fbpx

സംസ്ഥാന സർക്കാർ തോട്ടം തൊഴിലാളികളെ, വഞ്ചിച്ചു.



കട്ടപ്പന : കേരളത്തിലെ മൂന്ന്‌ ലക്ഷത്തിൽ പരം തൊഴിലാളികളെ വഞ്ചിച്ച ഗവൺമെന്റാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് ബിഎംഎസ് ദേശീയ സമിതി അംഗം കെ.കെ വിജയകുമാർ ആരോപിച്ചു. ബിഎംഎസ് ഇടുക്കി ജില്ലാ സമ്മേളനം കട്ടപ്പന ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോട്ടം തൊഴിലാളികളുടെ അടിസ്ഥാന വേതനം 600 രൂപയാക്കുമെന്നും വീടില്ലാത്ത എല്ലാ തൊഴിലാളികൾക്കും വീട് വെച്ച് നൽകുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന എൽ.ഡി.എഫ് ഗവൺമെന്റ് തൊഴിലാളികളുടെ ആവശ്യങ്ങളിൽ മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.

കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതു മേഖലയിലെ തൊഴിലാളികളെ പ്രതിസന്ധികളിലേക്ക് തള്ളിവിടുന്ന നയമാണ് സർക്കാർ പിന്തുടരുന്നത്. സർക്കാർ ജീവനക്കാർ ഉൾപ്പെടെ കേരളത്തിലെ മുഴുവൻ തൊഴിലാളികളും ജീവനക്കാരും പ്രതിസന്ധികളിൽപ്പെട്ട് ഉയറുന്നു.
കേരളത്തെ കടക്കെണിയിലാക്കിയ ഒരു ഗവൺമെന്റാണ് ഇന്ന് കേരളം ഭരിക്കുന്നത്. ഈ സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ ശ്രീ: കെ.ജയൻ അധ്യക്ഷതവഹിച്ചു. ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത്, സംസ്ഥാന സംഘടനാ സെക്രട്ടറി,കെ.മഹേഷ്, സംസ്ഥാന ഭാരവാഹികളായ എം.പി ചന്ദ്രശേഖരൻ, സി.ജി ഗോപകുമാർ, സിബി വർഗീസ്, ആർ.എസ്.എസ് വിഭാഗ് കാര്യവാഹ് എം.റ്റി ഷിബു. ബിഎംഎസ് ജില്ലാ ഭാരവാഹികളായ എസ്.ജി മഹേഷ്, എം.ബി ശശിധരൻ, വി. എൻ.രവീന്ദ്രൻ, ബി വിജയൻ, കെ.എം.ബിജു, സി. രാജേഷ്, പി.ഭുവനചന്ദ്രൻ, പി മോഹനൻ, എം.പി.റെജി കുമാർ, ഡി.ഡേവിഡ്, കെ. സി. സിനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു..

Share the News