കോട്ടയം. ആർപ്പൂക്കരയിൽ സ്‌ഥിതി ചെയ്യുന്ന തൊണ്ണംകുഴി ഗവൺമെന്റ് എൽ പി ബി സ്‌കൂളിൽ വർണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം സഹകരണ, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വി. എൻ വാസവൻ നിർവഹിച്ചു. അധ്യാപക ദിനത്തിൽ തന്നെ വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്‌പർശമേറ്റ തൊണ്ണംകുഴി സ്കൂളിൽ വർണക്കൂടാരം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം എന്ന് മന്ത്രി പറഞ്ഞു…
ഗണിതയിടവും വരയിടവും ഭാഷായിടവും വിവിധ കളിയിടങ്ങളും ചേർത്ത് 13 വിഭാഗങ്ങളായി തിരിച്ചിരിക്കുന്ന വർണക്കൂടാരത്തിൻ്റെ സവിശേഷതകൾ സസൂക്ഷ്‌മം വീക്ഷിച്ച മന്ത്രി എസ്എസ്കെ-യിലേയും (സമഗ്ര ശിഷ കേരളം), സ്കൂൾ പിടിഎ-യിലേയും മറ്റ് അണിയറ ശിൽപികളേയും അഭിനന്ദിച്ചു. പ്രീ പ്രൈമറി വിഭാഗത്തിൽ രൂപമാറ്റം വരുത്തിയ രണ്ട് സ്‌മാർട്ട് ക്ലാസ്‌മുറികൾ മന്ത്രി ഉദ്ഘാടനം ചെയ്തു.
‘വിനോദത്തിലൂടെ വിജ്‌ഞാനത്തിലേക്ക് വളർന്നു വരാൻ ലോവർ പ്രൈമറി സ്‌കൂളുകളിൽ സർക്കാർ നടത്തിയ പരിഷ്ക്കാരങ്ങളുടെ ഫലമാണ് വർണക്കൂടാരം എന്ന ആശയം,’ മന്ത്രി പറഞ്ഞു…