fbpx
17.6 C
New York
Friday, September 13, 2024

Buy now

spot_imgspot_img

ക്ഷേമ പെൻഷൻ മുടങ്ങിയതിനാൽ, മൺചട്ടിയുമായി, ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച. മറിയക്കുട്ടിയെ വീട്ടിലെത്തി സന്ദർശിച്ച്, സുരേഷ് ഗോപി.

“അല്ല സാറേ, ഞാന്‍ ചോദിക്കട്ടെ, ജനങ്ങളെ പറ്റിച്ചോണ്ടിരിക്കണെ എന്തിനാ?. ജനങ്ങളാണോ കുലംകുത്തി അതോ അയാളാണോ”: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനാല്‍ അടിമാലിയില്‍ മണ്‍ചട്ടിയുമായി ഭിക്ഷയാചിച്ച് പ്രതിഷേധിച്ച
മറിയക്കുട്ടിയെ വീട്ടിലെത്തി സന്ദര്‍ശിച്ച് സുരേഷ് ഗോപി;

അടിമാലി : ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനാൽ അടിമാലിയില്‍ മണ്‍ചട്ടിയുമായി ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിയെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ബിജെപി പ്രാദേശിക നേതാക്കള്‍ക്കൊപ്പമാണ് ഇവരുടെ അടിമാലിയിലെ വീട്ടില്‍ സുരേഷ് ഗോപി എത്തിയത്. എന്ത് സഹായത്തിനും താനുണ്ടാകുമെന്ന് നടന്‍ മറിയക്കുട്ടിക്ക് ഉറപ്പ് നല്‍കി.

‘അല്ല സാറേ, ഞാന്‍ ചോദിക്കട്ടെ, ജനങ്ങളെ പറ്റിച്ചോണ്ടിരിക്കണെ എന്തിനാ?. ജനങ്ങളാണോ കുലംകുത്തി അതോ അയാളാണോ’. അതൊന്നും ഞാന്‍ പറയില്ലെന്ന് സുരേഷ് ഗോപി. ഞാന്‍ പറയുമെന്ന് മറിയക്കുട്ടി. എന്നെ അറസ്റ്റു ചെയ്താലും ശരി. ആരാ കുലംകുത്തി, ചോദിക്കും. ഞങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡ് ഇല്ല. അതു സിപിഎംകാര്‍ക്കുള്ളതാ’. പിന്നാലെ, ‘അമ്മയെ ശ്രദ്ധിച്ചേക്കണേ’ എന്ന് മറിയക്കുട്ടിയുടെ ഒപ്പമുള്ളവരോട് സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, ദേശാഭിമാനിക്കെതിരെ മറിയക്കുട്ടി ഇന്ന് കോടതിയെ സമീപിക്കും. അടിമാലി കോടതിയിലാണ് പരാതി നല്‍കുക. അഡ്വ. പ്രതീഷ് പ്രഭ മുഖേനയാണ് കോടതിയെ സമീപിക്കുന്നത്. യൂത്ത് കോണ്‍ഗ്രസാണ് കേസ് നടത്താന്‍ മറിയക്കുട്ടിക്ക് നിയമസഹായം നല്‍കുന്നത്.

പെന്‍ഷന്‍ മുടങ്ങിയതിന്റെ പേരില്‍ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് സ്വത്തുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. മറിയക്കുട്ടിക്ക് അടിമാലി ഇരുന്നൂറേക്കറില്‍ സ്വന്തമായി രണ്ട് വീടുകളും പഴംമ്പിള്ളി ചാലില്‍ ഒന്നര ഏക്കറോളം ഭൂമിയുണ്ടെന്നുമായിരുന്നു ഉയര്‍ന്ന ആരോപണം. ഇത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയായിരുന്നു. അടിമാലി ടൗണില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന മറിയക്കുട്ടിയുടെ മകള്‍ പ്രിന്‍സി സ്വിറ്റ്‌സര്‍ലണ്ടിലാണെന്നും നേരത്തെ പ്രചരിച്ചിരുന്നു. ഇത്തരം തെറ്റായ വിവരങ്ങള്‍ വസ്തുതാപരിശോധന നടത്താതെ ദേശാഭിമാനി വാര്‍ത്തയാക്കുകയായിരുന്നു.

എന്നാല്‍ ഈ പ്രചാരണം തെറ്റെന്ന് വ്യക്തമാക്കി വില്ലേജ് ഓഫീസര്‍ പിന്നീട് സാക്ഷ്യപത്രം നല്‍ക. മറിയക്കുട്ടിക്ക് അടിമാലി മന്നാംകണ്ടം വില്ലേജില്‍ ഒരു തുണ്ട് ഭൂമി പോലുമില്ലെന്നായിരുന്നു വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം. മറിയക്കുട്ടി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ രേഖകള്‍ പരിശോധിച്ചും പ്രദേശത്ത് നടത്തിയ അന്വേഷണത്തിലും മന്നാംകണ്ടം വില്ലേജ് ഓഫീസ് പരിധിയില്‍ ഭൂമിയൊന്നുമില്ലെന്ന് കണ്ടെത്തിയതായി വില്ലേജ് ഓഫീസര്‍ ബിജുവും വ്യക്തമാക്കിയിരുന്നു.

ഇതേ തുടര്‍ന്ന് മറിയക്കുട്ടിക്കെതിരെ നടന്ന വ്യാജപ്രചാരണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുവന്നു. പിന്നാലെ മറിയക്കുട്ടിക്കെതിരെ നല്‍കിയ വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി രംഗത്തെത്തിയിരുന്നു. മറിയക്കുട്ടിക്കെതിരെ നല്‍കിയ വാര്‍ത്ത പിശകെന്ന് ദേശാഭിമാനി വ്യക്തമാക്കി. ഇരുന്നൂറ്ഏക്കറിലെ വീടിന് കരമടയ്ക്കുന്നത് മകളുടെ പേരില്‍. പഴംപള്ളി ചാലില്‍ ഉണ്ടായിരുന്ന ഭൂമി നേരത്തെ വിറ്റിരുന്നു. സ്വന്തമായി വീടുണ്ടെന്നും മകള്‍ വിദേശത്താണെന്നും വാര്‍ത്ത വന്നത് പിശകാണെന്നും ഖേദിക്കുന്നുവെന്നുമായിരുന്നു ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ ദേശാഭിമാനിയുടെ ഖേദപ്രകടനത്തില്‍ ആത്മാര്‍ത്ഥതയില്ലാ എന്നായിരുന്നു മറിയക്കുട്ടിയുടെ നിലപാട്. ദേശാഭിമാനി തന്നോട് നേരിട്ട് വന്ന് മാപ്പ് പറയട്ടെ എന്നായിരുന്നു ദേശാഭിമാനിയുടെ ഖേദപ്രകടനത്തോടുള്ള മറിയക്കുട്ടിയുടെ മറുപടി.

#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles