fbpx
21.3 C
New York
Friday, September 20, 2024

Buy now

spot_imgspot_img

മരങ്ങൾ,പരസ്യ ലേലം. ചെയ്യുന്നു.

0




*പരസ്യലേലം*

. കട്ടപ്പന-/കട്ടപ്പന നഗരസഭയിലെ അമ്പലക്കവലയിലെ പി.എസ്.സി ഓഫീസ് സ്ഥലത്ത് നില്‍ക്കുന്ന പേഴ്,തേക്ക് മരങ്ങള്‍ നവംബര്‍ 14 ന് രാവിലെ 11.30 ന് ഓഫീസില്‍ വച്ച് പരസ്യലേലം ചെയ്യും. തുടര്‍ന്ന് ക്വട്ടേഷന്‍ മുഖേന വില്‍പ്പന നടത്തും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ലേലദിവസം 11 മണിക്ക് മുമ്പായി പതിനായിരം രൂപ നിരതദ്രവൃം ഇടുക്കി ജില്ലാ പി.എസ്.സി ഓഫീസില്‍ കെട്ടിവെച്ച് രസീത് കൈപ്പറ്റണം. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ അന്നേ ദിവസം രാവിലെ 11 മണിക്ക് മുമ്പായി ജില്ലാ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. ലേലം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ പി.എസ്.സി ഇടുക്കി ജില്ലാ ഓഫീസില്‍ നിന്നും അറിയാവുന്നതാണ്. ഫോണ്‍: 04868 272359, 04868 252405.

നെടുങ്കണ്ടം ഡീലേഴ്സ് ബാങ്കിൽ, നാലരക്കോടി, രൂപയുടെ അഴിമതി, നടന്നതായി, വിജിലൻസ് കണ്ടെത്തി, മുൻ ഡിസിസി പ്രസിഡണ്ട്, അടക്കം, 13. പേർക്കെതിരെ കേസ്.

0

. ഇടുക്കി,/ കട്ടപ്പന. -മുൻ ഡിസിസി പ്രസിഡന്റും
ഡിസിസി സെക്രട്ടറിയും
മണ്ഡലം പ്രസിഡന്റുമടക്കം
കോൺഗ്രസ് നേതാക്കൾ പ്രതിപ്പട്ടികയിൽ ; നെടുംകണ്ടം ഡീലേഴ്സ് ബാങ്കിൽ നാലരക്കോടി രൂപയുടെ അഴിമതി നടന്നതായി വിജിലൻസ് കണ്ടെത്തി..

നെടുങ്കണ്ടം ആസ്ഥാനമായി ഇടുക്കി ജില്ലയിൽ വിവിധ ബ്രാഞ്ചുകൾ ഓടെ പ്രവർത്തിച്ചുവരുന്ന ഇടുക്കി ജില്ല ഡീലേഴ്സ് സഹകരണ സംഘത്തിലെ ഭരണസമിതി അംഗങ്ങളും മുൻ സെക്രട്ടറിയുമടക്കം 13 പേർക്കെതിരെയാണ് വിജിലൻസ് കേസെടുത്തത്.
അംഗങ്ങളുടെ പേരിൽ അവർ അറിയാതെ വ്യാജവായ്പകൾ എടുത്തും , സ്വയം സഹായ സംഘങ്ങളുടെ പേരിൽ വ്യാജ രേഖകൾ ചമച്ച് വായ്പയെടുത്തും , കൂടാതെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും തങ്ങളുടെയും ബന്ധുക്കളുടെയും പേരിൽ ക്രമവിരുദ്ധമായി പരിധിയിൽക്കവിഞ്ഞ് ലക്ഷങ്ങൾ വാഴ്ത്തിയെടുത്തതും വഴി സംഘം വലിയ പ്രതിസന്ധിയിലായിരുന്നു .

ഇതോടൊപ്പം സംഘം നടത്തിവന്നിരുന്ന ചിട്ടികളിലും വ്യാപകമായി അഴിമതി ഉണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.
നിക്ഷേപകർക്ക് പലിശ പോലും ലഭിക്കുവാൻ കഴിയാതെ വന്നതോടെയാണ് പ്രശ്നം രൂക്ഷമായതും നിക്ഷേപകർ സഹകരണ വകുപ്പിന് പരാതി നൽകിയതും .
തുടർന്ന് നിക്ഷേപകർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച ഗവൺമെന്റിന് പരാതി നൽകുകയും സമരരംഗത്തേക്ക് പ്രവേശിക്കുകയും ചെയ്തിരുന്നു.

