കട്ടപ്പന./കട്ടപ്പനയിൽ ഹോട്ടലിൽ നിന്നും അൽ-ഫാം കഴിച്ച വിദ്യാർത്ഥികൾക്ക് ശാരീരികാസ്വാസ്ഥ്യം*
ഇടുക്കി :കട്ടപ്പനയിൽ ഹോട്ടലിൽ നിന്നും അൽ-ഫാം കഴിച്ച വിദ്യാർത്ഥികൾക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോഴിക്കോട് എം ഇ എസ് കോളേജിൽ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലുള്ളവരാണ് വിദ്യാർത്ഥികൾ.
വെള്ളിയാഴ്ച്ച രാത്രിയിലാണ് സംഭവം.ഇടുക്കികവലയിലുള്ള മാസ്സ് ഹോട്ടലിൽ നിന്നുമാണ് ഇവർ ഭക്ഷണം കഴിച്ചത്.കഴിച്ചയുടൻ 2 വിദ്യാർത്ഥികൾക്കാണ് അസ്വസ്ഥത ഉണ്ടായത്.ഒരു വിദ്യാർത്ഥിനിക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു.ഒപ്പമുണ്ടായിരുന്ന അധ്യാപകർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.ഇവരുടെ പരാതിയിൽ രാത്രിയിൽ തന്നെ പൊലീസും കട്ടപ്പന നഗരസഭാ ആരോഗ്യ വിഭാഗവും ഹോട്ടലിൽ എത്തിയിരുന്നു.കൂടുതൽ പരിശോധനയ്ക്കായി ഭക്ഷണത്തിന്റെ സാമ്പിൾ ആരോഗ്യ വിഭാഗം ശേഖരിച്ചിട്ടുണ്ട്.ടൗണിലെ പല ഹോട്ടലുകളിലും, വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണപദാർത്ഥങ്ങൾ പാകം ചെയ്യുന്നതെന്നും ആക്ഷേപമുണ്ട് ഭക്ഷണം കഴിക്കുന്നവർക്ക് ആരോഗ്യപ്രശ്നം ഉണ്ടാകുമ്പോൾ മാത്രം രണ്ടുദിവസത്തേക്ക് നടപടികൾ മാത്രമാണ് മുനിസിപ്പാലിറ്റിയുടെ ആരോഗ്യ വിഭാഗത്തിന്റെ നടപടി പലവിധ ആരോഗ്യപ്രശ്നങ്ങളുള്ള അന്യസംസ്ഥാന തൊഴിലാളികളും മറ്റുമാണ് കട്ടപ്പനയിലെ ഹോട്ടലുകളിൽ ആഹാരം പാകം ചെയ്യുന്നത് മിക്ക ഹോട്ടലുകളുടെ കുടിവെള്ള സ്രോതസ്സുകൾ മാലിന്യം നിറഞ്ഞതാണെന്നും ആക്ഷേപം ഉയരുന്നുണ്ട് മാധ്യമങ്ങൾ ഇത് പലതവണ അധികൃതരെ ചൂണ്ടിക്കാണിച്ചുവെങ്കിലും മുനിസിപ്പാലിറ്റിയുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. ഹോട്ടൽ വേസ്റ്റും അറവുമാലിന്യങ്ങളും മാർക്കറ്റിലെ മത്സ്യ വേസ്റ്റുകളും റോഡിലൂടെ ഒഴുകി ഒരു മഴ പെയ്യുമ്പോൾ പുതിയ ബസ് സ്റ്റാൻഡിലൂടെ ഒഴുകുകയാണ് കട്ടപ്പനയാറ്റിൽ എത്തിച്ചേരുകയാണ് ഇവ കണ്ടിട്ടും കട്ടപ്പന മുനിസിപ്പാലിറ്റി അധികൃതർ ഉറക്കം നടിക്കുകയാണ്.
കട്ടപ്പനയിലെ,ഹോട്ടലിൽ നിന്നും അൽ -ഫാം കഴിച്ച, വിദ്യാർത്ഥികൾക്ക് ശാരീരിക,അസ്വസ്ഥത, ആരോഗ്യ വിഭാഗം, നോക്കുകുത്തി,
