fbpx
22 C
New York
Friday, September 20, 2024

Buy now

spot_imgspot_img

കോട്ടയം: പൊൻകുന്നത്ത് നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോയിലിടിച്ചു മൂന്നുപേർ മരിച്ചു. അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരാണ് മരിച്ചു

0

കോട്ടയം: പൊൻകുന്നത്ത് നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോയിലിടിച്ചു മൂന്നുപേർ മരിച്ചു. അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരാണ് മരിച്ചത്. പള്ളിക്കത്തോട് സ്വദേശി വിഷ്ണു തിടനാട് സ്വദേശികളായ വിജയ്,ആനന്ദ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം കൊപ്രാക്കുളത്ത് രാത്രി 10 മണിയോടെയാണ് അപകടം. ഓട്ടോറിക്ഷയിൽ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അരുവിക്കുഴി ഓലിക്കൽ അഭിജിത്ത്(23), അരീപ്പറമ്പ് കളത്തിൽ അഭിജിത്ത് (18) എന്നിവർക്കാണ് പ രിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊൻകുന്നത്തുനിന്ന് കൂരാലിഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ എതിരെയെത്തിയ ജീപ്പ് ദിശതെറ്റി വന്ന് ഇടിക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. മൂന്നുപേരുടെയും മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. അതേസമയം പത്തരയോടെ പൊൻകുന്നം മഞ്ചക്കുഴിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റിരുന്നു.

നെടുങ്കണ്ടത്തും. സമീപപ്രദേശങ്ങളിലും, ലഹരി,മാഫിയയുടെ, ഗുണ്ടാവിളയാട്ടം,രാത്രിയുടെ മറവിൽ, കുടിവെള്ള സ്രോതസ്സുകളിലും, വാട്ടർ ടാങ്കിലും, വിഷം കലർത്തുന്നതായും വാഹനങ്ങൾ നശിപ്പിക്കുകയും, ചെയ്യുന്നു, മാഫിയായ ഭയന്ന്, പോലീസ് നടപടി എടുക്കാത്തതെന്നക്ഷേപം,.

0

*ഇടുക്കി, നെടുങ്കണ്ടത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം,, (ലഹരി മാഫിയയുടെ ),,രാത്രിയുടെ മറവിൽ കുടിവെള്ള സ്രോതസുകളിലും ടാങ്കുകളിലും വിഷം കലര്‍ത്തി ആളുകളെ അപായപ്പെടുത്താനുള്ള ശ്രമം: വാഹനങ്ങളിൽ ആസിസ് ഒഴിച്ച് കേടുപാടുകള്‍ വരുത്തുന്നു : പേടിച്ചരണ്ട് നെടുംകണ്ടം പോലീസ് എന്നാക്ഷേപം*

നെടുങ്കണ്ടത്ത് സാമൂഹ്യ വിരുദ്ധരുടെ,,, (ലഹരി മാഫിയ) ,, അഴിഞ്ഞാട്ടം. രാത്രിയുടെ മറവിൽ ചേമ്പളം കവുന്തിയിലും മറ്റു പ്രദേശങ്ങളിലും കുടിവെള്ള സ്രോതസുകളിലും ടാങ്കുകളിലും വിഷം കലര്‍ത്തി ആളുകളെ, അപായപ്പെടുത്തുവാനും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതും ബാറ്ററി മുതലായവ,… മോഷ്ടിക്കുന്നതും ഇവിടെ നിത്യ സംഭവം ആയിരിക്കുകയാണ്.ചൊവ്വാഴ്ച കാനറിക്കാവുങ്കല്‍ സജിയുടെ ജീപ്പിന്റെ പെട്രോള്‍ ടാങ്കിനുള്ളില്‍ ആസിസ് ഒഴിച്ച സംഭവം ഉണ്ടായി. രാവിലെ ജീപ്പ് സ്റ്റാര്‍ട്ട് ആകാതിരുന്നത് ഡീസലിന്റെ അഭാവംകൊണ്ടാണെന്ന് കരുതി ഡീസല്‍ വാങ്ങി ഒഴിച്ചെങ്കിലും വാഹനം സ്റ്റാര്‍ട്ടായില്ല. തുടര്‍ന്ന് വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് ആസിഡ് ഒഴിച്ചതായി കണ്ടെത്തിയത്. സംഭവം സംബന്ധിച്ച് സജി നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


