fbpx
19.8 C
New York
Friday, September 20, 2024

Buy now

spot_imgspot_img

തൂക്കുപാലത്ത് ഫില്ലർ കുഴിയിൽ, ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി,

0

ഇടുക്കി നെടുംകണ്ടം തൂക്കുപാലത്ത് ഫില്ലർകുഴിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി :പൊലീസ് അന്വേഷണം ആരംഭിച്ചു

ഇടുക്കി തൂക്കുപാലം ബസ്റ്റാൻഡിന് സമീപം
നിർമ്മാണത്തിലിരിക്കുന്ന ബിൽഡിംഗിൻ്റെ ഫില്ലർ കുഴിയിൽ ഒരാളെ മരിച്ച നിലയിൽകണ്ടെത്തി
കെട്ടിടം പണിക്കായി തയ്യാറാക്കിയ ഫില്ലർ കുഴിയിലാണ് മൃതദേഹം കണ്ടത്. നെടുംകണ്ടം പോലീസിന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. തലകീഴായ നിലയിലാണ് കുഴിയിൽ മൃതദേഹം കണ്ടെത്തിയത്. എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമല്ല. ആളെ തിരിച്ചറിയാനുള്ള അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #T

മാവേലി എക്സ്പ്രസ് ട്രാക്ക് മാറി കയറിയ സംഭവത്തിൽ വീഴ്ച സമ്മതിച്ച് സ്റ്റേഷൻ മാസ്റ്റർ

0

കാസർഗോഡ് കാഞ്ഞങ്ങാട് മാവേലി എക്സ്പ്രസ് ട്രാക്ക് മാറി കയറിയ സംഭവത്തിൽ വീഴ്ച്ച സമ്മതിച്ച് സ്റ്റേഷൻ മാസ്റ്റർ. സിഗ്നൽ അബദ്ധത്തിൽ മാറി നൽകിയതാണെന്നാണ് വിശദീകരണം. പ്രാഥമിക അന്വേഷണത്തിന് ശേഷം കാസർഗോഡ് റെയിൽവേ ട്രാഫിക് ഇൻസ്‌പെക്ടർ പാലക്കാട് ഡിവിഷന് റിപ്പോർട്ട് കൈമാറി. സംഭവത്തിൽ സ്റ്റേഷൻ മാസ്റ്റർ, ലോക്കോ പൈലറ്റ് എന്നിവർക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. മറ്റ് സുരക്ഷ വീഴ്ചയോ, സാങ്കേതിക തകരാറോ സംഭവിച്ചിട്ടില്ലെന്നാണ് റെയിൽവേയുടെ ഔദ്യോഗിക വിശദീകരണം.

കാഞ്ഞങ്ങാട് സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് 6.45നാണ് സംഭവം. ട്രാക്കിൽ മറ്റ് ട്രെയിനുകൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ട്രെയിൻ.

ഒന്നാമത്തെ ട്രാക്കിലൂടെയായിരുന്നു ട്രെയിൻ പോകേണ്ടിയിരുന്നത്. എന്നാൽ ട്രാക്ക് മാറി മാവേലി എക്‌സ്പ്രസ് കാഞ്ഞങ്ങാടേക്ക് എത്തുകയായിരുന്നു. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ 20 മിനിറ്റോളം നിർത്തിയിട്ട ശേഷമാണ് ട്രെയിൻ ഒന്നാം ട്രാക്കിലൂടെ കൃത്യമായി ഓടിയത്.

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത

0

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യല്ലോ അലേർട്ടാണ്. ഞായറാഴ്ച 8 ജില്ലകളിലും തിങ്കളാഴ്ച 9 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്.

ഹോട്ടൽ ഉടമയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും, ഇടുക്കി ശാന്തൻപാറയിൽ വെച്ച് പോലീസിനെ, വെട്ടിയ കേസിലെ പ്രതി. ജീവനുടുക്കിയ നിലയിൽ.

0

കടപ്പന- /.ഹോട്ടൽ ഉടമയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇടുക്കി ശാന്തൻപാറയിൽ വെച്ച് കായംകുളത്തെ പൊലീസിനെ വെട്ടിയ കേസിലെ പ്രതി ജീവനൊടുക്കിയ നിലയിൽ*

