പത്തനംതിട്ട മാരാമൺ.കേരള കോൺഗ്രസ് എം സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനാഘോഷവും അധ്യാപകരെ ആദരിക്കലൂം ലോകത്തിൻറെ വിവിധ ഭാഗങ്ങളിലായി നൂറിൽ പരം കേന്ദ്രങ്ങളിൽ നടത്തുന്നു . സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പത്തനംതിട്ട മാരാമൺ സമഷ്ടിയിൽ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സംസ്കാരവേദി സംസ്ഥാന പ്രസിഡണ്ട് ഡോ വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും. മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ മെത്രാപ്പോലീത്തായും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മുൻ പ്രൊഫസറുമായ കുര്യാക്കോസ് മാർ ക്ലീമീസ് തിരുമേനിയെ കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറിയും ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ചെയർമാനുമായ സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ ആദരിക്കും. കേരള കോൺഗ്രസ് എം നേതാക്കളായ സജി അലക്സ്, ചെറിയാൻ പോളച്ചിറക്കൽ, കുര്യൻ മടക്കൽ, സംസ്കാര വേദി നേതാക്കളായ അഡ്വ . മനോജ് മാത്യു, ഡോ അലക്സ് മാത്യു, എബ്രഹാം കുരുവിള, എന്നിവർ ആശംസകൾ നേരും.