കട്ടപ്പന../ ഇടുക്കി,.കിഫKifa നേതൃത്വത്തിൽ
സത്യസന്ദേശ യാത്രയും
പട്ടയാവകാശ മാർച്ചും ഇടുക്കിയിൽ .
ഭൂനിയമ ഭേദഗതിയുടെ മറവിൽ ഇടുക്കി ജനതയെ കൊള്ളയടിക്കാൻ തയ്യാറെടുക്കുന്ന സർക്കാരിന്റെ പൊയ്‌മുഖം തുറന്നു കാണിക്കുന്നതിനും പതിറ്റാണ്ടുകളായി പട്ടയം എന്ന പ്ലാവില കാണിച്ചു മനുഷ്യരെ പറ്റിക്കുന്ന ജന വഞ്ചകരുടെ ഇരട്ടത്താപ്പിനെതിരെയും, വന്യമൃഗങ്ങളെ ഉപയോഗിച്ചുള്ള ആസൂത്രിത കുടിയിറക്കനെതിരെയും സത്യസന്ദേശ യാത്രയും പട്ടയ അവകാശ മാർച്ചും കിഫയുടെ നേതൃത്വത്തിൽ നവംബർ 6, 7, 8 തീയതികളിൽ ഇടുക്കിയിൽ നടത്തപ്പെടുന്നു.
ഇടുക്കി ജനതയെ കുടിയിറക്കാൻ അച്ചാരം വാങ്ങി സ്വന്തം ജനതയെ ഒറ്റുകൊടുക്കുന്ന ഭരണ വർഗത്തെ തുറന്നു കാട്ടുന്ന സത്യസന്ദേശ യാത്ര നവംബർ 6 തിങ്കളാഴ്ച രാവിലെ 8.30 ന് വണ്ണപ്പുറത്തു വെച്ച് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ഉത്ഘാടനം ചെയ്യുകയും നവംബർ 8 ബുധനാഴ്ച രാവിലെ 11.30 നു ആവേശോജ്ജ്വലമായ കളക്ടറേറ് മാർച്ചോട് കൂടി ഇടുക്കി കളക്ടറേറ്റിൽ സമാപിക്കുകയും ചെയ്യും.
യാത്രയുടെ സമയക്രമം താഴെ കൊടുക്കുന്നു,
🟢ഒന്നാം ദിനം – നവംബർ 6 , തിങ്കൾ
8.30 AM – വണ്ണപ്പുറം
10.15 AM – കഞ്ഞിക്കുഴി
11.30 AM – ചേലച്ചുവട്
12.45 PM – തോപ്രാംകുടി
3.00 PM – പണിക്കംകൂടി
4.30 PM – അടിമാലി
🟢രണ്ടാം ദിനം – നവംബർ 7, ചൊവ്വ
8.30 AM – മാങ്കുളം
10.00 AM- ആനച്ചാൽ
11.00 AM – ബൈസൺവാലി
12 Noon – മുട്ടുകാട്
12.45 PM – ചിന്നക്കനാൽ
1.30 PM – സൂര്യനെല്ലി
3.30 PM – BL റാം
4.30 PM – പൂപ്പാറ
🟢മൂന്നാം ദിനം – നവംബർ 8 , ബുധൻ
11.30 AM – ഇടുക്കി കളക്ടറേറ്റ്
ഈ യാത്രയിലും തുടർന്ന് നടക്കുന്ന കളക്ടറേറ് മാർച്ചിലും പങ്കെടുക്കാൻ ഇടുക്കി ജില്ലയിലെ ആത്മാഭിമാനമുള്ള മുഴുവൻ ജനങ്ങളെയും ക്ഷണിക്കുന്നു.
ടീം കിഫ,