fbpx
24.4 C
New York
Saturday, September 21, 2024

Buy now

spot_imgspot_img

കൈവശ ഭൂമി, തിട്ടപ്പെടുത്തൽ രേഖ, പരിശോധനയും, സർവ്വേയും,ആരംഭിച്ചു

0



. ഇടുക്കി,/ കട്ടപ്പന,,കൈവശഭൂമി തിട്ടപ്പെടുത്തല്‍; രേഖാപരിശോധനയും സര്‍വെയും ആരംഭിച്ചു*

കാലങ്ങളായി പതിവ് നടപടികള്‍ തടസ്സപ്പെട്ടു കിടന്ന ജില്ലയിലെ വിവിധ പദ്ധതി പ്രദേശങ്ങളിലെ ക്യാച്ച്‌മെന്റ് ഏരിയകളിലെ കൈവശഭൂമി സംസ്ഥാനതല പട്ടയം മിഷന്റെ ഭാഗമായി തിട്ടപ്പെടുത്തുന്നതിന് റവന്യൂ രേഖകളുടെ പരിശോധനയും പ്രാരംഭ സര്‍വെ നടപടികളും റവന്യൂ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ആരംഭിച്ചു. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ 3 ചെയിന്‍ പ്രദേശത്തെ സര്‍വെ നടപടികള്‍ കാഞ്ചിയാര്‍ വില്ലേജിലെ വെള്ളിലാംകണ്ടം ഭാഗത്തും, കല്ലാര്‍കുട്ടി ഡാമിന്റെ 10 ചെയിന്‍ പ്രദേശത്തെ സര്‍വെ നടപടികള്‍ വെള്ളത്തൂവല്‍ വില്ലേജിലെ മാങ്കടവ് ഭാഗത്തും, ചെങ്കളം ഡാമിന്റെ 10 ചെയിന്‍ പ്രദേശത്തെ സര്‍വെ നടപടികള്‍ കുഞ്ചിത്തണ്ണി വില്ലേജിലെ ആനച്ചാല്‍ ഭാഗത്തും ആരംഭിച്ചു. സര്‍വെ നടപടികള്‍ക്കായി പ്രത്യേക സര്‍വെ ടീമുകളെയാണ് നിയോഗിച്ചിട്ടുള്ളത്. കെ,എസ്.ഇ.ബി അധികൃതരുമായി സംയുക്ത പരിശോധന നടത്തി ഒരു മാസത്തിനുള്ളില്‍ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്്. സര്‍വെ നടക്കുന്ന സ്ഥലങ്ങള്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് സന്ദര്‍ശിച്ചു.

ചിത്രം:
കൈവശഭൂമി തിട്ടപ്പെടുത്തുന്നതിന് സര്‍വെ നടക്കുന്ന സ്ഥലങ്ങള്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് സന്ദര്‍ശിക്കുന്നു

ഭൂമി പതിവ് തട്ടിപ്പ്, ഇടനിലക്കാരെ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ.

0



*.ഇടുക്കി,ഭൂമി പതിവ് തട്ടിപ്പ് : ഇടനിലക്കാരെ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ*

ഭൂമി പതിവ് നടപടികളുടെ മറവില്‍ ഇടനിലക്കാർ നടത്തുന്ന തട്ടിപ്പിനെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് . ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പട്ടയം തരപ്പെടുത്തി നൽകുന്നതിനും, സര്‍വ്വേ നടപടികള്‍ക്കും ഇടനിലക്കാർ എന്ന വ്യാജേന പൊതുജനങ്ങളിൽ നിന്നും പണപ്പിരിവ് നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അറിവില്ലായ്മ മുതലെടുത്ത് കബളിപ്പിലൂടെ പിരിവ് നടത്തുന്നതായും വൻ തുകകൾ തട്ടിയെടുക്കുന്നതായുമാണ് വിവരം. പണപ്പിരിവ് നടത്തുന്നവരെ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾ പോലീസ് ,റവന്യു അധികാരികളെ അറിയിക്കേണ്ടതാണ്. സർക്കാർ നടപടികളുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവർക്കെതിരെ കര്‍ശന നിയമ നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കും.

പട്ടയം ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവർ, ഇടനിലക്കാരെ ഒഴിവാക്കി ബന്ധപ്പെട്ട പട്ടയ ഓഫീസിലെ തഹസീല്‍ദാരുമായി നേരിട്ട് ബന്ധപ്പെട്ട് പട്ടയ സംബന്ധമായ നടപടികൾ അന്വേഷിച്ച് ഉറപ്പാക്കേണ്ടതാണ്. പട്ടയ ഓഫീസുകളില്‍ നിന്നും അറിയിക്കുന്നത് പ്രകാരം , സർക്കാർ നിശ്ചയിച്ചിട്ടുള്ള നിയമാനുസൃത തുക മാത്രം ട്രഷറിയിൽ അടച്ച് രസീത് ഹാജരാക്കിയാൽ മതിയാകും. പട്ടയ , സര്‍വ്വേ നടപടികളുമായി ബന്ധപ്പെട്ട് മറ്റ് തരത്തിലുള്ള യാതൊരുവിധ പണമിടപാടുകൾക്കും ജനങ്ങൾ കൂട്ട്നിൽക്കരുത്. ഇത്തരത്തിൽ അനധികൃത നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പരാതിപ്പെടണമെന്നും കളക്ടർ അറിയിച്ചു.

ഉപ്പുതറ തോണിത്തടിയിൽ മീൻ, പിടിക്കാൻ,ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

0

കട്ടപ്പന/.തോണിത്തടി പമ്പ് ഹൗസിന് സമീപം മീൻ പിടിക്കാൻ ഇറങ്ങിയ കിഴക്കേ മാട്ടുക്കട്ട സ്വദേശി മുങ്ങി മരിച്ചു

കിഴക്കേ മാട്ടുക്കട്ട സ്വദേശി സുധാകരൻ(45) കുറുപ്പയ്ക്കൽ ആണ് മരണപ്പെട്ടത്

ഇന്നലെ വൈകിട്ടോടെയാണ് മൂന്നുപേർ അടക്കുന്ന സംഘം മീൻ പിടിക്കുവാനായി തോണിത്തടിയിൽ എത്തിയത് , തുടർന്ന് സുധാകരനെ കാണാതാവുകയും,ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയുംചെയ്തു.
പോലീസിന്റെയും ഫയർഫോഴ്സിനെ നേതൃത്വത്തിൽ നടന്ന തിരച്ചിലിനൊടുവിൽ ഇന്ന് 11.45 ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു

കട്ടപ്പനയിലെ,ഹോട്ടലിൽ നിന്നും അൽ -ഫാം കഴിച്ച, വിദ്യാർത്ഥികൾക്ക് ശാരീരിക,അസ്വസ്ഥത, ആരോഗ്യ വിഭാഗം, നോക്കുകുത്തി,

0

കട്ടപ്പന./കട്ടപ്പനയിൽ ഹോട്ടലിൽ നിന്നും അൽ-ഫാം കഴിച്ച വിദ്യാർത്ഥികൾക്ക് ശാരീരികാസ്വാസ്ഥ്യം*


ഇടുക്കി :കട്ടപ്പനയിൽ ഹോട്ടലിൽ നിന്നും അൽ-ഫാം കഴിച്ച വിദ്യാർത്ഥികൾക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോഴിക്കോട് എം ഇ എസ് കോളേജിൽ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലുള്ളവരാണ് വിദ്യാർത്ഥികൾ.

