fbpx
22 C
New York
Friday, September 20, 2024

Buy now

spot_imgspot_img

പൂപ്പാറയിലെ റവന്യൂ ഭൂമിയിൽ തട്ടിപ്പ്,രജിസ്റ്റർ തിരുത്തി,13. ഉദ്യോഗസ്ഥർക്കെതിരെ, വിജിലൻസ് കേസ്.

0

* ഇടുക്കി,/പുൽമേട് കൈവശഭൂമിയാക്കാൻ ലാൻഡ് രജിസ്റ്റർ തിരുത്തി:ഇടുക്കി പൂപ്പാറയിലെ റവന്യൂ ഭൂമിയിൽ തട്ടിപ്പ്; 13. ഉദ്യോഗസ്ഥർക്കെതിരെ,വിജിലൻസ് കേസ്*

*രാജാക്കാട് തോണ്ടിമലയിലെ റവന്യൂ ഭൂമിയിൽ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുൾപ്പെടെ 13 പേർക്കെതിരെ വിജിലൻസ് കേസ്. പുൽമേട് കൈവശഭൂമിയാക്കാൻ ലാൻഡ് രജിസ്റ്റർ തിരുത്തിയ സർവേയർമാർ ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. തിരുവനന്തപുരം സ്വദേശികളായ രാജാക്കാട് സർവേ സൂപ്രണ്ട് ഓഫീസിലെ മുൻ ഹെഡ് സർവേയർ സി.സണ്ണി, മുൻ ഫസ്റ്റ് ഗ്രേഡ് സർവേയർ എസ്.വിനോദ് കുമാർ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. 2014 ജനുവരി 17 മുതൽ ജൂൺ 28 വരെയും 2016 ജനുവരി ഒന്നു മുതൽ ഡിസംബർ ഒന്നു വരെയും സർവേ സൂപ്രണ്ടിന്റെ അധികച്ചുമതല സണ്ണിക്കായിരുന്നു. സണ്ണി സൂപ്രണ്ടായിരിക്കുമ്പോഴാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.

സർക്കാർ പുൽമേട് പ്രദേശവാസിയായ ചെല്ലപ്പത്തവരുടെ കൈവശഭൂമിയാണെന്ന് റിവൈസ്ഡ് ലാൻഡ് രജിസ്റ്റർ തയ്യാറാക്കി 2016 മേയ് 13- ന് രാജാക്കാട് ലാൻഡ് അക്വിസിഷൻ ഓഫീസിൽ നൽകിയിരുന്നു. ഇങ്ങനെ പൂപ്പാറ കൊച്ചുപറമ്പിൽ ജെ. രാജേഷ് എന്നയാൾക്ക് നിയമവിരുദ്ധമായി പട്ടയം ലഭിച്ചെന്നാണ് പ്രഥമവിവര റിപ്പോർട്ട് പറയുന്നത്. ഇതേ ഭൂമിയോട് ചേർന്നുള്ള 55.3 ഏക്കർ സർക്കാർ പുറമ്പോക്കും നാരായണൻ നായർ എന്ന വ്യക്തിയുടെ സഹായത്താൽ 1992-ൽ വ്യാജപട്ടയവും ആധാരവും തയ്യാറാക്കി വില്പന നടത്തിയിരുന്നു. ഇതിൽ സർക്കാരിന് 70 കോടി രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ ഇടുക്കി വിജിലൻസ് കണ്ടെത്തി. വാഗമൺ കോട്ടമല നിവാസികളായ രാജൻ, വിശ്വംഭരൻ, രാജപ്പൻ, ജെസി, ജോസഫ്, ഉഷ എന്നിവരുടെ പേരിലാണ് വ്യാജ ആധാരം തയ്യാറാക്കിയത്. ഇവരും കേസിൽ പ്രതികളാണ്.

വിജയദശമി, ആഘോഷവും വിദ്യാരംഭവും, ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി.

0

കട്ടപ്പന.ഹൈറേഞ്ചിലെവിവിധ ക്ഷേത്രങ്ങളിൽ പൂജവെപ്പ്. വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും മറ്റുള്ളവർക്ക് സ്വന്തം പണിയായുധങ്ങളും പൂജ വയ്ക്കുവാനുള്ള ക്രമീകരണങ്ങൾ വിവിധ ക്ഷേത്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യ അക്ഷരം കുറയ്ക്കുന്നതിന് ഉള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. കട്ടപ്പന,ഇടുക്കി കവല ശ്രീലക്ഷ്മി നാരായണ ക്ഷേത്രം. കണ്ടങ്കര കാവ് ദേവി ക്ഷേത്രം. നരിയമ്പാറ പുതിയകാവ് ദേവീക്ഷേത്രം തുടങ്ങിയ ഹൈറേഞ്ചിലെ എല്ലാ ദേവി ക്ഷേത്രങ്ങളിലും. ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബർ 22 ഞായറാഴ്ച ദുർഗാഷ്ടമി ദിനത്തിൽ വൈകിട്ട് പൂജവെപ്പും തുടർന്ന് ഇരുപത്തിമൂന്നാം തീയതി മഹാനവമി 24ന് വിജയദശമിയും വിദ്യാരംഭവും അന്നേദിവസം വിശേഷങ്ങൾ പൂജകളായ വിദ്യാഗോപാല മന്ത്രാർച്ചന. സരസ്വതി പൂജ. സരസ്വതി മന്ത്ര പുഷ്പാഞ്ജലി . ആയുധപൂജ തുടങ്ങിയ പൂജകളും നടത്തപ്പെടുന്നു. 24 /10/2023/ ചൊവ്വാഴ്ച വിജയദശമി ദിനത്തിൽ രാവിലെ,7 30,മുതൽ ക്ഷേത്രത്തിൽ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കുന്നു.

അവധി ദിവസങ്ങളിലെ നിയമ ലംഘനം,പ്രത്യേക സ്ക്വാഡ്,രൂപീകരിച്ചു.

0




ഇടുക്കി.അവധി ദിവസങ്ങളിലെ നിയമലംഘനം : പ്രത്യേക സ്‌ക്വാഡ് രൂപികരിച്ചു*
തുടർച്ചയായി അവധി ദിവസങ്ങൾ വരുന്നതിനാൽ അനധികൃത പാറ ഖനനം, മണ്ണ് മണല്‍ കടത്തല്‍, നിലം നികത്തല്‍ , നിർമ്മാണം, മറ്റ് നിയമലംഘനങ്ങൾ എന്നിവ തടയുന്നതിന് ജില്ലാ കളക്ടർ പ്രത്യേക സ്‌ക്വാഡ് രൂപികരിച്ചു. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേരള തണ്ണീര്‍ത്തട സംരക്ഷണ നിയമം, കേരള ഭൂ സംരക്ഷണ നിയമം, മൈന്‍സ് ആന്റ് മിനറല്‍സ് കണ്‍സഷന്‍ ചട്ടങ്ങള്‍ പ്രകാരം കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ ഷീബാ ജോർജ്ജ് അറിയിച്ചു. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം. കളക്ടറേറ്റ് 04862 232242, 232366, ഇടുക്കി താലൂക്ക്- 04862 235361, 8547618435, തൊടുപുഴ താലൂക്ക്- 04862 222503, 8547612801, പീരുമേട് താലൂക്ക്- 04869 232077, 8547612901, ഉടുമ്പന്‍ചോല താലൂക്ക് – 04868 232050, 8547613201, ദേവികുളം താലൂക്ക്- 04865 264231, 8547613101.

ഇടുക്കിയിൽ വീണ്ടും. സിപിഎം,സിപിഐ, വാക്പോര്,മുറുകി. സി വി വർഗീസിനെ,തിരുത്തി, കെ കെ ശിവരാമൻ.

