fbpx
23 C
New York
Friday, July 26, 2024

Buy now

spot_imgspot_img

ആരോഗ്യ മേഖലയ്ക്ക് കരുത്തും.കരുതലുമായി, ആരോഗ്യമന്ത്രിയുടെ സന്ദർശനം,



കട്ടപ്പന.’ആര്‍ദ്രം ആരോഗ്യം’ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ അടിമാലി, കട്ടപ്പന, നെടുങ്കണ്ടം, പീരുമേട് താലൂക്ക് ആശുപത്രികൾ മന്ത്രി സന്ദർശിച്ചത് ഇടുക്കിയുടെ ആരോഗ്യമേഖലയ്ക്ക് വലിയ കരുത്താണ് പകരുന്നത്.. കഴിഞ്ഞ ദിവസം തൊടുപുഴ ജില്ലാ ആശുപത്രിയും മന്ത്രി സന്ദർശിച്ചിരുന്നു. ആശുപത്രി സന്ദർശനത്തിന് ശേഷം പീരുമേട് മിനി സിവിൽ സ്റ്റേഷനിൽ ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും അവലോകന യോഗം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു.

അടിമാലി താലൂക്ക് ആശുപത്രിയിൽ നിർമ്മാണം പുരോഗമിക്കുന്ന പുതിയ ബ്ലോക്കിന്റെയും കാർഡിയാക് കെയർ യൂണിറ്റിന്റെയും നിർമ്മാണം ജനുവരിയിൽ പൂർത്തിയാകും. നെടുങ്കണ്ടം ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മാർച്ചിൽ പൂർത്തിയാക്കും. അടിയന്തരമായി അടിമാലി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കും. പീരുമേടും, കട്ടപ്പനയിലും ഡയാലിസിസ് സെന്റർ ആരംഭിക്കും. എന്നും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്നും. ഡയാലിസിസ് യൂണിറ്റിൽ ഒരു ഷിഫ്റ്റ് കൂടി തുടങ്ങുന്നതിന് പ്രഥമ പരിഗണന നൽകുമെന്നും,മന്ത്രി പറഞ്ഞുഇടുക്കി ജില്ലയുടെ ഭൂമി ശാസ്ത്രപരമായ സവിശേഷതകൾ പരിഗണിച്ച് താലൂക്ക് ആശുപത്രികളിൽ ഉണ്ടാകേണ്ട സൗകര്യങ്ങൾ പരമാവധി ലഭ്യമാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം.
അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളും ദീർഘകാല അടിസ്ഥാനത്തിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങളുടെ പ്രവർത്തന രേഖയാണ് തയ്യാറാക്കിയിട്ടുള്ളത്.

35 വർഷത്തിന് ശേഷമാണ് പീരുമേട് താലൂക്ക് ആശുപത്രിയിൽ ഒരു കുട്ടി ജനിക്കുന്നത്.
സാധരണക്കാർക്ക് എല്ലാ ആരോഗ്യ ആവശ്യങ്ങളും നിറവേറ്റുന്ന തരത്തിലേക്ക് ആശുപത്രികളെ ഉയർത്തുകയാണ് ലക്ഷ്യം അതിന് ആവശ്യമായ സമയബന്ധിതമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആര്‍ദ്രം മിഷന്‍ വിഭാവനം ചെയ്യുന്ന സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കുക, നിലവില്‍ നല്‍കപ്പെടുന്ന സേവനങ്ങളും ജനങ്ങള്‍ക്ക് അത് അനുഭവവേദ്യമാകുന്നതും വിലയിരുത്തുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആർദ്രം ആരോഗ്യ പദ്ധതിയുടെ ഭാഗമായി സംസ്ഥാന തലത്തിൽ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിൽ മന്ത്രി സന്ദര്‍ശനം നടത്തുന്നത്.

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles