fbpx
24.1 C
New York
Friday, September 20, 2024

Buy now

spot_imgspot_img

“ചായയൊന്നു കുടിക്കൂ, കടിയൊന്നു വാങ്ങു, ഇതിന്റെ  പണം വയനാടിന്..”

0

“ചായയൊന്നു കുടിക്കൂ, കടിയൊന്നു വാങ്ങു, ഇതിന്റെ  പണം വയനാടിന്..”

ചേനപ്പാടി  : ” ചായയൊന്നു കുടിക്കൂ, കടിയൊന്നു വാങ്ങു, ഇതിന്റെ  പണം വയനാടിന്  ” ഡിവൈഎഫ്ഐ പ്രവർത്തകർ ചേനപ്പാടി ഗ്രാമത്തിൽ വെള്ളിയാഴ്ച തട്ടുകട നടത്തും. ഇതിൽ നിന്നുമുള്ള വരുമാനം വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറും.

സംഘടനയുടെ ചേനപ്പാടി, യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ചേനപ്പാടി ബി എസ് എൻ എൽ ഓഫീസിനു സമീപം പാതയോരത്തായി തട്ടുകട നടത്തുക. ചായ, കാപ്പി, ലഘുഭക്ഷണങ്ങൾ എന്നിവ ഇവിടെ ലഭിക്കും.സംഘടനയുടെ പ്രവർത്തകർ തട്ടുകടയുടെ പ്രവർത്തനം സജീവമാക്കുവാനുള്ള പ്രചരണത്തിലാണു്.

കാഞ്ഞിരപ്പള്ളി സ്വദേശിയായ പോലീസുകാരൻ കണ്ണൂരിൽ പോക്സോ കേസിൽ അറസ്റ്റിൽ

0

കണ്ണൂർ: പോലീസുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ കണ്ണൂർ ടെലികമ്മ്യൂണിക്കേഷൻ ഹെഡ് കോൺസ്റ്റബിൾ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി അബ്‌ദുൾ റസാഖിനെയാണ് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്ചാലാട് സ്വദേശിയായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ് രണ്ടാം ഭാര്യ നൽകിയ പീഡന കേസിൽ അബ്ദു‌ൾ റസാഖ് നിലവിൽ സസ്പെൻഷനിലാണ്

സൈക്കിൾ വാങ്ങുവാൻ വേണ്ടി സ്വരുക്കൂട്ടിവെച്ച പതിനായിരത്തോളം രൂപ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക്

0

എരുമേലി : സൈക്കിൾ വാങ്ങുവാൻ വേണ്ടി സ്വരുക്കൂട്ടിവെച്ച പതിനായിരത്തോളം രൂപ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി വിദ്യാർത്ഥി. എരുമേലി റിലാക‌് ബേക്കറി ഉടമ ഷാജഹാൻ – റോഷ്ന ദമ്പതികളുടെ മകനും ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ ഫാത്തിഹ് അബ്ദുള്ളയാണ് തന്റെ സമ്പാദ്യം പീപ്പിൾസ് ഫൌണ്ടേഷന്റെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയത്.

ജമാഅത്തെ ഇസ്‌ലാമി മുണ്ടക്കയം ഏരിയ സെക്രട്ടറി അബ്‌ദുൽ റഹിം ഫണ്ട് ഏറ്റുവാങ്ങി. പീപ്പിൾസ് ഫൌണ്ടേഷൻ ഏരിയ കോഓർഡിനേറ്റർ സുനിൽ ജാഫർ, മുഹമ്മദ് സാലി, തൻസീന എന്നിവർ സംബന്ധിച്ചു.

നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്; പ്രതി മുങ്ങി

0

നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്; പ്രതി മുങ്ങി

കുട്ടിക്കൽ : കൂട്ടിക്കൽ സ്വദേശിയായ സിനിമ നടൻ കുട്ടിക്കൽ ജയചന്ദ്രനെതിരെ പോ കേസ് നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയെ തുടർന്നാണ് നടനെതിനെ കേസ് രജിസ്റ്റർ ചെയ്‌തത്. പ്രശസ്‌ത ടെലിവിഷൻ അവതാരകനും നടനുമാണ് കുട്ടിയുടെ ബന്ധു സംസ്ഥാന പോലീസ് മേധാവിക്കും കമ്മിഷണർക്കും പരാതി നൽകി.

