കലാശകൊട്ടു കഴിഞ്ഞു മടങ്ങവേ ജീപ്പിൽ നിന്നും വീണു എൽഡിഎഫ് പ്രവർത്തകൻ മരിച്ചു .
പത്തനംതിട്ട കോന്നിയിൽ തിരഞ്ഞെടുപ്പ് പ്രചാരണംത്തിന്റെ കലാശകൊട്ടു കഴിഞ്ഞു തിരിച്ചു മടങ്ങിവേ ജീപ്പിൽ നിന്ന് വീണു എല് ഡി. എഫ് പ്രവർത്തകന് ദാരുണാ ന്ത്യം. കോട്ടയം കുലപ്പാറ ചരിവ്ക്കുഴിയിൽ വീട്ടിൽ റെജി (50) യാണ് മരിച്ചത്. പത്തനംതിട്ട പൂങ്കാവ് അമ്മൂമ്മത്തോട്ടിൽ ആയിരുന്നു അപകടം. ജീപ്പ് വളവു തിരിയുന്നതിനിടെയിൽ റെജി റോഡിലേക്ക് തെറിച് വീഴുകയായിരുന്നു. ജീപ്പിൽ ധാരാളം ആളുകളുണ്ടായിരുന്നു.ദേഹാസ്വസ് ത്യo അനുഭവപ്പെട്ടതിനെ തുടർന്ന് ജീപ്പിൽ നിന്നും ഇദ്ദേഹം മറിഞ്ഞു വീഴുകയായിരുന്നോ എന്നും സംശയിക്കുന്നു. ഇദ്ദേഹത്തിനു ഹൃദയ സംബന്ധമായ ബുദ്ധിമുട്ട്കൾ ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നു. മൃതദേഹo കോന്നി താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ.