fbpx
16.5 C
New York
Sunday, September 22, 2024

Buy now

spot_imgspot_img
0
https://dfc77b2f83044129fdbd7f7f03198a60.safeframe.googlesyndication.com/safeframe/1-0-40/html/container.html?n=0
https://campaigns.asianetnews.com/www/delivery/afr.php?zoneid=44&cb=53283981882#amp=1

KERALA

തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു……

തൃശ്ശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഏപ്രില്‍ 24 (ഇന്ന്) വൈകിട്ട് 6 മുതല്‍ 27 ന്  രാവിലെ 6 വരെയാണ് നിരോധനാജ്ഞ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്നത് ഇന്ന് വൈകിട്ട് 6 മണിക്കാണ്. വോട്ടെടുപ്പ് നടക്കുന്ന 26 ന് ശേഷം ഏപ്രില്‍ 27 ന് രാവിലെ 6 വരെ തൃശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ നിലവിലുണ്ടാകും. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടറുമായ വി ആര്‍ കൃഷ്ണതേജയാണ് ഉത്തരവിട്ടത്. 

വോട്ടിങ് കേന്ദ്രം, ഷോപ്പിങ് മാള്‍, വ്യാപാര കേന്ദ്രങ്ങള്‍, സിനിമ തിയറ്റര്‍, മറ്റു വിനോദ കേന്ദ്രങ്ങള്‍, വിവാഹം/ മരണം പോലുള്ള ചടങ്ങുകള്‍, സ്വകാര്യ പരിപാടികള്‍ തുടങ്ങിയ ഇടങ്ങളിലെ സമാധാനത്തിന് ഭംഗം വരാത്ത, ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍ക്കും നിശബ്ദ പ്രചാരണ വേളയിലെ വീടുകള്‍ തോറും കയറിയുള്ള പ്രചാരണത്തിനും നിരോധനാജ്ഞ ബാധകമല്ലെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. അവശ്യസേവന വിഭാഗം ജീവനക്കാര്‍, ക്രമസമാധാന ജോലിയുള്ളവര്‍ എന്നിവര്‍ക്കും നിരോധനം ബാധകമല്ലെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. അടിയന്തര ഘട്ടങ്ങളിൽ നോട്ടീസ് നൽകാതെ നിയമ നടപടികൾ സ്വമേധയാ ആരംഭിക്കുന്നതിന് അധികാരമുള്ള 1973 ലെ ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 144 (2) പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

  • നിയമവിരുദ്ധമായ സംഘം ചേരരുത്. പൊതുയോഗം/ റാലികള്‍ സംഘടിപ്പിക്കരുത്.
  • ജില്ലയിലെ മണ്ഡലങ്ങളിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരുടെയും പ്രചാരകരുടെയും സാന്നിധ്യം ഉണ്ടാകരുത്.
  • ഏതെങ്കിലും തരത്തിലുള്ള ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുത്.
  • ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളുടെ പ്രദര്‍ശനം, അഭിപ്രായസര്‍വേകളോ മറ്റെന്തെങ്കിലും തരത്തിലുള്ള തിരഞ്ഞെടുപ്പ് സര്‍വേകളോ സംപ്രേഷണം ചെയ്യരുത്
  • പോളിങ് സ്റ്റേഷനില്‍ നിരീക്ഷകര്‍, സൂക്ഷ്മ നിരീക്ഷകര്‍, ക്രമസമാധാന പാലന ചുമതലയുള്ളവര്‍, പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒഴികെയുള്ളവരുടെ സെല്ലുലാര്‍, കോര്‍ഡ് ലസ് ഫോണുകള്‍, വയര്‍ലെസ് സെറ്റുകള്‍ എന്നിവയുടെ ഉപയോഗം നിരോധിച്ചു. 
  • പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ ഒഴികെയുള്ളവര്‍ കോര്‍ഡ് ലസ് ഫോണുകള്‍, വയര്‍ലെസ് സെറ്റുകള്‍ എന്നിവ പോളിങ് സ്റ്റേഷന് 100 മീറ്റര്‍ ചുറ്റളവില്‍ ഉപയോഗിക്കരുത്. 
  • വോട്ടെടുപ്പ് ദിനത്തില്‍ പോളിങ് സ്റ്റേഷന് 200 മീറ്റര്‍ പരിധിയില്‍ ഇലക്ഷന്‍ ബൂത്തുകള്‍ സജ്ജീകരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തരുത്. 
  • ഒന്നിവധികം പോളിങ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന ലൊക്കേഷന്‍ ആണെങ്കിലും പോളിങ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിക്ക് പുറത്ത് ഒന്നിലധികം ഇലക്ഷന്‍ ബൂത്തുകള്‍ സജ്ജീകരിക്കരുത്.
  • ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 134 ബി പ്രകാരം ആയുധം കൈവശം വെയ്ക്കാന്‍ അനുമതിയുള്ളതിൽ ഒഴികെയുള്ളവര്‍ പോളിങ് സ്റ്റേഷനിലോ സമീപ പ്രദേശങ്ങളിലോ ആയുധം പ്രദര്‍ശിപ്പിക്കുകയോ കൈവശം വെയ്ക്കുകയോ ചെയ്യുന്നത് നിരോധിച്ചു. 
https://dfc77b2f83044129fdbd7f7f03198a60.safeframe.googlesyndication.com/safeframe/1-0-40/html/container.html?n=0
Tag Image