കായംകുളത്തെ ഹോട്ടൽ ഉടമയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇടുക്കിയിൽ പൊലീസിനെ വെട്ടിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം എരുവ ചെങ്കിലാത്ത് ഹാഷിം ബഷീറാണ് തൂങ്ങിമരിച്ചത്. എരുവിലുള്ള ഇയാളുടെ വീട്ടിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ഓഗസ്റ്റ് 28ന് കായംകുളത്തെ വ്യാപാരിയ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനാണ് പൊലീസ് ഇടുക്കിയിലെ ശാന്തന്‍പാറില്‍ എത്തിയത്. അവിടെ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നു ആക്രമണത്തില്‍ സിപിഒ ദീപക്കിന് സാരമായി പരിക്കേറ്റിരുന്നു. പിന്നീട് നാല് ദിവസം കഴിഞ്ഞ ശേഷമാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്. കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഹാഷിമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിൽ,നിന്ന് ചന്ദനമരം, മോഷണം പോയി,

0

കട്ടപ്പന./കമ്പംമെട്ടിൽ വഴിയരികില്‍ നിന്ന ചന്ദന മരം മോഷ്ടാക്കള്‍ അപഹരിച്ചു. കരുണാപുരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ നിന്ന ചന്ദന മരമാണ് മോഷ്ടിച്ചത്. പുളിയന്മല ഫോറസ്റ്റ് സെക്ഷൻ ഓഫീസ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നതെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. 28 സെൻറീമീറ്റര്‍ വ്യാസമുള്ള ചന്ദന മരമാണ് മുറിച്ച്‌ മാറ്റിയത്. ചന്ദന മരം അടുത്തുള്ള മരത്തില്‍ കെട്ടി നിര്‍ത്തിയ ശേഷം ചുവട് വെട്ടി മാറ്റുകയായിരുന്നു. തുടര്‍ന്ന് കാതലുള്ള ഭാഗം മുറിച്ച്‌ കടത്തി. ബാക്കി ഭാഗങ്ങള്‍ ഉപേക്ഷിച്ച നിലയിലാണ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പുളിയന്മല സെക്ഷൻ ഓഫീസില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ഒരു ഇടവേളയ്ക്ക് ശേഷമാണ് മേഖലയില്‍ ചന്ദന മോഷണം നടക്കുന്നത്. മറയൂര്‍, കാന്തല്ലൂര്‍ മേഖലകള്‍ കഴിഞ്ഞാല്‍ ജില്ലയില്‍ ഏറ്റവും അധികം ചന്ദന മരങ്ങള്‍ ഉള്ളത് പട്ടം കോളനി മേഖലയിലാണ്. സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തിലാണ് ഭൂരിഭാഗം ചന്ദന മരങ്ങളും നില്‍ക്കുന്നത്. ഇവ കഴിഞ്ഞ കാലങ്ങളില്‍ വ്യാപകമായി മോഷ്ടിച്ചു കടത്തിയിരുന്നു.

സപ്ലൈകോ ലാഭം മാർക്കറ്റുകളിൽ   സെർവർ തകരാർ.

0


ആവശ്യ സാധനങ്ങളുടെ വിതരണം തടസ്സപ്പെടുന്നു.

അടൂർ :സെർവർ തകരാർ  മൂലം സപ്ലൈകോ ലാഭം മാർക്കറ്റുകളിൽ 

ആവശ്യ വസ്തുക്കളുടെ വിതരണം തടസ്സപ്പെടുന്നതായി പരാതി.

  സെപ്റ്റംബർ 26 ന് നടപ്പിലാക്കിയ  പുതിയ സോഫ്റ്റ്‌വെയർ   ഇ ആർ പി (എന്റെർപ്രേണോർസ് റിസോഴ്സ് പ്ലാനിംഗ് )  ഉപയോഗിച്ചതോടെയാണ്   സെർവർ തകരാറും ആരംഭിച്ചതെന്നാണ് ഉപഭോക്താക്കൾ   ആരോപിക്കുന്നത് . ഇതോടെ  സപ്ലൈക്കോ മാർക്കറ്റുകളെ ആശ്രയിക്കുന്ന സാധാരണക്കാർക്ക്,  സെർവർ തകരാറിന്റെ പേരിൽ ആവശ്യ വസ്തുക്കൾ ലഭിക്കാതെ വരുന്നതോടെ, പൊതു വിപണിയിൽ നിന്ന്  ഉയർന്ന വിലക്ക് സാധനങ്ങൾ വാങ്ങേണ്ടി   വരുന്നു. സപ്ലൈ‌കോയിലെ സെർവർ തകരാറിൽ ആകുമ്പോഴും ബീവറേജ്‌സ് അടക്കമുള്ള മറ്റു സ്ഥാപനങ്ങളിൽ സെർവർ കുഴപ്പമില്ലാതെ പ്രവർത്തിക്കുന്നതായും ഉപഭോക്താക്കൾ  ചൂണ്ടിക്കാണിക്കുന്നു.

ഏലക്കാ,മോഷ്ടിച്ച് കടത്താൻ ശ്രമിച്ചാ യാൾ,പിടിയിൽ.

