fbpx
16.7 C
New York
Tuesday, September 24, 2024

Buy now

spot_imgspot_img

കാഞ്ഞിരപ്പള്ളി ദേവാലയത്തിൽ കുഴഞ്ഞു വീണ വിദ്യാർത്ഥി മരിച്ചുദേവാലയത്തിൽ കുഴഞ്ഞു വീണ വിദ്യാർത്ഥി മരിച്ചു

0

ദേവാലയത്തിൽ കുഴഞ്ഞു  വീണ വിദ്യാർത്ഥി മരിച്ചു

കാഞ്ഞിരപ്പള്ളി :ആനക്കല്ല്  സെന്റ്. ആന്റണിസ് പള്ളിയിൽ ഇന്ന് രാവിലെ കുർബാനയിൽ പങ്കെടുക്കവേ വിദ്യാർത്ഥി പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു.  ആനക്കല്ല് സെന്റ്  ആന്റണിസ് പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ  നരിവേലി നെല്ലാക്കുന്നേൽ പോളിന്റെ മകൻ മിലൻ പോൾ (17 ) ആണ് മരിച്ചത്. പള്ളിയിൽ വെച് കുഴഞ്ഞു വീണ മിലനെ കാഞ്ഞിരപള്ളിയിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കുവാനായില്ല.

മദ്യപിച്ച്‌ കിടക്കുകയാണെന്ന് കരുതി അവഗണിച്ചു; യുവാവ് മരിച്ചത് സൂര്യാഘാതമേറ്റ്, ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍…

0

തിരുവനന്തപുരം : മദ്യപാനിയാണെന്ന് കരുതി അവഗണിച്ച യുവാവ് സൂര്യാഘാതമേറ്റ് മരിച്ചു. തട്ടത്തുമല സ്വദേശി സുരേഷ് (33)ആണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് കിളിമാനൂർ കാനറയില്‍ യുവാവിനെ കുഴഞ്ഞുവീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്…

വെള്ളിയാഴ്ച രാവിലെയാണ് യുവാവിനെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. മദ്യപിച്ചു കിടക്കുകയാണെന്നാണ് എല്ലാവരും കരുതിയത്. വൈകിട്ടും എഴുന്നേല്‍ക്കാതിരുന്നതോടെയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുന്നത്. അപ്പോഴേക്കും മരിക്കുകയായിരുന്നു. ശരീരത്തില്‍ സൂര്യതാപത്താല്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു. മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി സമീപവാസികള്‍ തിരിഞ്ഞുനോക്കിയില്ലെന്നും പരാതിയുണ്ട്….

അയ്യപ്പൻകോവിൽ റോഡ് പുറമ്പോക്കിൽ താമസിക്കുന്ന, കുടുംബങ്ങളെ ഒഴിപ്പിക്കാൻ കോടതി നിർദേശം.

0

കട്ടപ്പന /.അയ്യപ്പൻകോവിൽ വില്ലേജ് പടിക്കൽ താമസിക്കുന്ന മൂന്ന് കുടുംബങ്ങൾക്കാണ്. കെ ആർ എഫ് ബി, എൻജിനീയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നേരിട്ട എത്തി നോട്ടീസ് നൽകിയത്, വീട് ഒഴിപ്പിക്കുന്നത് മായി ബന്ധപ്പെട്ട റോഡ് പുറമ്പോക്കിൽ താമസിക്കുന്നവർ കോടതിയെ സമീപിച്ചു ഇതിനെ തുടർന്നാണ് നിയമപരമായ നടപടി സ്വീകരിക്കാൻ കോടതി നിർദ്ദേശം നൽകിയത്, ഏഴു ദിവസത്തിനകം വീട് ഒഴിഞ്ഞ് പോകണമെന്നാണ് നോട്ടീസിൽ കാണിച്ചിരിക്കുന്നത്, ഹൈവേ പ്രൊട്ടക്ഷൻ ആക്ട്, കേരള ലാൻഡ് കൺവെൻ സി, ആക്ടും ഉൾപ്പെടുത്തിയാണ് നോട്ടീസ്. മലയോര ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട റോഡ് വീതി കൂട്ടാൻ എത്തിയതിനെ തുടർന്ന് പുറമ്പോക്കിൽ താമസിക്കുന്ന കുടുംബങ്ങൾ എതിർക്കുകയും ഇവിടെ നിന്നും മാറാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡണ്ട് ജയ്മോള്‍ ജോൺസനും ഉദ്യോഗസ്ഥർക്കും എതിരെ പരാതിയും നൽകിയിരുന്നു ഇവരുടെ പരാതിയിൽ റവന്യൂ വകുപ്പും, പൊതുമരാമത്ത് വകുപ്പും കോടതിയിൽ വിശദീകരണം നൽകുകയും രേഖകൾ ഹാജരാക്കുകയും ചെയ്തു ഇതിനെ തുടർന്നാണ് നിയമംപരമായ നടപടി സ്വീകരിക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നത്.

കേരള ടൈംസ് ന്യൂസ് ബ്യൂറോ കട്ടപ്പന,

40 ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കി ഇരട്ടയാർ പഞ്ചായത്ത്.

0

കട്ടപ്പന,നാൽപ്പതോളം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കി ഇരട്ടയാർ. ഗ്രാമപഞ്ചായത്തിലെ പൂവേഴ്സ് മൗണ്ട് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി.ഇടുക്കി എം പി അഡ്വ.ഡീൻ കുര്യാക്കോസ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് രാജീവ് ഗാന്ധി ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വിനിയോഗിച്ചാണ് 40 ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കിയിരിക്കുന്നത്.വർഷങ്ങളായി ജനങ്ങൾ താമസിച്ചു വരുന്ന പൂവേഴ്സ് മൗണ്ട് പ്രദേശത്ത് കുടിവെള്ള ക്ഷാമം എന്ന രൂക്ഷമായ പ്രശ്നത്തിനാണ് ഇപ്പോൾ ശാശ്വത പരിഹാരമായിരിക്കുന്നത്.മേച്ചേരിപ്പടി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഇടുക്കി എം.പി അഡ്വ.ഡീൻ കുര്യാക്കോസ്, മുതിർന്ന ഗുണഭോക്താവായ സാവിത്രി ചെല്ലപ്പന് ഒരു കുടം വെളളം കൈമാറിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.പദ്ധതിക്കായി പ്രയത്നിച്ച വാർഡുമെമ്പർ രതീഷ് ആലേപുരയ്ക്കൽ, കോൺട്രാക്ടർ പി.ബി ബിനീഷ്, സ്ഥലം വിട്ടു നല്കിയ രാമകൃഷ്ണൻ പുതുപ്പറമ്പിൽ,മുതിർന്ന കർഷകൻ കെ.എസ് കുഞ്ഞൂഞ്ഞ്, വിദ്യാർത്ഥി അജോൺ എന്നിവരെ ആദരിച്ചു.വാർഡുമെമ്പർ രതീഷ് ആലേപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സജി തോമസ് പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ റെജി ഇലിപ്പുലിക്കാട്ട്, ജോസ് തച്ചാപറമ്പിൽ, കട്ടപ്പന നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സിബി പാറപ്പായിൽ, ഗ്രാമവികസന സമിതി ചെയർമാൻ രാമകൃഷ്ണൻ പുതുപ്പറമ്പിൽ ,കൺവീനർ പി.വി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിൽ നിന്നും ഇടതുപക്ഷ ജനപ്രതിനിധികൾ വിട്ടുനിന്നു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവാവ അറസ്റ്റിൽ.

0




കട്ടപ്പന/.വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഇരയായ കട്ടപ്പന സ്വദേശിനിയായ പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു: വണ്ണപ്പുറം സ്വദേശി അറസ്റ്റിൽ
കഴിഞ്ഞ ദിവസമാണ് കട്ടപ്പന സ്വദേശിനിയായ പെൺകുട്ടി സ്വന്തം വീട്ടിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിനിരയായതായി അറിയുന്നത്. തുടർന്ന് പെൺകുട്ടിയുടെ മൊഴി പ്രകാരം കട്ടപ്പന പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവത്തിൽ വണ്ണപ്പുറം കാളിയാർ പാറപ്പുറത്ത് എമിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, 2022 ജൂണിലാണ് എമിൽ വിവാഹ വാഗ്ദാനം നൽകി സുഹൃത്തായ പെൺകുട്ടിയെ പീഡിപ്പിച്ചത്. അന്ന് പെൺകുട്ടിയ്ക്ക് 17 വയസ്സ് മാത്രമായിരുന്നു പ്രായം. എന്നാൽ അടുത്തിടെ യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറി. ഇതേ തുടർന്നാണ് യുവതി വിഷം കഴിച്ചത്. അപകടനില തരണം ചെയ്ത പെൺകുട്ടി മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്. കട്ടപ്പന പോലീസ് കാളിയാറിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഡിവൈ.എസ് പി പിവി ബേബിയുടെ നേതൃത്വത്.