TAGS

RELATED POSTS

VD Satheesan says he will be responsible if UDF fails Lok Sabha Election 2024

ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യ മുന്നണിയെ പിന്തുണക്കുമോ? യുഡിഎഫ് തോറ്റാൽ ഉത്തരവാദി താനെന്നും വിഡി സതീശൻ

potential for conflict; In some places, the police have stopped last day election campaign and put it under control

സംഘര്‍ഷ സാധ്യത; ചിലയിടങ്ങളിൽ കൊട്ടിക്കലാശം ഒഴിവാക്കി, നിയന്ത്രണമേർപ്പെടുത്തി പൊലീസ്

Maoist activists enter in to wayanad village in day light

വയനാട്ടിൽ പട്ടാപ്പകല്‍ മാവോയിസ്റ്റുകള്‍, കൈയിൽ തോക്ക്, നാട്ടുകാരോട് വോട്ട് ചെയ്യരുതെന്ന് പ്രസംഗം- വീഡിയോ

Shafi Parambil files police complaint against KK Shylaja and MV Govindan with DGP

കെകെ ശൈലജക്കും എംവി ഗോവിന്ദനുമെതിരെ ഡിജിപിക്ക് പരാതി; ജനപ്രാധിനിത്യ നിയമത്തിന്റെ ലംഘനമെന്ന് ഷാഫി പറമ്പിൽ

Lok sabha election 2024 shafi parambil against says CPM used his name as communal In Vatakara

‘വടകരയിൽ സിപിഎം തന്‍റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു, വർഗീയതയിൽ ബിജെപിക്കും സിപിഎമ്മിനെ ഒരേ മനസ്’; ഷാഫി

nullhttps://cdn.vuukle.com/amp-emotes.html?amp=true&apiKey=b04a1a6f-299e-4baf-8885-cc7b956dba33&host=asianetnews.com&url=https://www.asianetnews.com/kerala-news/section-144-imposed-in-thrissur-district-in-connection-with-lok-sabha-election-2024-scftjz&id=Kerala_site/50et4t1p5/news/kerala/5ghafs22h1&title=%E0%B4%A4%E0%B5%83%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D%20%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B4%BF%E0%B5%BD%20%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%A8%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%9E%20%E0%B4%AA%E0%B5%81%E0%B4%B1%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%B5%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81;%20%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AC%E0%B4%B2%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD%20%E0%B4%B5%E0%B4%B0%E0%B4%BF%E0%B4%95%20%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D%20%E0%B4%B5%E0%B5%88%E0%B4%95%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%20%E0%B4%86%E0%B4%B1%E0%B5%8D%20%E0%B4%AE%E0%B5%81%E0%B4%A4%E0%B5%BD&img=https://static-ai.asianetnews.com/images/01enx39fyfnbyww2kj7kyd7vdm/kerala-police-jpg-710x400xt-jpg.jpg&tags=Lok+Sabha+Election+2024,Section+144,Thrissur,%E0%B4%A4%E0%B5%83%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D+%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2,%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%A8%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%9E&emotes=true&iconsSize=80&first=Happy&second=Unmoved&third=Amused&fourth=Excited&fifth=Angry&sixth=Sad#amp=1https://d-25748567742662797758.ampproject.net/2404091947000/frame.htmlhttps://d-25748567742662797758.ampproject.net/2404091947000/frame.html