രാത്രിയുടെ മറവിലാണ് മേഖലയില്‍ സാമൂഹ്യവിരുദ്ധര്‍ വിലസുന്നത്. കുടിവെള്ള സ്രോതസുകളിലും ടാങ്കുകളിലും വിഷം കലര്‍ത്തി ആളുകളെ അപായപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞദിവസം കാഞ്ഞിരക്കാട്ട് ബിന്ദുവിന്റെ വാട്ടര്‍ ടാങ്കില്‍ സാമൂഹ്യവിരുദ്ധര്‍ വിഷം കലര്‍ത്തിയിരുന്നു. രാവിലെ പാചകത്തിനായി എടുത്ത വെള്ളത്തിന് ദുര്‍ഗന്ധം ഉണ്ടായതിനെത്തുടര്‍ന്ന് ജലശ്രോതസും ടാങ്കും പരിശോധിച്ചപ്പോള്‍ നിറവ്യത്യാസം ശ്രദ്ധയില്‍ പെടുകയും തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയും ചെയ്തു. പോലീസെത്തി സാമ്പിള്‍ പരിശോധിച്ചപ്പോഴാണ്, മാരക,കീടനാശിനികൾ ടാങ്കില്‍ കലര്‍ത്തിയതായി കണ്ടെത്തിയത്. ബിന്ദുവിന്റെ വീടിന്റെ പുറത്തിരുന്ന വാഷിംഗ് മെഷീനിലും കെമിക്കല്‍ ഒഴിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. ഇതുമൂലം വാഷിംഗ് മെഷീനിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ ദ്രവിച്ച് നശിക്കുകയും ചെയ്തു. ഏതാനും ദിവസം മുമ്പ് ചെരിപുറത്ത് സന്തോഷിന്റെ വാഹനത്തിന്റെ ബാറ്ററിയും മോഷണം പോയിരുന്നു. മേഖലയില്‍ പലവാഹനങ്ങളും കുത്തിത്തുറക്കാന്‍ ശ്രമം നടക്കുന്നതായി ഉടമകള്‍ പറഞ്ഞു. കഞ്ചാവും മറ്റ് ലഹരി മരുന്നുകളും, ഈ, പ്രദേശത്ത് വ്യാപകമാണ്. യുവാക്കളും വിദ്യാര്‍ത്ഥികളും ഇതിന് അടിമകളാണെന്നും ഇത്തരം വസ്തുക്കള്‍ എത്തിക്കുന്നവരെയും മേഖലയിലെ സാമൂഹ്യവിരുദ്ധരെയും അമര്‍ച്ച ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പോലീസിൽ വിളിച്ചറിച്ചിയിട്ടും രേഖാ മൂലം പരാതി നൽകിയിട്ടും ഇതിനെക്കുറിച്ച് അന്വേഷിക്കുവാനോ നടപടി സ്വീകരിക്കുവാനോ നെടുങ്കണ്ടം പോലീസ് തയ്യാറായിട്ടില്ല എന്ന ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ, ഈ മേഖലയിൽ, ഉന്നത,രാഷ്ട്രീയ ഇടപെടലുകൾ ആണെന്നാണ് ആക്ഷേപം,.

ഇടുക്കി ജില്ലയിൽ,ഓട്ടിസം സെന്ററിന്,ശുപാർശ നൽകും,.ബാലാവകാശസംരക്ഷണ കമ്മീഷൻ അംഗം,

0



ഇടുക്കി -.,ജില്ലയില്‍ ഓട്ടിസം സെന്ററിന് ശുപാര്‍ശ നല്‍കും : ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം*

ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി ജില്ലയില്‍ പരിശീലന കേന്ദ്രം ആവശ്യമുണ്ടെന്ന് കമ്മീഷന്‍ അംഗം എന്‍ സുനന്ദ .ഇത് സംബന്ധിച്ച ശുപാര്‍ശ ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും . കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അവലോകന യോഗം ചേര്‍ന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ബഡ്‌സ് സ്‌കൂളുകള്‍ ഉണ്ടെങ്കിലും പരിചയ സമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തില്‍ ഓട്ടിസം സെന്റര്‍ ഇല്ല . ഈ കുറവ് പരിഹരിക്കപ്പെടേണ്ടതുണ്ട് .വിദ്യാഭ്യാസം, പോലീസ്, എക്‌സൈസ്, പട്ടിക ജാതി- പട്ടിക വര്‍ഗ വികിസന വകുപ്പ്, ആരോഗ്യ വകുപ്പ് തുടങ്ങിയ വകുപ്പുകള്‍ കുട്ടികള്‍ക്ക് വേണ്ടി ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ യോഗം അവലോകനം ചെയ്തു. പദ്ധതികളുടെ പ്രയോജനം കുട്ടികളിലേക്ക് എത്തേണ്ടതുണ്ടെന്ന് കമ്മീഷന്‍ അംഗം വ്യക്തമാക്കി . പദ്ധതി നടത്തിപ്പിലെ പോരായ്മകള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി. കേരള പോലീസ് നടപ്പാക്കുന്ന ഹോപ് , ചിരി, കൂട്ട്, കവചം, ഗുരുകുലം തുടങ്ങി വിവിധ പദ്ധതികളും യോഗം വിശകലനം ചെയ്തു. വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തുന്ന ബാലാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് കമ്മീഷന്‍ അംഗം പറഞ്ഞു.

ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ജയശീലന്‍ എം, ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിഷ വി.ഐ, സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈഎസ്പി അരുണ്‍ കുമാര്‍, ജില്ലാ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ കെ. കാര്‍ത്തികേയന്‍, ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഋഷികേശന്‍ നായര്‍, മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

ചിത്രം: ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം എന്‍ സുനന്ദയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗം.

മുണ്ടക്കയം കല്ലേപ്പാലത്തിൽവെച്ച് അജ്ഞാത വാഹനം ഇടിച്ച് അന്യ സംസ്ഥാ ന തൊഴിലാളി മരിച്ചു..

0

മുണ്ടക്കയം കല്ലേപ്പാലത്തിൽവെച്ച് അജ്ഞാത വാഹനം ഇടിച്ച് അന്യ സംസ്ഥാ ന തൊഴിലാളി മരിച്ചു..

മുണ്ടക്കയം കല്ലേപാലത്തിൽ ചൊവ്വാഴ്ച രാത്രി 10 മണിയോടുകൂടിയായിരുന്നു അപക ടം. അജ്ഞാത വാഹനം ഇടിച്ച അന്യസംസ്ഥാന തൊഴിലാളി ബീംസിംഗ് ആണ് മരിച്ച ത്. അപകടത്തിൽപ്പെട്ട ഇയാളെ ഉടൻതന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എ ത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മരിച്ച ബീൻസിംഗിനെ കുറിച്ചുള്ള കൂടു തൽ വിവരങ്ങൾ അറിവായിട്ടില്ല.പോലീസ് അന്വേഷണം ആരംഭിച്ചു.

ആരോഗ്യ മേഖലയ്ക്ക് കരുത്തും.കരുതലുമായി, ആരോഗ്യമന്ത്രിയുടെ സന്ദർശനം,

0



കട്ടപ്പന.’ആര്‍ദ്രം ആരോഗ്യം’ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ അടിമാലി, കട്ടപ്പന, നെടുങ്കണ്ടം, പീരുമേട് താലൂക്ക് ആശുപത്രികൾ മന്ത്രി സന്ദർശിച്ചത് ഇടുക്കിയുടെ ആരോഗ്യമേഖലയ്ക്ക് വലിയ കരുത്താണ് പകരുന്നത്.. കഴിഞ്ഞ ദിവസം തൊടുപുഴ ജില്ലാ ആശുപത്രിയും മന്ത്രി സന്ദർശിച്ചിരുന്നു. ആശുപത്രി സന്ദർശനത്തിന് ശേഷം പീരുമേട് മിനി സിവിൽ സ്റ്റേഷനിൽ ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും അവലോകന യോഗം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു.

