*രണ്ട് വർഷത്തിനിടയിൽ രണ്ട് കുംടുംബങ്ങൾക്ക് സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം സാക്ഷാത്കരിച്ചു നല്കി കാഞ്ഞിരപ്പള്ളി ഒന്നാം വാർഡിലും ഗ്രാമപഞ്ചായത്തിലും നമ്പർ വൺ ജനകീയ മെമ്പറായി ശ്രീമതി റാണി ടോമി പൂവത്താന്നിക്കുന്നേൽ*
കാഞ്ഞിരപ്പള്ളി: 2020ലെ തദേശ തിരഞ്ഞെടുപ്പിൽ വർഷങ്ങളായി യുഡിഎഫ് കോട്ടയായ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നും ഒരു വോട്ടിൻ്റ ഭൂരിപക്ഷത്തിൽ ഒരു സാധാരണ വീട്ടമ്മയായ ശ്രീമതി റാണി ടോമി പൂവത്താനിക്കുന്നേൽ എൽഡിഎഫ് പ്രതിനിധിയായി വിജയിച്ചപ്പോൾ എല്ലാ വരും ചിന്തിച്ചത് എല്ലാ മെമ്പറെപ്പോലെയും ഒരു മെമ്പർ എന്ന് മാത്രം എന്നാൽ വ്യത്യസ്തയായ ഇ മെമ്പർ രണ്ട് വർഷത്തിനിടയിൽ ജനകീയ പങ്കാളിത്തത്തോടെ രണ്ട് വീടുകൾ നിർമ്മിച്ചു നല്കി കാഞ്ഞിരപ്പള്ളിയിലെ ജനപ്രതിനിധികൾക്ക് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് ഒന്നാം വാർഡ് മെമ്പർ റാണി ടോമി, ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മാഞ്ഞുകുളം നിവാസിയായ വക്കച്ചൻ്റ സ്വന്തമായി ഉണ്ടായിരുന്ന വീട് കഴിഞ്ഞ 2022 ഡിസംബർ 14 ന് ഉണ്ടായ ഇടിമിന്നലിൽ പൂർണ്ണമായും തകരുകയും . തൻ്റെ ഏക വരുമാന മാർഗ്ഗമായ 2 കന്നുകാലികൾ , ഭാര്യ സെലീന, മകൻ മെൽബിൻ എന്നിവർക്കൊപ്പം അൽഭുതകരമായി രക്ഷപ്പെടുകയയായിരുന്നു.
നിർധനനായ വക്കച്ചനും കുടുംബാംഗങ്ങൾക്കും പുതുതായി വീടു നിർമ്മിക്കുകയെന്നത് ഒരു സ്വപ്നം മാത്രമായിരുന്നു എന്നാൽ ഇ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി വാർഡ് മെംമ്പർ റാണി ടോമിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ കമ്മിറ്റി നാട്ടുകാരുടേയും ,കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക് സ് കോളേജ് എൻഎസ് എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ ഡോ: ജോജി സാറിൻ്റ നേതൃത്തിൻ എൻഎസ് എസ് വോളണ്ടിയർമാർ ,കപ്പാട് മാർ സീവ്ലാ ചർച്ച് ,മറ്റ് ഉദാരമതികൾ വിവിധ സാമൂഹിക സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ എട്ടു ലക്ഷം രൂപ ചെലവിൽ വീടു നിർമ്മിച്ചു നല്കിയിരിക്കുന്നത് രണ്ടു മുറിയും അടുക്കളയും, സിറ്റൗട്ടും , ശൗചാലയവും ഒരു ഹാളുമുള്ള 510 സ്ക്വയർ ഫീറ്റുള്ള ഈ സ്നേഹവീടിൻ്റ താക്കോൽ സമർപ്പണം നാളെ (10/9/2023 ഞായർ ) ഉച്ചകഴിഞ്ഞ് 3 മണിക്ക് വാർഡ് മെമ്പർ റാണി ടോമിയുടെ അദ്ധ്യക്ഷതയിൽ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ നിർവഹിക്കുന്നതാണ്. 2022 ൽ റാണി ടോമിയുടെ നേതൃത്വത്തിൽ വാർഡ് ജനകീയ സമിതി ,കാഞ്ഞിരപ്പളളി സ്വരുമ ചാരിറ്റബിൾ സൊ സെറ്റി എന്നിവയുടെ സഹകരണത്തോടെ ഒരു നിർധന കുംടുംബത്തിന് മറ്റൊരു വീട് നിർമ്മിച്ചു നൽകിയിരുന്നു, ജനപ്രതിനധികൾക്ക് തന്നെ മാത്യകയായ കാഞ്ഞിരപ്പള്ളിയുടെ ജനകീയ മെമ്പർ റാണി ടോമിക്ക് എല്ലാവിധ ഭാവുകങ്ങളും, അഭിനന്ദനങ്ങളും നേരുന്നു
രണ്ട് വർഷത്തിനിടയിൽ രണ്ട് കുംടുംബങ്ങൾക്ക് സ്വന്തമായി ഒരു ഭവനം