© Copyright 2024 Asianet News Media & Entertainment Private Limited | All Rights Reserved

കോരുത്തോട്ടിൽ നടന്ന കർഷക മഹാസംഗമത്തിൽ ജനപ്രതിനിധികളെ അപമാനിച്ചതിൽ പ്രതിഷേധവുമായി  കോരുത്തോട് ഗ്രാമപഞ്ചായത്തംഗം രാജേഷ് സി.എൻ

0

മുണ്ടക്കയം :ശനിയാഴ്ച കോരുത്തോട്ടിൽ നടന്ന കർഷക മഹാസംഗമത്തിൽ വച്ച്  മോഡറേറ്റർ  ജനപ്രതിനിധികളെ വിളിച്ചു വരുത്തി  അപമാനിച്ചെന്നും ,
ഏകപക്ഷീയമായാണ് മോഡറേറ്റർ പെരുമാറിയതെന്നും ,ഇങ്ങനെ ഒരു പരിപാടി നടക്കുന്ന കാര്യം കോരുത്തോട് ഗ്രാമപഞ്ചായത്തിലെ  ജനപ്രതിനിധികളെ അറിയിച്ചില്ല എന്നും, പത്തനംതിട്ട എം.പി ആൻ്റോ അൻ്റണി ,പൂഞ്ഞാർ എംഎൽഎ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ ,പീരുമേട് എം.എൽ എ വാഴൂർ സോമൻ എന്നിവരെ വിളിച്ചു വരുത്തി അപമാനിച്ച മോഡറേറ്റുടെ നടപടിയിൽ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധി എന്ന നിലയിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതായും    കോരുത്തോട് ഗ്രാമപഞ്ചായത്ത് പതിനെന്നാം വാർഡംഗം രാജേഷ് സി.എൻ  അറിയിച്ചു

കൊട്ടികലാശo അവസാനിച്ചു, ഇനി  പോളിംഗ് ബൂത്തിലേക്ക്…

0

കൊട്ടികലാശo അവസാനിച്ചു, ഇനി  പോളിംഗ് ബൂത്തിലേക്ക്…

സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാവിലെ 7മണി മുതൽ വൈകുന്നേരം 6 മണി വരെ നടക്കും. കോട്ടയം ലോക്സഭ മണ്ഡലം, പത്തനംതിട്ട ലോക്സഭ മണ്ഡലം, മാവേലിക്കര ലോക്സഭാ മണ്ഡലം എന്നിങ്ങനെയാണ് ജില്ലകൾ പങ്കിടുന്ന മൂന്ന് ലോക്സഭ മണ്ഡലങ്ങൾ.

വോട്ട് ചെയ്യാനുള്ള തിരിച്ചറിയൽ   രേഖകൾ

0

വോട്ട് ചെയ്യാനുള്ള തിരിച്ചറിയൽ   രേഖകൾ

വോട്ടർ ഐ. ഡി കാർഡ്

ആധാർ കാർഡ്.

ദേശിയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്

ബാങ്ക് – പോസ്റ്റ്‌ ഓഫീസ് നൽകുന്ന ഫോട്ടോ അടക്കമുള്ള പാസ്ബുക്ക്

തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ്   സ്മാർട്ട്‌ കാർഡ്

പാൻ കാർഡ്

ഡ്രൈവിംഗ് ലൈസൻസ്

ദേശീയ ജനസംഖ്യ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാറ് ജനറൽ ഓഫ് ഇന്ത്യ നൽകുന്ന  സ്മാർട് കാർഡ്

ഇന്ത്യൻ പാസ്പോർട്ട്‌

ഫോട്ടോ അടക്കമുള്ള പെൻഷൻ രേഖ.

കേന്ദ്ര, സംസ്ഥാന ജീവനക്കാർ,  പൊതുമേഖല സ്ഥാപനങ്ങൾ പബ്ലിക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാർ എന്നിവർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡി കാർഡ്.

പാർലമെന്റ് അംഗങ്ങൾ, നിയമ സഭാoഗംങ്ങൾ, ലെജിസ്ലട്ടീവ് കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ്

ഭിന്നശേഷി തിരിച്ചറിയൽ കാർഡ്.

കലാശകൊട്ടു കഴിഞ്ഞു മടങ്ങവേ ജീപ്പിൽ നിന്നും വീണു  എൽഡിഎഫ് പ്രവർത്തകൻ മരിച്ചു .

0

കലാശകൊട്ടു കഴിഞ്ഞു മടങ്ങവേ ജീപ്പിൽ നിന്നും വീണു  എൽഡിഎഫ് പ്രവർത്തകൻ മരിച്ചു .

പത്തനംതിട്ട  കോന്നിയിൽ തിരഞ്ഞെടുപ്പ് പ്രചാരണംത്തിന്റെ കലാശകൊട്ടു കഴിഞ്ഞു തിരിച്ചു മടങ്ങിവേ ജീപ്പിൽ നിന്ന് വീണു എല് ഡി. എഫ് പ്രവർത്തകന് ദാരുണാ ന്ത്യം. കോട്ടയം കുലപ്പാറ ചരിവ്ക്കുഴിയിൽ വീട്ടിൽ റെജി (50) യാണ് മരിച്ചത്. പത്തനംതിട്ട പൂങ്കാവ് അമ്മൂമ്മത്തോട്ടിൽ ആയിരുന്നു അപകടം. ജീപ്പ് വളവു തിരിയുന്നതിനിടെയിൽ റെജി റോഡിലേക്ക് തെറിച് വീഴുകയായിരുന്നു. ജീപ്പിൽ ധാരാളം ആളുകളുണ്ടായിരുന്നു.ദേഹാസ്വസ് ത്യo അനുഭവപ്പെട്ടതിനെ തുടർന്ന് ജീപ്പിൽ നിന്നും ഇദ്ദേഹം  മറിഞ്ഞു  വീഴുകയായിരുന്നോ എന്നും സംശയിക്കുന്നു. ഇദ്ദേഹത്തിനു ഹൃദയ സംബന്ധമായ ബുദ്ധിമുട്ട്കൾ ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നു. മൃതദേഹo കോന്നി താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ.

ലോക്സഭ തെരഞ്ഞെടുപ്പ് കൺട്രോൾ റൂം, ആരംഭിച്ചു.

0



ഇടുക്കി /.ലോക് സഭാ തിരഞ്ഞെടുപ്പ് : കളക്ട്രേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം*

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് ദിനത്തില്‍ ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം ഒരുക്കും. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങള്‍ക്കുമായി പ്രത്യേകം നമ്പറുകള്‍ ക്രമീകരിച്ചാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം. വോട്ടര്‍മാര്‍ക്കും പോളിങ ഉദ്യോഗസ്ഥര്‍ക്കും പരാതികളോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ അതത് നമ്പറില്‍ വിളിച്ചറിയിക്കാം. മണ്ഡലം, ഫോണ്‍ നമ്പര്‍ യഥാക്രമം : മൂവാറ്റുപുഴ -04862 232500, കോതമംഗലം : 04862 232504, ദേവികുളം : 04862 232513, ഉടുമ്പന്‍ചോല : 04862 232514, തൊടുപുഴ : 04862 232519, ഇടുക്കി: 04862 232520, പീരുമേട് : 04862 232522.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി ജില്ലാ കളക്ടർ.