0

മൂന്നാർ -സിവി വര്‍ഗീസിനെ തിരുത്തി കെ കെ ശിവരാമന്‍;ഭുമി പ്രശ്‌നത്തില്‍ ഇടുക്കിയില്‍ വീണ്ടും സിപിഎം സിപിഐ വാക്‌പോര് മുറുകി.



ഇടുക്കിയില്‍ സിപിഎം സിപിഐ വാക്‌പോര് മൂര്‍ദ്ധന്യത്തില്‍.ഒഴിപ്പിക്കല്‍ നിര്‍ത്തിയെന്ന് സിപിഎം ജില്ല സെക്രട്ടറി സിവി വര്‍ഗീസ് പറഞ്ഞതിന് പിന്നാലെ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ ഇതിനെതിരെ രംഗത്തെത്തി.

ഇത് സിപിഎമ്മും സിപിഐയും ഉള്‍പ്പെടുന്ന മുന്നണിയുടെ നയമാണെന്നും ഒഴിപ്പിക്കരുതെന്ന ആവശ്യവുമായി ജില്ലാ കലക്ടറെ വിളിച്ചിട്ടുകാര്യമില്ലെന്നും കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തില്ലന്നും വന്‍കിടക്കാരെ ഒഴിപ്പിക്കുമെന്നുമായിരുന്നു സിവി വര്‍ഗീസിന്റെ വെളിപ്പെടുത്തലിനോട് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്റെ പ്രതികരണം.

ഇടുക്കിയില്‍ കൈയേറ്റം ഒഴിപ്പിക്കാനായി ഹൈക്കോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ നിയോഗിച്ച ദൗത്യസംഘം കഴിഞ്ഞ ദിവസം ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചിരുന്നു.

പിന്നാലെ നടപടി നിര്‍ത്തിവെയ്പ്പിക്കാന്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദവുമായി സിപിഎം രംഗത്തി.എന്നാല്‍ വിട്ടുവീഴ്ചയില്ലെന്നും നടപടി തുടരുമെന്നുമായിരുന്നു ജില്ലാ കളക്ടറുടെ നിലപാട്.

ചിന്നക്കനാല്‍ സിങ്കുകണ്ടത്തെ 5.55 ഏക്കര്‍ സ്ഥലത്തെ കയ്യേറ്റമാണ് ദൗത്യസംഘം പുലര്‍ച്ചെ ഒഴിപ്പിച്ചത്. ചിന്നക്കനാല്‍ വില്ലേജിലെ 209/1 സര്‍വ്വേ നമ്പറില്‍ ഉള്‍പ്പെട്ട അടിമാലി നടുത്തൊട്ടി റ്റിജു കുര്യാക്കോസ് കൈവശം വച്ചിരുന്ന കൃഷിയിടവും അതിലെ കെട്ടിടവുമാണ് ഒഴിപ്പിച്ചത്.

റവന്യൂ പുറമ്പോക്ക് കൈയേറി ഏലവും കുരുമുളകുമാണ് കൃഷി ചെയ്തിരുന്നത്. ഹൈക്കോടതിയില്‍ നല്‍കിയ കൈയേറ്റക്കാരുടെ ലിസ്റ്റില്‍ ഈ ഭൂമിയും ഉള്‍പ്പെട്ടിരുന്നു.

കൃഷി വെട്ടി നശിപ്പിപ്പിയ്ക്കാതെ ആദായം എടുക്കുന്നതിനായി ലേലം ചെയ്യുന്നതിന് റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക് കൈമാറും.കെട്ടിടം സീല്‍ ചെയ്തു, ഇവിടെ താമസിച്ചിരുന്നത് ഇതര സംസ്ഥാന തൊഴിലാളികള്‍ ആണ്. ഉടുമ്പന്‍ചോല എല്‍എ തഹസില്‍ദാര്‍ സീമ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു നടപടി.

