ഇടുക്കി / കട്ടപ്പന. :അഞ്ചുരുളിയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിച്ചു. ഇടുക്കി പദ്ധതിയുടെ ഭാഗമായ അഞ്ചുരുളിയിലെ സർക്കാർ ഭൂമി കയ്യേറ്റം ഒഴിപ്പിച്ചു. നരിയമ്പാറ ഇട്ടിയിൽ എ എം ചാക്കോ,കയ്യേറി കെട്ടിടം നിർമ്മിച്ച, സ്ഥലമാണ് റവന്യൂ അധികൃതർ ഇന്ന് ഒഴിപ്പിച്ചത്. ,തിരിച്ചു പിടിച്ച ഭൂമിയിൽ സർക്കാരിന്റെ ബോർഡും സ്ഥാപിച്ചു. ജലജീവൻ മിഷന് ബൃഹത് കുടിവെള്ള പദ്ധതിയുടെ ശുചീകരണ പ്ലാന്റ് നിർമ്മിക്കാൻ ഇടുക്കി ജലാശയത്തോട് ചേർന്ന് കെ,എസ്,ഇ,ബി.അനുവദിച്ച മൂന്ന് ഏക്കർ 30 സെന്റ് സ്ഥലമാണ് കൈയേറി കെട്ടിടം നിർമ്മിച്ചിരുന്നത്. കെട്ടിട നിർമ്മാണ ചട്ടം, പാലിക്കാതെയും പഞ്ചായത്തിന്റെ അനുമതി പത്രം വാങ്ങാതെയും ആണ്,നിർമ്മാണം. കെട്ടിടത്തിന്റെ ഭിത്തിയുടെയും ഇരുമ്പ് കേഡറിന്റെയും മേൽക്കൂരയുടെ നിർമ്മാണം പൂർത്തിയായിരുന്നു. കെ,എസ്,ഇ,ബിയുടെ സ്ഥലം അനധികൃതമായി കൈയേറിയാണ് കെട്ടിടം വച്ചത്. കെഎസ്ഇബിയുടെ സ്ഥലം അനധികൃത മായി കൈയെറിയെന്നു കാണിച്ച് കെ,എസ്,ഇ,ബി ഹൈക്കോടതിയെ സമീപി ക്കുകയായിരുന്നു. അനധികൃത കൈയേറ്റം മെന്ന് ജില്ലാ കളക്ടറും,ഹൈക്കോടതിയെ, ബോധിപ്പികുകയും, ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ,ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്. ജസ്റ്റിസ് അന്നമ്മ ഈപ്പൻ, എന്നിവരുടെ ഉത്തരവും പ്രകാരമാണ്. ഇടുക്കി തഹസിൽദാരുടെയും നേതൃത്വത്തിൽ കട്ടപ്പന പോലീസിന്റെയും സഹായത്തോടെ സ്ഥലം തിരിച്ചുപിടിച്ചു ബോർഡ് സ്ഥാപിച്ചു. അനധികൃത നിർമ്മാണത്തിനും കയ്യേറ്റങ്ങൾക്കും കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കട്ടപ്പന അഞ്ചുരുളിയിലെ അനധികൃത,കയ്യേറ്റം ഒഴിപ്പിച്ചു,
