fbpx
28.7 C
New York
Friday, September 20, 2024

Buy now

spot_imgspot_img

നിപ: കോഴിക്കോട് പൊതുപരിപാടികള്‍ക്ക് നിയന്ത്രണം; പുതിയ ചികിത്സാ മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്

0

നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ പത്ത് ദിവസത്തേക്ക് പൊതുപരിപാടികള്‍ നിരോധിച്ചു. വെള്ളിയാഴ്ച കോഴിക്കോട് പ്രാദേശിക അവലോകന യോഗം ചേരും. മന്ത്രിമാരായ വീണാ ജോര്‍ജും പി എ മുഹമ്മദ് റിയാസും യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇന്ന് നടത്താനിരുന്ന മന്ത്രിസഭാ യോഗം നാളത്തേക്ക് മാറ്റിവച്ചു.

നിപയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് പുതിയ ചികിത്സാ മാര്‍ഗരേഖ പുറത്തിറക്കി. രോഗികളുമായി നേരിട്ട് സമ്പര്‍ക്കമുള്ളവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാണ്. പനിയുള്ളവര്‍ ആശുപത്രികളില്‍ ചികിത്സ തേടണം. ആശുപത്രികളില്‍ അണുബാധ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

നിപ മരണത്തില്‍ ആകെ 789 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു. പതിനൊന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരുതോങ്കരയില്‍ വീട്ടില്‍ ഐസൊലേഷനില്‍ തുടരുന്ന മൂന്ന് പേര്‍ക്ക് പനിയുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 13 പേരും മിംസില്‍ 7 പേരുമാണ് ചികിത്സയിലുള്ളതെന്നും കളക്ടര്‍ എ ഗീത അറിയിച്ചു.

അതേസമയം നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണിലെ കോളജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ മാറ്റി. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിലെ പരീക്ഷകളാണ് മാറ്റിയത്. കണ്ടെയിന്‍മെന്റ് സോണിലെ താമസക്കാരായ വിദ്യാര്‍ത്ഥികള്‍ ആരോഗ്യവകുപ്പ് നല്‍കുന്ന രേഖകള്‍ ഹാജരാക്കുന്ന പക്ഷം പ്രത്യേക പരീക്ഷ നടത്തുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചിട്ടുണ്ട്.

ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍; കേണലിനും മേജറിനും വീരമൃത്യു

0

ജമ്മുകശ്മീരിലെ അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. കരസേനയിലെ കേണലും മേജറും ജമ്മുകശ്മീര്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടുമാണ് വീരമൃത്യു വരിച്ചത്.

അനന്ത്‌നാഗ് ജില്ലയിലെ കോക്കര്‍നാഗിലാണ് ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഇന്നലെ വൈകുന്നേരം ഗഡോള്‍ മേഖലയില്‍ ഭീകരര്‍ക്കായി ഓപ്പറേഷന്‍ ആരംഭിച്ചെങ്കിലും രാത്രിയോടെ തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും തെരച്ചില്‍ ആരംഭിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

ലഷ്‌കര്‍-ഇ-തൊയ്ബയുടെ നിഴല്‍ ഗ്രൂപ്പെന്ന് വിളിക്കപ്പെടുന്ന നിരോധിത സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അതേസമയം, ജമ്മു കശ്മീരിലെ രജൗരിയിലെ നര്‍ല മേഖലയില്‍ ഇന്ന് നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു.

കാഞ്ഞിരപ്പള്ളിയിൽ ആളില്ലാത്ത തക്കം നോക്കി പ്രവാസിയുടെ വീട്ടുമുറ്റത്തെ തേക്കും തടികൾ മുറിച്ചു മാറ്റിയ കേസിൽ പ്രതിയായ ബിജുവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി

0




കാഞ്ഞിരപ്പള്ളി പാറക്കടവിൽ .പി എം അബ്ദുൽ ഹമീദ് (പെരുവന്താനം തമ്പിയുടെ) വീട്ടുമുറ്റത്തെ . ഏകദേശം ഒരു മരത്തിനു ഒരുലക്ഷത്തോളം വിലവരുന്ന അഞ്ചു ലക്ഷം രൂപ വിലമതിപ്പുള്ള നാല് തേക്കിൻ മരങ്ങൾ വെട്ടി മാറ്റിയ ആളെ പോലീസ് തിരയുന്നു ബിജു കരോട്ടുമടത്തിൽ എന്നയാളാണ് ആളില്ലാത്ത തക്കം നോക്കി തടി വെട്ടി മോഷ്ടിച് കടത്തിക്കൊണ്ട് പോയത്.തേക്കിൽ കയറ്റി വിട്ട ഇരുപതു കിലോ ശരാശരി വിളവ് ലഭിച്ചിരുന്ന കുരുമുളക് ചെടി സഹിതം നശിപ്പിച്ചാണ് തേക്ക് വെട്ടി മാറ്റിയത് ..ഇയാൾക്കെതിരെ കാഞ്ഞിരപ്പള്ളി പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടിച്ച തടി സമീപപ്രദേശത്തുള്ള മില്ലിൽ നിന്നും തൊണ്ടിമുതലായി കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തിച്ചു..കഴിഞ്ഞ ഒരാഴ്ചക്കാലമായി പ്രതിയായ ബിജുവിന് വേണ്ടി പോലീസ് തിരച്ചിൽ നടത്തുകയാണ്.



രണ്ട് വർഷത്തിനിടയിൽ രണ്ട് കുംടുംബങ്ങൾക്ക് സ്വന്തമായി ഒരു  ഭവനം 

0

*രണ്ട് വർഷത്തിനിടയിൽ രണ്ട് കുംടുംബങ്ങൾക്ക് സ്വന്തമായി ഒരു  ഭവനം  എന്ന സ്വപ്നം സാക്ഷാത്കരിച്ചു നല്കി കാഞ്ഞിരപ്പള്ളി ഒന്നാം വാർഡിലും  ഗ്രാമപഞ്ചായത്തിലും  നമ്പർ വൺ ജനകീയ  മെമ്പറായി ശ്രീമതി റാണി ടോമി പൂവത്താന്നിക്കുന്നേൽ*

കാഞ്ഞിരപ്പള്ളി: 2020ലെ തദേശ തിരഞ്ഞെടുപ്പിൽ വർഷങ്ങളായി യുഡിഎഫ് കോട്ടയായ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നും ഒരു വോട്ടിൻ്റ ഭൂരിപക്ഷത്തിൽ ഒരു സാധാരണ വീട്ടമ്മയായ  ശ്രീമതി റാണി ടോമി പൂവത്താനിക്കുന്നേൽ എൽഡിഎഫ് പ്രതിനിധിയായി വിജയിച്ചപ്പോൾ എല്ലാ വരും ചിന്തിച്ചത്  എല്ലാ മെമ്പറെപ്പോലെയും ഒരു മെമ്പർ എന്ന് മാത്രം എന്നാൽ   വ്യത്യസ്തയായ ഇ മെമ്പർ രണ്ട് വർഷത്തിനിടയിൽ ജനകീയ പങ്കാളിത്തത്തോടെ രണ്ട് വീടുകൾ നിർമ്മിച്ചു നല്കി കാഞ്ഞിരപ്പള്ളിയിലെ ജനപ്രതിനിധികൾക്ക് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് ഒന്നാം വാർഡ് മെമ്പർ റാണി ടോമി, ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മാഞ്ഞുകുളം നിവാസിയായ വക്കച്ചൻ്റ സ്വന്തമായി ഉണ്ടായിരുന്ന വീട് കഴിഞ്ഞ 2022 ഡിസംബർ 14 ന് ഉണ്ടായ ഇടിമിന്നലിൽ പൂർണ്ണമായും തകരുകയും . തൻ്റെ ഏക വരുമാന മാർഗ്ഗമായ 2 കന്നുകാലികൾ , ഭാര്യ സെലീന, മകൻ മെൽബിൻ എന്നിവർക്കൊപ്പം അൽഭുതകരമായി രക്ഷപ്പെടുകയയായിരുന്നു.