ശാന്തമ്പാറ പോലീസും സ്ഥലത്തെത്തിയിരുന്നു.ദൗത്യസംഘം സ്ഥലത്ത് സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡും സ്ഥാപിച്ചു. നടപടി പൂര്‍ത്തിയാക്കി ഇവര്‍ മടങ്ങിയതിന് പിന്നാലെ സിങ്കുകണ്ടെത്തെ കര്‍ഷകര്‍ പ്രതിഷേധവുമായെത്തിയെങ്കിലും പോലീസ് തടഞ്ഞു.

വന്‍കിട കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ കര്‍ഷകഭൂമി കയ്യേറ്റം ഒഴിപ്പിക്കലിന്റെ പേരില്‍ പിടിച്ചെടുക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. തങ്ങള്‍ ആറ് പതിറ്റാണ്ട് വരെയായി ഈ ഭൂമിയില്‍ കുടിയേറി കൃഷി ചെയ്ത് വരികയാണെന്നാണ് പറയുന്നത്.

എന്നാല്‍ കയ്യേറ്റക്കാരന് നോട്ടീസ് നല്‍കി കൈവശ ഭൂമി എന്ന തെളിയിക്കുന്നതിനുള്ള അവസരവും നല്‍കിയിരുന്നു.ഇതിനെല്ലാം ശേഷമാണ് റവന്യൂ ഭൂമിയാണെന്ന് ബോധ്യപ്പെട്ട് നടപടി എടുക്കുന്നത് എന്നാണ് റവന്യൂ അധികൃതരുടെ വിശദീകരണം.റ്റിജുവിനോട് രേഖകള്‍ ഹാജരാക്കാന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഇതിന് തയ്യാറായിരുന്നില്ല എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

336 കയ്യേറ്റങ്ങളുടെ പട്ടികയില്‍ 155 എണ്ണം ഉടുമ്പന്‍ചോല താലൂക്ക് പരിധിയിലാണ്.ഇതില്‍ 33 എണ്ണം ആണ് ചിന്നക്കനാല്‍ വില്ലേജില്‍ പരിധിയിലാണുള്ളത്.

പട്ടികയില്‍ ഉള്‍പ്പെട്ട നിരവധി ഭൂമികള്‍ കോടതി വ്യവഹാരങ്ങളില്‍ നിലനില്‍ക്കുന്നതാണ്.ഇത് ഒഴികെ ബാക്കിയുള്ളതെല്ലാം ഏറ്റെടുക്കുവാനാണ് ദൗത്യ സംഘത്തിന്റെ ആദ്യഘട്ട തീരുമാനം..

ഒളിവിൽ പോയ കൊലക്കേസ് പ്രതി,19. വർഷത്തിനുശേഷം പിടിയിൽ,

0

ഇടുക്കി -ഭാര്യയുടെ കൊലപാതകം: പ്രതി അറസ്റ്റിലായത് 19 വർഷത്തിന് ശേഷം. ഒളിവിൽ കഴിഞ്ഞത് കട്ടപ്പനയിൽ ജ്യോതിഷിയുടെ സഹായിയായി -*

ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വിചാരണയ്ക്കിടെ ഒളിവിൽ പോയ പ്രതി 19 വർഷത്തിനു ശേഷം കൊച്ചി കളമശേരിയിൽ അറസ്റ്റിലായി. മാന്നാർ ആലുംമൂട്ടിൽ ജംക്ഷനു തെക്ക് താമരപ്പള്ളിൽ വീട്ടിൽ ജയന്തി (32)യുടെ തല അടിച്ചു തകർത്തും, കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിലെ പ്രതി ജി.പി.കുട്ടിക്കൃഷ്ണൻ(57) ആണ് പിടിയിലായത്. കട്ടപ്പന, മുംബൈ, ഒഡിഷ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാൾ ഇടയ്ക്കിടെ കൊച്ചിയിൽ എത്തുന്നുണ്ടെന്നു മനസ്സിലാക്കിയ പൊലീസ് 5 മാസം നീണ്ട ശ്രമത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.2004 ഏപ്രിൽ രണ്ടിനാണു

കുട്ടികൃഷ്ണന്റെ ഭാര്യ ജയന്തി കൊല്ലപ്പെട്ടത്. വീട്ടിൽ വച്ച് ഇരുവരുംമ്മിലുള്ള വഴക്കിനിടെ ജയന്തിയെ ഭിത്തിയിൽ തലയിടിപ്പിച്ചശേഷം ചുറ്റിക കൊണ്ടു തലയോട്ടി അടിച്ചുതകർത്തു കൊലപ്പെടുത്തിയെന്നാണു കേസ്.

കത്തി കൊണ്ടു തല അറുത്തുമാറ്റിവച്ച
നിലയിലാണു പൊലീസ് മൃതദേഹം
കണ്ടെത്തിയത്.കൊലപാതകം നടത്തിയ ശേഷം
ഒരു വയസ്സുള്ള മകൾക്കൊപ്പം കുട്ടിക്കൃഷ്ണൻ അതേ വീട്ടിൽ രാത്രി കഴിഞ്ഞു. പിറ്റേന്നാണു വിവരം പുറത്തറിഞ്ഞ് ഇയാൾ
അറസ്റ്റിലാകുന്നത്.കുട്ടികൃഷ്ണന്റേതു രണ്ടാം വിവാഹമായിരുന്നു. ജയന്തിയുടേതും രണ്ടാം
വിവാഹമാണെന്ന കാര്യം ഇയാൾ
പിന്നീടാണ് അറിഞ്ഞത്. ഇതാണു കൊലപാതകത്തിലേക്കു നയിച്ച വഴക്കിനു കാരണമെന്നാണു പൊലീസ് റിപ്പോർട്ട്. അറസ്റ്റിലായതിന്റെ 80-ാം ദിവസം ജാമ്യത്തിലിറങ്ങിയ കുട്ടിക്കൃഷ്ണൻ വിചാരണയ്ക്കിടെ ഒളിവിൽ പോയി.

കട്ടപ്പനയിൽ ഒരു ജ്യോതിഷിയുടെ സഹായിയായി കുറെക്കാലം കഴിഞ്ഞു. ജ്യോതിഷിയുടെ മരണശേഷം മുംബൈയിലേക്കും അവിടെ നിന്ന് ഒഡിഷയിലേക്കും പോയി. സെക്യൂരിറ്റി ജോലി ഉൾപ്പെടെ ചെയ്തു. ഓഹരി വിപണിയിലും പണം നിക്ഷേപിച്ചു. മുംബൈയിൽ പരിചയപ്പെട്ട എറണാകുളം സ്വദേശിക്കൊപ്പം ഇയാൾ ഇടയ്ക്കിടെ ഇവിടെ വരാറുണ്ടന്നു പൊലീസിനു വിവരം കിട്ടി.എറണാകുളത്തു ജ്യോതിഷിയായാണ് അറിയപ്പെട്ടിരുന്നത്. കളമശേരിയിലെ ലോഡ്ജിൽ നിന്നാണു കസ്റ്റഡിയിലെടുത്തത്.

വികസന നേട്ടങ്ങൾ. ജനങ്ങളിലെത്തണം, മന്ത്രി റോഷി അഗസ്റ്റിൽ.

