ചന്ദ്രനെ ഹിന്ദുരാഷ്ട്രമാക്കണമെന്നുള്ള ആവശ്യവുമായി അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചുകൊണ്ടുള്ള വീഡിയോയിലാണ് ചക്രപാണി ഈ കാര്യം ആവശ്യപ്പെട്ടത് . പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്തി പോയിന്റ് എന്ന് നാമകരണം ചെയ്ത, ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തെ അതിന്റെ തലസ്ഥാനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനു കത്തയക്കുമെന്നും ചക്രപാണി പറഞ്ഞുയ ഹിന്ദുക്കളല്ലാത്ത മറ്റ് മതക്കാർ ചന്ദ്രനിലെത്തുന്നതിന് മുമ്പേ ചന്ദ്രനെ ഹിന്ദു രാഷ്ട്രമാക്കി മാറ്റണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ചന്ദ്രനിൽ ആളുകൾ പോയി ജിഹാദ് ചെയ്യുമെന്നും ചക്രപാണി പറഞ്ഞു.
ചന്ദ്രനെ ഹിന്ദുരാഷ്ട്രമാക്കണമെന്നുള്ള ആവശ്യവുമായി അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണി.
