കാഞ്ഞിരപ്പള്ളിയിൽ ആളില്ലാത്ത തക്കം നോക്കി പ്രവാസിയുടെ വീട്ടുമുറ്റത്തെ തേക്കും തടികൾ മുറിച്ചു മാറ്റി മോഷ്ടിച്ചു ……..
കാഞ്ഞിരപ്പള്ളി പാറക്കടവിൽ .പി എം അബ്ദുൽ ഹമീദ് (പെരുവന്താനം തമ്പിയുടെ) വീട്ടുമുറ്റത്തെ . ഏകദേശം ഒരു മരത്തിനു ഒരുലക്ഷത്തോളം വിലവരുന്ന അഞ്ചു ലക്ഷം രൂപ വിലമതിപ്പുള്ള നാല് തേക്കിൻ മരങ്ങളാണ് പ്രദേശവാസി ആളില്ലാത്ത തക്കം നോക്കി വെട്ടി മോഷ്ടിച്ചത്.തേക്കിൽ കയറ്റി വിട്ട ഇരുപതു കിലോ ശരാശരി വിളവ് ലഭിച്ചിരുന്ന കുരുമുളക് ചെടി സഹിതം നശിപ്പിച്ചാണ് തേക്ക് വെട്ടി മാറ്റിയത് ..
നാല്പതു സെനറ്റ് സ്ഥലത്തു ഏകദേശം എൺപതു വര്ഷം പഴക്കമുള്ള പുരാതന തറവാടായതു കൊണ്ട് തന്നെ അയൽവാസികൾക്ക് പെട്ടന്ന് ശ്രദ്ധക്കാനും സാധിച്ചിരുന്നില്ല ….
എന്നാൽ മരം വെട്ടി കൊണ്ടുപോകുന്നത് ചിലർ കണ്ടുവെന്നും അയൽവാസിയായ ആളാണ് ഇത് ചെയ്തതെന്നും കണ്ടു നിന്നവർ പറഞ്ഞതായി പരാതിയിൽ പറയുന്നു ….
ഞായറാഴ്ച പകൽ പതിനൊന്നു മണിയോടെയായിരുന്നു സംഭവം നടന്നത് …കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ചു നിരവധി മോഷണ പരമ്പരകൾ തുടരുന്ന സാഹചര്യത്തിലാണ് വീട്ടുമുറ്റത്തു നിന്ന മരം പോലും മോഷണം പോകുന്ന കാഴ്ച നാട്ടുകാരെ അതിശയിപ്പിച്ചിരിക്കുന്നതു …എന്നാൽ ഇതിനെതിരെ പ്രവാസിയായ കുടുംബനാഥൻ പോലീസിലും എംബസി മുകാന്തരവും പരാതി നൽകുമെന്നാണ് അറിയാൻ സാധിച്ചത്


