എരുമേലി : സൈക്കിൾ വാങ്ങുവാൻ വേണ്ടി സ്വരുക്കൂട്ടിവെച്ച പതിനായിരത്തോളം രൂപ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി വിദ്യാർത്ഥി. എരുമേലി റിലാക‌് ബേക്കറി ഉടമ ഷാജഹാൻ – റോഷ്ന ദമ്പതികളുടെ മകനും ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ ഫാത്തിഹ് അബ്ദുള്ളയാണ് തന്റെ സമ്പാദ്യം പീപ്പിൾസ് ഫൌണ്ടേഷന്റെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയത്.
ജമാഅത്തെ ഇസ്‌ലാമി മുണ്ടക്കയം ഏരിയ സെക്രട്ടറി അബ്‌ദുൽ റഹിം ഫണ്ട് ഏറ്റുവാങ്ങി. പീപ്പിൾസ് ഫൌണ്ടേഷൻ ഏരിയ കോഓർഡിനേറ്റർ സുനിൽ ജാഫർ, മുഹമ്മദ് സാലി, തൻസീന എന്നിവർ സംബന്ധിച്ചു.