. നെടുങ്കണ്ടം. ജപ്തി നടപടിക്കിടെ വീട്ടമ്മ പെട്രോൾ ഒഴിച്ച് തീ കത്തിച്ച് ആത്മഹത്യ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ആശാരികണ്ടം ആനിക്കുന്നേൽ ഷീബ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്. ഐക്കും , വനിതാ പോലീസിനും പൊള്ളലേറ്റു
ഇന്ന് ഉച്ചയോടെയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃത തൊടുപുഴ സിജിഎം കോടതിയുടെ ഉത്തരവുമായി വീടും സ്ഥലവും ജപ്തി ചെയ്യുന്നതിന് എത്തിയത്. ഉദ്യോഗസ്ഥർ എത്തിയത് ജെപ്തി നടപടിക്കാണ് എന്ന് മനസ്സിലാക്കിയ ആലിക്കുന്നേൽ ദിലീപിന്റെ ഭാര്യ ഷീബ പെട്രോൾ ദേഹത്തൊഴിച്ച് തീ കത്തിക്കുകയായിരുന്നു.
ഇവരെ രക്ഷപ്പെടുത്തുവാൻ ശ്രമിക്കുന്നതിനിടയിൽ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ബിനോയി, അമ്പിളി എന്നിവർക്ക് പൊള്ളലേറ്റു. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി. ഷീബയുടെ നില ഗുരുതരമാണ് 70% ത്തോളം പൊള്ളലേറ്റതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. ഷീബയും കുടുംബവും സ്ഥലം വാങ്ങുന്നതിന് മുമ്പ് ഉണ്ടായിരുന്ന ഉടമ ബാങ്ക് വായ്പ എടുത്തിരുന്നു. ഈ തുകയാണ് നിലവിലെ ഭൂമിയുടമ എന്ന നിലയിൽ പലിശയും കൂട്ടുപലിശയും ചേർത്ത് 66 ലക്ഷം രൂപയുടെ ബാധ്യത ഇവർക്ക് മേൽ ഉണ്ടാകുന്നത്. വായ്പ ഇവർ എടുത്തതല്ല എന്നും സൗത്ത് ഇന്ത്യൻ ബാങ്കിൻറെ നടപടി പ്രതിഷേധാർഹം എന്നും പൊതുപ്രവർത്തകരും പറയുന്നു.
സൗത്ത് ഇന്ത്യൻ ബാങ്ക് മുമ്പും നടപടികളുമായി എത്തിയ സാഹചര്യത്തിൽ ഷീബ കൈമുറിച്ച ആത്മഹത്യ ശ്രമിച്ചിരുന്നു. വീട്ടമ്മയുടെ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ച ബാങ്കിൻറെ നടപടിക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.
ബാങ്കിന് മുമ്പിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ ധർണ്ണ നടത്തി.