കഴിഞ്ഞ ജൂൺ എട്ടിനാണു നഗരപരിധിയിലെ ഒരു വീട്ടിൽ നടൻ കുട്ടിക്കൽ ജയചന്ദ്രൻ നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് പോ‌ക്സോ കേസെടുത്തത്. കസബ പോലിസിസാണ് കേസ് രജിസ്റ്റർ ചെയ്ത‌ിരിക്കുന്നത്. കുടുംബത്തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ കേളെ പീഡിപ്പിച്ചുവെന്ന കുട്ടിയുടെ അമ്മ പരാതിയിൽ പറയുന്നു. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് (ഡിസിപിയ) നിർദേശം നൽകിയതിനെ തുടർന്ന് കസബ പോലീസ് കൂട്ടിയിൽ നിന്ന് മൊഴി രേഖപ്പെടുത്തുകയും നടനെതിരെ കേസെടുക്കുകയും ചെയ്ത്തു.കട്ടിയുടെ വീട്ടിലെത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയി

ഇതിനിടെ പ്രതി മുൻകൂർ ജാമപേക്ഷ നൽകിയെങ്കിലും കോടതി തള്ളി പ്രതിയെ അറസ്റ്റ് ചെയ്യാൻ കസബ പൊലീസി‌നു കഴിയാത്ത സാഹചര്യത്തിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം ആരംഭിച്ചു. ഡപ്യൂട്ടി കമ്മിഷണറുടെയും അസിസ്റ്റന്റ് കമ്മിഷണറുടെയും നേത്യത്വത്തിലുള്ള 2 സ്ക്വാഡുകൾക്കാണ് ഇപ്പോൾ അന്വേഷണം. നടൻ വിദേശത്തേക്ക് മുങ്ങിയോ എന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്.

യൂത്ത് ലീഗ് ഊട്ടുപുര തടഞ്ഞ പൊലീസ് നടപടി പരിശോധിക്കണം’; മന്ത്രി മുഹമ്മദ് റിയാസ്

0

*’യൂത്ത് ലീഗ് ഊട്ടുപുര തടഞ്ഞ പൊലീസ് നടപടി പരിശോധിക്കണം’; മന്ത്രി മുഹമ്മദ് റിയാസ്*



മേപ്പാടി: ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിലുൾപ്പെടെ സൗജന്യ ഭക്ഷണം വിളമ്പാനായി മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് നടത്തിവന്ന ഊട്ടുപുര പൂട്ടിച്ചതിൽ പൊലീസിനെതിരെ മന്ത്രി. യൂത്ത് ലീഗ് ഊട്ടുപുര തടഞ്ഞ പൊലീസ് നടപടി പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പൊലീസിൻറേത് അനാവശ്യ നടപടിയാണെന്ന അഭിപ്രായവും പരാതിയുമുണ്ടെന്നും പൊലീസ് സമീപനം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അവർ പരിശോധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

‘വിഷയം സംഘാടകരുമായി സംസാരിച്ചപ്പോൾ അവർ പറഞ്ഞത് പൊലീസ് തങ്ങളോട് സ്വീകരിച്ച നിലപാട് ശരിയായില്ലെന്നാണ്, അങ്ങനെയൊരു സമീപനമാണ് സ്വീകരിച്ചിട്ടുളളതെങ്കിൽ അത് ശരിയല്ല, സർക്കാറിന്റെ നയത്തിന് വിരുദ്ധമായി ആരെങ്കിലും നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കപ്പെടണം’- മന്ത്രി കൂട്ടിച്ചേർത്തു. ‘യൂത്ത് ലീഗ് നേതൃത്വവുമായി സംസാരിച്ചു, ഊട്ടുപുര നടത്തുന്നതിന് ഒരു തടസ്സവുമില്ല, സൈനികർക്ക് കൊടുക്കുന്ന ഭക്ഷണം പരിശോധിക്കണമെന്ന് മാത്രമേയുള്ളൂ, അതല്ലാത്തവക്ക് തടസ്സമില്ല’, മന്ത്രി പറഞ്ഞു. ആശയക്കുഴപ്പമുണ്ടാക്കാൻ ആരോ ശ്രമിക്കുകകയാണെന്നും അത് വകവെക്കാതെ ഇതുവരെയുള്ള ഐക്യത്തോടെ എല്ലാവരും മുന്നോട്ടുപോകണമെന്നും മുഹമ്മദ് റിയാസ് അഭ്യർത്ഥിച്ചു.

മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിലുൾപ്പെടെ പങ്കാളികളായവർക്ക് സൗജന്യ ഭക്ഷണം വിളമ്പാനായി മേപ്പാടിയിൽ മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് നടത്തിവന്ന ഊട്ടുപുരയാണ് സർക്കാർ പൂട്ടിച്ചത്. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്ന സന്നദ്ധപ്രവർത്തകർ, സൈനികർ, പൊലീസുകാർ, വളണ്ടിയർമാർ, ആരോഗ്യപ്രവർത്തകർ, മൃതദേഹം തിരയുന്ന ബന്ധുക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങിയ എല്ലാവർക്കും നാലു ദിവസം ഭക്ഷണം പാചകം ചെയ്ത്‌ വിതരണം ചെയ്‌തിരുന്ന ഊട്ടുപുരയാണ് സർക്കാർ നിർദേശത്തെ തുടർന്ന് പൂട്ടേണ്ടിവന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘാടകർ ഊട്ടുപുരയ്ക്ക് മുന്നിൽ ഫ്ലക്സ് കെട്ടിയിതിനെതുടർന്ന് സംഭവം വാർത്തയാകുകയായിരുന്നു.

0

അടൂർ.പറക്കോട്.ഏഴംകുളം മൈക്രോലാബിൻ്റെയും കാരുണ്യ കണാശുപത്രിയുടെയും, പറക്കോട് മുസ്ലിം ജമാഅത്തിന്റെയും സംയുക്‌ത ആഭിമുഖ്യത്തിൽ സൗജന്യ രക്‌ത പരിശോധനക്യാമ്പും, നേത്രപരിശോധനയും. 04.08.2024 ഞായറാഴ്ച രാവിലെ 9 മണി മുതൽ 1.30 വരെ നടത്തപ്പെടുന്നു.
എന്ന് ജമാഅത്ത് പ്രസിഡൻ്റ ഷാൻ അറിയിച്ചു.

മൂന്നാം സിഗ്നലിലും ജീവന്‍റെ സാന്നിധ്യം; മുണ്ടക്കൈയിൽ രാത്രിയിലും പരിശോധന…

0

മേപ്പാടി: മുണ്ടക്കൈയിൽ ജീവന്‍റെ തുടിപ്പ് തേടി രാത്രിയിലും അത്യപൂർവ രക്ഷാദൗത്യം. റഡാർ പരിശോധനയിൽ മണ്ണിനടിയിൽനിന്ന് ലഭിച്ച രണ്ടു സിഗ്നലുകളും ശക്തമായതിനാലാണ് പരിശോധന തുടരാൻ തീരുമാനിച്ചത്. സിഗ്നൽ മനുഷ്യശരീരത്തിൽനിന്നാകാൻ സാധ്യതയില്ലെന്ന് പറഞ്ഞെങ്കിലും വ്യക്തത ലഭിക്കുന്നതുവരെ പരിശോധന നടത്താൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകിയതായാണ് വിവരം.

മൂന്നു മീറ്റർ താഴ്ചയിൽനിന്നാണ് ശ്വാസമിടിപ്പിന്‍റെ സിഗ്നലുകൾ ലഭിച്ചത്. മനുഷ്യനോ, ജീവികളോ ആകാമെന്ന നിഗമനത്തിലാണ് ദൗത്യസംഘം. ദുർഘടമായ സാഹചര്യത്തിൽ അതീവ ശ്രദ്ധയോടെയാണ് പരിശോധന. വീടിന്‍റെ അടുക്കള ഭാഗത്താണ് നിലവിൽ പരിശോധന നടത്തുന്നത്. വീട്ടിലെ മൂന്നുപേരെ കാണാതായിട്ടുണ്ട്. എന്നാൽ, കെട്ടിടത്തിന്‍റെ അപകടാവസ്ഥ വെല്ലുവിളിയാകുകയാണ്. സിഗ്നൽ മനുഷ്യശരീരത്തിൽനിന്നാകാൻ സാധ്യതയില്ലെന്ന് വിദഗ്ധർ പറഞ്ഞെങ്കിലും ഇതിൽ വ്യക്തത വരുത്താനാണ് പരിശോധന രാത്രിയിലും തുടരുന്നത്.

ഫ്ലഡ് ലൈറ്റുകളെല്ലാം സ്ഥലത്തെത്തിച്ചിട്ടുണ്ട്. പ്രദേശത്തിന്‍റെ നിയന്ത്രണം പൂർണമായി സൈന്യം ഏറ്റെടുത്തു. നേരത്തെ, സിഗ്നൽ ലഭിച്ച സ്ഥലത്ത് മണ്ണും കല്ലും നീക്കി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. രണ്ടാമതും റഡാർ പരിശോധന നടത്തിയപ്പോഴും ജീവന്റെ തുടിപ്പ് കണ്ടെത്തി. മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ രണ്ടു തവണ സിഗ്നൽ ലഭിച്ചത്. തുടർന്ന് കലുങ്കിനുള്ളിലിറങ്ങി മണ്ണും കല്ലും മാറ്റി രക്ഷാപ്രവർത്തകർ പരിശോധന നടത്തുകയായിരുന്നു…

വീടും കടയും ചേർന്ന കെട്ടിടം നിന്നിരുന്ന സ്ഥലത്താണ് സിഗ്നൽ കാണിച്ചത്. ഇതനുസരിച്ച് കട നിന്നിരുന്ന സ്ഥലത്തെ മണ്ണും കോൺക്രീറ്റ് ഭാഗങ്ങളും മാറ്റിയാണ് പരിശോധന നടത്തിയത്. 50 മീറ്റർ ചുറ്റളവിലാണ് സിഗ്നൽ ലഭിച്ചത്. ശ്വസനവും ജീവനുമുള്ള വസ്തുക്കളുടെ ബ്ലൂ സിഗ്നലാണ് ലഭിച്ചത്. റഷ്യൻ നിർമിത റഡാർ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. ഈ വീട്ടിൽനിന്ന് മൂന്നുപേരെ കാണാതായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കും മൺകൂമ്പാരത്തിനുമടിയിൽ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവന്റെ ഒരു കണികയെങ്കിലുമുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കിൽ റഡാറിൽ സിഗ്നൽ കാണിക്കും…

കെ.ഐ.പി കനാലിലെ വൻമരങ്ങൾ പാലത്തിന് ഭീഷണി

0

അടൂർ. കോട്ടമുകൾ  വടക്കടത്ത് കാവ് റോഡിൽ കെ.ഐ.പി കനാൽ പാലത്തിന് ഇരുവശവും കനാലിൻ്റെ ഇരു സൈഡിലും വൻ മരങ്ങൾ ഉയർന്നിട്ടും കെ.ഐ.പി അധി കൃതർ മരങ്ങൾ വെട്ടിമാറ്റാത്തത് കാരണം വൻ അപകടം പതിയിരിക്കുന്നു. ഇത് എത്രയും വേഗം വെട്ടിമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഇവിടെ കുറുനരിയും, പന്നിയും ഇഴജന്തുക്കളും,ജനങ്ങൾക്ക് സ്വര്യ ജീവിതത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഈ മരങ്ങൾ പാലത്തിൻ്റെ ബലക്ഷയത്തിനും കാരണമാകുന്നു.

കേന്ദ്ര ബഡ്ജറ്റിനെതിരെ പ്രതിഷേധിച്ചു.

0

എനാത്ത്.യുത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം, കേന്ദ്ര ബഡ്ജറ്റിലെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ എനാത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധനമന്ത്രി ശ്രീമതി നിർമല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചു കൊടുത്തു പ്രതിഷേധിച്ചു. പ്രതിഷേധയോഗം കളമല വാർഡ് മെമ്പർ ഷീബ അനി ഉത്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ്‌ അനീഷ്‌ ബാബു ആദ്യക്ഷത വഹിച്ചു. ജോബോയ് ജോസഫ്, ജോസ് കുഴിവിള, അലക്സ്‌, ജെയ്സൺ കൈതപ്പറമ്പ്, സുബി മാത്യു, ഷൈജു ഷാജി, ഷൈൻ ഷാജി, ജിജോ എന്നിവർ നേതൃത്വം നൽകി.

പുസ്തക പ്രകാശനം നടത്തി

0

അടൂർ. ഡോ:പഴകുളം സുഭാഷിൻ്റെ ഇവിയും – മുൻഷിയും എന്ന പുസ്തകം പ്രകാശനം ചെയ്തു. കേരളാ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഇവിയും മുൻഷിയും എന്ന കൃതി ലൈബ്രററി കൗൺസിൽ ജില്ലാ സെക്രട്ടറി പി.ജി ആനന്ദന് നൽകി പ്രകാശനം ചെയ്തു.പ്രിയദർശിനി പബ്ലിക്കേഷൻ വൈസ് ചെയർമാൻ പഴകുളം മധു അധ്യക്ഷത വഹിച്ചു. എ. പി.ജയൻ, ഡോ: മണക്കാല ഗോപാലകൃഷ്ണൻ,ബാബു ജോൺ, ഡോ. വർഗീസ് പേരയിൽ, സി. സുരേഷ് ബാബു,ഡോ.ഡി.ഗോപിമോഹൻ യമുന ഹരീഷ്, രജിൻ എസ്. ഉണ്ണിത്താൻ,  എഴംകുളം മോഹൻകുമാർ, ഇടയ്ക്കാട് സിദ്ധാർഥൻ,സുഗത പ്രമോദ്, സുജിത സാദത്ത്, പ്രസാദ് ശ്രീധർ, കുട്ടൻ പിള്ള പറക്കോട്, ചന്ദ്രബാബു പനങ്ങാട്അനശ്വര രാജൻ, ജയൻ ബി. തെങ്ങമം, തെങ്ങമം ഗോപകുമാർ, മുഹമ്മദ് ഖൈസ് എന്നിവർ പ്രസംഗിച്ചു.