0

കട്ടപ്പന-ഏലയ്ക്കാ മോഷ്ടിച്ച് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ


ഇന്ന് രാവിലെയാണ് മോഷണ ശ്രമംനടന്നത്.തോട്ടത്തിലെത്തിയ സൂപ്പർവൈസറാണ് ഒരാൾ പതുങ്ങിയിരുന്ന് കവറിലും ബാഗിലുമായി ഏല ചെടിയിൽ നിന്ന് കായകൾ പറിച്ചെടുക്കുന്നത് കാണുന്നത്.തുടർന്ന് തൊട്ടടുത്തുണ്ടായിരുന്ന നാട്ടുകാരന്റെ സഹായത്തോടെ മോഷ്ടാവിനെ സാഹസികമായി പിടികൂടുകയായിരുന്നു.
തുടർന്ന് ഇയാളെ പൊലീസിന് കൈമാറി.
മുണ്ടക്കയം കൂട്ടിക്കൽ പുന്നേൽപ്പറമ്പിൽ സുബിൻ വിശ്വംഭരനാണ് മോഷണശ്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മാസങ്ങൾക്ക് മുൻപ് നരിയംപാറ പുതിയ കാവ് ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച് കടത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ.ജാമ്യത്തിലിറങ്ങിയ ശേഷം മോഷണം പദ്ധതിയിട്ടാണ് ഇയാൾ വീണ്ടും ഇടുക്കിയിലെത്തിയത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇടുക്കി,കൊച്ചു കരിന്തരുവി. വെള്ളച്ചാട്ടത്തിൽ, കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

0

കട്ടപ്പന- /ഇടുക്കി കൊച്ചുകരിന്തരുവി
വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

.
ഇടുക്കി കൊച്ചുകരിന്തരുവി
വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം നിബിൻ മൻസിലിൽ ഫസിലിന്‍റെ മകൻ നിബിനിന്റെ .മൃതദേഹമാണ് കണ്ടെത്തിയത്. കുളിക്കാനിറങ്ങിയ നിബിനും അനുജൻ നിതിനും കയത്തിലെ ആഴത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാർ രക്ഷപെടുത്തി കരക്കെത്തിക്കുന്നതിനിടയിൽ നിബിൻ കാൽ വഴുതി വീണ്ടും ആഴത്തിലേക്ക് വീഴുകയായിരുന്നു.

പീരുമേട്ടിൽ നിന്നെത്തിയ ഫയർ ആൻഡ് റെസ്ക്യൂ സംഘവും പൊലീസും നാട്ടുകാരും ചേർന്ന് രാത്രി വൈകിയും ഇയാളെ കണ്ടെത്താൻ തിരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവും മഴയും മൂലം രക്ഷപ്രവർത്തനം നിർത്തിയിരുന്നു തുടർന്ന് ഇന്ന് രാവിലെ ഈരാറ്റുപേട്ടയിൽ നിന്നുള്ള എമർജൻസി നന്മക്കൂട്ടം, ടീം പ്രവർത്തകർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻവെസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മാറ്റും.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് എട്ടംഗ സംഘം കൊച്ചു കരിന്തരുവിയിലെത്തിയത്. ഗവിയിൽ സന്ദർശനം നടത്തിയ ശേഷമാണ് സംഘം ഇവിടെയെത്തിയത്. തുടർന്ന് കുളിക്കുന്നതിനായി ഇവർ കയത്തിൽ ഇറങ്ങുകയായിരുന്നു.

കല്ലാർ, പാമ്പ്ല,ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. പെരിയാറിന്റെ, ഇരുകരകളിലും താമസിക്കുന്നവർ. അതീവ ജാഗ്രത പാലിക്കണമെന്ന്. ജില്ലാ കളക്ടർ.

0

*കല്ലാർ പാമ്പ്ല ഡാമിന്റെ ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കി വിടും… :ചിന്നാർ കല്ലാർ പുഴകളുടെ ഇരുകരകളിലും പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം

കല്ലാർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കാലവർഷത്തിന്റെ ഭാഗമായി തുടർച്ചയായി മഴ പെയ്യുന്നതിനാൽ കല്ലാർ ഡാമിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാലും (ഡാമിലെ നിലവിലെ ജലനിരപ്പ് 823.5 മീറ്ററും പരമാവധി ജലനിരപ്പ് 824.48 മീറ്ററുമാണ് ) മുൻകരുതൽ എന്ന നിലയിൽ 25-10-2023 തിയതി പുലർച്ചെ 2.30 മണി മുതൽ കല്ലാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെന്റി മീറ്റർ വീതം ഉയർത്തി 10 cumex വരെ വെള്ളം തുറന്ന് വിടുന്നതിന് അനുമതി ആവശ്യപ്പെട്ട് സൂചന (1) പ്രകാരം അപേക്ഷ ലഭിച്ചിട്ടുണ്ട്.
കല്ലാർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ അതി ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലും കേന്ദ്രകാലാവസ്ഥ വകുപ്പ് ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള മഞ്ഞ് അലേർട്ട് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിലും ഡാമിലെ ജലനിരപ്പ് റെഡ് അലേർട്ട് ലെവലിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും മുൻകരുതൽ എന്ന നിലയിൽ 25-10-2023 തിയതി പുലർച്ചെ 3.30 മണി മുതൽ കല്ലാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെന്റി മീറ്റർ വീതം ഉയർത്തി 10 cumex വരെ വെള്ളം തുറന്ന് വിടുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.
ഈ കാരണത്താൽ ചിന്നാർ കല്ലാർ പുഴകളുടെ ഇരുകരകളിലും താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദേശം നൽകുന്നു. ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കാനാവശ്യമായ നടപടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ടതാണ്.
ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഓറഞ്ച് ബുക്ക് 2023 ൽ നിഷ്കർഷിച്ചിട്ടുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതാണ്.

പാംബ്ല ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കാലവർഷത്തിന്റെ ഭാഗമായി തുടർച്ചയായി
മഴ പെയ്യുന്നതിനാലും ഡാമിലെ ജലനിരപ്പ് ഉയർന്ന് കൊണ്ടിരിക്കുന്നതിനാലും (നിലവിലെ ജലനിരപ്പ് – 252.10 മീറ്റർ, റെഡ് അലർട്ട് ജലനിരപ്പ് – 252 മീറ്റർ, പരമാവധി ജലനിരപ്പ് 253 മീറ്റർ) ഡാമിലെ ജലനിരപ്പ് റെഡ് അലേർട്ട് ലെവൽ എത്തിയ സാഹചര്യത്തിലും എമർജൻസി പ്ലാനിംഗ് മാനേജർ റെഡ് അലെർട് പ്രഖ്യാപിച്ച സാഹചര്യത്തിലും, 25-10-2023 ന് രാവിലെ 7.00 മണി മുതൽ മുൻകരുതൽ എന്ന നിലയിൽ പാംബ്ല ഡാമിലെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി 500 ക്യുമെക്സ് വരെ ഒഴുക്കിവിടുന്നതിന് അനുമതി ആവശ്യപ്പെട്ടുകൊണ്ട് സൂചന (1) പ്രകാരം എക്സിക്യൂട്ടീവ് എഞ്ചിനീയർ അപേക്ഷ നാമർപ്പിച്ചിരിക്കുന്നു.
ജലം
ഈ സാഹചര്യത്തിൽ സൂചന (1) അപേക്ഷ, സൂചന (2) ഓറഞ്ച് ബുക്കിലെ നിർദ്ദേശങ്ങൾ എന്നിവ പരിഗണിച്ചും, ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മുൻകരുതൽ എന്ന നിലയിൽ 25-10-2023 ന് രാവിലെ 7.00 മണി മുതൽ പാംബ്ല ഡാമിലെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി 500 ക്യൂമെക്സ് വരെ ജലം ഒഴുക്കിവിടുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു. ടി ജലം ജലം പുറത്തേക്ക് ഒഴുക്കുന്നതിന് മുൻപായി സൂചന (2) പ്രകാരമുള്ള കാലവർഷ – തുലാവർഷ മുന്നൊരുക്ക, ദുരന്തപ്രതികരണ മാർഗ്ഗരേഖയിൽ (ഓറഞ്ച് ബുക്ക്) പ്രതിപാദിക്കുന്ന മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.
ഇക്കാരണത്താൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യമായ അടിയന്തിര സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്

#updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police

പത്തു വയസ്സുകാരൻ, കുളിമുറിയിൽ, മരിച്ച നിലയിൽ.

0

നെടുങ്കണ്ടം: പത്തുവയസുകാരനെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവടി പൊന്നാമല പുത്തന്‍വീട്ടില്‍ ബിനു – പ്രിയ ദമ്പതികളുടെ മകന്‍ ആല്‍ബിനാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കുളിക്കാന്‍ കുളിമുറിയില്‍ കയറിയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ ചെന്ന് നോക്കിയപ്പോള്‍ കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മഞ്ഞപ്പാറ ക്രിസ്തുരാജ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച ആല്‍ബിന്‍. ആനോണ്‍ ഏക സഹോദരനാണ്. നെടുങ്കണ്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..