വെള്ളിയാഴ്ച്ച രാത്രിയിലാണ് സംഭവം.ഇടുക്കികവലയിലുള്ള മാസ്സ് ഹോട്ടലിൽ നിന്നുമാണ് ഇവർ ഭക്ഷണം കഴിച്ചത്.കഴിച്ചയുടൻ 2 വിദ്യാർത്ഥികൾക്കാണ് അസ്വസ്ഥത ഉണ്ടായത്.ഒരു വിദ്യാർത്ഥിനിക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു.ഒപ്പമുണ്ടായിരുന്ന അധ്യാപകർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.ഇവരുടെ പരാതിയിൽ രാത്രിയിൽ തന്നെ പൊലീസും കട്ടപ്പന നഗരസഭാ ആരോഗ്യ വിഭാഗവും ഹോട്ടലിൽ എത്തിയിരുന്നു.കൂടുതൽ പരിശോധനയ്ക്കായി ഭക്ഷണത്തിന്റെ സാമ്പിൾ ആരോഗ്യ വിഭാഗം ശേഖരിച്ചിട്ടുണ്ട്.ടൗണിലെ പല ഹോട്ടലുകളിലും, വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണപദാർത്ഥങ്ങൾ പാകം ചെയ്യുന്നതെന്നും ആക്ഷേപമുണ്ട് ഭക്ഷണം കഴിക്കുന്നവർക്ക് ആരോഗ്യപ്രശ്നം ഉണ്ടാകുമ്പോൾ മാത്രം രണ്ടുദിവസത്തേക്ക് നടപടികൾ മാത്രമാണ് മുനിസിപ്പാലിറ്റിയുടെ ആരോഗ്യ വിഭാഗത്തിന്റെ നടപടി പലവിധ ആരോഗ്യപ്രശ്നങ്ങളുള്ള അന്യസംസ്ഥാന തൊഴിലാളികളും മറ്റുമാണ് കട്ടപ്പനയിലെ ഹോട്ടലുകളിൽ ആഹാരം പാകം ചെയ്യുന്നത് മിക്ക ഹോട്ടലുകളുടെ കുടിവെള്ള സ്രോതസ്സുകൾ മാലിന്യം നിറഞ്ഞതാണെന്നും ആക്ഷേപം ഉയരുന്നുണ്ട് മാധ്യമങ്ങൾ ഇത് പലതവണ അധികൃതരെ ചൂണ്ടിക്കാണിച്ചുവെങ്കിലും മുനിസിപ്പാലിറ്റിയുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. ഹോട്ടൽ വേസ്റ്റും അറവുമാലിന്യങ്ങളും മാർക്കറ്റിലെ മത്സ്യ വേസ്റ്റുകളും റോഡിലൂടെ ഒഴുകി ഒരു മഴ പെയ്യുമ്പോൾ പുതിയ ബസ് സ്റ്റാൻഡിലൂടെ ഒഴുകുകയാണ് കട്ടപ്പനയാറ്റിൽ എത്തിച്ചേരുകയാണ് ഇവ കണ്ടിട്ടും കട്ടപ്പന മുനിസിപ്പാലിറ്റി അധികൃതർ ഉറക്കം നടിക്കുകയാണ്.