നിർധനനായ വക്കച്ചനും കുടുംബാംഗങ്ങൾക്കും പുതുതായി വീടു നിർമ്മിക്കുകയെന്നത് ഒരു സ്വപ്നം മാത്രമായിരുന്നു എന്നാൽ ഇ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി വാർഡ് മെംമ്പർ റാണി ടോമിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ കമ്മിറ്റി നാട്ടുകാരുടേയും ,കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക് സ് കോളേജ് എൻഎസ് എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ ഡോ: ജോജി സാറിൻ്റ നേതൃത്തിൻ എൻഎസ് എസ് വോളണ്ടിയർമാർ ,കപ്പാട് മാർ സീവ്ലാ ചർച്ച് ,മറ്റ് ഉദാരമതികൾ വിവിധ സാമൂഹിക സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ എട്ടു ലക്ഷം രൂപ ചെലവിൽ വീടു നിർമ്മിച്ചു നല്കിയിരിക്കുന്നത് രണ്ടു മുറിയും അടുക്കളയും, സിറ്റൗട്ടും , ശൗചാലയവും ഒരു ഹാളുമുള്ള 510 സ്ക്വയർ ഫീറ്റുള്ള ഈ സ്നേഹവീടിൻ്റ താക്കോൽ സമർപ്പണം നാളെ (10/9/2023 ഞായർ ) ഉച്ചകഴിഞ്ഞ് 3 മണിക്ക് വാർഡ് മെമ്പർ റാണി ടോമിയുടെ അദ്ധ്യക്ഷതയിൽ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ നിർവഹിക്കുന്നതാണ്. 2022 ൽ റാണി ടോമിയുടെ നേതൃത്വത്തിൽ വാർഡ് ജനകീയ സമിതി ,കാഞ്ഞിരപ്പളളി സ്വരുമ ചാരിറ്റബിൾ സൊ സെറ്റി എന്നിവയുടെ സഹകരണത്തോടെ ഒരു നിർധന കുംടുംബത്തിന് മറ്റൊരു വീട് നിർമ്മിച്ചു നൽകിയിരുന്നു, ജനപ്രതിനധികൾക്ക് തന്നെ മാത്യകയായ കാഞ്ഞിരപ്പള്ളിയുടെ ജനകീയ മെമ്പർ റാണി ടോമിക്ക് എല്ലാവിധ ഭാവുകങ്ങളും, അഭിനന്ദനങ്ങളും നേരുന്നു

കോഴിക്കോട് യുവതിക്കും കുടുംബത്തിനും നേരെ പൊലീസുകാരന്റെ മർദനം

0

കോഴിക്കോട് യുവതിക്കും കുടുംബത്തിനും നേരെ പൊലീസുകാരന്റെ മർദനം. നടക്കാവ് എസ്ഐയ്ക്കും സംഘത്തിനും എതിരെയാണ് പരാതി. എടക്കര ചീക്കിലോട് വാഹനം സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണം. യുവതിയും കുടുംബവും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് അത്തോളി സ്വദേശിനിയും മനശാസ്ത്രജ്ഞയുമായ അഫ്ന അബ്ദുൾ നാഫി(30)നാണ് മർദനത്തിന് ഇരയായത്. ഒരു ഫാമിലി ഫങ്ക്ഷനിൽ പങ്കെടുത്ത ശേഷം മുക്കത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. ഇതിനിടയിലായിരുന്നു മർദനം. യുവതിയുടെ അടിനാഭിയിൽ തൊഴിച്ചെന്നാണ് ആരോപണം. ഭർത്താവിനും ക്രൂരമായ മർദനമേറ്റു. പൊലീസുകാരൻ മദ്യപിച്ചിരുന്നതായി യുവതി ആരോപിക്കുന്നു. എസ്ഐയും സംഘവും അസഭ്യം പറഞ്ഞതായും യുവതി ട്വന്റി ഫോറിനോട് പറഞ്ഞു. സംഭവത്തിൽ കാക്കൂർ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും പൊലീസുകാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഉടൻ നടപടിയെടുക്കുമെന്നും ഡിസിപി അറിയിച്ചു. വിഷയം പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണ പറഞ്ഞു

കാഞ്ഞിരപ്പള്ളിയിൽ ആളില്ലാത്ത തക്കം നോക്കി പ്രവാസിയുടെ വീട്ടുമുറ്റത്തെ തേക്കും തടികൾ മുറിച്ചു മാറ്റി മോഷ്ടിച്ചു ……..

0

കാഞ്ഞിരപ്പള്ളിയിൽ ആളില്ലാത്ത തക്കം നോക്കി പ്രവാസിയുടെ വീട്ടുമുറ്റത്തെ തേക്കും തടികൾ മുറിച്ചു മാറ്റി മോഷ്ടിച്ചു ……..

കാഞ്ഞിരപ്പള്ളി പാറക്കടവിൽ .പി എം അബ്ദുൽ ഹമീദ് (പെരുവന്താനം തമ്പിയുടെ) വീട്ടുമുറ്റത്തെ . ഏകദേശം ഒരു മരത്തിനു ഒരുലക്ഷത്തോളം വിലവരുന്ന അഞ്ചു ലക്ഷം രൂപ വിലമതിപ്പുള്ള നാല് തേക്കിൻ മരങ്ങളാണ് പ്രദേശവാസി ആളില്ലാത്ത തക്കം നോക്കി വെട്ടി മോഷ്ടിച്ചത്.തേക്കിൽ കയറ്റി വിട്ട ഇരുപതു കിലോ ശരാശരി വിളവ് ലഭിച്ചിരുന്ന കുരുമുളക് ചെടി സഹിതം നശിപ്പിച്ചാണ് തേക്ക് വെട്ടി മാറ്റിയത് ..

നാല്പതു സെനറ്റ് സ്ഥലത്തു ഏകദേശം എൺപതു വര്ഷം പഴക്കമുള്ള പുരാതന തറവാടായതു കൊണ്ട് തന്നെ അയൽവാസികൾക്ക് പെട്ടന്ന് ശ്രദ്ധക്കാനും സാധിച്ചിരുന്നില്ല ….
എന്നാൽ മരം വെട്ടി കൊണ്ടുപോകുന്നത് ചിലർ കണ്ടുവെന്നും അയൽവാസിയായ ആളാണ് ഇത് ചെയ്തതെന്നും കണ്ടു നിന്നവർ പറഞ്ഞതായി പരാതിയിൽ പറയുന്നു ….
ഞായറാഴ്ച പകൽ പതിനൊന്നു മണിയോടെയായിരുന്നു സംഭവം നടന്നത് …കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ചു നിരവധി മോഷണ പരമ്പരകൾ തുടരുന്ന സാഹചര്യത്തിലാണ് വീട്ടുമുറ്റത്തു നിന്ന മരം പോലും മോഷണം പോകുന്ന കാഴ്ച നാട്ടുകാരെ അതിശയിപ്പിച്ചിരിക്കുന്നതു …എന്നാൽ ഇതിനെതിരെ പ്രവാസിയായ കുടുംബനാഥൻ പോലീസിലും എംബസി മുകാന്തരവും പരാതി നൽകുമെന്നാണ് അറിയാൻ സാധിച്ചത്

ഓണം: ആഘോഷങ്ങൾക്കുമപ്പുറം കരുതൽ ഉറപ്പാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ*

0

*
കാഞ്ഞിരപ്പളളി: നാടെങ്ങും ഓണം ആഘോഷിക്കുമ്പോൾ, ആരവങ്ങൾക്കും ആഘോഷങ്ങൾക്കും അപ്പുറം നാടിനെ കരുതലോടെ ചേർത്തു പിടിച്ചു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി. ആശുപത്രി അധികൃതരുടെ മേൽനോട്ടത്തിൽ നല്ലോണം കൂടാം നാടിനൊപ്പം എന്ന ലക്ഷ്യത്തോടെ പാറത്തോട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഓണസമ്മാനങ്ങൾ എത്തിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കിടപ്പു രോഗികൾ, ഓട്ടിസം ബാധിച്ച കുട്ടികൾ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങിയവരുടെ വീടുകളിലാണ് മേരീക്വീൻസ് ഓണസമ്മാനം എത്തിച്ചത്.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മേരീക്വീൻസ് നടപ്പാക്കുന്ന ചാവറ ഭവന പദ്ധതി വഴി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിക്ക് എരുമേലി കണ്ണിമലയിൽ നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോലും ഓണാഘോഷത്തോട് അനുബന്ധിച്ചു കൈമാറി.

