത്തിച്ച് ആത്മഹത്യ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ആശാരികണ്ടം ആനിക്കുന്നേൽ ഷീബ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്. ഐക്കും , വനിതാ പോലീസിനും പൊള്ളലേറ്റു

ഇന്ന് ഉച്ചയോടെയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃത തൊടുപുഴ സിജിഎം കോടതിയുടെ ഉത്തരവുമായി വീടും സ്ഥലവും ജപ്തി ചെയ്യുന്നതിന് എത്തിയത്. ഉദ്യോഗസ്ഥർ എത്തിയത് ജെപ്തി നടപടിക്കാണ് എന്ന് മനസ്സിലാക്കിയ ആലിക്കുന്നേൽ ദിലീപിന്റെ ഭാര്യ ഷീബ പെട്രോൾ ദേഹത്തൊഴിച്ച് തീ കത്തിക്കുകയായിരുന്നു.

ഇവരെ രക്ഷപ്പെടുത്തുവാൻ ശ്രമിക്കുന്നതിനിടയിൽ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ബിനോയി, അമ്പിളി എന്നിവർക്ക് പൊള്ളലേറ്റു. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി. ഷീബയുടെ നില ഗുരുതരമാണ് 70% ത്തോളം പൊള്ളലേറ്റതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. ഷീബയും കുടുംബവും സ്ഥലം വാങ്ങുന്നതിന് മുമ്പ് ഉണ്ടായിരുന്ന ഉടമ ബാങ്ക് വായ്പ എടുത്തിരുന്നു. ഈ തുകയാണ് നിലവിലെ ഭൂമിയുടമ എന്ന നിലയിൽ പലിശയും കൂട്ടുപലിശയും ചേർത്ത് 66 ലക്ഷം രൂപയുടെ ബാധ്യത ഇവർക്ക് മേൽ ഉണ്ടാകുന്നത്. വായ്പ ഇവർ എടുത്തതല്ല എന്നും സൗത്ത് ഇന്ത്യൻ ബാങ്കിൻറെ നടപടി പ്രതിഷേധാർഹം എന്നും പൊതുപ്രവർത്തകരും പറയുന്നു.

സൗത്ത് ഇന്ത്യൻ ബാങ്ക് മുമ്പും നടപടികളുമായി എത്തിയ സാഹചര്യത്തിൽ ഷീബ കൈമുറിച്ച ആത്മഹത്യ ശ്രമിച്ചിരുന്നു. വീട്ടമ്മയുടെ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ച ബാങ്കിൻറെ നടപടിക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.

ബാങ്കിന് മുമ്പിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ ധർണ്ണ നടത്തി.

സന്തോഷ് പുളിക്കൽ ആശുപത്രിയിൽ.

0

സന്തോഷ് പുളിക്കൽ ആശുപത്രിയിൽ.പോലീസ് മർദ്ദനമേറ്റതിനെ തുടർന്ന് മാനസീകവും ശാരിരീകവുമായ തകർന്ന കോട്ടയം പാർലമെൻ്റ് സ്വതന്ത്ര സ്ഥാനാർത്ഥി സന്തോഷ് പുളിക്കൻ പാലാ ഗവ.ആശുപത്രിയിൽ ‘ഇന്നലെ കോട്ടയം കളക്ട്രേറ്റിൽ തിരഞ്ഞെടുപ്പുകണക്കുകൾ നൽകിയ ശേഷം രാഹുൽ ഗാന്ധിയുടെ പ്രസംഗം കേൾക്കാൻ ചെന്ന സന്തോഷിനെ പോലീസ് പിടികൂടുകയും പോലീസ് വാഹനത്തിൻ വച്ച് മർദ്ദിക്കുകയുമാണ് ഉണ്ടായതെന്ന് സന്തോഷ് പറഞ്ഞു. എന്നാൽ കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്ന പേരിലാണ് പോലീസ് കേസ്സെടുത്തത്. യാതൊരു കുറ്റവും ചെയ്യാത്ത തന്നെ മർദ്ദിച്ച പോലീസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കേസ് നൽകും എന്ന് സന്തോഷ് പുളിക്കൻ  പറഞ്ഞു.