0

വികസനനേട്ടങ്ങള്‍ ജനങ്ങളിലെത്തണം : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: സര്‍ക്കാര്‍ നടപ്പാക്കുന്ന സര്‍വതല സ്പര്‍ശിയായ വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഡിസംബര്‍ 10, 11, 12 തീയതികളില്‍ ജില്ലയില്‍ നടക്കുന്ന നവകേരള സദസിന് മുന്നോടിയായി മണ്ഡല അടിസ്ഥാനത്തിലുള്ള സംഘാടകസമിതി രൂപീകരണ യോഗം ചെറുതോണി ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസങ്ങളിലായി ജില്ലയിലെ 5 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തി ജനങ്ങളുമായി സംവദിക്കും. ഡിസംബര്‍ 10 ന് തൊടുപുഴ , 11 ന് ഇടുക്കി , ദേവികുളം , ഉടുമ്പന്‍ചോല , 12 ന് പീരുമേട് മണ്ഡലങ്ങളില്‍ നവകേരള സദസ് നടക്കും. യുവജനങ്ങള്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, കര്‍ഷകര്‍, സാംസ്‌കാരിക നായകന്മാര്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ച് അണിനിരത്തിയാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്.

കയ്യേറ്റം,ഒഴിപ്പിക്കൽ തുടരും.ജില്ലാ കളക്ടർ, ഇന്ന് ഒഴിപ്പിച്ചത് 229.76. ഏക്കർ.

0



ഇടുക്കി – കയ്യേറ്റ ഒഴിപ്പിക്കൽ തുടരുമെന്ന് ജില്ലാ കളക്ടർ, ഇന്ന് ദേവികുളം താലൂക്കിൽ ആനവിരട്ടി വില്ലേജിൽ അനധികൃതമായി കൈവശം വച്ചിരുന്ന 90.3645 ഹെക്ടർ ( 224.21 ഏക്കർ) സ്ഥലവും അതിലെ കെട്ടിടവും ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഏറ്റെടുത്തു . സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരുന്ന കേസിൽ സർക്കാരിന് അനുകൂലമായ വിധി ഉണ്ടായതിനെ തുടർന്നാണ് നടപടി . ആനവിരട്ടി വില്ലേജിലെ റീസർവ്വേ ബ്ലോക്ക് 12 ൽ സർവ്വ 12, 13, 14, 15, 16 എന്നിവയിൽപ്പെട്ട ഭൂമിയാണ് ഏറ്റെടുത്തത്. കെട്ടിടം സീൽ ചെയ്ത് സർക്കാർ ഭൂമിയാണെന്ന് കാണിക്കുന്ന ബോർഡും സ്ഥാപിച്ചു.

ഉടുമ്പൻചോല താലൂക്കിൽ ചിന്നക്കനാൽ വില്ലേജിൽ താവളം സർവ്വ നം. 209/2-ൽ ഉൾപ്പെടുന്ന 02.2482 ഹെക്ടർ (5.55 ഏക്കർ) സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റവും ഇന്ന് ഒഴിപ്പിച്ചു. മൂന്നാർ മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി സർക്കാർ രൂപീകരിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ നേതൃത്വത്തിൽ റവന്യൂ ,പൊലീസ്, ഭൂസംരക്ഷണസേന എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് കയ്യേറ്റം ഒഴിപ്പിച്ചത് . സ്ഥലം ഏറ്റെടുക്കുകയും അവിടെ ഉണ്ടായിരുന്ന കെട്ടിടം സീൽ ചെയ്ത് സർക്കാർ അധീനതയിലാണെന്ന് എന്ന് സൂചിപ്പിക്കുന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്. പ്രസ്തുത സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ടെന്ന അവകാശം ഉയർന്നിരുന്നു. എന്നാൽ പട്ടയം ലഭിക്കുന്നതിന് അർഹമായ രീതിയിൽ ചട്ടം അനുശാസിക്കുന്ന പ്രകാരം 1971 നു മുൻപ് കക്ഷിക്കോ മുൻഗാമികൾക്കോ കൈവശമില്ല എന്ന് പരിശോധനയിൽ കണ്ടെത്തി. പട്ടയത്തിനുള്ള അർഹത ഇല്ലെന്ന് തുടർ അന്വേഷണത്തിൽ ബോധ്യപ്പെടുകയും ഇക്കാര്യങ്ങൾ കക്ഷികളെ നിയമാനുസൃതം അറിയിക്കുകയും ചെയ്തു.