അടിമാലി താലൂക്ക് ആശുപത്രിയിൽ നിർമ്മാണം പുരോഗമിക്കുന്ന പുതിയ ബ്ലോക്കിന്റെയും കാർഡിയാക് കെയർ യൂണിറ്റിന്റെയും നിർമ്മാണം ജനുവരിയിൽ പൂർത്തിയാകും. നെടുങ്കണ്ടം ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മാർച്ചിൽ പൂർത്തിയാക്കും. അടിയന്തരമായി അടിമാലി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കും. പീരുമേടും, കട്ടപ്പനയിലും ഡയാലിസിസ് സെന്റർ ആരംഭിക്കും. എന്നും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്നും. ഡയാലിസിസ് യൂണിറ്റിൽ ഒരു ഷിഫ്റ്റ് കൂടി തുടങ്ങുന്നതിന് പ്രഥമ പരിഗണന നൽകുമെന്നും,മന്ത്രി പറഞ്ഞുഇടുക്കി ജില്ലയുടെ ഭൂമി ശാസ്ത്രപരമായ സവിശേഷതകൾ പരിഗണിച്ച് താലൂക്ക് ആശുപത്രികളിൽ ഉണ്ടാകേണ്ട സൗകര്യങ്ങൾ പരമാവധി ലഭ്യമാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം.
അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളും ദീർഘകാല അടിസ്ഥാനത്തിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങളുടെ പ്രവർത്തന രേഖയാണ് തയ്യാറാക്കിയിട്ടുള്ളത്.

35 വർഷത്തിന് ശേഷമാണ് പീരുമേട് താലൂക്ക് ആശുപത്രിയിൽ ഒരു കുട്ടി ജനിക്കുന്നത്.
സാധരണക്കാർക്ക് എല്ലാ ആരോഗ്യ ആവശ്യങ്ങളും നിറവേറ്റുന്ന തരത്തിലേക്ക് ആശുപത്രികളെ ഉയർത്തുകയാണ് ലക്ഷ്യം അതിന് ആവശ്യമായ സമയബന്ധിതമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആര്‍ദ്രം മിഷന്‍ വിഭാവനം ചെയ്യുന്ന സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കുക, നിലവില്‍ നല്‍കപ്പെടുന്ന സേവനങ്ങളും ജനങ്ങള്‍ക്ക് അത് അനുഭവവേദ്യമാകുന്നതും വിലയിരുത്തുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആർദ്രം ആരോഗ്യ പദ്ധതിയുടെ ഭാഗമായി സംസ്ഥാന തലത്തിൽ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിൽ മന്ത്രി സന്ദര്‍ശനം നടത്തുന്നത്.

ശബരിമല ബിഎസ്എൻഎൽ ടവറിലേക്കുള്ള, കേബിളുകൾ,മുറിച്ചും ഉപകരണങ്ങൾ, നശിപ്പിച്ചു. ഏഴു പേർ പിടിയിൽ,ലക്ഷങ്ങളുടെ നഷ്ടം.

0

ഇടുക്കി /.കട്ടപ്പന.പത്തനംതിട്ട ശബരിമലയിൽ ബിഎസ്എൻഎൽ ടവറിലേക്കുള്ള കേബിൾ മുറിച്ചു, ഉപകരണങ്ങൾ നശിപ്പിച്ചു;ഇടുക്കി സ്വദേശികൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ:നാല് ലക്ഷത്തിന്റെ നഷ്ടം*

ശബരിമല ശരംകുത്തിയിൽ ബിഎസ്എൻഎൽ ടവറിലേക്കുള്ള കേബിൾ മുറിച്ചു കടത്തുകയും ഉപകരണങ്ങൾക്കു കേടുപാടുകൾ വരുത്തുകയും ചെയ്ത സംഭവത്തിൽ 7 പേരെ കട്ടപ്പന പുളിയൻമലയിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. ബിഎസ്എൻഎല്ലിന് 4 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്

40 മീറ്റർ ഉയരമുള്ള ശരംകുത്തി ടവറിലെ ആന്റിന മുതൽ ഉപകരണങ്ങൾ സ്ഥാപിച്ചിരുന്ന മുറി വരെയുള്ള 12 കേബിളും മുറിച്ചു കടത്തിയിരുന്നു. പവർ പ്ലാന്റ് മുതൽ ബാറ്ററി വരെയുള്ള കേബിളും മുറിച്ചെടുത്തു. കേബിളുകൾ മോഷ്ടിക്കപ്പെട്ടതിനാൽ തുലാമാസ പൂജയ്ക്ക് നട തുറക്കുമ്പോൾ ശരംകുത്തി ടവറിൽനിന്നു സിഗ്നൽ ലഭിക്കുന്ന സ്ഥലങ്ങളിൽ മൊബൈൽ കവറേജ് ലഭിക്കാതെ വരുമെന്ന ആശങ്കയുണ്ട്.

പ്രതികള്‍ കട്ടപ്പന പുളിയന്‍ മലയില്‍ നിന്നാണ് പോലീസ് പിടിയിലായത്. സംഭവത്തില്‍ ബിഎസ്എന്‍എല്ലിന് നാല് ലക്ഷത്തിന്റെ നഷ്ടമുണ്ടായതായിട്ടാണ് വിവരം.

കേബിളുകള്‍ മോഷ്ടിക്കപ്പെട്ട സാഹചര്യത്തില്‍ തുലാമാസ, പൂജയ്ക്കായി നട തുറക്കുമ്പോള്‍ ശരംകുത്തി ടവറില്‍ നിന്ന് സിഗ്നല്‍ ലഭിക്കുമോ എന്ന ആശങ്കിയിലായിരുന്നു ഉദ്യോഗസ്ഥര്‍. ശരംകുത്തി ടവറിലെ ആന്റിന മുതല്‍ ഉപകരണസ്ഥാപിച്ചിരുന്ന മുറി വരെയുള്ള 12 കേബിലും സംഘം മുറിച്ച് കടത്തുകയായിരുന്നു.

മർച്ചന്റ് നേവിയിൽജോലി വാഗ്ദാനം ചെയ്ത്. ലക്ഷങ്ങൾ തട്ടിയ കേസിൽ.യുവാവ് പിടിയിൽ.

0

ഇടുക്കി / കട്ടപ്പന:മർച്ചന്റ് നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ ഇടുക്കി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുംകണ്ടം കോമ്പയാർ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ അഭയദേവ് (24) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വൈക്കം സ്വദേശിയായ യുവാവിൽ നിന്നും മർച്ചന്റ് നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപ തട്ടിയെടുക്കുകയായിരുന്നു.

ജോലി ലഭിക്കാഞ്ഞതിനെ തുടർന്ന് യുവാവ് പണം തിരികെ ചോദിക്കുകയും എന്നാൽ ഇയാൾ പണം തിരികെ നൽകാതെ മുങ്ങുകയുമായിരുന്നു. യുവാവിന്റെ പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും,തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിൽ ഇയാളെ എറണാകുളത്തുനിന്നും പിടികൂടുകയായിരുന്നു.

വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേന്ദ്രൻ നായർ, എസ്.ഐ മാരായ സുരേഷ്, പ്രദീപ്കുമാർ കെ.പി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ആർദ്രം ആരോഗ്യം രണ്ടാം, ഘട്ടം ഇടുക്കിയിൽ, മന്ത്രി വീണ ജോർജ്. ആശുപത്രികൾ സന്ദർശിക്കും,

0





കട്ടപ്പന,.ആര്‍ദ്രം ആരോഗ്യം: രണ്ടാംഘട്ടം ഇടുക്കി ജില്ലയില്‍*
*മന്ത്രി വീണാ ജോര്‍ജ്.(17.ഒക്ടോ) ആശുപത്രികള്‍ സന്ദര്‍ശിക്കും*