ഇതിനെ തുടർന്നാണ് ഇന്ന് വിജിലൻസ് സംഘം,എത്തി പരിശോധനകൾ നടത്തി ഇവർക്കെതിരെ സാമ്പത്തിക ക്രമക്കേടുകൾക്കായി കേസെടുത്തത് .

പട്ടയാവകാശ,മാർച്ചും സന്ദേശയാത്രയും, കിഫ, യുടെ,(Kifa.), നേതൃത്വത്തിൽ,നവംബർ 6- മുതൽ, ഇടുക്കിയിൽ

0

കട്ടപ്പന../ ഇടുക്കി,.കിഫKifa നേതൃത്വത്തിൽ
സത്യസന്ദേശ യാത്രയും
പട്ടയാവകാശ മാർച്ചും ഇടുക്കിയിൽ .

ഭൂനിയമ ഭേദഗതിയുടെ മറവിൽ ഇടുക്കി ജനതയെ കൊള്ളയടിക്കാൻ തയ്യാറെടുക്കുന്ന സർക്കാരിന്റെ പൊയ്‌മുഖം തുറന്നു കാണിക്കുന്നതിനും പതിറ്റാണ്ടുകളായി പട്ടയം എന്ന പ്ലാവില കാണിച്ചു മനുഷ്യരെ പറ്റിക്കുന്ന ജന വഞ്ചകരുടെ ഇരട്ടത്താപ്പിനെതിരെയും, വന്യമൃഗങ്ങളെ ഉപയോഗിച്ചുള്ള ആസൂത്രിത കുടിയിറക്കനെതിരെയും സത്യസന്ദേശ യാത്രയും പട്ടയ അവകാശ മാർച്ചും കിഫയുടെ നേതൃത്വത്തിൽ നവംബർ 6, 7, 8 തീയതികളിൽ ഇടുക്കിയിൽ നടത്തപ്പെടുന്നു.

ഇടുക്കി ജനതയെ കുടിയിറക്കാൻ അച്ചാരം വാങ്ങി സ്വന്തം ജനതയെ ഒറ്റുകൊടുക്കുന്ന ഭരണ വർഗത്തെ തുറന്നു കാട്ടുന്ന സത്യസന്ദേശ യാത്ര നവംബർ 6 തിങ്കളാഴ്ച രാവിലെ 8.30 ന് വണ്ണപ്പുറത്തു വെച്ച് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ഉത്ഘാടനം ചെയ്യുകയും നവംബർ 8 ബുധനാഴ്ച രാവിലെ 11.30 നു ആവേശോജ്ജ്വലമായ കളക്ടറേറ് മാർച്ചോട് കൂടി ഇടുക്കി കളക്ടറേറ്റിൽ സമാപിക്കുകയും ചെയ്യും.
യാത്രയുടെ സമയക്രമം താഴെ കൊടുക്കുന്നു,

🟢ഒന്നാം ദിനം – നവംബർ 6 , തിങ്കൾ
8.30 AM – വണ്ണപ്പുറം
10.15 AM – കഞ്ഞിക്കുഴി
11.30 AM – ചേലച്ചുവട്
12.45 PM – തോപ്രാംകുടി
3.00 PM – പണിക്കംകൂടി
4.30 PM – അടിമാലി
🟢രണ്ടാം ദിനം – നവംബർ 7, ചൊവ്വ
8.30 AM – മാങ്കുളം
10.00 AM- ആനച്ചാൽ
11.00 AM – ബൈസൺവാലി
12 Noon – മുട്ടുകാട്
12.45 PM – ചിന്നക്കനാൽ
1.30 PM – സൂര്യനെല്ലി
3.30 PM – BL റാം
4.30 PM – പൂപ്പാറ
🟢മൂന്നാം ദിനം – നവംബർ 8 , ബുധൻ
11.30 AM – ഇടുക്കി കളക്ടറേറ്റ്

