fbpx

വനപാലകരുടെ വെടിയേറ്റ്,മരിച്ചയാളുടെ മൃതദേഹം, പോസ്റ്റുമോർട്ടം,നടത്താൻ അനുവദിച്ചില്ല, കുറ്റക്കാരായ ഉദ്യോഗസ്ഥരെ, അറസ്റ്റ് ചെയ്യണമെന്ന്. ബന്ധുക്കൾ, മെഡിക്കൽ കോളേജിന് മുന്നിൽ സമരം തുടരുന്നു.

.. കട്ടപ്പന,/ ഇടുക്കി.വനപാലകരുടെ വെടിയേറ്റ് മരിച്ച നായാട്ടുകാരന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്താനായില്ല; വെടിയുതിർത്ത വനപാലകനെ അറസ്റ്റ് ചെയ്യാതെ പോസ്റ്റുമോർട്ടം നടത്തിക്കില്ലെന്ന് നിലപാടിൽ ഉറച്ച് ബന്ധുക്കൾ: മെഡിക്കൽ കോളേജിന് മുന്നിൽ സമരം തുടരുന്നു

പട്രോളിങ്ങിനിടയിൽ വനപാലകരുടെ വെടിയേറ്റ് മരിച്ച നായാട്ടുകാരന്റെ മൃതദേഹം ഇതുവരെയും പോസ്റ്റുമോർട്ടം നടത്താനായില്ല.
കുമളിക്ക് സമീപം ഗൂഡല്ലൂർ ഉള്ളപ്പൻ ഗൗണ്ടൻപെട്ടി സ്വദേശി ഈശ്വരനാണ് (55) കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ചത്.

ഇയാൾക്ക് നേരെ വെടിയുതിർത്ത വനപാലകനെ അറസ്റ്റ് ചെയ്യാതെ പോസ്റ്റുമോർട്ടം നടത്തിക്കില്ലെന്ന് നിലപാട് എടുത്തതോടെയാണ് നടപടി വെക്കുന്നത്. മരണപ്പെട്ടയാളുടെ ബന്ധുക്കൾ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തേനി മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുമ്പിൽ സമരം തുടരുകയാണ്.

വനമേഖലയിൽ നായാട്ട് സംഘം എത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഫോറസ്റ്റർ തിരുമുരുകന്റെ നേതൃത്വത്തിൽ ആറംഗ വനപാലകർ രണ്ട് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തിൽ മൃഗങ്ങളെ കുടുക്കാൻ വൈദ്യുത ലൈനിൽ നിന്നും കമ്പി സ്ഥാപിച്ചതായി കണ്ടെത്തി.

സ്ഥലത്ത് സംശയകരമായി കണ്ട ഈശ്വരനെ ചോദ്യം ചെയ്യുന്നതിനിടയിൽ ഇയാൾ കത്തി വീശിയതോടെ ഫോറസ്റ്റർ തിരുമുരുകൻ നിറയൊഴിച്ചെന്നാണ് വനം വകുപ്പധികൃതർ നല്കുന്ന വിവരം.

ഗൂഡല്ലൂരിൽ നിന്ന് 18 കിലോമീറ്റർ അകലെ മേഘമല വണ്ണാത്തിപ്പാറയ്ക്ക് സമീപം മുടനാടി പുതുപ്പാലത്ത് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

Share the News