‘ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഒക്‌ടോബര്‍ (17ന് )  ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിക്കുന്നു. രാവിലെ 9 ന്  അടിമാലി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, 11 ന്  കട്ടപ്പന താലൂക്ക് ആശുപത്രി, ഉച്ചയ്ക്ക് 2ന്  നെടുങ്കണ്ടം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, വൈകുന്നേരം 4.30 ന്  പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളാണ് സന്ദര്‍ശിക്കുക . എംഎല്‍എമാരും ജനപ്രതിനിധികൾക്കും പുറമെ  ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം സന്ദര്‍ശനം നടത്തും. തുടർന്ന്  വൈകീട്ട് 4.30ന് അവലോകന യോഗം പീരുമേട് വച്ച് നടക്കും.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ആര്‍ദ്രം ആരോഗ്യം പരിപാടി ആരംഭിച്ചത്. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും മന്ത്രി സന്ദര്‍ശിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല താലൂക്ക് ആശുപത്രി, ചിറയിന്‍കീഴ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രി, ഇടുക്കി ജില്ലയിലെ തൊടുപുഴ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. ജീവനക്കാരുമായും രോഗികളുമായും പൊതുജനങ്ങളുമായും ജനപ്രതിനിധകളുമായും നേരിട്ട് ആശയവിനിമയം നടത്തി സത്വര നടപടികള്‍ സ്വീകരിക്കാന്‍ സന്ദര്‍ശനത്തിലൂടെ സാധിച്ചു.

ആശുപത്രികളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താനും പോരായ്മകള്‍ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനുമാണ് സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും മന്ത്രി നേരിട്ട് സന്ദര്‍ശിക്കുന്നത്. ആര്‍ദ്രം മിഷന്‍ വിഭാവനം ചെയ്യുന്ന സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കുക, നിലവില്‍ നല്‍കപ്പെടുന്ന സേവനങ്ങളും ജനങ്ങള്‍ക്ക് അത് അനുഭവവേദ്യമാകുന്നതും വിലയിരുത്തുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുക തുടങ്ങിവയാണ് സന്ദര്‍ശനത്തിന്റെ ഭാഗമായി അവലോകനം ചെയ്യപ്പെടുന്നത്.

സംസ്ഥാന സർക്കാർ തോട്ടം തൊഴിലാളികളെ, വഞ്ചിച്ചു.

0



കട്ടപ്പന : കേരളത്തിലെ മൂന്ന്‌ ലക്ഷത്തിൽ പരം തൊഴിലാളികളെ വഞ്ചിച്ച ഗവൺമെന്റാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് ബിഎംഎസ് ദേശീയ സമിതി അംഗം കെ.കെ വിജയകുമാർ ആരോപിച്ചു. ബിഎംഎസ് ഇടുക്കി ജില്ലാ സമ്മേളനം കട്ടപ്പന ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോട്ടം തൊഴിലാളികളുടെ അടിസ്ഥാന വേതനം 600 രൂപയാക്കുമെന്നും വീടില്ലാത്ത എല്ലാ തൊഴിലാളികൾക്കും വീട് വെച്ച് നൽകുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന എൽ.ഡി.എഫ് ഗവൺമെന്റ് തൊഴിലാളികളുടെ ആവശ്യങ്ങളിൽ മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.

കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതു മേഖലയിലെ തൊഴിലാളികളെ പ്രതിസന്ധികളിലേക്ക് തള്ളിവിടുന്ന നയമാണ് സർക്കാർ പിന്തുടരുന്നത്. സർക്കാർ ജീവനക്കാർ ഉൾപ്പെടെ കേരളത്തിലെ മുഴുവൻ തൊഴിലാളികളും ജീവനക്കാരും പ്രതിസന്ധികളിൽപ്പെട്ട് ഉയറുന്നു.
കേരളത്തെ കടക്കെണിയിലാക്കിയ ഒരു ഗവൺമെന്റാണ് ഇന്ന് കേരളം ഭരിക്കുന്നത്. ഈ സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ ശ്രീ: കെ.ജയൻ അധ്യക്ഷതവഹിച്ചു. ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത്, സംസ്ഥാന സംഘടനാ സെക്രട്ടറി,കെ.മഹേഷ്, സംസ്ഥാന ഭാരവാഹികളായ എം.പി ചന്ദ്രശേഖരൻ, സി.ജി ഗോപകുമാർ, സിബി വർഗീസ്, ആർ.എസ്.എസ് വിഭാഗ് കാര്യവാഹ് എം.റ്റി ഷിബു. ബിഎംഎസ് ജില്ലാ ഭാരവാഹികളായ എസ്.ജി മഹേഷ്, എം.ബി ശശിധരൻ, വി. എൻ.രവീന്ദ്രൻ, ബി വിജയൻ, കെ.എം.ബിജു, സി. രാജേഷ്, പി.ഭുവനചന്ദ്രൻ, പി മോഹനൻ, എം.പി.റെജി കുമാർ, ഡി.ഡേവിഡ്, കെ. സി. സിനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു..

