fbpx

ഇടുക്കിയിൽ വീണ്ടും. സിപിഎം,സിപിഐ, വാക്പോര്,മുറുകി. സി വി വർഗീസിനെ,തിരുത്തി, കെ കെ ശിവരാമൻ.

മൂന്നാർ -സിവി വര്‍ഗീസിനെ തിരുത്തി കെ കെ ശിവരാമന്‍;ഭുമി പ്രശ്‌നത്തില്‍ ഇടുക്കിയില്‍ വീണ്ടും സിപിഎം സിപിഐ വാക്‌പോര് മുറുകി.



ഇടുക്കിയില്‍ സിപിഎം സിപിഐ വാക്‌പോര് മൂര്‍ദ്ധന്യത്തില്‍.ഒഴിപ്പിക്കല്‍ നിര്‍ത്തിയെന്ന് സിപിഎം ജില്ല സെക്രട്ടറി സിവി വര്‍ഗീസ് പറഞ്ഞതിന് പിന്നാലെ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ ഇതിനെതിരെ രംഗത്തെത്തി.

ഇത് സിപിഎമ്മും സിപിഐയും ഉള്‍പ്പെടുന്ന മുന്നണിയുടെ നയമാണെന്നും ഒഴിപ്പിക്കരുതെന്ന ആവശ്യവുമായി ജില്ലാ കലക്ടറെ വിളിച്ചിട്ടുകാര്യമില്ലെന്നും കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തില്ലന്നും വന്‍കിടക്കാരെ ഒഴിപ്പിക്കുമെന്നുമായിരുന്നു സിവി വര്‍ഗീസിന്റെ വെളിപ്പെടുത്തലിനോട് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്റെ പ്രതികരണം.

ഇടുക്കിയില്‍ കൈയേറ്റം ഒഴിപ്പിക്കാനായി ഹൈക്കോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ നിയോഗിച്ച ദൗത്യസംഘം കഴിഞ്ഞ ദിവസം ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചിരുന്നു.

പിന്നാലെ നടപടി നിര്‍ത്തിവെയ്പ്പിക്കാന്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദവുമായി സിപിഎം രംഗത്തി.എന്നാല്‍ വിട്ടുവീഴ്ചയില്ലെന്നും നടപടി തുടരുമെന്നുമായിരുന്നു ജില്ലാ കളക്ടറുടെ നിലപാട്.

ചിന്നക്കനാല്‍ സിങ്കുകണ്ടത്തെ 5.55 ഏക്കര്‍ സ്ഥലത്തെ കയ്യേറ്റമാണ് ദൗത്യസംഘം പുലര്‍ച്ചെ ഒഴിപ്പിച്ചത്. ചിന്നക്കനാല്‍ വില്ലേജിലെ 209/1 സര്‍വ്വേ നമ്പറില്‍ ഉള്‍പ്പെട്ട അടിമാലി നടുത്തൊട്ടി റ്റിജു കുര്യാക്കോസ് കൈവശം വച്ചിരുന്ന കൃഷിയിടവും അതിലെ കെട്ടിടവുമാണ് ഒഴിപ്പിച്ചത്.

റവന്യൂ പുറമ്പോക്ക് കൈയേറി ഏലവും കുരുമുളകുമാണ് കൃഷി ചെയ്തിരുന്നത്. ഹൈക്കോടതിയില്‍ നല്‍കിയ കൈയേറ്റക്കാരുടെ ലിസ്റ്റില്‍ ഈ ഭൂമിയും ഉള്‍പ്പെട്ടിരുന്നു.

കൃഷി വെട്ടി നശിപ്പിപ്പിയ്ക്കാതെ ആദായം എടുക്കുന്നതിനായി ലേലം ചെയ്യുന്നതിന് റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക് കൈമാറും.കെട്ടിടം സീല്‍ ചെയ്തു, ഇവിടെ താമസിച്ചിരുന്നത് ഇതര സംസ്ഥാന തൊഴിലാളികള്‍ ആണ്. ഉടുമ്പന്‍ചോല എല്‍എ തഹസില്‍ദാര്‍ സീമ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു നടപടി.

ശാന്തമ്പാറ പോലീസും സ്ഥലത്തെത്തിയിരുന്നു.ദൗത്യസംഘം സ്ഥലത്ത് സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡും സ്ഥാപിച്ചു. നടപടി പൂര്‍ത്തിയാക്കി ഇവര്‍ മടങ്ങിയതിന് പിന്നാലെ സിങ്കുകണ്ടെത്തെ കര്‍ഷകര്‍ പ്രതിഷേധവുമായെത്തിയെങ്കിലും പോലീസ് തടഞ്ഞു.

വന്‍കിട കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ കര്‍ഷകഭൂമി കയ്യേറ്റം ഒഴിപ്പിക്കലിന്റെ പേരില്‍ പിടിച്ചെടുക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. തങ്ങള്‍ ആറ് പതിറ്റാണ്ട് വരെയായി ഈ ഭൂമിയില്‍ കുടിയേറി കൃഷി ചെയ്ത് വരികയാണെന്നാണ് പറയുന്നത്.

എന്നാല്‍ കയ്യേറ്റക്കാരന് നോട്ടീസ് നല്‍കി കൈവശ ഭൂമി എന്ന തെളിയിക്കുന്നതിനുള്ള അവസരവും നല്‍കിയിരുന്നു.ഇതിനെല്ലാം ശേഷമാണ് റവന്യൂ ഭൂമിയാണെന്ന് ബോധ്യപ്പെട്ട് നടപടി എടുക്കുന്നത് എന്നാണ് റവന്യൂ അധികൃതരുടെ വിശദീകരണം.റ്റിജുവിനോട് രേഖകള്‍ ഹാജരാക്കാന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഇതിന് തയ്യാറായിരുന്നില്ല എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

336 കയ്യേറ്റങ്ങളുടെ പട്ടികയില്‍ 155 എണ്ണം ഉടുമ്പന്‍ചോല താലൂക്ക് പരിധിയിലാണ്.ഇതില്‍ 33 എണ്ണം ആണ് ചിന്നക്കനാല്‍ വില്ലേജില്‍ പരിധിയിലാണുള്ളത്.

പട്ടികയില്‍ ഉള്‍പ്പെട്ട നിരവധി ഭൂമികള്‍ കോടതി വ്യവഹാരങ്ങളില്‍ നിലനില്‍ക്കുന്നതാണ്.ഇത് ഒഴികെ ബാക്കിയുള്ളതെല്ലാം ഏറ്റെടുക്കുവാനാണ് ദൗത്യ സംഘത്തിന്റെ ആദ്യഘട്ട തീരുമാനം..

Share the News