ന്യൂസ് ബ്യൂറോ കട്ടപ്പന

എം ജി സർവകലാശാല ക്രോസ്സ്‌ കൺട്രി എം എ കോളേജ് കോതമംഗലം പുരുഷ – വനിത ചാമ്പ്യന്മാർ

0




കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ്  കോളേജിൽ നടന്ന  മഹാത്മാ ഗാന്ധി സർവ്വകലാശാല ഇന്റർ കോളേജിയേറ്റ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ പുരുഷ – വനിതാ വിഭാഗങ്ങളിൽ കോതമംഗലം എം എ കോളേജ് ജേതാക്കളായി. പുരുഷ വിഭാഗത്തിൽ എസ് ബി കോളേജ് ചങ്ങനാശ്ശേരി രണ്ടാം സ്ഥാനവും ആതിഥേയരായ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജ് മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ അസംപ്ഷൻ  കോളേജ് ചങ്ങനാശ്ശേരി രണ്ടാം സ്ഥാനവും അൽഫോൻസാ കോളേജ് പാലാ മൂന്നാം സ്ഥാനവും നേടി. എഴുപതോളം കായികതാരങ്ങൾ ഈ മത്സരത്തിൽ പങ്കെടുത്തു.    പുരുഷ വിഭാഗം വ്യക്തിഗത  ഇനത്തിൽ  അനന്തകൃഷ്ണാ എം ( എം എ  കോളേജ് കോതമംഗലം) ഒന്നാം സ്ഥാനവും, ജിജിൽ എസ്‌  (സെൻറ് ഡൊമിനിക്‌സ് കോളേജ് കാഞ്ഞിരപ്പള്ളി)   രണ്ടാം സ്ഥാനവും മനോജ് ആർ എസ്  മൂന്നാം സ്ഥാനവും നേടി .   വനിതാ വിഭാഗത്തിൽ പൗർണമി എൻ (എം എ കോളേജ് കോതമംഗലം) ഒന്നാം സ്ഥാനവും, സ്വേതാ കെ(എം എ കോളേജ് കോതമംഗലം) രണ്ടാം സ്ഥാനവും,  ശിൽപ്പ കെ എസ്  (അസംപ്ഷൻ  കോളേജ് ചങ്ങനാശ്ശേരി)  മൂന്നാം സ്ഥാനവും നേടി.

10 കിലോമീറ്റർ ദൂരമായിരുന്നു  മത്സരദൈർഘ്യം. മഹാരാഷ്ട്രയിൽ നടക്കുന്ന അന്തർ സർവ്വകലാശാല മത്സരത്തിനുള്ള എം ജി  ടീമിനെ ഈ മത്സരത്തിൽ നിന്നും തിരഞ്ഞെടുത്തു. അനന്തകൃഷ്ണ കെ,  മനോജ് ആർ  എസ്  (എം  എ  കോളേജ് കോതമംഗലം) ജിജിൽ  എസ് (സെൻറ് ഡൊമിനിക്‌സ്  കോളേജ് കാഞ്ഞിരപ്പള്ളി) റിജിൻ ബാബു, ബെഞ്ചമിൻ ബാബു (എസ് ബി കോളേജ് ചങ്ങനാശ്ശേരി) എന്നിവർ പുരുഷ ടീമിൽ ഇടം നേടി. പൗർണമി എൻ, ശ്വേതാ കെ, ജിൻസി ജി, കൃതിക ആർ (എം  എ  കോളേജ് കോതമംഗലം), ശില്പ കെ എസ്, അഞ്ചു മുരുകൻ  (അസംപ്ഷൻ  കോളേജ് ചങ്ങനാശ്ശേരി) എന്നിവർ വനിതാ ടീമിൽ ഇടം നേടി.