ഉദ്ഘാടന പരിപാടിയിൽ, ആളില്ല. പ്രകോപിതനായി, വേദി വിട്ടു, എം എം മണി, എംഎൽഎ.

0

നെടുംകണ്ടം – കരുണാപുരം ഉദ്ഘാടന പരിപാടിയില്‍ ആളില്ലാത്തതിനാല്‍ പ്രകോപിതനായി വേദി വിട്ട് എം എം മണി എംഎല്‍എ. മണിയുടെ നാവ് നേരെയാകുവാൻ പ്രാര്‍ത്ഥന യജ്ഞം സംഘടിപ്പിച്ച മഹിളാ കോണ്‍ഗ്രസ് നേതാവ് മിനി പ്രിൻസ് പ്രസിഡന്‍റായുള്ള പഞ്ചായത്തിന്‍റെ കേരളോത്സവ സമാപന വേദിയിലാണ് സംഭവം. കരുണാപുരം പഞ്ചായത്ത് സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗിക്കുന്നുവെന്ന് മണി ആരോപിക്കുമ്ബോള്‍ നേരത്തെ പരിപാടി തുടങ്ങിയതിനാല്‍ ആളുകുറഞ്ഞെന്നാണ് മിനിയുടെ മറുപടി. കരുണാപുരം ഗ്രാമപഞ്ചായത്തിലെ പണികഴിപ്പിച്ച ഓപ്പണ്‍ സ്റ്റേജിന്റെ ഉദ്ഘാടനവും കേരളോത്സവത്തിന്റെ സമാപന സമ്മേളനവും നടക്കുന്ന വേദിയിലായിരുന്നു സംഭവം. പത്തില്‍ താഴെ ആളുകള്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി വന്നത്. ഇതാണ് എംഎം മണിയെ പ്രകോപിപ്പിച്ചത്. ഉദ്ഘാടനം നടത്തിയെന്നുവരുത്തി മണി ഉടന്‍ മടങ്ങി. എം എം മണി പറഞ്ഞതുകൊണ്ട് ചടങ്ങ് നേരത്തെ നടത്തിയതാണ് ആളുകള്‍ കുറയാന്‍ കാരണമായി സംഘാടകര്‍ ചൂണ്ടിക്കാട്ടുന്നത്. ആറ് മണിക്ക് തീരുമാനിച്ച പരിപാടി അഞ്ചേകാലിന് തുടങ്ങേണ്ടിവന്നാല്‍ ആളുണ്ടാകുമോയെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് മിനി പ്രിന്‍സിന്‍റെ ചോദ്യം. മണിയുടെ നാവ് നേരെയാകുവാൻ മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിച്ചിതിലുള്ള ചൊരുക്ക് ഇവിടെ തീര്‍ത്തുവെന്ന് മിനി പ്രിന്‍സ് രഹസ്യമായി ആരോപിക്കുന്നുണ്ട്. അതേസമയം ആളെ കൂട്ടാതെ എവിടെ പരിപാടി നടത്തിയാലും എതിര്‍ക്കുമെന്നാണ് എം എം മണി പറയുന്നത്. പ്രാര്‍ത്ഥനാ യജ്ഞത്തിലുള്ള ചോരുക്കെന്ന ആരോപണത്തെ അദ്ദേഹം ചിരിച്ചു തള്ളുന്നു,,