തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ലാറ്റക്സ് മോഷണം പോയി
കാഞ്ഞിരപള്ളി :റബ്ബറിന്റെ വില കൂടിയതോടെ റബ്ബർ ഷീറ്റ്, റബ്ബർ പാല് മോഷണം പോകുന്നത് പതിവായി. ചിറ്റടിയി ൽ റബർ തോട്ടത്തിൽ സൂക്ഷിച്ചിരുന്ന നാല് വീപ്പ ലാറ്റക്സ്സാണ് മോഷണം പോയത്. 31 വീപ്പകളിലായാണ് ലാറ്റക്സ് സൂക്ഷിച്ചിരുന്നത്. ഇതിൽ നിന്നും നാല് എണ്ണമാണ് മോഷണം പോയത്. ചെറിയ ജീപ്പ്കൾ മാത്ര കയറുന്ന തോട്ടങ്ങളിൽ പരിചയമുള്ളവർ തന്നെയാണ് ഇതിന്റെ പിന്നിലെന്ന് സംശയിക്കുന്നു. വീപ്പകളിൽ സൂക്ഷിച്ചിരിക്കുന്ന ലാറ്റക്ക്സ് ഒന്നിച്ചാണ് ഇവർ വിൽപ്പനയ്ക്കായി കൊണ്ടുപോകുന്നത്. അത് വരെ തോട്ടത്തിൽ തന്നെ സൂക്ഷിച്ചു വെയ്ക്കുകയാണ്. ചെറിയ വാഹനങ്ങൾ പോലും കടന്നു വരാതെ എസ്റ്റേറ്റ് റോഡിലൂടെ എത്തി മോഷണം നടത്തിയ സംഭവം ഉണ്ടായതോടെ റബ്ബർ കർഷകരും ഉടമകളും ആശങ്കയിലാണ്.