0



*ഒരുക്കങ്ങള്‍ പൂര്‍ത്തിയായി : ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്*

ഇടുക്കി. ലോക് സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു. ഏഴു മണ്ഡലങ്ങളിലായി 1315 പോളിങ് സ്റ്റേഷനുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് ആവശ്യമായ 6312 പോളിങ് ഉദ്യോഗസ്ഥരെ നിയമിച്ചു കഴിഞ്ഞു. ജില്ലയില്‍ 1578 കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും 1710 വിവി പാറ്റ് യന്ത്രങ്ങളും സജ്ജമാക്കി.
ഏപ്രില്‍ 25 ന് രാവിലെ 8 മണി മുതല്‍ പോളിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ്‌സാമഗ്രികളുടെയും വിതരണം നടക്കും. ജില്ലയില്‍ ക്രിട്ടിക്കല്‍ ബൂത്തുകളില്ല. 56 പ്രശ്നബാധിത (സെന്‍സിറ്റീവ്) പോളിങ് ബൂത്തുകളുണ്ട്. ഇവിടങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥരെയും 47 സൂക്ഷ്മ നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. 7717 പൊലീസ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പ് ദിനത്തില്‍ വിന്യസിച്ചിട്ടുണ്ട്. 25 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പ് കേന്ദ്രത്തിലും സ്‌ട്രോങ് റൂമുകളിലും നിയമിച്ചിട്ടുണ്ട്.
ജില്ലയിലെ എല്ലാ മദ്യ വില്‍പ്പനശാലകളും എപ്രില്‍ 24 ബുധനാഴ്ച വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പ് തീരുന്ന ഏപ്രില്‍26 വെള്ളിയാഴ്ച വൈകീട്ട് ആറ് മണി വരെ അടച്ചിടും.
ഏപ്രില്‍ 24 ബുധനാഴ്ച ആറുമണിക്ക് കൊട്ടി കലാശത്തോടുകൂടി പരസ്യപ്രചരണത്തിനുള്ള എല്ലാം നടപടികളും പൂര്‍ത്തിയാകും. പിന്നീടുള്ള 48 മണിക്കൂര്‍ നിശബ്ദ പ്രചരണം ആയിരിക്കും. 144 പ്രഖ്യാപിക്കുന്നതോടുകൂടി കൂട്ടം കൂടിയ പ്രചാരണ പരിപാടികള്‍ അവസാനിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
752 പോളിങ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ജില്ലാതലത്തില്‍ 7 മണ്ഡലങ്ങളിലും കണ്‍ട്രോള്‍ റൂം ആരംഭിച്ചു. വോട്ടെടുപ്പ് ദിനത്തില്‍
സാങ്കേതിക സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുത്തുന്നതിന് പ്രത്യേകം കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. മീഡിയ മോണിറ്ററിംഗ് സെല്ല്, പോള്‍ മാനേജര്‍, വിവിധ ഐടി ഓപ്പറേഷനുകള്‍ക്ക് വേണ്ടിയുള്ള കണ്‍ട്രോള്‍ റൂമുകള്‍, വെബ് കാസ്റ്റിങ് കണ്‍ട്രോള്‍ റൂമുകള്‍, തുടങ്ങി വിവിധ കണ്‍ട്രോള്‍ റൂമുകള്‍ നിലവില്‍ ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്നു.
ഇതുവരെ 7707 ഹോം വോട്ടിങ് നടന്നിട്ടുണ്ട്. വോട്ടിങ് ഫെസിലിറ്റേഷന്‍ സെന്ററുകളിലും പോളിങ് നടന്നുകൊണ്ടിരിക്കുന്നു. 418 പേര്‍ വോട്ടിങ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ വഴി വോട്ട് ചെയ്തിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

വോട്ട് ചെയ്യുന്നവർക്ക് ഹെൽത്ത് ചെക്കപ്പ് പാക്കേജുകളിൽ  പ്രത്യേക നിരക്കിളവുകളുമായി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് ഹോസ്‌പിറ്റൽ