ഈ യാത്രയിലും തുടർന്ന് നടക്കുന്ന കളക്ടറേറ് മാർച്ചിലും പങ്കെടുക്കാൻ ഇടുക്കി ജില്ലയിലെ ആത്മാഭിമാനമുള്ള മുഴുവൻ ജനങ്ങളെയും ക്ഷണിക്കുന്നു.
ടീം കിഫ,

AIYF കാഞ്ഞിരപ്പള്ളി മണ്ഡലം കൺവെൻഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സ. എസ്. അഖിൽ ഉത്‌ഘാടനം ചെയ്തു.. പ്രസിഡന്റ് സഖാവ് അഖിൽ ആർ നായർ, സെക്രട്ടറി ഫസൽ മാടത്താനി എന്നിവരെ തിരഞ്ഞെടുത്തു

0

AIYF കാഞ്ഞിരപ്പള്ളി മണ്ഡലം കൺവെൻഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സ. എസ്. അഖിൽ ഉത്‌ഘാടനം ചെയ്തു.. പ്രസിഡന്റായി സഖാവ് അഖിൽ ആർ നായർ, സെക്രട്ടറി ഫസൽ മാടത്താനി എന്നിവരെ തിരഞ്ഞെടുത്തു.AIYF കോട്ടയം ജില്ലാ പ്രസിഡണ്ട് രഞ്ജിത് കുമാർ, ജില്ലാ ജോയിൻ സെക്രട്ടറി അജിത്ത് വാഴൂർ, അരുൺ കൃഷ്ണൻ സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഒ പി എ സലാം, CPI ജില്ലാ ജോയിൻ സെക്രട്ടറി മോഹൻ ചേന്നംകുളം, മണ്ഡലം സെക്രട്ടറി എം എ ഷാജി, ജില്ലാ കൗൺസിൽ അംഗങ്ങളായ രാജൻ ചെറുകാപ്പറമ്പിൽ, സുരേഷ് കെ ഗോപാൽ തുടങ്ങിയവർ പങ്കെടുത്തു

യോഗത്തിൽ പലസ്‌തീൻ ജനതക്ക് അയി ഐക്യാ ധാരദ്യം അർപ്പിച്ചു un വോട്ട് എടുപ്പിൽ വീട്ടു നിന്ന ഇന്ത്യയെടു നിലപാട് മനസാക്ഷിക്കു നിരക്കാത്തതാണ് എന്നു യോഗത്തിൽ പൊതുവായ അഭിപ്രായം വന്നു

വനപാലകരുടെ വെടിയേറ്റ്,മരിച്ചയാളുടെ മൃതദേഹം, പോസ്റ്റുമോർട്ടം,നടത്താൻ അനുവദിച്ചില്ല, കുറ്റക്കാരായ ഉദ്യോഗസ്ഥരെ, അറസ്റ്റ് ചെയ്യണമെന്ന്. ബന്ധുക്കൾ, മെഡിക്കൽ കോളേജിന് മുന്നിൽ സമരം തുടരുന്നു.

0

.. കട്ടപ്പന,/ ഇടുക്കി.വനപാലകരുടെ വെടിയേറ്റ് മരിച്ച നായാട്ടുകാരന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്താനായില്ല; വെടിയുതിർത്ത വനപാലകനെ അറസ്റ്റ് ചെയ്യാതെ പോസ്റ്റുമോർട്ടം നടത്തിക്കില്ലെന്ന് നിലപാടിൽ ഉറച്ച് ബന്ധുക്കൾ: മെഡിക്കൽ കോളേജിന് മുന്നിൽ സമരം തുടരുന്നു

പട്രോളിങ്ങിനിടയിൽ വനപാലകരുടെ വെടിയേറ്റ് മരിച്ച നായാട്ടുകാരന്റെ മൃതദേഹം ഇതുവരെയും പോസ്റ്റുമോർട്ടം നടത്താനായില്ല.
കുമളിക്ക് സമീപം ഗൂഡല്ലൂർ ഉള്ളപ്പൻ ഗൗണ്ടൻപെട്ടി സ്വദേശി ഈശ്വരനാണ് (55) കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ചത്.