കട്ടപ്പന അഞ്ചുരുളിയിലെ അനധികൃത,കയ്യേറ്റം ഒഴിപ്പിച്ചു,

0

ഇടുക്കി / കട്ടപ്പന. :അഞ്ചുരുളിയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിച്ചു. ഇടുക്കി പദ്ധതിയുടെ ഭാഗമായ അഞ്ചുരുളിയിലെ സർക്കാർ ഭൂമി കയ്യേറ്റം ഒഴിപ്പിച്ചു. നരിയമ്പാറ ഇട്ടിയിൽ എ എം ചാക്കോ,കയ്യേറി കെട്ടിടം നിർമ്മിച്ച, സ്ഥലമാണ് റവന്യൂ അധികൃതർ ഇന്ന് ഒഴിപ്പിച്ചത്. ,തിരിച്ചു പിടിച്ച ഭൂമിയിൽ സർക്കാരിന്റെ ബോർഡും സ്ഥാപിച്ചു. ജലജീവൻ മിഷന് ബൃഹത് കുടിവെള്ള പദ്ധതിയുടെ ശുചീകരണ പ്ലാന്റ് നിർമ്മിക്കാൻ ഇടുക്കി ജലാശയത്തോട് ചേർന്ന് കെ,എസ്,ഇ,ബി.അനുവദിച്ച മൂന്ന് ഏക്കർ 30 സെന്റ് സ്ഥലമാണ് കൈയേറി കെട്ടിടം നിർമ്മിച്ചിരുന്നത്. കെട്ടിട നിർമ്മാണ ചട്ടം, പാലിക്കാതെയും പഞ്ചായത്തിന്റെ അനുമതി പത്രം വാങ്ങാതെയും ആണ്,നിർമ്മാണം. കെട്ടിടത്തിന്റെ ഭിത്തിയുടെയും ഇരുമ്പ് കേഡറിന്റെയും മേൽക്കൂരയുടെ നിർമ്മാണം പൂർത്തിയായിരുന്നു. കെ,എസ്,ഇ,ബിയുടെ സ്ഥലം അനധികൃതമായി കൈയേറിയാണ് കെട്ടിടം വച്ചത്. കെഎസ്ഇബിയുടെ സ്ഥലം അനധികൃത മായി കൈയെറിയെന്നു കാണിച്ച് കെ,എസ്,ഇ,ബി ഹൈക്കോടതിയെ സമീപി ക്കുകയായിരുന്നു. അനധികൃത കൈയേറ്റം മെന്ന് ജില്ലാ കളക്ടറും,ഹൈക്കോടതിയെ, ബോധിപ്പികുകയും, ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ,ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്. ജസ്റ്റിസ് അന്നമ്മ ഈപ്പൻ, എന്നിവരുടെ ഉത്തരവും പ്രകാരമാണ്. ഇടുക്കി തഹസിൽദാരുടെയും നേതൃത്വത്തിൽ കട്ടപ്പന പോലീസിന്റെയും സഹായത്തോടെ സ്ഥലം തിരിച്ചുപിടിച്ചു ബോർഡ് സ്ഥാപിച്ചു. അനധികൃത നിർമ്മാണത്തിനും കയ്യേറ്റങ്ങൾക്കും കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ക്ഷേമ പെൻഷൻ മുടങ്ങിയതിനാൽ, മൺചട്ടിയുമായി, ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച. മറിയക്കുട്ടിയെ വീട്ടിലെത്തി സന്ദർശിച്ച്, സുരേഷ് ഗോപി.

0

“അല്ല സാറേ, ഞാന്‍ ചോദിക്കട്ടെ, ജനങ്ങളെ പറ്റിച്ചോണ്ടിരിക്കണെ എന്തിനാ?. ജനങ്ങളാണോ കുലംകുത്തി അതോ അയാളാണോ”: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനാല്‍ അടിമാലിയില്‍ മണ്‍ചട്ടിയുമായി ഭിക്ഷയാചിച്ച് പ്രതിഷേധിച്ച
മറിയക്കുട്ടിയെ വീട്ടിലെത്തി സന്ദര്‍ശിച്ച് സുരേഷ് ഗോപി;

അടിമാലി : ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനാൽ അടിമാലിയില്‍ മണ്‍ചട്ടിയുമായി ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിയെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ബിജെപി പ്രാദേശിക നേതാക്കള്‍ക്കൊപ്പമാണ് ഇവരുടെ അടിമാലിയിലെ വീട്ടില്‍ സുരേഷ് ഗോപി എത്തിയത്. എന്ത് സഹായത്തിനും താനുണ്ടാകുമെന്ന് നടന്‍ മറിയക്കുട്ടിക്ക് ഉറപ്പ് നല്‍കി.

‘അല്ല സാറേ, ഞാന്‍ ചോദിക്കട്ടെ, ജനങ്ങളെ പറ്റിച്ചോണ്ടിരിക്കണെ എന്തിനാ?. ജനങ്ങളാണോ കുലംകുത്തി അതോ അയാളാണോ’. അതൊന്നും ഞാന്‍ പറയില്ലെന്ന് സുരേഷ് ഗോപി. ഞാന്‍ പറയുമെന്ന് മറിയക്കുട്ടി. എന്നെ അറസ്റ്റു ചെയ്താലും ശരി. ആരാ കുലംകുത്തി, ചോദിക്കും. ഞങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡ് ഇല്ല. അതു സിപിഎംകാര്‍ക്കുള്ളതാ’. പിന്നാലെ, ‘അമ്മയെ ശ്രദ്ധിച്ചേക്കണേ’ എന്ന് മറിയക്കുട്ടിയുടെ ഒപ്പമുള്ളവരോട് സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, ദേശാഭിമാനിക്കെതിരെ മറിയക്കുട്ടി ഇന്ന് കോടതിയെ സമീപിക്കും. അടിമാലി കോടതിയിലാണ് പരാതി നല്‍കുക. അഡ്വ. പ്രതീഷ് പ്രഭ മുഖേനയാണ് കോടതിയെ സമീപിക്കുന്നത്. യൂത്ത് കോണ്‍ഗ്രസാണ് കേസ് നടത്താന്‍ മറിയക്കുട്ടിക്ക് നിയമസഹായം നല്‍കുന്നത്.

പെന്‍ഷന്‍ മുടങ്ങിയതിന്റെ പേരില്‍ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് സ്വത്തുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. മറിയക്കുട്ടിക്ക് അടിമാലി ഇരുന്നൂറേക്കറില്‍ സ്വന്തമായി രണ്ട് വീടുകളും പഴംമ്പിള്ളി ചാലില്‍ ഒന്നര ഏക്കറോളം ഭൂമിയുണ്ടെന്നുമായിരുന്നു ഉയര്‍ന്ന ആരോപണം. ഇത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയായിരുന്നു. അടിമാലി ടൗണില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന മറിയക്കുട്ടിയുടെ മകള്‍ പ്രിന്‍സി സ്വിറ്റ്‌സര്‍ലണ്ടിലാണെന്നും നേരത്തെ പ്രചരിച്ചിരുന്നു. ഇത്തരം തെറ്റായ വിവരങ്ങള്‍ വസ്തുതാപരിശോധന നടത്താതെ ദേശാഭിമാനി വാര്‍ത്തയാക്കുകയായിരുന്നു.

എന്നാല്‍ ഈ പ്രചാരണം തെറ്റെന്ന് വ്യക്തമാക്കി വില്ലേജ് ഓഫീസര്‍ പിന്നീട് സാക്ഷ്യപത്രം നല്‍ക. മറിയക്കുട്ടിക്ക് അടിമാലി മന്നാംകണ്ടം വില്ലേജില്‍ ഒരു തുണ്ട് ഭൂമി പോലുമില്ലെന്നായിരുന്നു വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം. മറിയക്കുട്ടി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ രേഖകള്‍ പരിശോധിച്ചും പ്രദേശത്ത് നടത്തിയ അന്വേഷണത്തിലും മന്നാംകണ്ടം വില്ലേജ് ഓഫീസ് പരിധിയില്‍ ഭൂമിയൊന്നുമില്ലെന്ന് കണ്ടെത്തിയതായി വില്ലേജ് ഓഫീസര്‍ ബിജുവും വ്യക്തമാക്കിയിരുന്നു.

ഇതേ തുടര്‍ന്ന് മറിയക്കുട്ടിക്കെതിരെ നടന്ന വ്യാജപ്രചാരണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുവന്നു. പിന്നാലെ മറിയക്കുട്ടിക്കെതിരെ നല്‍കിയ വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി രംഗത്തെത്തിയിരുന്നു. മറിയക്കുട്ടിക്കെതിരെ നല്‍കിയ വാര്‍ത്ത പിശകെന്ന് ദേശാഭിമാനി വ്യക്തമാക്കി. ഇരുന്നൂറ്ഏക്കറിലെ വീടിന് കരമടയ്ക്കുന്നത് മകളുടെ പേരില്‍. പഴംപള്ളി ചാലില്‍ ഉണ്ടായിരുന്ന ഭൂമി നേരത്തെ വിറ്റിരുന്നു. സ്വന്തമായി വീടുണ്ടെന്നും മകള്‍ വിദേശത്താണെന്നും വാര്‍ത്ത വന്നത് പിശകാണെന്നും ഖേദിക്കുന്നുവെന്നുമായിരുന്നു ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ ദേശാഭിമാനിയുടെ ഖേദപ്രകടനത്തില്‍ ആത്മാര്‍ത്ഥതയില്ലാ എന്നായിരുന്നു മറിയക്കുട്ടിയുടെ നിലപാട്. ദേശാഭിമാനി തന്നോട് നേരിട്ട് വന്ന് മാപ്പ് പറയട്ടെ എന്നായിരുന്നു ദേശാഭിമാനിയുടെ ഖേദപ്രകടനത്തോടുള്ള മറിയക്കുട്ടിയുടെ മറുപടി.