0

*വോട്ട് ചെയ്യുന്നവർക്ക് ഹെൽത്ത് ചെക്കപ്പ് പാക്കേജുകളിൽ  പ്രത്യേക നിരക്കിളവുകളുമായി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് ഹോസ്‌പിറ്റൽ*
കാഞ്ഞിരപ്പളളി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് അവകാശം വിനിയോഗിക്കുന്നവർക്ക് വിവിധ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളിൽ നിലവിലുള്ള നിരക്കിളവിനൊപ്പം 10% അധിക നിരക്ക് ഇളവ് നൽകി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ. പാക്കേജിൽ വിവിധ ലാബ് പരിശോധനകൾ, സൗജന്യ ഡോക്ടർ കൺസൽട്ടേഷൻ, ഡയറ്റിഷ്യൻ  കൺസൽട്ടേഷൻ എന്നിവയും ലഭ്യമാകും.  കുട്ടികൾക്കായി പ്രത്യേക പീഡിയാട്രിക് പാക്കേജ്, മുതിർന്ന പൗരന്മാർക്കായി ജെറിയാട്രിക് ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ എന്നിവയും ലഭ്യമാണ്. 2024 മെയ് 04 വരെ പ്രത്യേക നിരക്കിളവുകൾ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്കും മുൻ‌കൂർ ബുക്കിംഗ് സേവനങ്ങൾക്കും  9188228226 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ചിത്ര പൗർണമിയിൽ ജ്വലിച്ച് മംഗളാദേവി ക്ഷേത്രം, ദർശനത്തിന് എത്തിയത് പതിനായിരങ്ങൾ,

0



* ഇടുക്കി – തേക്കടി /ചിത്രാപൗര്‍ണമിയില്‍ ജ്വലിച്ച് മംഗളാദേവി ക്ഷേത്രം*
**ദര്‍ശനം വര്‍ഷത്തിലൊരിക്കല്‍ മാത്രം*

കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ പതിനായിരക്കണക്കിന് ഭക്തരുടെയും സഞ്ചാരികളുടെയും സാന്നിധ്യത്തില്‍ ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം ആഘോഷിച്ചു. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമാണ് മംഗളാദേവി. ചൈത്രമാസത്തിലെ ചിത്തിരനാളിലെ പൗര്‍ണ്ണമി അഥവാ ചിത്രാപൗര്‍ണ്ണമി നാളില്‍ മാത്രം ഭക്തര്‍ക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്നാടും സംയുക്തമായാണ് നടത്തിയത്.
ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ ഉത്സവനാളില്‍ ഒരേസമയം കേരളം, തമിഴ്നാട് ശൈലികളിലെ പൂജകള്‍ നടന്നു.
അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്. ഇരു കോവിലുകളിലും വെളുപ്പിന് അഞ്ച് മണിയോടെ നട തുറന്ന് ആചാരചടങ്ങുകള്‍ ആരംഭിച്ചു. ആദ്യ ശ്രീകോവിലിലും ഉപദേവത പ്രതിഷ്ഠകളായ ഗണപതി, ശിവപാര്‍വ്വതീ സങ്കല്‍പത്തിലുള്ള പെരുമാള്‍ കോവിലുകളിലും കേരളരീതിയിലുള്ള പൂജകളാണ് നടത്തിയത്. വള്ളിയന്‍ കാവ് മേല്‍ശാന്തിയായ വാസുദേവന്‍ നമ്പൂതിരി പൂജകള്‍ക്ക് നേതൃത്വം നല്‍കി. അഭിഷേക, അലങ്കാര പൂജകളോടെ ആരംഭിച്ച ക്ഷേത്ര ചടങ്ങുകളില്‍ ഗണപതി ഹോമം, പ്രസന്ന പൂജ, ഉച്ചപൂജ എന്നിവ നടന്നു.
തൊട്ടടുത്തുള്ള ശ്രീകോവിലില്‍ തമിഴ്നാട് രീതിയിലുള്ള പൂജാവിധികളാണ് നടത്തിയത്. ഈ ശ്രീകോവിലിനോടു ചേര്‍ന്നു തന്നെ രാജരാജ ചോളന്‍ നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്ന ഗുഹാ കവാടവും ഇവിടുത്തെ പ്രത്യേകതയാണ്.
ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേരള – തമിഴ്നാട് പൊലീസ്, റവന്യു, വനം വകുപ്പ്, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, ആരോഗ്യം, അഗ്നി രക്ഷാ സേന അധികൃതര്‍ സംയുക്തമായാണ് ചിത്രാപൗര്‍ണ്ണമി ഉത്സവം നടത്തിയത്.
കുമളി ബസ്സ്റ്റാന്‍ഡ്, അമലാംമ്പിക സ്‌കൂള്‍, കൊക്കരകണ്ടം എന്നിവിടങ്ങളില്‍ ചെക്ക് പോസ്റ്റില്‍ വാഹനങ്ങള്‍ പരിശോധിച്ചാണ് മുകളിലേക്ക് കയറ്റിവിട്ടത്. മുന്‍വര്‍ഷത്തേക്കാള്‍ മികച്ച രീതിയില്‍ ഭക്തജനങ്ങള്‍ക്കായി കുടിവെള്ളം, ടോയ്‌ലറ്റ് സൗകര്യം, പ്രത്യേക പാസ് നല്‍കി വാഹന സൗകര്യം, മലയാളത്തിലും തമിഴിലും ദിശാ സൂചന ബോര്‍ഡുകള്‍, മൈക്ക് അനൗണ്‍സ്‌മെന്റും ഒരുക്കിയിരുന്നു.
സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ് എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റും പ്രഥമശുശ്രൂഷ നല്‍കാന്‍ മെഡിക്കല്‍ സംഘത്തെയും കാര്‍ഡിയോളജിസ്റ്റ് എന്നിവരുടെ സേവനവും ആംബുലന്‍സ് സൗകര്യവും മലമുകളില്‍ ഏര്‍പ്പെടുത്തിയിരുന്നു. ചൂട് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര ഘട്ടത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ അഗ്നിരക്ഷാസേനയുടെ സേവനവും ലഭ്യമാക്കിയിരുന്നു..

പോസ്റ്റ് ഓഫീസ് ജീവനക്കാരുടെ അനാസ്ഥ, യുവാവിന് ജോലി നഷ്ടമായി, ഒറ്റയാൾ സമരവുമായി ജോലി നഷ്ടമായ യുവാവ് പോസ്റ്റ് ഓഫീസ് പടിക്കൽ,

0

കട്ടപ്പന /..വെള്ളയാംകുടി പോസ്റ്റ് ഓഫീസിന് മുന്നിൽ ഒറ്റയാൾ സമരം.
വെള്ളയാംകുടി പോസ്റ്റ് ഓഫീസിലെ ജീവനക്കാരുടെ ഉത്തരവാദിത്തമില്ലായ്മ മൂലം ഗവൺമെന്റ് ജോലി നഷ്ടമായതിനെ തുടർന്നാണ് യുവാവിന്റെ സമരം . വട്ടക്കാട്ട് ലിന്റോ തോമസാണ് വെള്ളയാംകുടി പോസ്റ്റ് ഓഫീസിന് മുമ്പിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരാഹാര സമരം നടക്കുന്നത്. മാർച്ച് 18 ന് പോസ്റ്റ് ഓഫീസിലെത്തിയ കത്ത് പത്ത് ദിവസങ്ങൾക്ക് ശേഷമാണ് ലിന്റോക്ക് ലഭിക്കുന്നത്. കത്ത് താമസിച്ച് ലഭിച്ചതുകൊണ്ട് തനിക്ക് ലഭിക്കേണ്ടിയിരുന്ന സർക്കാർ ജോലി നഷ്ട‌മായത്തിൽ പ്രതിഷേധിച്ചാണ് നിരാഹാര സമരം. കത്തുകൾ കടകളിലും മറ്റു ഏൽപ്പിച്ച് തന്റെ പണി എളുപ്പമാക്കുകയാണ് ഇപ്പോൾ ഒരോ ജീവനക്കാരും ചെയ്യുന്നത് – കിട്ടിയാൽ കിട്ടിഎന്നു മാത്രം..