ആശുപത്രിയിൽ നടന്ന ഓണഘോഷത്തിൽ ചലച്ചിത്ര – സീരിയൽ താരം ചാലി പാലാ മുഖ്യാതിഥിയായി. അറുപത്തിയാറ്‌ പേർ പങ്കെടുത്ത മെഗാ തിരുവാതിര, വടം വലി, പൂക്കള മത്സരം തുടങ്ങി വിവിധ കലാപരിപാടികൾ ചടങ്ങിന് മിഴിവേകി.

വിവിധ സർജറികൾക്ക് ശേഷം വിശ്രമിക്കുന്ന ആശുപത്രി ജീവനക്കാർ, കുട്ടികൾ ഉൾപ്പെടെ വിവിധ രോഗങ്ങൾക്ക് ചികിത്സ തേടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ തുടങ്ങിയവർക്കും ഓണ സമ്മാനങ്ങൾ നൽകി.

വിവിധ പരിപാടികൾക്ക് ആശുപത്രി ജോയിൻ്റ് ഡയറക്ടർമാരായ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ, ഫാ.തോമസ് മതിലകത്ത് സി.എം.ഐ , ഫാ. ജോസഫ് കുറിച്യപറമ്പിൽ സി.എം.ഐ, പാസ്റ്റർ കെയർ വിഭാഗം ഡയറക്ടർ ഫാ. ഇഗ്‌നേഷ്യസ് പ്ലാത്താനം സി.എം.ഐ തുടങ്ങിയവർ മേൽനോട്ടം വഹിച്ചു





ചന്ദ്രനെ ഹിന്ദുരാഷ്ട്രമാക്കണമെന്നുള്ള ആവശ്യവുമായി അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണി.

0

ചന്ദ്രനെ ഹിന്ദുരാഷ്ട്രമാക്കണമെന്നുള്ള ആവശ്യവുമായി അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചുകൊണ്ടുള്ള വീഡിയോയിലാണ് ചക്രപാണി ഈ കാര്യം ആവശ്യപ്പെട്ടത് . പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്തി പോയിന്റ് എന്ന് നാമകരണം ചെയ്ത, ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തെ അതിന്റെ തലസ്ഥാനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനു കത്തയക്കുമെന്നും ചക്രപാണി പറഞ്ഞുയ ഹിന്ദുക്കളല്ലാത്ത മറ്റ് മതക്കാർ ചന്ദ്രനിലെത്തുന്നതിന് മുമ്പേ ചന്ദ്രനെ ഹിന്ദു രാഷ്ട്രമാക്കി മാറ്റണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ചന്ദ്രനിൽ ആളുകൾ പോയി ജിഹാദ് ചെയ്യുമെന്നും ചക്രപാണി പറഞ്ഞു.

ചാന്ദ്രയാന്‍ ലാന്‍ഡിംഗ് ശാസ്ത്രസാങ്കേതിക മ്യൂസിയത്തില്‍ തല്‍സമയം കാണാം: മന്ത്രി ഡോ.ആര്‍.ബിന്ദു

0

തിരുവനന്തപുരം: ചാന്ദ്രയാൻ-മൂന്ന് ചന്ദ്രനിൽ ഇറങ്ങുന്നതിന്റെ തത്സമയ സംപ്രേഷണം കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ഒരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു, ഐഎസ്ആർഒയുമായി ചേർന്ന് ഓഗസ്റ്റ് 23ന് ബുധനാഴ്ച വൈകിട്ട് അഞ്ചു മണി മുതൽ രാത്രി പത്ത് മണി വരെയാണ് പരിപാടി. 6.04ന് ലൂണാർ ലാൻഡിംഗിന്റെ ദൃശ്യങ്ങൾ വലിയ സ്ക്രീനിൽ കാണാൻ ഇത് അസുലഭാവസരമായിരിക്കും – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും അമ്യൂസിയം ആർട് സയൻസും ചേർന്ന് ഡിസംബറിൽ തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ നടത്തുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ കർട്ടൻ റെയ്സർ പരിപാടിയായി മൂൺ സെൽഫി പോയിന്റും ഇതോടനുബന്ധിച്ച് സജ്ജമാക്കും. ‘നൈറ്റ് അറ്റ് ദി മ്യൂസിയം’ പരിപാടിയുടെ ഭാഗമായി രാത്രി പത്തുമണി വരെ വാനനിരീക്ഷണ സൗകര്യവും ബുധനാഴ്ചയുണ്ടാവും.

മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് ഡോ. എം.സി. ദത്തൻ, ഗവേഷകരായ ഡോ. അശ്വിൻ ശേഖർ, ഡോ. വൈശാഖൻ തമ്പി എന്നിവർ ചാന്ദ്രദൗത്യത്തെപ്പറ്റി സംസാരിക്കും. പങ്കെടുക്കുന്നവരുടെ സംശയങ്ങൾക്ക് അവർ മറുപടി നൽകുകയും ചെയ്യും – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

റഷ്യയുടെ ലൂണ വീണു; നാം ഗണപതിഹോമം കഴിച്ചു, ചന്ദ്രയാൻ ചന്ദ്രനിൽ കാലുകുത്തും- കെ. സുരേന്ദ്രൻ

0

പുതുപ്പള്ളി: ഹിന്ദു ദൈവമായ ഗണപതിയുമായി ബന്ധപ്പെടുത്തി സംസ്ഥാന നിയമസഭാ സ്പീക്കർ വിവാദ പ്രസ്താവന നടത്തി രണ്ടാഴ്ച കഴിഞ്ഞിട്ടും എ.എൻ. ഷംസീറിനെ തിരുത്താൻ സി.പി.എം. തയ്യാറായില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോൺഗ്രസും തിരുത്ത് ആവശ്യപ്പെട്ടില്ല. കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ നേതാക്കളെല്ലാം ആവശ്യപ്പെട്ടിട്ടും കോൺഗ്രസ് പാർട്ടി സി.പി.എമ്മിനെക്കൊണ്ട് തിരുത്തിക്കാൻ തയ്യാറാവുന്നില്ല. ഷംസീർ തിരുത്തണമെന്നും മാപ്പു പറയണമെന്നും ആവശ്യപ്പെടുന്നത് എങ്ങനെ ആളിക്കത്തിക്കലാവുമെന്നും കെ. സുരേന്ദ്രൻ ചോദിച്ചു. പുതുപ്പള്ളിയിൽ ബി.ജെ.പി. സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങളിപ്പോൾ വാർത്ത കണ്ടിട്ടുണ്ടാവും, ലൂണ താഴെ വീണു. റഷ്യയുടെ ബഹിരാകാശ പേടകം ചന്ദ്രനിൽ കാലുകുത്താതെ താഴെ വീണുവെന്നാണ് ഇപ്പോൾ വാർത്ത വന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ ബഹിരാകാശ പേടകം മറ്റന്നാൾ ചന്ദ്രനിൽ കാലുകുത്തുക തന്നെ ചെയ്യും എന്നാണ് ലോകം മുഴുവൻ ശാസ്ത്രജ്ഞർ വിചാരിക്കുന്നത്. നാം ബഹിരാകാശത്തേക്ക് ഇത്തരത്തിലുള്ള റോക്കറ്റുകൾ വിക്ഷേപിക്കുമ്പോഴും, അത് ശാസ്ത്രജ്ഞൻമാർ ചെയ്യുമ്പോഴും വിഗ്നേശ്വരന് ഗണപതിഹോമം കഴിച്ചും നാളികേരം ഉടച്ചുമാണ് നല്ലകാര്യങ്ങൾ ചെയ്യുന്നത്. അങ്ങനെയുള്ള ഭഗവാൻ വിഘ്ന്വേശരൻ, കോടാനുകോടി വരുന്ന ഹിന്ദുസമൂഹത്തിന്റെ എല്ലാമെല്ലാമായിട്ടുള്ള വിഘ്നേശ്വരൻ, അത് വെറുമൊരു മിത്താണെന്നും അന്ധവിശ്വാസമാണെന്നും അനാചാരമാണെന്നും ഭരണഘടനാസ്ഥാനത്തിരിക്കുന്നഒരാൾ, നിയമസഭാ സ്പീക്കറായിരിക്കുന്നൊരാൾ, പറഞ്ഞിട്ടിപ്പോൾ രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തെ തിരുത്തിക്കാൻ പാർട്ടി തയ്യാറായില്ല. തിരുത്തണമെന്ന് ആവശ്യപ്പെടാൻ കോൺഗ്രസും തയ്യാറായില്ല’, സുരേന്ദ്രൻ പറഞ്ഞു.

‘കോൺഗ്രസ് എപ്പോഴും പറയുന്നത്, എൻ.എസ്.എസിന്റെ പിന്തുണ ഞങ്ങൾക്ക് സ്ഥിരമായി ലഭിക്കുമെന്നാണ്. അത് അവരുടെ അവകാശവാദമാണ്. എൻ.എസ്.എസിന്റ പിന്തുണ സ്ഥിരമായി ലഭിക്കുമെന്ന് പറയുന്ന കെ. സുധാകരനും വി.ഡി. സതീശനും, എ.എൻ. ഷംസീർ മിത്ത് പരാമർശത്തിൽ മാപ്പുപറയണമെന്ന കാര്യത്തിൽ തങ്ങൾ ഉറച്ചുനിൽക്കുന്നുവെന്ന് എൻ.എസ്.എസ്. പറഞ്ഞപ്പോൾ, ജി. സുകുമാരൻ നായരുടെ പ്രസ്താവനയും നിലപാടും മുഖവിലയ്ക്കെടുക്കാൻ തയ്യാറാകുന്നില്ല. അതിനെ അനുകൂലിച്ച് ഷംസീർ മാപ്പുപറയണമെന്ന് ആവർത്തിക്കാൻ എന്തുകൊണ്ട് കോൺഗ്രസ് തയ്യാറാവുന്നില്ല എന്ന ചോദ്യം ഈ നാട്ടിലെ ഓരോ വിശ്വാസിയുടേയും ചോദ്യമാണ്. ഷംസീറിന്റേത് അങ്ങേയറ്റം അപക്വമായ നിലപാടാണെന്നും അദ്ദേഹമത് തിരുത്തണമെന്നും ഇവിടുത്തെ ജാതി സംഘടനകളെല്ലാം പറഞ്ഞു. കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ നേതാക്കളെല്ലാം ആവശ്യപ്പെട്ടിട്ടും കോൺഗ്രസ് പാർട്ടി സി.പി.എമ്മിനെക്കൊണ്ട് അത് തിരുത്തിക്കാൻ തയ്യാറാവുന്നില്ല? വി.ഡി. സതീശനും ചെന്നിത്തലയും കെ. സുധാകരനും പറയുന്നത് ഞങ്ങൾ ആളിക്കത്തിക്കാൻ ഇല്ലെന്നാണ്. എന്തൊരു വിചിത്രമായ മതനിരപേക്ഷതയാണിത്. ഗണപതി ഭഗവാനെ ആക്ഷേപിച്ചത് തിരുത്തണമെന്ന് പറയുന്നതും ഷംസീർ മാപ്പുപറയണമെന്ന് ആവശ്യപ്പെടുന്നതും എങ്ങനെയാണ് ആളിക്കത്തിക്കലാവുന്നത്? ഈ നാട്ടിലെ വിശ്വാസസമൂഹത്തിന് എന്തുകൊണ്ടാണ് ഇരട്ടനീതി അനുഭവിക്കേണ്ടി വരുന്നത്?’, സുരേന്ദ്രൻ ചോദിച്ചു.

പള്ളിക്കകത്താണ് ബാങ്ക് വിളിക്കുന്നത്, പുറത്തു ബാങ്ക് വിളിക്കുന്നില്ല എന്ന ഒട്ടും ആക്ഷേപകരമല്ലാത്തതും നിരുപദ്രവകാരിയായതും മതനിന്ദയില്ലാത്തതും ഈശ്വരനിന്ദയില്ലാത്തതുമായ പ്രസ്താവന മന്ത്രിസഭാംഗമായ സജി ചെറിയാൻ ഫെയ്സ്ബുക്കിൽ എഴുതി. 16 മണിക്കൂറുകൊണ്ട് അദ്ദേഹത്തെ പിണറായി വിജയനും എം.വി. ഗോവിന്ദനും തിരിത്തിച്ചു’, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.