നിയമപരമായ യാതൊരു പിൻബലവും ഇല്ലാതിരുന്ന കയ്യേറ്റമാണ് ഒഴിപ്പിച്ചിട്ടുള്ളതെന്ന് ജില്ലാകളക്ടർ ഷീബ ജോർജ്ജ് വ്യക്തമാക്കി . പട്ടയം ലഭിക്കുന്നതിനുള്ള അർഹത പരിശോധിച്ച് നിയമപരമായ നടപടികൾ പാലിച്ച് മാത്രമേ ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കുകയുള്ളൂ. കേരള ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് അനധികൃത കയ്യേറ്റങ്ങൾക്കെതിരായി സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കെതിരായുള്ള ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു .

അനുസ്മരണ സമ്മേളനവും, ഫോട്ടോ അനാശ്ചാദനവും

0


 കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിമല ജോസഫിന്‍റെ അനുസ്മരണ സമ്മേളനവും ഫോട്ടോ അനാശ്ചാദനവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍   വൈസ് പ്രസിഡന്‍റ് റ്റി.എസ്. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് ഫോട്ടോ അനാശ്ചാദനം നിര്‍വ്വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും, വിമലാ ജോസഫിന്‍റെ കുടുംബാംഗങ്ങളും പങ്കെടുത്തു.  അനുസ്മരണ യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ ഗോപിദാസ് ,ജോളി മടുക്കകുഴി, ജൂബി അഷ്റഫ്, അഡ്വ. സാജന്‍ കുന്നത്ത് , കെ.എസ്. എമേഴ്സണ്‍ , ഷക്കീല നസീര്‍ പി.കെ. പ്രദീപ്,  രത്നമ്മ രവീന്ദ്രന്‍, ബി.ഡി.ഒ. ഫൈസല്‍ എസ്., ഹെഡ് അക്കൌണ്ടന്‍റ് അനിത ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. വിമല ജോസഫിന്‍റെ മകള്‍ നന്ദി അറിയിച്ചു.  

 



                               

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

പാലാ – പൊൻകുന്നം റോഡിൽ വീണ്ടും വാഹനങ്ങൾ കൂട്ടയിടിച്ചു

0

മൂന്ന് പേർ മരിച്ച അപകട ദുരന്തത്തിന് പിന്നാലെ പാലാ – പൊൻകുന്നം റോഡിൽ വീണ്ടും വാഹനങ്ങൾ കൂട്ടയിടിച്ചു.രാത്രി പത്തരയോടെ മഞ്ചക്കുഴിയിലാണ് കാറും, ബൈക്കും ഇടിച്ച് അപകട മുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ പാലായിലെ സ്വകാര്യ ആശുപത്രിയി ൽ പ്രവേശിപ്പിച്ചു.ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു.

മൂന്നാറിലെ, കയ്യേറ്റം, ഒഴിപ്പിക്കൽ,നിർത്തി വെക്കുമെന്ന്,സിപിഎം, ജില്ലാ സെക്രട്ടറി, ഇല്ല, ഒഴിപ്പിക്കൽ തുടരുമെന്ന്,ജില്ലാ കളക്ടർ,

0

മൂന്നാർ: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ ആരംഭിച്ചതിന് പിന്നാലെ നിര്‍ത്തിവെക്കാന്‍ രാഷ്ട്രീയ സമ്മര്‍ദം ശക്തമാകുന്നു. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തുമെന്നും ഇതുസംബന്ധിച്ച്‌ ഇടുക്കി ജില്ലാ കളക്ടറുടെ ഉറപ്പു ലഭിച്ചെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ് പറഞ്ഞു. എന്നാല്‍, കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കുമെന്ന ഉറപ്പ് നല്‍കിയിട്ടില്ലെന്നും ദൗത്യം തുടരുമെന്നും ഇടുക്കി ജില്ലാ കളക്ടറും വ്യക്തമാക്കി. കയ്യേറ്റം ഒഴുപ്പിക്കുന്നതിനെതിരെ നേരത്തെ സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണിയും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിവി വര്‍ഗീസിന്‍റെ പ്രതികരണം. ചിന്നക്കനാലിലെ കുടിയേറ്റമൊഴിപ്പിക്കല്‍ കോടതി നിര്‍ദ്ദേശ പ്രകാരമുള്ള ഒറ്റപ്പെട്ട സംഭവമായിട്ടാണ് കണക്കാക്കുന്നത് എന്ന് സി വി വര്‍ഗീസ് പറഞ്ഞു. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ നടപടികള്‍ സ്വീകരിക്കാവു എന്നതാണ് പാര്‍ട്ടി നിലപാട്. ഇത് ജില്ലാ കളക്ടറെ ബോധിപ്പിച്ചിട്ടുണ്ട്. ചിന്നക്കനാലില്‍ മറ്റൊരിടത്തും നടപടികളിലേക്ക് കടക്കില്ല എന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കിയതായും കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തുമെന്നും
സി വി വര്‍ഗീസ് പറഞ്ഞു. സിവി വര്‍ഗീസിന്‍റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഇടുക്കി ജില്ലാ കളക്ടര്‍ പ്രതികരിച്ചത്. ദൗത്യം നിര്‍ത്തും എന്ന് ഉറപ്പ് നല്‍കിയിട്ടില്ലെന്നും നടപടികളുമായി മുന്നോട്ടു പോകുമെന്നും ഇടുക്കി കളക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു. കോടതി നിരീക്ഷണത്തിലുള്ള കാര്യമാണ്. അതിനാല്‍ തനിക്ക് ഉറപ്പു നല്‍കാന്‍ കഴിയില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
മൂന്നാറില്‍ ന്യായമായ കൃഷി ചെയ്യുന്നവരെ ഒഴിപ്പിക്കരുതെന്നാണ് നേരത്തെ സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണി വ്യക്തമാക്കിയത്. ആനയിറങ്കല്‍ – ചിന്നക്കനാല്‍ മേഖലയില്‍ കൈയേറ്റങ്ങള്‍ ഒഴിയാൻ നോട്ടീസ് കിട്ടിയവര്‍ അവരുടെ ഭൂമി നിയമപരമെങ്കില്‍ കോടതിയില്‍ പോകണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. റവന്യൂ വകുപ്പിന്‍റെ ഇപ്പോഴത്തെ നടപടിയെ സ്വാഗതം ചെയ്യുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് അവിടെയിരുന്ന് ഓരോന്ന് ചെയ്താല്‍ മതിയെന്നും പറഞ്ഞ അദ്ദേഹം കൈയ്യേറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കി. മൂന്നാറിലേക്ക് കുടിയേറിയവരെ കൈയ്യേറ്റക്കാരെന്ന് വിളിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദൗത്യ സംഘം കൈയേറ്റം ഒഴിപ്പിക്കുന്നതിന് മുമ്പ് കാൻസല്‍ ചെയ്ത പട്ടയം അടക്കം കൊടുക്കാൻ തയ്യാറാകണം. അല്ലാതുള്ള നടപടികള്‍ ശുദ്ധ അസംബന്ധമാണെന്നും എംഎം മണി വിമര്‍ശിച്ചിരുന്നു. ഒരു ഭാഗത്ത് കയ്യേറ്റം ഒഴിപ്പിക്കാനുളള നടപടി സര്‍ക്കാര്‍ തുടരുന്നതിനിടെയാണ് എതിര്‍പ്പുമായി സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്,