#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police

ശബരിമലയ്ക്ക്, കുമളിയിൽ നിന്നും, പ്രത്യേക സർവീസുമായി കെ,എസ്,ആർ,ടി,സി,

0



കുമളി -/ കട്ടപ്പന,,ശബരിമലക്ക്. കുമളിയില്‍ നിന്ന് പ്രത്യേക സര്‍വീസുമായി കെഎസ്ആര്‍ടിസി*

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീര്‍ത്ഥാടകരുടെ യാത്രാ സൗകര്യത്തിനായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചു. തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ കുമളിയില്‍ 12 കെഎസ്ആര്‍ടിസി ബസുകളാണ് ഇതിനായി പൂള്‍ ചെയ്തിരിക്കുന്നത്.
നിലവിലുള്ള സര്‍വീസുകളെ ബാധിക്കാത്ത വിധത്തിലാകും പ്രത്യേക സര്‍വീസുകള്‍ പ്രവര്‍ത്തിക്കുക. മണ്ഡലകാലത്തുടനീളം കുമളി ഡിപ്പോയില്‍ നിന്ന് എല്ലാ ദിവസവും പമ്പ ബസ് ഉറപ്പുവരുത്തും. 232 രൂപയാണ് ടിക്കറ്റ് നിരക്ക്. ബസ് നിറയുന്നതനുസരിച്ചാവും ട്രിപ്പ് തുടങ്ങുക. ബസില്‍ 40 യാത്രക്കാരായാല്‍ പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.
കുമളി ടൗണിലെ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആരംഭിച്ചിട്ടുണ്ട്. 04869 223224 എന്ന നമ്പറില്‍ വിവരങ്ങള്‍ ലഭിക്കും.
മകരവിളക്ക് മഹോത്സവത്തോനോടനുബന്ധിച്ച് മൂന്ന് ബസുകള്‍ കൂടിയെത്തുന്നതോടെ പമ്പ സര്‍വീസിനുള്ള ആകെ ബസുകളുടെ എണ്ണം 15 ആയി ഉയരും. തിരക്ക് വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ കൂടുതല്‍ ബസ് അനുവദിക്കുമെന്നും കുമളി ഡിപ്പോ അധികൃതര്‍ അറിയിച്ചു.
കുമളിയില്‍ നിന്നുള്ള പ്രത്യേക സര്‍വീസ് കൂടാതെ വണ്ടിപ്പെരിയാര്‍-സത്രം പാതയില്‍ ഒരു ബസും നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ 6 മണിക്ക് വണ്ടിപ്പെരിയാറില്‍ നിന്ന് യാത്ര തുടങ്ങുന്ന ഈ ബസ് എട്ട് ട്രിപ്പുകള്‍ നടത്തും. രാത്രി 7.10 നാണ് ഈ ബസിന്റെ സത്രത്തില്‍ നിന്നുള്ള അവസാന ട്രിപ്പ്. ഇത് കുമളി ഡിപ്പോ വരെയുണ്ടാകും. കുമളിയില്‍ നിന്നുള്ള പ്രത്യേക സര്‍വീസ് കൂടാതെ തൊടുപുഴയില്‍ നിന്ന് ഒരു ബസും എല്ലാ ദിവസവും പമ്പയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. വൈകീട്ട് ഏഴിന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്ത് നിന്നാണ് ഇത് ആരംഭിക്കുക. കുമളി ഡിപ്പോ ഫോണ്‍: 04869 224242.

സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ, സർക്കാർ,ഉത്തരവിന് ഹൈക്കോടതി, സ്റ്റേ,

0

*🛑സ്വകാര്യ ബസുകളിൽ ക്യാമറ; സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി*
*—————————————*

, കൊച്ചി / കട്ടപ്പന-സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. സുരക്ഷയുടെ ഭാഗമായി ഉപകരണങ്ങൾ സ്ഥാപിക്കണമെങ്കിൽ മാനദണ്ഡങ്ങൾ ഇറക്കേണ്ടത് കേന്ദ്രസർക്കാരാണെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. ഉത്തരവിറക്കിയ സർക്കാർ നടപടി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ദിനേശ് കുമാറാണ് ഹർജി പരിഗണിച്ചിരുന്നത്.

അതേസമയം സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധന വരുത്തുന്നത് സംബന്ധിച്ച തീരുമാനം രഘുരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഡിസംബര്‍ 31നു മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വകാര്യ ബസ്സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനിരക്ക് ഇളവ് നല്‍കുന്ന പ്രായപരിധി 27 ആയി നിജപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ 31 ന് മുന്‍പ് ഉത്തരവിറക്കി ജനുവരി 1 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.

ആനയിറങ്കൽ, ജലാശയത്തിൽ വളളം,മറിഞ്ഞു കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി,

0

ആനയിറങ്കൽ: ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി.ചിന്നക്കനാൽ 301 കോളനി നിവാസികളായ നിരപ്പേൽ ഗോപി , പാറക്കൽ സജീവൻ എന്നിവരാണ് മരിച്ചത്.
ആനയിറങ്കല്‍ ഭാഗത്തു നിന്നും കോളനിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.*ആനയിറങ്കൽ

*▪️രാജാക്കാട്:* ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞു കാണാതായ 301 കോളനി സ്വദേശികളായ ഗോപിയുടെയും, സജീവന്റെയും ,മൃതദേഹം കണ്ടെത്തി.കഴിഞ്ഞ 12 നാണ് വള്ളം മറിഞ്ഞപകടം ഉണ്ടായത്.ഇന്ന് നടത്തിയ തിരച്ചിലിൽ ഗോപിയുടെ മൃതദേഹം ജലാശയത്തിൽ പൊങ്ങിയ നിലയിൽ ഉച്ചയോടെ കണ്ടെത്തി.സജീവിന്റെ മൃതദേഹം വൈകിട്ട് 5 മണിയോടെ കണ്ടെത്തി.കൊച്ചിയിൽ നിന്നുള്ള നാവിക സേനയും, ഫയർഫോഴ്സ് എന്നിവരുടെ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്..

കമ്പംമെട്ട്, അടിവാരത്ത് പുലിയിറങ്ങി മാനിനെ, വേട്ടയാടി.നാട്ടുകാർക്ക് ജീവന്,ഭീഷണിയായി, വന്യജീവികൾ, വിഹരിക്കുന്നു,

0

. കട്ടപ്പന./കമ്പംമെട്ട് അടിവാരത്ത് പുലിയിറങ്ങി മാനിനെ കൊന്നു തിന്നു ഇന്ന് പുലർച്ചയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തോട് ചേർന്നുള്ള വനഭാഗത്താണ് മാനിന്റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് കമ്പം വെസ്റ്റ്‌ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി ഈ സമയം പ്രദേശത്ത് കൂടുതൽ പുലികൾ ഉണ്ടായിരുന്നു എന്നും പുലി മാനിനെ വേട്ടയാടിയതാകാം എന്നും അധികൃതർ പറഞ്ഞു. അതേസമയം മഴപെയ്തതോടെ ചെടികളും വള്ളികളും പടർന്നു പന്തലിച്ചതിനാൽ വന്യ മൃഗങ്ങളുടെ കാൽപ്പാടുകൾ സ്ഥിരീകരിക്കാനായിട്ടില്ല. കഴിഞ്ഞവർഷം ഇതേസമയം പ്രദേശത്ത് പുള്ളിപ്പുലി വിഹരിക്കുന്നതായി സ്ഥിരീകരിച്ചിരുന്നു അന്ന് നായ്ക്കളെയും വന്യമൃഗങ്ങളെയും പുലി വേട്ടയാടിയിരുന്നു കർഷകരുടെ ഇടയിൽ പുലി ഇറങ്ങിയതായി അഭ്യുഹത്തെ തുടർന്ന് തൊഴിലാളികൾ കാർഷിക ജോലിക്ക് പോകാൻ മടിക്കുകയാണ്. രാത്രിയിൽ ഒറ്റയ്ക്കുള്ള സഞ്ചാരം ഒഴിവാക്കണമെന്ന് അധികൃതർ പറഞ്ഞു.