ഇടുക്കി /.ലോക് സഭാ തിരഞ്ഞെടുപ്പ് : കളക്ട്രേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം*
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് ദിനത്തില്‍ ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം ഒരുക്കും. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങള്‍ക്കുമായി പ്രത്യേകം നമ്പറുകള്‍ ക്രമീകരിച്ചാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം. വോട്ടര്‍മാര്‍ക്കും പോളിങ ഉദ്യോഗസ്ഥര്‍ക്കും പരാതികളോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ അതത് നമ്പറില്‍ വിളിച്ചറിയിക്കാം. മണ്ഡലം, ഫോണ്‍ നമ്പര്‍ യഥാക്രമം : മൂവാറ്റുപുഴ -04862 232500, കോതമംഗലം : 04862 232504, ദേവികുളം : 04862 232513, ഉടുമ്പന്‍ചോല : 04862 232514, തൊടുപുഴ : 04862 232519, ഇടുക്കി: 04862 232520, പീരുമേട് : 04862 232522.