രാവിലെ 6.30ന് ആരംഭിച്ച പുരുഷ വിഭാഗം മത്സരത്തിന്റെ ഫ്ലാഗ് ഓഫ് കാഞ്ഞിരപ്പള്ളി സബ് ഇൻസ്പെക്ടർ പോലീസ്  ശ്രീ. അബ്ദുൽ ഗഫൂർ നിർവഹിച്ചു. വനിതാ വിഭാഗം മത്സരങ്ങളുടെ ഫ്ലാഗ് ഓഫ് പാറത്തോട് ഗ്രാമപഞ്ചായത്ത്‌ അംഗം    ശ്രീമതി ഷാലിമ്മ  ജെയിംസ് നിർവഹിച്ചു.

വിജയികൾക്കുള്ള സമ്മാനവിതരണം കോളേജ്  പ്രിൻസിപ്പൽ ഡോ സീമോൻ  തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി  വിജയമ്മ  വിജയലാല്‍,  കോളേജ് മാനേജർ  ഫാദർ വർഗീസ് പരിന്തിരിക്കൽ എന്നിവർ നിർവഹിച്ചു. കോളേജ് ബർസാർ ഫാ ഡോ മനോജ് പാലക്കുടി, മരിയൻ കോളേജ് കുട്ടിക്കാനം കായിവിഭാഗം മേധാവി പ്രൊഫ. ബോബി കെ മാണി, പ്രവീൺ തര്യൻ  എന്നിവർ സംസാരിച്ചു.

.എസ്.ടി.യു
നാസർ മുണ്ടക്കയം ജില്ലാ പ്രസിഡണ്ട്

0

കെ.എസ്.ടി.യു
നാസർ മുണ്ടക്കയം ജില്ലാ പ്രസിഡണ്ട്
മുണ്ടക്കയം:കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ( കെ എസ്‌ ടി യു ) കോട്ടയം ജില്ലാ കമ്മിറ്റിയുടെ പ്രസിഡണ്ടായി നാസർ മുണ്ടക്കയത്തെ തിരഞ്ഞെടുത്തു. മുണ്ടക്കയത്ത് ചേർന്ന ജില്ലാ സംഗമത്തിൽ  ടി.എ. അബ്ദുൽ ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ
നാസർ മുണ്ടക്കയം (പ്രസിഡണ്ട്)
കെ എ ഷെഫീർ ഖാൻ,സാൻ്റു ജോസഫ്, അനീഷ നാസർ, സുമയ്യ വി.എം. (വൈസ് പ്രസിഡണ്ട്)
തൗഫീഖ് കെ. ബഷീർ (ജനറൽ സെക്രട്ടറി) ഷഹബാനത്ത്,
റോഷ്ന മനോജ്, മുഹമ്മദ് അനസ്,
സന്തോഷ്കുമാർ പി.എ (സെക്രട്ടറിമാർ)
എൻ. വൈ.ജമാൽ ( ട്രഷറർ)
സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എ. നിഷാദ്  നിരീക്ഷകനായിരുന്നു. അസിം കാരക്കാട്, അനീഷ് എസ്.
ജോയൽ മാത്യൂ എന്നിവർ പ്രസംഗിച്ചു.

കർഷകർക്കായി ഇൻഫർമേഷൻ സെന്റർ സ്ഥാപിച്ച് കാർഷികവിദ്യാർത്ഥികൾ

0

കർഷകർക്കായി ഇൻഫർമേഷൻ സെന്റർ സ്ഥാപിച്ച് കാർഷികവിദ്യാർത്ഥികൾ
കോയമ്പത്തൂർ : റൂറൽ അഗ്രിക്കൾച്ചറൽ വർക്ക്‌ എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ മലയാളികളുൾപ്പടെയുള്ള 15 അംഗ വിദ്യാർഥികൾ ചേർന്ന് സൊളവംപാളയം പഞ്ചായത്തിൽ കർഷകർക്കായി ഇൻഫർമേഷൻ സെന്റർ സ്ഥാപിച്ചു.സെന്ററിൽ കർഷകർക്കു ഗവണ്മെന്റിൽ നിന്നും ലഭ്യമാകുന്ന വിവിധങ്ങളായ സേവനങ്ങളെപ്പറ്റിയുള്ള എല്ലാവിധ വിവരങ്ങളെയും ലഭ്യമാക്കി.കോളേജ് ഡീൻ ഡോ. സുധീഷ് മണലിൽ, ഗ്രൂപ്പ്‌ ഫെസിലിറ്റേറ്റർമാരായ ഡോ. കുമരേശൻ എസ്, ഡോ. രാധിക എ.എം, ഡോ. കറുപ്പുസാമി വിക്രമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.ആഷിക, അനുരഞ്ജ്, ആദിത്യ, കിഷോർ, കാർത്തിക്, ഗാൽവിൻ, ലക്ഷ്മി, ഐശ്വര്യ, അശ്വതി, ഫെമി, പൂർണിമ, സാന്ദ്ര, തീർത്ഥ, ശാബ്‌ദി, ശ്രേയ എന്നിവരാണ് പരിപാടി സംഘടിപ്പിച്ചത്.

യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം, പ്രതി പിടിയിൽ.

0

കട്ടപ്പന/.യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം.
ഉടുമ്പൻചോലയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഉടുമ്പൻചോല പാറക്കൽ ഷീലയെയാണ് അയൽവാസിയായ ശശി അപായപ്പെടുത്തിയത്.ഇന്ന് വൈകുന്നേരം 3.30 ഓടെയാണ് സംഭവം.പ്രദേശത്തെ എസ്റ്റേറ്റിലെ ജീവനക്കാരാണ് ഇരുവരും. വ്യക്തി വൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്തു. ഷീലയെ നെടുങ്കണ്ടത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യുവതിയ്ക്ക് 60 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

വിരമിച്ച എസ്.ഐയുടെ, ഉടമസ്ഥതയിലുള്ള, സ്ഥലത്ത്നിന്നും, കഞ്ചാവ് പിടികൂടി.

0

കുമളി : ഇടുക്കി ജില്ലയിലെ കുമളിയിൽ വിരമിച്ച എസ്ഐയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് കഞ്ചാവ് പിടികൂടി. വിരമിച്ച എസ് ഐ ഈപ്പൻറെ വീടിനു താഴ് ഭാഗത്തെ പുരയിടത്തിൽ നിന്നാണ് കഞ്ചാവും പ്രതികളും പിടിയിലായത്. ആന്ധ്രയിൽനിന്നും ഇങ്ങോട്ടേക്ക് കഞ്ചാവ് എത്തിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു‌. സ്ഥലം ഉടമയായ മുൻ എസ്ഐ ഈപ്പൻ വർഗീസിന് കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരുകയാണ്.

എസ് ഐയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നും കാറിൽ കടത്തിക്കൊണ്ടു വന്നപതിനെട്ടേകാൽ കിലോ കഞ്ചാവാണ്പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രിരാത്രി 11 മണിയോടെയാണ് ഇടുക്കി ജില്ലപൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ളഡാൻസാഫ് സംഘവും കുമളി പോലീസുംചേർന്ന് കഞ്ചാവ് പിടികൂടിയത്. കേസിൽകുമളി ഒന്നാം മൈൽ വാഴക്കുന്നത്ത് വീട്ടിൽമുഹമ്മദ് ബഷീർ മുസലിയാർ, അമരാവതിരണ്ടാം മൈൽ സ്വദേശി ഇടത്തുകുന്നേൽനഹാസ് ഇ നസീർ എന്നിവരാണ്അറസ്റ്റിലായത്.ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡാൻസാഫ് സംഘം മഫ്‌തിയിൽ ദിവസങ്ങളായി പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു. ആവശ്യക്കാരെന്ന വ്യാജേന പ്രതികളുമായി ബന്ധപ്പെട്ടാണ് കഞ്ചാവ് കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നുമാണ് കഞ്ചാവ് കാറിൽ കടത്തിക്കൊണ്ടു വന്നത്. ഒൻപത് പൊതികളിലാക്കിയാണ് വാഹനത്തിൽ സൂക്ഷിച്ചിരുന്നത്.