fbpx

നെടുങ്കണ്ടം ഡീലേഴ്സ് ബാങ്കിൽ, നാലരക്കോടി, രൂപയുടെ അഴിമതി, നടന്നതായി, വിജിലൻസ് കണ്ടെത്തി, മുൻ ഡിസിസി പ്രസിഡണ്ട്, അടക്കം, 13. പേർക്കെതിരെ കേസ്.

. ഇടുക്കി,/ കട്ടപ്പന. -മുൻ ഡിസിസി പ്രസിഡന്റും
ഡിസിസി സെക്രട്ടറിയും
മണ്ഡലം പ്രസിഡന്റുമടക്കം
കോൺഗ്രസ് നേതാക്കൾ പ്രതിപ്പട്ടികയിൽ ; നെടുംകണ്ടം ഡീലേഴ്സ് ബാങ്കിൽ നാലരക്കോടി രൂപയുടെ അഴിമതി നടന്നതായി വിജിലൻസ് കണ്ടെത്തി..

നെടുങ്കണ്ടം ആസ്ഥാനമായി ഇടുക്കി ജില്ലയിൽ വിവിധ ബ്രാഞ്ചുകൾ ഓടെ പ്രവർത്തിച്ചുവരുന്ന ഇടുക്കി ജില്ല ഡീലേഴ്സ് സഹകരണ സംഘത്തിലെ ഭരണസമിതി അംഗങ്ങളും മുൻ സെക്രട്ടറിയുമടക്കം 13 പേർക്കെതിരെയാണ് വിജിലൻസ് കേസെടുത്തത്.
അംഗങ്ങളുടെ പേരിൽ അവർ അറിയാതെ വ്യാജവായ്പകൾ എടുത്തും , സ്വയം സഹായ സംഘങ്ങളുടെ പേരിൽ വ്യാജ രേഖകൾ ചമച്ച് വായ്പയെടുത്തും , കൂടാതെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും തങ്ങളുടെയും ബന്ധുക്കളുടെയും പേരിൽ ക്രമവിരുദ്ധമായി പരിധിയിൽക്കവിഞ്ഞ് ലക്ഷങ്ങൾ വാഴ്ത്തിയെടുത്തതും വഴി സംഘം വലിയ പ്രതിസന്ധിയിലായിരുന്നു .

ഇതോടൊപ്പം സംഘം നടത്തിവന്നിരുന്ന ചിട്ടികളിലും വ്യാപകമായി അഴിമതി ഉണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.
നിക്ഷേപകർക്ക് പലിശ പോലും ലഭിക്കുവാൻ കഴിയാതെ വന്നതോടെയാണ് പ്രശ്നം രൂക്ഷമായതും നിക്ഷേപകർ സഹകരണ വകുപ്പിന് പരാതി നൽകിയതും .
തുടർന്ന് നിക്ഷേപകർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച ഗവൺമെന്റിന് പരാതി നൽകുകയും സമരരംഗത്തേക്ക് പ്രവേശിക്കുകയും ചെയ്തിരുന്നു.

ഇതിനെ തുടർന്നാണ് ഇന്ന് വിജിലൻസ് സംഘം,എത്തി പരിശോധനകൾ നടത്തി ഇവർക്കെതിരെ സാമ്പത്തിക ക്രമക്കേടുകൾക്കായി കേസെടുത്തത് .

Share the News