ഇയാൾക്ക് നേരെ വെടിയുതിർത്ത വനപാലകനെ അറസ്റ്റ് ചെയ്യാതെ പോസ്റ്റുമോർട്ടം നടത്തിക്കില്ലെന്ന് നിലപാട് എടുത്തതോടെയാണ് നടപടി വെക്കുന്നത്. മരണപ്പെട്ടയാളുടെ ബന്ധുക്കൾ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തേനി മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുമ്പിൽ സമരം തുടരുകയാണ്.

വനമേഖലയിൽ നായാട്ട് സംഘം എത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഫോറസ്റ്റർ തിരുമുരുകന്റെ നേതൃത്വത്തിൽ ആറംഗ വനപാലകർ രണ്ട് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തിൽ മൃഗങ്ങളെ കുടുക്കാൻ വൈദ്യുത ലൈനിൽ നിന്നും കമ്പി സ്ഥാപിച്ചതായി കണ്ടെത്തി.

സ്ഥലത്ത് സംശയകരമായി കണ്ട ഈശ്വരനെ ചോദ്യം ചെയ്യുന്നതിനിടയിൽ ഇയാൾ കത്തി വീശിയതോടെ ഫോറസ്റ്റർ തിരുമുരുകൻ നിറയൊഴിച്ചെന്നാണ് വനം വകുപ്പധികൃതർ നല്കുന്ന വിവരം.

ഗൂഡല്ലൂരിൽ നിന്ന് 18 കിലോമീറ്റർ അകലെ മേഘമല വണ്ണാത്തിപ്പാറയ്ക്ക് സമീപം മുടനാടി പുതുപ്പാലത്ത് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

വലിയ ശബ്ദത്തോടെ മെസേജ് വരും; പേടിക്കേണ്ട

0

ന്യൂഡൽഹി കേരളത്തിൽ ഉപ യോഗിക്കുന്ന മൊബൈൽ ഫോണുകളിൽ നാളെ വലിയ ശബ്ദത്തോടെ എമർജൻസി അലർട്ട് ഉണ്ടാകാമെന്നും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെ.

ന്നും കേന്ദ്ര ടെലികോം വകുപ്പ് അറിയിച്ചു. പ്രകൃതിദുരന്തങ്ങളിൽ അടിയന്തര അറിയിപ്പു കൾ മൊബൈൽ ഫോ ണിൽ ലഭ്യമാക്കാനുള്ള സെൽ ബ്രോഡ്കാസ്റ്റിങ് സം വിധാനവുമായി ബന്ധപ്പെട്ട പരീ ക്ഷണമാണിത്.

മൊബൈൽ റീചാർജ് ചെയ്യു മ്പോഴും മറ്റും അലർട്ട് ബോ ക്സിനു സമാനമായി ലഭിക്കുന്ന സന്ദേശമാണ് സെൽ ബോ ഡ്കാസ്റ്റ്, അപകട മുന്നറിയിപ്പു കൾ ഒക്ടോബർ മുതൽ ഇത്തരം

ത്തിൽ ജനങ്ങൾക്ക് എത്തിക്കാനാണ് സർ ക്കാരിന്റെ ശ്രമം. ദേശീയ നിവാരണ അതോറിറ്റിയുടെ നേതൃ ത്വത്തിലാണ് കോമൺ അലർട്ടിങ് പ്രോട്ടോക്കോൾ പദ്ധ തി. മൊബൈൽ ഫോണിനു പു റമേ ടിവി, റേഡിയോ, സമൂഹമാ ധ്യമങ്ങൾ അടക്കമുള്ളവയിൽ സമാനമായ അലർട്ട് നൽകാനും ശ്രമം നടക്കുന്നുണ്ട്. ആവശ്യ മായ മേഖലകൾ തിരിച്ച് അറിയി നൽകാൻ കഴിയുമെന്നതാണ് പ്രത്യേകത.

കേരളോത്സവം യുവജനതയ്ക്ക് പ്രചോദന മേകുമെന്ന്, വാഴൂർ എം.എ,ൽ.

0

കട്ടപ്പന- കേരളോത്സവം യുവജനതയ്ക്ക് പ്രചോദനം: വാഴൂര്‍ സോമന്‍ എം എല്‍ എ*

കേരളോത്സവം വേദികള്‍ യുവതയുടെ കലാകായിക കഴിവുകള്‍ വികസിപ്പിക്കുന്നതിന് പ്രചോദനമേകുമെന്ന് വാഴൂര്‍ സോമന്‍ എം എല്‍ എ. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്തല കേരളോത്സവം 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാറില്‍ നവംബര്‍ 10,11,12 തീയതികളിലായി നടത്തുന്ന ജില്ലാതല കേരളോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലബ്ബക്കട ജെ പി എം കോളേജില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം റ്റി മനോജ് അധ്യക്ഷത വഹിച്ചു. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് വേദിയില്‍ കലാമത്സരങ്ങള്‍ അരങ്ങേറി. മേരികുളം സെന്റ് മേരീസ് എച്ച് എസ് എസ് ഗ്രൗണ്ടില്‍ നടന്ന അത്ലറ്റിക്സ് മത്സരങ്ങള്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി ഉദ്ഘാടനം ചെയ്തു.

ഒക്ടോബര്‍ 29 ന് സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ലാലച്ചന്‍ വെള്ളക്കട ഗെയിംസ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് കാഷ് അവാര്‍ഡുകളും ഒന്നാം സ്ഥാനം ലഭിക്കുന്ന പഞ്ചായത്തിന് എവര്‍റോളിംഗ് ട്രോഫിയും നല്‍കും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളില്‍ നടത്തപ്പെട്ട കേരളോത്സവത്തില്‍ മത്സരിച്ച് അര്‍ഹത നേടിയ യുവപ്രതിഭകളാണ് ബ്ലോക്ക്തല കേരളോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം സതീഷ്, ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചന്‍ നീര്‍ണാക്കുന്നേല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജലക്ഷ്മി കെ ആര്‍, ജലജ വിനോദ്, ഷൈല വിനോദ്, സവിത ബിനു, ജോസ് സ്‌കറിയ കണ്ണമുണ്ടയില്‍, അന്നമ്മ ജോണ്‍സണ്‍, ഷൈനി റോയി, രഞ്ജിത്ത് കുമാര്‍ നാഗയ്യ, വി പി ജോണ്‍, നിക്സണ്‍ പി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ചിത്രം : കട്ടപ്പന ബ്ലോക്ക് തല കേരളോത്സവം ലബ്ബക്കട ജെപിഎം കോളേജില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

ജോലി വാഗ്ദാനം നൽകി, ലക്ഷങ്ങൾ തട്ടിയ,പ്രതി പിടിയിൽ.

0

. ഇടുക്കി,/ കട്ടപ്പന.ജോലി വാഗ്ദാനം നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി തൊടുപുഴയിൽ പോലീസ് പിടിയിൽ. നെടുങ്കണ്ടം പാറത്തോട് സ്വദേശി മനുവിനെയാണ് തൊടുപുഴ പോലീസ് പിടികൂടിയത്. ഗ്രാമസേവാ കേന്ദ്രം എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ് നടത്തിയത്.
8000 രൂപ പ്രതിമാസ ശമ്പളത്തിൽ ജോലി എന്നതായിരുന്നു മനുവിന്റെ വാഗ്ദാനം. തട്ടിപ്പിനായി ഇയാൾ തെരഞ്ഞെടുത്തത് സാധാരണ കുടുംബത്തിലെ സ്ത്രീകളെയാണ്. ജോലി ലഭിക്കുന്നതിന് സെക്യൂരിറ്റി തുകയായി 24,000 രൂപയാണ് ഓരോരുത്തരിൽ നിന്നായി ഇയാൾ കൈപ്പറ്റിയിരുന്നത്. ഇത്തരത്തിൽ 45 സ്ത്രീകളാണ് മനുവിന്റെ തട്ടിപ്പിന് ഇരയായത്. കൂടുതൽ തുക സെക്യൂരിറ്റിയായി നൽകിയാൽ ശമ്പളം കൂടുതൽ നൽകുമെന്നും ഇയാൾ വാഗ്ദാനം നൽകി. തൊടുപുഴ കേന്ദ്രീകരിച്ച് മൂന്ന് സ്ഥാപനങ്ങളാണ് തട്ടിപ്പിനായി മാത്രം ഇയാൾ തുറന്നത്. ഇതുവഴി 14 ലക്ഷം രൂപയും തട്ടിയെടുത്തു.
ഒളിവിൽ ആയിരുന്ന പ്രതിയെ കോട്ടയം പനച്ചിക്കാട് നിന്നാണ് പോലീസ് പിടികൂടിയത്. മറ്റൊരു തട്ടിപ്പ് നടത്തുന്നതിനിടയിൽ പോലീസിന്റെ പിടിയിലാവുകയായിരുന്നു. പ്രതിയെ തൊടുപുഴ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. . കഴിഞ്ഞ ജനുവരിയിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് ഡോക്ടറെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിയാണ് മനു. വാഹനം പണയത്തിൽ എടുത്ത് മറച്ചു വിറ്റതിനും ഇയാൾക്കെതിരെ കേസുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

ക്ഷേത്രത്തിലെ മോഷണം, പ്രതി പിടിയിൽ,

0

നെടുങ്കണ്ടം,കല്ലാര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടന്ന മോഷണത്തില്‍ പ്രതി അറസ്റ്റില്‍. പീരുമേട് സെക്കന്റ് ഡിവിഷന്‍ കോഴിക്കാനം എസ്‌റ്റേറ്റ് ലയത്തിലെ താമസക്കാരനായ കള്ളന്‍ ബിനു എന്നറിയപ്പെടുന്ന ബിനു ദേവരാജന്‍ ആണ് അറസ്റ്റിലായത്. ക്ഷേത്രത്തില്‍ മോഷണം നടത്തിയതിന് ശേഷം ഇളക്കിയെടുത്ത് കല്ലാര്‍ ഡാമില്‍ ഉപേക്ഷിച്ച സി.സി.ടി.വിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളും വിരലടയാളങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചാണ് നെടുങ്കണ്ടം പോലീസ് പ്രതിയെ പിടികൂടിയത്,


ഈ മാസം 22 നാണ് കല്ലാര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മോഷണം നടന്നത്. പ്രധാന കാണിക്ക ഉള്‍പ്പടെ നാല് കാണിക്കകള്‍ കമ്പി ഉപയോഗിച്ച് കുത്തിത്തുറന്ന് പണം അപഹരിക്കുകയായിരുന്നു. ഓഫീസ് റൂമില്‍ നിന്നും ഒരു പവനോളം സ്വര്‍ണവും കവര്‍ന്നിരുന്നു. മോഷണത്തിന് ശേഷമാണ് തെളിവുകള്‍ നശിപ്പിക്കുന്നതിനായി ഇവിടെയുണ്ടായിരുന്ന സി.സി.ടി.വി മോണിറ്റര്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവ എടുത്തുകൊണ്ടുപോയി കല്ലാര്‍ ഡാമില്‍ ഉപേക്ഷിച്ചത്. ഇവ കണ്ടെടുത്ത് ഹാര്‍ഡ് ഡിസ്‌കുകള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചത്.

ബിനു 26 ഓളം മോഷണക്കേസുകളില്‍ പ്രതിയാണെന്ന് നെടുങ്കണ്ടം പോലീസ് പറഞ്ഞു. 2022 ല്‍ പോലീസ് ഇയാളുടെ പേരില്‍ കാപ്പാ ചുമത്തിയിരുന്നു. നിരവധി കേസുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രധാനമായും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. 2019 ല്‍ കട്ടപ്പന നരിയമ്പാറ ദേവീക്ഷേത്രത്തിലും ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. പെരുവന്താനം സ്റ്റേഷന്‍ പരിധിയിലെ ഒരു മോഷണം നടത്തിയിട്ടുള്ളതായി ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. പ്രതിയുടെ ചിത്രം നെടുങ്കണ്ടം പോലീസ് പുറത്തുവിട്ടിരുന്നു. ഇത് കണ്ട ചിലര്‍ വണ്ടിപ്പെരിയാറില്‍ വച്ച് ഇയാളെ തടഞ്ഞുവയ്ക്കുകയും പോലീസില്‍ അറിയിക്കുകയും ചെയ്തു.

വണ്ടിപ്പെരിയാര്‍ പോലീസ് പിന്നീട് ഇയാളെ നെടുങ്കണ്ടം പോലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കല്ലാറിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ നാട്ടുകാര്‍ക്ക് മുമ്പില്‍ പ്രതി നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. തന്നെ പോലീസ് കുടുക്കിയതാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞായിരുന്നു ബിനുവിന്റെ പ്രകടനം.

പട്ടികവർഗ,വികസന വകുപ്പിന്,സർക്കാർ നൽകിയ,സ്ഥലവും വീടും. കാടുകയറി നശിക്കുന്നു,

0

*ഇടുക്കി,.കാന്തല്ലൂരിൽ ഇഴജന്തുക്കൾക്കും സാമൂഹ്യ വിരുദ്ധർക്കും താവളമായി സർക്കാർ ലക്ഷങ്ങൾ മുടക്കി സൗജന്യമായി നൽകിയ സ്ഥലവും വീടും:പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് കാടുകയറി നശിക്കുന്നത് *

കാന്തല്ലൂർ മേഖലയിൽ സർക്കാർ ലക്ഷങ്ങൾ മുടക്കി സൗജന്യമായി നൽകിയ സ്ഥലവും വീടും കാടുകയറി നശിക്കുന്നു.നിലവിൽ ഇഴജന്തുക്കൾക്കും സാമൂഹ്യ വിരുദ്ധർക്കും മറ്റും താവളമാണി പ്രദേശം കർശനാട് പെരിയവയൽ, മിഷൻവയൽ തുടങ്ങിയ പ്രദേശങ്ങളിൽ 130ഓളം വീടാണ് ഇഴജന്തുക്കൾക്കും സാമൂഹ്യ വിരുദ്ധർക്കും മറ്റും താവളമായി നശിക്കുന്നത്. 2000-2005ൽ തോട്ടം തൊഴിലാളികളായ മൂന്നാർ പഞ്ചായത്തിലെ പിന്നാക്ക വിഭാഗക്കാരെ അധിവസിപ്പിക്കാൻ പട്ടികവർഗ വികസന വകുപ്പ് സ്ഥലം വാങ്ങി വീട് നിർമിച്ച് നൽകിയ പദ്ധതിയാണ് ഇത്തരത്തിൽ കിടക്കുന്നത്.

അന്ന് ആരും എത്തിപ്പെടാത്ത വിദൂര സ്ഥലങ്ങളിൽ തുച്ഛമായവിലയ്ക്ക് വാങ്ങി സർക്കാർ ഫണ്ടിൽനിന്ന് അനുവദിച്ച തുക ക്ക് ആധാരം ചെയ്താണ്, ഉപഭോക്താക്കളെ കബളിപ്പിച്ച് നല്ലൊരു തുക കൈക്കലാക്കി നടത്തിയ തട്ടിപ്പാണ് പദ്ധതിയെ ഇല്ലാതാക്കിയതെന്നാണ് വിമർശനം ഉയർന്നിട്ടുണ്ട് . കാടുകയറി നശിക്കുന്ന വീടുകളുടെ നിർമാണവും പൂർത്തീകരിക്കാത്ത നിലയിലാണ്. നിർമാണം പൂർത്തീകരിക്കാൻ കഴിയാതെ വന്നതോടെയാണ് പലരും വീട് ഉപേക്ഷിച്ചത്. ചില വീടുകൾ 90 ശതമാനം നിർമാണം പൂർത്തീകരിച്ച് വർഷങ്ങളായിട്ടും ഈ വീടുകളിലേക്ക് ആരും എത്തിയില്ല. തോട്ടം മേഖലയിൽ വസിക്കുന്ന ഗുണഭോക്താക്കൾക്ക് ഇവിടത്തെ അന്തരീക്ഷത്തിൽ താമസിക്കാൻ താൽപര്യമില്ലായ്മയാണ് പ്രധാനമായും പറയുന്നത്. നിലവിൽ ഈ പ്രദേശമാകെ കാടുകയറി. മിക്ക കെട്ടിടങ്ങളും കൃത്യമായ പരിപാലനമില്ലാതെ നശിക്കുകയാണ്.